ധൈര്യവും വിശ്വസ്തതയും തന്നെയാണ് ഇവയുടെ മുഖമുദ്ര.വീടുകളുടെ കാവല്‍ക്കാരൻ മാത്രമല്ല സൈന്യത്തിന്റെയും പോലീസിന്റെയും ജോലിയിലും മിടുക്കൻ തന്നെയാണ് ഇവര്‍. കുറ്റവാളികളെ കണ്ടെത്താൻ ജർമൻ ഷെപ്പേർഡ് നായ്ക്കള്‍ക്ക് പ്രത്യേകം കഴിവുണ്ടെന്നുള്ളത് പറയാതിരിക്കാൻ വയ്യ.
ശൗര്യത്തിന്റെ പ്രതീകമാണ് ജർമൻ ഷെപ്പേർഡ് നായകള്‍.രൗദ്രഭാവം തന്നെയാണ് ഈ നായകളുടെ എടുത്തുപറയേണ്ട പ്രത്യേകത.ക്രൂര മുഖഭാവം ആണെങ്കിലും നമ്മുടെ വീടുകളോട് ഇണക്കി വളര്‍ത്താൻ കഴിയുന്ന നായ ഇനം തന്നെയാണ് ഇവ.നല്‍കുന്ന സ്നേഹം പതിന്മടങ്ങായി തിരിച്ചുനല്‍കുന്ന സ്വഭാവക്കാരാണ് ജർമൻ ഷെപ്പേർഡ് നായകള്‍.
ചെറുപ്പത്തിലെ നല്ല പരിശീലനം നല്‍കിയാല്‍ ഉത്തമ പൗരന്മാരായി തന്നെ ഇവരെ വാര്‍ത്തെടുക്കാം. ഉയര്‍ന്നു നില്‍ക്കുന്ന ചെവികള്‍, നീണ്ടു വളരുന്ന രോമം, വാളുപോലെ നില്‍ക്കുന്ന വാല്‍ തുടങ്ങിയവയാണ് ഇവയുടെ സവിശേഷതകള്‍.ജന്മനാ ഈ ഇനം നായ്ക്കളില്‍ ചെവി തളര്‍ന്നു കിടക്കുമെങ്കിലും ഏകദേശം അഞ്ചുമാസത്തിനുള്ളില്‍ ഇവ നിവരും. ചെവിക്കും രോമത്തിനും കൃത്യമായ സംരക്ഷണം എന്നത് ഇവയുടെ പരിപാലനത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ട കാര്യമാണ്. രണ്ടടിയോളം ഉയരവും 30 കിലോ അധികം തൂക്കവും ഇവര്‍ക്ക് ഉണ്ടാകുന്നു. നിത്യവും വ്യായാമം ആവശ്യമായിവരുന്ന ഇനം കൂടിയാണ് ഇത്. അമിതഭാരം ഉണ്ടാകുന്നത് തടയണം. അതുകൊണ്ടുതന്നെ സമീകൃത ഭക്ഷണമായിരിക്കണം ഇവയ്ക്ക് നല്‍കേണ്ടത്.
നായ്ക്കളില്‍ തന്നെ വില കൂടുതലുള്ള മൃഗങ്ങളിലൊന്നാണ് ജെര്‍മന്‍ ഷെപ്പേഡ്. അതീവ ബുദ്ധിശക്തിയുള്ള ഇവയ്ക്ക് വൻ ഡിമാൻഡാണ് മാര്‍ക്കറ്റില്‍.
പേരിന് പിന്നിൽ
ജർമ്മൻ ഷെപ്പേര്‍ഡിന്റെ ജന്മദേശം ജര്‍മ്മനിയാണ്.അതുകൊണ്ട് ജര്‍മ്മൻ ഷെപ്പേര്‍ഡ് എന്ന പേര് വന്നു.ലോകമഹായുദ്ധകാലത്ത് ബദ്ധ വൈരികളായ ജര്‍മ്മനിയുടെ പേര് ഉച്ചരിക്കാൻ പോലും ബ്രിട്ടീഷുകാര്‍ക്ക് അറപ്പും വെറുപ്പും ആയിരുന്നു.അതുകൊണ്ടവര്‍ നായക്ക് പുതിയ ഒരു പേരിട്ടു – അല്‍സേഷൻ.
ജര്‍മ്മൻ ഷെപ്പേര്‍ഡ് നായ പ്രത്യേകതകള്‍
(1) ലോകം മുഴുവൻ ഫാൻസ് ഉള്ള നായ ഇനം.
(2) ഇടത്തരം വലിപ്പം ,പൊങ്ങിയ ചെവികൾ.
(3) നല്ല ബുദ്ധി ; പരിശീലിപ്പിക്കാൻ എളുപ്പം.
(4) രോമം കുറഞ്ഞവയുണ്ട്. കൂടിയ വയും. നന്നായി പൊഴിയുന്ന രോമം.
(5) കുര ഗംഭീരം.
(6) വിശ്വസ്തതയ്ക്കും കാവലിനും
ബെസ്റ്റ്.
(7) വ്യായാമം കൂടിയേ തീരു.
(8) ഇടപ്പ് സന്ധിക്ക് സ്ഥാനം തെറ്റാൻ സാധ്യത കൂടുതല്‍.
(9) പോലീസിലും പട്ടാളത്തിലും പണിക്കെടുക്കും.
(10) മയക്കുമരുന്നും, ബോംബും വരെ കണ്ടെത്തും.