Feature
-
കറി നാരകം അഥവാ വടുകപ്പുളി നാരകം
ഒരിനം നാരകമാണ് വടുകപ്പുളി ശാസ്ത്രീയനാമം: Citrus aurantiifolia കൈപ്പൻ (കൈപ്പുള്ള) നാരകം, കറി നാരകം, കടുകപ്പുളി നാരകം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇതിലുണ്ടാകുന്ന ഫലത്തെ വടുകപ്പുളി നാരങ്ങ, കൈപ്പൻ നാരങ്ങ, കറി നാരങ്ങ, കടുകപ്പുളി നാരങ്ങ എന്നും വിളിക്കുന്നു. അച്ചാറുണ്ടാക്കാനും കറിയുണ്ടാക്കാനും ഇതിന്റെ നാരങ്ങ ഉത്തമമാണ്, അതുകൊണ്ട് ചിലയിടങ്ങളിൽ കറി നാരങ്ങയെന്ന് പറയുന്നത്. കയ്പൻ നാരങ്ങ, വടുകപുളി നാരങ്ങയെ അപേക്ഷിച്ചു വലിപ്പം കുറവുണ്ട്. നല്ല കയ്പ്പ് രസം ഉള്ളതിനാൽ ആ പേരുവന്നത്. വടുകപുളിക്ക് പുളി രസവും ഉണ്ട് . കുറ്റിച്ചെടിയിനത്തിലുൾപ്പെടുന്ന നാരകത്തിന് ഒരു മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരം കാണാറുണ്ട്. വലിയ ശിഖിരങ്ങളിൽ കൂർത്ത മുള്ളുകളും കാണാറുണ്ട് . വിത്ത് പാകിയും കമ്പ് കുത്തിയും വായുവിൽ പതി (എയർ ലെയറിങ്ങ്) വെച്ചും ഗ്രാഫ്റ്റിംങ്ങ് മുഖാന്തരവും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു. ഉപ്പിലിട്ടതുൾപ്പടെ പലതും ഉണ്ടാക്കുമെങ്കിലും വടുകപ്പുളി നാരങ്ങാ അച്ചാർ ഒരു പ്രത്യേക രുചി തന്നെയാണ്. ചേരുവകൾ : വടുകപ്പുളി…
Read More » -
പാലസ്തീൻ ജൂതരുടെ മണ്ണ് തന്നെയാണ് ; ഇതാ തെളിവുകൾ
പാലസ്തീൻ ജൂതരുടെ മണ്ണാണ്. AD 70 ൽ ജൂതർ ചിതറിപ്പോയപ്പോൾ വലിഞ്ഞു കേറിയവരാണ് പാലസ്തീലിനെ മുസ്ലീംങ്ങൾ. ▪️Bc 722 ൽ അസീറിയൻ രാജാവ് ജൂത ജനതയെ കീഴടക്കുമ്പോൾ ജൂത സമൂഹം അവിടുണ്ട്. ▪️BC 532 ൽ സൈറസ് ജറുശലേമിനെ കീഴടക്കി ജൂതരെ അടിമയാക്കുബോൾ ജൂത സമൂഹം അവിടുണ്ട്. ▪️AD 70 ൽ റോമാക്കാരാണ് ജൂതരുടെ ജന്മഭൂമിയിൽ നിന്ന് അവരെ ഇറക്കിവിടുന്നത്. അന്നത്തെ ചിതറിപ്പോക്കിലാണ് കുറച്ച് പേർ കേരളത്തിലെ മട്ടാഞ്ചേരിയിൽ വരുന്നത്. ▪️പാലസ്തീനിലേക്ക് AD 638 ലാണ് മുസ്ലീങ്ങളുടെ വരവുണ്ടാകുന്നത്. ▪️ AD 70 ൽ സ്വന്തം രാജ്യത്തു നിന്ന് റോമാക്കാരാൽ പുറത്താക്കപ്പെട്ട യിസ്രയേൽ എന്ന ജൂത രാജ്യത്തേക്ക് AD 638 ൽ കുടിയേറിയവരാണ് മുസ്ലിങ്ങൾ ▪️ 2000 വർഷത്തോളം പാലസ്തീനിൽ കഴിഞ്ഞ ജൂത ജനതയുടെ പാരമ്പര്യം അടങ്ങുന്ന മണ്ണാണ് അത്. അവിടെ കുടിയേറി വന്നവരാണ് ഇന്നത്തെ പാലസ്തീനികൾ എന്നറിയപ്പെടുന്ന മുസ്ലീങ്ങൾ. 2000 വർഷങ്ങൾക്കു മുൻപ് ജൂതന്മാരുടെ സ്ഥലമായിരുന്നു പാലസ്തീൻ എന്നതിന്റെ ഉത്തമോദാഹരണമാണ്…
Read More » -
ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾക്കും ലൈസൻസ് നിർബന്ധം; എങ്ങനെ രജിസ്ട്രേഷൻ നടത്താം?
ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾക്ക് ഇന്ന് നല്ല ഡിമാന്‍ഡുണ്ട്.പ്രത്യേകിച്ച് കേക്കുകൾ ഉൾപ്പടെയുള്ള ഭക്ഷണ സാധനങ്ങൾക്ക്. കോവിഡ്19 കാലത്താണ് കൂടുതല്‍ പേര്‍ ഹോം മെയ്ഡ് കേക്ക് ഉൾപ്പടെയുള്ള നിര്‍മാണത്തിലേക്ക് തിരിഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്നു വരുമാനം നിലച്ച പലരുടെയും ആശ്രയം ഇത്തരം ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ തന്നെയായിരുന്നു. എന്നാൽ ലൈസന്‍സില്ലാതെ ഭക്ഷ്യ വസ്തുക്കള്‍ വിപണനം നടത്തിയാല്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് ജയില്‍വാസവും പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പലർക്കും അറിയില്ല.വാസ്തവത്തില്‍ ലൈസന്‍സ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാണ്. വീട്ടില്‍ ഇരുന്ന് തന്നെ പ്രോസസ് ചെയ്യാവുന്നതുമാണ് ഇത്. 2006-ല്‍ കേന്ദ്ര പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2011 ഓഗസ്റ്റ് 5 മുതല്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വന്നു. ദില്ലി ആസ്ഥാനമായുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (fssai) ആണ് ഈ നിയമം നടപ്പാക്കുന്നതിനുള്ള അധികാര സ്ഥാപനം. ഈ നിയമപ്രകാരം ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നവര്‍, സൂക്ഷിക്കുന്നവര്‍ വ്യാപാരവും വിപണനവും…
Read More » -
ഭാര്യ ഒളിച്ചോടിയതിന് പിന്നാലെ ബിരിയാണി സല്‍ക്കാരം നടത്തുന്ന ഭർത്താവിന്റെ വീഡിയോ
സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലും വിരല്‍ത്തുമ്ബത്തുമെത്തുന്നത്. ഇവയില്‍ പലതും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോകള്‍ തന്നെയായിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളാകട്ടെ, യഥാര്‍ത്ഥ സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളുമായിരിക്കും.ഇങ്ങനെ യഥാര്‍ത്ഥത്തിലുണ്ടായ സംഭവവികാസങ്ങള്‍ കാണിക്കുന്ന തരം വീഡിയോകളാണ് അധികവും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറ്. ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുകയാണൊരു വീഡിയോ. വടകരയില്‍ ഭാര്യ ഒളിച്ചോടിപ്പോയതിന് പിന്നാലെ ഭര്‍ത്താവ് ബിരിയാണിയും മദ്യവും വിളമ്ബി സല്‍ക്കാരം നടത്തിയെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇരുന്നൂറ്റമ്ബത് പേരെ വിളിച്ചുവരുത്തി സല്‍ക്കാരം നടത്തിയെന്നാണ് വീഡിയോയുടെ അടിക്കുറിപ്പുകളിലെല്ലാം കാണുന്ന അവകാശവാദം. വീഡിയോയിലാണെങ്കില്‍ പന്തലും പാട്ടും നൃത്തവും മദ്യപാനവും സദ്യയുമെല്ലാം കാണാം. എന്നാലിത് യഥാര്‍ത്ഥത്തില്‍ ഇപ്പറയുന്നത് പോലെ, ഭാര്യ ഒളിച്ചോടിപ്പോയതിന് പിന്നാലെ ഭര്‍ത്താവ് നടത്തിയ സല്‍ക്കാരമാണോ എന്നൊന്നും ഉറപ്പില്ല. അത്തരത്തിലുള്ള സ്ഥിരീകരണം ഇതുവരെ ആയിട്ടുമില്ല. പക്ഷേ വീഡിയോ വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നതും പങ്കുവയ്ക്കപ്പെടുന്നതും. അധികവും പുരുഷന്മാരെയാണ് വീഡിയോയില്‍ കാണുന്നത്. സ്ത്രീകളില്ലെന്ന് തന്നെ പറയാം. പലരും…
Read More » -
മാർക്കറ്റിൽ വൻ ഡിമാന്റ്; അറിയാം ജർമൻ ഷെപ്പേർഡിന്റെ ഗുണങ്ങൾ
അരുമ നായ്ക്കളുടെ പട്ടികയില്‍ മുൻപന്തിയിലാണ് ജര്‍മൻ ഷെപ്പേര്‍ഡ് അഥവാ അല്‍സേഷൻ.ജന്മദേശം ജര്‍മനി ആണെങ്കിലും ലോകത്താകമാനം ആരാധകരുള്ള നായ ഇനമാണ് ജര്‍മൻ ഷെപ്പേര്‍ഡ്. ധൈര്യവും വിശ്വസ്തതയും തന്നെയാണ് ഇവയുടെ മുഖമുദ്ര.വീടുകളുടെ കാവല്‍ക്കാരൻ മാത്രമല്ല സൈന്യത്തിന്റെയും പോലീസിന്റെയും ജോലിയിലും മിടുക്കൻ തന്നെയാണ് ഇവര്‍. കുറ്റവാളികളെ കണ്ടെത്താൻ ജർമൻ ഷെപ്പേർഡ് നായ്ക്കള്‍ക്ക് പ്രത്യേകം കഴിവുണ്ടെന്നുള്ളത് പറയാതിരിക്കാൻ വയ്യ. ശൗര്യത്തിന്റെ പ്രതീകമാണ് ജർമൻ ഷെപ്പേർഡ് നായകള്‍.രൗദ്രഭാവം തന്നെയാണ് ഈ നായകളുടെ എടുത്തുപറയേണ്ട പ്രത്യേകത.ക്രൂര മുഖഭാവം ആണെങ്കിലും നമ്മുടെ വീടുകളോട് ഇണക്കി വളര്‍ത്താൻ കഴിയുന്ന നായ ഇനം തന്നെയാണ് ഇവ.നല്‍കുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചുനല്‍കുന്ന സ്വഭാവക്കാരാണ് ജർമൻ ഷെപ്പേർഡ് നായകള്‍. ചെറുപ്പത്തിലെ നല്ല പരിശീലനം നല്‍കിയാല്‍ ഉത്തമ പൗരന്മാരായി തന്നെ ഇവരെ വാര്‍ത്തെടുക്കാം. ഉയര്‍ന്നു നില്‍ക്കുന്ന ചെവികള്‍, നീണ്ടു വളരുന്ന രോമം, വാളുപോലെ നില്‍ക്കുന്ന വാല്‍ തുടങ്ങിയവയാണ് ഇവയുടെ സവിശേഷതകള്‍.ജന്മനാ ഈ ഇനം നായ്ക്കളില്‍ ചെവി തളര്‍ന്നു കിടക്കുമെങ്കിലും ഏകദേശം അഞ്ചുമാസത്തിനുള്ളില്‍ ഇവ നിവരും. ചെവിക്കും രോമത്തിനും കൃത്യമായ…
Read More » -
വൻ ആദായം; ചെണ്ടുമല്ലി കൃഷിരീതി പരിചയപ്പെടാം
