KeralaNEWS

സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റികളെ വെല്ലുന്ന ജനറല്‍ ആശുപത്രി

കൊച്ചി: ഹൃദയം മാറ്റിവയ്ക്കാന്‍ സജ്ജമായ രാജ്യത്തെ ആദ്യ ജനറല്‍ ആശുപത്രി,വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍,ക്യാന്‍സര്‍ സെന്റര്‍,രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റ്, പൊള്ളല്‍ ചികിത്സയ്ക്കായുള്ള ഐ.സി.യു… കേരളത്തിലെ ഏറ്റവും മികച്ച ജനറല്‍ ആശുപത്രിയെന്ന ഖ്യാതിയിലേക്കാണ് എറണാകുളം ജനറല്‍ ആശുപത്രി. സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്നതാണ് സൗകര്യങ്ങള്‍.

മൂന്ന് സര്‍ജന്മാര്‍ നേതൃത്വം നല്‍കുന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ സംഘത്തില്‍ 50ലേറെപ്പേര്‍. നിലവില്‍ പ്രതിമാസം 15-20 സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകളും 30ലേറെ മറ്റ് ഹൃദയ ശസ്ത്രക്രിയകളും നടത്തുന്നുണ്ട്. സംസ്ഥാനത്ത് ആദ്യമായി വൃക്ക മാറ്റിവച്ച ജനറല്‍ ആശുപത്രിയും ഇതു തന്നെ. 2023 നവംബര്‍ മുതല്‍ അഞ്ച് വൃക്ക മാറ്റം നടത്തി.

Signature-ad

56 ഡയാലിസിസ് മെഷീനുകളില്‍ ദിവസം 200ലേറെ പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നു. 25കോടി മുടക്കി നിര്‍മ്മിച്ച ക്യാന്‍സര്‍ ബ്ലോക്കില്‍ പ്രതിദിനം 300രോഗികളെ ചികിത്സിക്കാം. പ്രതിദിനം 120 റേഡിയേഷനും പ്രതിമാസം 800 കീമോയും. ഹിസ്റ്റോപതോളജി,ട്യൂമര്‍ മാര്‍ക്കേഴ്‌സ്,പാപ്‌സ്മിയര്‍ ടെസ്റ്റ്,എഫ്.എന്‍.എ.സി,എഫ്.എന്‍.എ.ബി എന്നിവയുള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

ആറ് ഓപ്പറേഷന്‍ തിയേറ്റര്‍ ഉള്‍പ്പെടെ 74കോടി മുടക്കില്‍ നിര്‍മ്മിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു പുറമേ 74 കോടി കിഫ്ബി ഫണ്ടില്‍ നിന്ന് ചെലവില്‍ പുതിയ ഐ.പി ബ്ലോക്ക് നിര്‍മ്മാണവും ആരംഭിച്ചു. എട്ടുനിലകളില്‍ 16,000ചതുരശ്ര അടിയാണ് ഒരു നില. ആകെ 700 കിടക്കകള്‍.

 

Back to top button
error: