Feature
-
കൊല്ലൂര്‍ മൂകാംബികയിലെ മഹാനവമിയും വിദ്യാരംഭവും; അറിയേണ്ടതെല്ലാം
കൊല്ലൂരിലെ ഏറ്റവും വലിയ ആഘോഷമാണ് നവരാത്രിക്കാലം. ലക്ഷക്കണക്കിന് വിശ്വാസികളാണ് ഈ സമയത്ത് ഇവിടെ എത്തുന്നത്. നവരാത്രിയില്‍ ഒൻപത് ദിവസവും ഇവിടെ സവിശേഷമായ പല ചടങ്ങുകളും പൂജകളും നടക്കും. അതിലേറ്റവും പ്രധാനപ്പെട്ടവയാണ് രഥോത്സവം, കുഞ്ഞുങ്ങളുടെ ആദ്യാക്ഷരം കുറിക്കല്‍, വിജയയാത്ര തുടങ്ങിയ ചടങ്ങുകള്‍. മൂകാംബികയോട് പ്രാര്‍ത്ഥിച്ചാല്‍ കലയും അക്ഷരങ്ങളും കൂടെ നില്‍ക്കുമെന്ന വിശ്വാസത്തില്‍ കലാകാരന്മാരും എഴുത്തുകാരുമെല്ലാം ഇവിടെ എത്തുന്നു. കൊല്ലൂര്‍ മൂകാംബിക-നവരാത്രി ആഘോഷം 2023 ഒക്ടോബര്‍ 15 മുതല്‍ 24 വരെ നീണ്ടു നില്ക്കും.ഒക്ടോബര്‍ 15ന് മഹാലയ അമാവാസിയോടെ ഇവിടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ആദ്യ ദിവസത്തെ ആചാരം പുണ്യാഹ ക്രിയ, നവാക്ഷരി കലശം തുടങ്ങിയവയാണ്. ഘട സ്ഥാപനം, തുടര്‍ന്ന് കല്‍പോക്ത പൂജ, സുവാസിനി പൂജ എന്നിവയും നടക്കും. നവരാത്രിയുടെ അഞ്ചാം ദിവസം ലളിതാ വൃതം ആരംഭിക്കും. ഒക്ടോബര്‍ 22ന് എട്ടാം ദിവസം ദുര്‍ഗ്ഗാഷ്ടമിയാണ്. 23-ാം തിയതിയാണ് ഒൻപതാം ദിവസമായ മഹാനവമി വരുന്നത്. നവരാത്രിയിലെ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ദിവസമാണിത്. മഹാചണ്ഡിക യാഗം, പുഷ്പരഘോത്സവം…
Read More » -
വാഹന സംബന്ധമായ എല്ലാ വിവരങ്ങളും പരിശോധിക്കാനും പരിഹരിക്കാനും പരിവാഹന്‍ വെബ്‍സൈറ്റില്‍ സൗകര്യമുണ്ട്; ചെയ്യേണ്ടത് ഇങ്ങനെ
വാഹന സംബന്ധമായ എല്ലാ സേവനങ്ങള്‍ക്കും വാഹന ഉടമയുടെ പേരും ഇനീഷ്യലും അവരുടെ ആധാറിലെ പേരും ഇനീഷ്യലും പോലെ തന്നെയായിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്ബര്‍ തന്നെയായിരിക്കണം വാഹന രേഖകളോടൊപ്പം നല്‍കിയിട്ടുള്ളത്. നിലവിലുള്ള വിവരങ്ങള്‍ ആധാറിലേത് പോലെ അല്ലെങ്കില്‍ ഫോണ്‍ നമ്ബര്‍ അപ്ഡേറ്റ് ചെയ്യാനും വിവരങ്ങള്‍ ശരിയായി തന്നെയാണോ എന്ന് പരിശോധിക്കാനും പരിഹരിക്കാനും പരിവാഹന്‍ വെബ്‍സൈറ്റില്‍ സൗകര്യമുണ്ട്. ഇതിനായി parivahan.gov.in എന്ന വെബ്‍സൈറ്റില്‍ പ്രവേശിക്കണം. ഇതില്‍ ഓണ്‍ലൈന്‍ സര്‍വീസസ് എന്ന മെനുവില്‍ നിന്ന് vehicle related Services തെരഞ്ഞെടുക്കണം. ശേഷം സംസ്ഥാനവും വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആര്‍.