വിത്ത് എത്ര അളവിലാണോ അത്ര അളവിലാണ് സ്യൂഡോമോണാസ് ചേർക്കേണ്ടത്. വിത്തിന് മുകളിൽ നിൽക്കുന്ന അളവിൽ വെള്ളം കൂടി ചേർത്ത് 20 മിനിറ്റ് വയ്ക്കുക. ശേഷം നടന്ന വിത്തുകൾക്ക് രോഗപ്രതിരോധശേഷി കൂടുതലായിരിക്കും. 4 ആഴ്ചയാകുമ്പോൾ ട്രേയിൽ നിന്ന് തൈ പറിച്ചു നടാം.മഴക്കാലത്ത് വാരങ്ങൾ കോരിയും, വേനൽക്കാലത്ത് ചാലുകൾ ആയിട്ട് നിലമൊരുക്കിയുമാണ് കൃഷി ചെയ്യുന്നത്. തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ 60 സെൻറീമീറ്ററും, ഒരു വാരത്തിൽ ചെടികൾ തമ്മിൽ 40 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കണം. തൈകൾ പറിച്ചുനടുന്നതിന് മുമ്പ് സ്യൂഡോമോണോസിൽ മുക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ബാക്ടീരിയ മൂലമുള്ള വാട്ടം തടയുകയും ചെയ്യുന്നു. രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിലും തണ്ടുകളിലും മറ്റും തളിക്കണം. എല്ലാ ആഴ്ചയും KAU സമ്പൂർണ മൾട്ടി മിക്സർ 5 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും ഇലകൾക്ക് സുരക്ഷയും നൽകുന്നു. നട്ട് മൂന്നാഴ്ച കഴിയുമ്പോൾ…
Read More » -
മുടികൊഴിച്ചില്‍ മാറാൻ ചൂല്‍ സമര്‍പ്പണം: അറിയാം അടുക്കത്ത് ദേവീക്ഷേത്രത്തിലെ ആചാരങ്ങൾ
മഹിഷാസുരമര്ദ്ദിനി സങ്കല്‍പ്പത്തില്‍ ദുര്‍ഗ്ഗാദേവിയെ പ്രതിഷ്ഠിച്ചിട്ടുള്ള ക്ഷേത്രമാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം.ത്വക്‌രോഗ ശമനത്തിന് ആമയ്ക്ക് നിവേദ്യം, മുടികൊഴിച്ചില്‍ മാറാൻ ചൂല്‍ സമര്‍പ്പണം തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകതകൾ. ത്വക്ക് രോഗങ്ങള്‍ക്ക് പരിഹാരമായി ഈ ക്ഷേത്രത്തിലെ ആമകള്‍ക്ക് നിവേദ്യ ചോറ് നല്‍കിയാല്‍ മതി എന്നാണ് വിശ്വാസം. മറ്റൊരു പ്രത്യേകത എരുമപ്പാലാണ് ഭഗവതിക്ക് നിവേദിക്കുക എന്നുള്ളതാണ്. ധാരാളം ആമകളുള്ള കുളം ആയതിനാല്‍ ആമക്കുളം എന്നാണ് അറിയപ്പെടുന്നത്. കുളത്തിനു നടുവില്‍ മഹാവിഷ്ണുവിന്റെ അവതാരമായ കൂര്‍മ്മത്തിന്റെ പ്രതിഷ്ഠയും കാണാം. കടുത്ത വേനലില്‍ കുളം വറ്റുമ്ബോള്‍ ആമകളെല്ലാം അപ്രത്യക്ഷമാകും.എന്നാല്‍ വീണ്ടും മഴക്കാലം ആകുമ്ബോള്‍ അവ മടങ്ങി വരികയും ചെയ്യും. ആമനിവേദ്യം എന്ന പേരില്‍ ഒരു പ്രത്യേക വഴിപാട് ഈ ക്ഷേത്രത്തില്‍ ഉണ്ട്. കുളത്തിലിറങ്ങി കുടത്തില്‍ വെള്ളം കോരി എല്ലാ ഭക്തര്‍ക്കും കൂര്‍മ്മാവതാര വിഗ്രഹത്തില്‍ അഭിഷേകം നടത്താമെന്ന മറ്റൊരു പ്രത്യേകതയും ഇവിടെ ഉണ്ട് .തലമുടി കൊഴിയുന്നതിന് ഈര്‍ക്കില്‍ ചൂല്‍ സമര്‍പ്പിക്കുന്ന വഴിപാടും ഉണ്ട്. കാസര്‍കോട് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിലാണ് അടുക്കത്ത് ഭഗവതി ക്ഷേത്രം…
Read More » -
ഗോ ഗോവ !
വന്നിറങ്ങുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കി ബീച്ചിനു കാവൽ നിൽക്കുന്നവരാണു ഗോവയിലെ പൊലീസുകാർ, ആരുടെയും സ്വാതന്ത്ര്യത്തിന് അവർ തടസമല്ല; പോകാം ഗോവയിലേക്ക് ട്രിപ്പ് പോകാന്‍ ആലോചിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്ന പേരാണ് ഗോവ. വെയിലും തിരമാലകളും കിന്നാരം പറയുന്ന പകലുകളും പഞ്ചാരമണല്‍ത്തരികളുടെ സ്വച്ഛതയില്‍ കിടന്നു ആകാശം മുഴുവന്‍ നിറയുന്ന നക്ഷത്രങ്ങളുടെ കാഴ്ചയൊരുക്കുന്ന രാത്രികളും എല്ലാം മറന്നാഘോഷിക്കാന്‍ തീരങ്ങളിലെ പാര്‍ട്ടിക്കൂട്ടങ്ങളുമെല്ലാം ചേരുമ്പോൾ ഗോവ എന്ന സുന്ദരി ഏതു സഞ്ചാരിയെയാണ് മോഹിപ്പിക്കാത്തത്! മാണ്ഡോവി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പനാജിയാണ് ഗോവയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും മനോഹരമായ ഇടവും. ചരിത്രത്തിൽ ഗോവയുടെ പങ്കിനെ അടയാളപ്പെടുത്തുന്ന ഇവിടം കാഴ്ചകൾ കൊണ്ട് സ‍്ചാരികലുടെ മനസ്സിനെ കീഴടക്കുന്ന സ്ഥലം കൂടിയാണ്. പോർച്ചുഗീസുകാരുടെ അടയാളങ്ങൾ ഇന്നും സൂക്ഷിച്ചിരിക്കുന്ന ഇവിടെ കോട്ടകളും ഗോവയിലെ എണ്ണപ്പെട്ട ബീച്ചുകളും കാണാം. ഓൾഡ് ഗോവ, റെയിസ്‍ മാഗോസ് ഫോർട്ട്,അഗുവാഡാ കോട്ട, ഗോവ ആർക്കിയോളജിക്കൽ മ്യൂസിയം, ഡോണ പൗല ബീച്ച്, മിരാമർ ബീച്ച്, ഡോ. സാലിം അലി പക്ഷി സങ്കേതം,…
Read More » -
വിഷജീവികളുടെ ഒളിയിടം; ധരിക്കുന്നതിനു മുൻപ് ചപ്പലുകളും ഷൂസുകളും ശ്രദ്ധിക്കുക
വിഷജീവികൾക്ക് അങ്ങനെ പ്രത്യേകിച്ച് വീടൊന്നുമില്ല.എവിടെയും അത് ചെന്നെത്തും.പലപ്പോഴും മനുഷ്യന്‍ അത്യാവശ്യം ഉപയോഗിക്കുന്ന ഇടങ്ങളിലും ഉപയോഗിക്കുന്ന വസ്തുക്കളിലുമാകും ഇത്തരത്തില്‍ ഇവ ചെന്നെത്തുക. ഇതില്‍ പ്രധാനപ്പട്ട ഒന്നാണ് നമ്മള്‍ ധരിക്കുന്ന ചപ്പലുകളും ഷൂസുകളും. രാവിലെ ഓഫീസിലേക്ക് പോകുന്നതിന്‍റെ തിരക്കില്‍ ഷൂ ധരിക്കാന്‍ ശ്രമിക്കുമ്ബോഴാകും ഭയപ്പെടുത്തുന്ന കാഴ്ചകള്‍ കാണുക.