ടി ഓഫീസും തെരഞ്ഞെടുക്കാം. ഇവ നല്‍കിക്കഴിഞ്ഞാല്‍ നികുതി അടയ്ക്കുന്നത് ഉള്‍പ്പെടെ വാഹന സംബന്ധമായ നിരവധി സേവനങ്ങളുടെ ഐക്കണുകള്‍ കാണാനാവും. അതില്‍ നിന്ന് അവസാന നിരയിലുള്ള Mobile Number Update എന്ന മെനു തുറന്നാല്‍ അതില്‍ വാഹനത്തിന്റെ വിവരങ്ങളും ആധാര്‍ വിവരങ്ങളും ഫോണ്‍ നമ്ബറും നല്‍കി വിവരങ്ങള്‍ സ്വന്തമായിത്തന്നെ അപ്ഡേറ്റ്…
Read More » -
മനസ്സിൽ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാൽ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകും! മാതൃകയാക്കാം ആറാം ക്ലാസുകാരനായ അമർനാഥിന്റെ ഈ സന്ദേശം
മലപ്പുറം: മനസ്സിൽ ശുചിത്വത്തെക്കുറിച്ചുള്ള ബോധമുണ്ടായാൽ തന്നെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാകുമെന്ന മഹാത്മാ ഗാന്ധിജിയുടെ വിശ്വാസത്തിന് കൂടുതൽ കരുത്ത് പകരുകയാണ് ആറാം ക്ലാസുകാരനായ അമർനാഥ്. ഗാന്ധിജയന്തി ദിനത്തിൽ വേറിട്ട വഴിയിലൂടെയല്ല സ്ഥിരം വഴികളിലൂടെ വേറിട്ട കാഴ്ചപ്പാടോടെ നടന്നാണ് പുറത്തൂർ ഗ്രാമപഞ്ചായത്തിലെ മുട്ടന്നൂർ സ്വദേശിയായ അമർനാഥ് മാതൃകയാകുന്നത്. താൻ നടന്ന വഴികളിൽ പലരും അലക്ഷ്യമായി ഇട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ സംസ്‌കരണത്തിനായി ഒരുക്കിയാണ് ഈ കൊച്ചുമിടുക്കൻ തന്റെ ഗാന്ധിജയന്തി ദിന സന്ദേശം മറ്റുള്ളവരിലേക്കെത്തിച്ചത്. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടന്ന ശുചീകരണ പരിപാടികളിൽ പങ്കെടുക്കാനുള്ള അച്ഛന്റെ ഉപദേശവും അലക്ഷ്യമായി ഇടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുമെന്ന അറിവുമാണ് അമർനാഥിന് പ്രചോദനമായത്. നടക്കുന്ന വഴികളിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക് കവറുകളും മറ്റും ശേഖരിച്ച് വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെളിയും മറ്റും കളഞ്ഞ് ഉണക്കാനായിട്ടു. മഴ കിട്ടിയതിനാൽ വൃത്തിയാക്കാൻ കാര്യമായി പണിയെടുക്കേണ്ടി വന്നില്ലെന്ന് അമർനാഥ് പറയുന്നു. കവറുകൾ…
Read More » -
ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേൾവിയിൽ തന്നെ അവളിലുണ്ടായി; ഡെലിവറി ബോയിയുമായി പ്രണയത്തിലായി ഓസ്‌ട്രേലിയൻ യുവതി !