ഇനി ഇത് ശ്രദ്ധിക്കാതെ കാല് അതിനകത്തിടുന്നവർ പണിമേടിച്ചു കെട്ടുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ (X) വ്യാപകമായി പ്രചരിക്കപ്പെട്ടു. Science girl എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ ആരംഭിക്കുന്നത് മൊക്കാസിന്‍ ചെരുപ്പില്‍ ചുരുണ്ടിരിക്കുന്ന പാമ്ബില്‍ നിന്നാണ്. വീഡിയോ എടുക്കുന്നയാള്‍ അടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോള്‍ സര്‍പ്പം കൊത്താനായി മുന്നോട്ട് ആയുന്നതും കാണാം. ഇനി തനിക്ക് അവിടെ സ്വസ്ഥമായി ഇരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ പാമ്ബ് ചെരുപ്പില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ഇത്രയും ചെറിയ, എന്നാല്‍ വിഷമുള്ള പാമ്ബുകള്‍ ഷൂകളിലും മുന്‍വശം മൂടിയ തരത്തിലുള്ള ചെരുപ്പുകളിലും കയറിയിരുന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. പാമ്ബ് ഇരുപ്പുണ്ടെന്ന്…
Read More » -
മുരണ്ട് കുരച്ചെത്തുന്ന പേടിപ്പിക്കുന്ന ഭീകരൻ, അതിക്രൂരൻ; അറിയാം അമേരിക്കന്‍ ബുള്ളിയെന്ന കാരിരുമ്പിന്‍റെ കരുത്തുള്ള കാവല്‍ നായകളെ, എന്താണ് അവയെ ഇത്രത്തോളം അപകടകാരികളാക്കുന്നത്?
60 കിലോയിലധികം ഭാരം, 33 മുതൽ 50 സെൻറി മീറ്റർ വരെ ഉയരം. ഭാരത്തിനൊത്ത മസിൽപവർ ക്രൂരഭാവം. ഗൗരവമേറിയ നോട്ടം. ആദ്യനോട്ടത്തിൽത്തന്നെ പേടിപ്പെടുത്തും മുരണ്ട് കുരച്ചെത്തുന്ന അമേരിക്കൻ ബുള്ളി എക്സ് എൽ കൂറ്റൻ നായ. അമേരിക്കൻ ബ്രീഡല്ലേ മലയാളിക്കെന്ത് കാര്യമെന്ന് വിട്ടുകളയേണ്ട. ഈ കൂറ്റൻ കാവൽപ്പടയാണ് കഴിഞ്ഞ ദിവസം കുമാരനെല്ലൂരിൽ കഞ്ചാവ് വിൽപന സംഘത്തെ പൊലീസുകാരിൽ നിന്ന് ഈസിയായി രക്ഷിച്ച് കളഞ്ഞത്. അന്ന് ചർച്ചയായതും അമേരിക്കൻ ബുള്ളിയെന്ന കാരിരുമ്പിൻറെ കരുത്തുള്ള കാവൽ നായകളായിരുന്നു. കാക്കി കണ്ടാൽ കടിക്കണമെന്നായിരുന്നു പ്രധാന നിർദേശം. യജമാനനോട് കൂറ് ആവോളമുള്ള അമേരിക്കൻ ബുള്ളികൾ ഉദ്യോഗസ്ഥരെ മുരടനക്കത്തിൽ ഒതുക്കിനിർത്തി, കുരയ്ക്കുകയും പേടിപ്പിക്കുകയും ചെയ്തു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് അമേരിക്കൻ ബുള്ളികളെ മറികടന്ന് ഉദ്യോഗസ്ഥർ ആ വീടിനുള്ളിൽ കയറിയത്. ഇത് കേരളത്തിലെ ഏറ്റവും ഒടുവിൽ നടന്ന സംഭവം ആണന്നേയുള്ളൂ. ഇങ്ങനെ ഒന്നിൽ ഒതുങ്ങുന്നതല്ല അമേരിക്കൻ ബുള്ളിയുടെ എക്സ് എല്ലിൻറെ കഥ. പലനാടുകളിൽ കുഞ്ഞുങ്ങളെയടക്കം കടിച്ചുകീറിയതും കുടഞ്ഞെറിഞ്ഞതുമായ വാർത്തകൾ നിരവധിയാണ്. ഈ…
Read More »