തനത്സ ലൂക്കാസ്, ഓർഡർ ചെയ്ത കട്ട്ലറി ഡെലിവറിക്കായി കാത്തിരിക്കുകയായിരുന്നു. പെട്ടന്നാണ് ഒരു കോൾ അവളുടെ ഫോണിലേക്ക് വന്നത്. വീടിന് പുറത്ത് പാർസൽ വെച്ചിട്ടുണ്ട് എന്നറിയിച്ച് കൊണ്ടുള്ള ഡെലിവറി ഏജൻറ് കോറിയുടെ ഫോൺ കോൾ ആയിരുന്നു അത്. കോറിയുടെ ആകർഷകമായ ശബ്ദം അവളെ വല്ലാതെ ആകർഷിച്ചു. ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേൾവിയിൽ തന്നെ അവളിലുണ്ടായി. പിന്നെ മടിച്ചില്ല, ആ ഫോൺ സംഭാഷണം അവസാനിപ്പിക്കും മുമ്പേ അവൾ തൻറെ ഹൃദയവികാരം കോറിയുമായി പങ്കുവച്ചു. തന്നോടൊപ്പം ഡേറ്റിങ്ങിന് വരാമോയെന്ന് അവൾ കോറിയോട് ചോദിച്ചു. അയാൾക്കും സന്തോഷം. അങ്ങനെ ഇരുവരും തമ്മിലുള്ള ആകർഷകമായ ആ കൂടികാഴ്ചയുടെ സമയം വന്നെത്തി. ആ ആദ്യ കാഴ്ചയിൽ തന്നെ ഇരുവും തമ്മിലുള്ള പ്രണയവും പൂവണിഞ്ഞു. കേൾക്കുമ്പോൾ ഒരു സിനിമാകഥ പോലെ തോന്നിയെങ്കിൽ തെറ്റി. കാരണം ഇത് ഒരു യഥാർത്ഥ പ്രണയ കഥയാണ്. ഈ കഥയിലെ നായിക ഓസ്ട്രേലിയയിലെ ഡാർവിൻ സ്വദേശിനിയായ മുപ്പത് വയസുകാരി തനത്സ ലൂക്കാസ് ആണ്. നായകൻ…
Read More » -
വിമാനം വീടാക്കി നാട്ടുകാരെ ഞെട്ടിച്ച റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ബ്രീസ് കാംബെല്ലിന്‍റെ കഥ !
റിട്ടയേർഡ് ഇലക്ട്രിക്കൽ എഞ്ചിനീയറായ ബ്രൂസ് കാംബെല്‍ താമസിക്കുന്നത് ഒരു വിമാനത്തിലാണ്. ഈ വിമാനം എയര്‍പോട്ടില്ല, മറിച്ച് ഒരു വനത്തിന് നടുക്കാണ്. മാത്രമല്ല ഇതൊരു സാധാരണ വിമാനവുമല്ല, ബോയിംഗ് 727 എന്ന കൂറ്റന്‍ വിമാനം. ഇന്ന് 64 വയസുണ്ട് ബ്രൂസിന്. എന്നാല്‍, ബ്രൂസിന് ഈ ആശയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അദ്ദേഹത്തിന്‍റെ ഇരുപതാമത്തെ വയസില്‍ തന്നെ ഈ സ്വപ്നഭവനത്തിനായി അദ്ദേഹം ശ്രമം തുടങ്ങി. അതിന്‍റെ ആദ്യ പടിയായി, 1980 കളുടെ തുടക്കത്തില്‍ അദ്ദേഹം യുഎസിലെ ഒറിഗോണിലെ ഹിൽസ്‌ബോറോയിലെ വനത്തിൽ 23,000 ഡോളറിന് 10 ഏക്കർ ഭൂമി വാങ്ങി, പിന്നാലെ ഉപേക്ഷിക്കാനിട്ടിരുന്ന ഒരു ബോയിംഗ് വിമാനവും. ഇന്ന് ബ്രൂസ് കാംബെലിന്‍റെ റിട്ടയേര്‍ഡ് ജീവിതം ഈ ബോയിംഗ് 727 ലാണ്. മുകളില്‍ നിന്നുള്ള കാഴ്ചയില്‍ ഒരു കാട്ടിനുള്ളില്‍ കിടക്കുന്ന ഒറ്റപ്പെട്ട കൂറ്റന്‍ വിമാനമായിട്ടാണ് ബ്രൂസിന്‍റെ ഈ വീട് കാണാനാകുക. ഒരു സാധാരണ വിമാനത്തിന്‍റെ ഉൾവശത്ത് ഇരിപ്പിടങ്ങളല്ലാതെ കാര്യമായ യാതൊന്നും തന്നെയുണ്ടാകില്ല. യാത്ര ചെയ്യുന്നതിനപ്പുറത്ത് അത് കാഴ്ചക്കാരനെ…
Read More » -
ഇന്ത്യയുമായി ദൃഢബന്ധം; ലോകത്തെ അത്ഭുതപ്പെടുത്തി ഇസ്രായേലിന്റെ ‘മൊസാദ്’
വെറും 90 ലക്ഷം ജനങ്ങള്‍ മാത്രം വസിക്കുന്ന ഒരു ചെറു രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് എത്തിപ്പെടാത്ത ഒരിടവും ലോകത്തില്ല എന്നതാണ് പലപ്പോഴും അത്ഭുതകരമായി തോന്നുന്നത്. എല്ലാ തരത്തിലുള്ള രാഷ്‌ട്രീയ ഇടപെടലുകള്‍ക്ക് അതീതമാണ് മൊസാദ്.പ്രധാനമന്ത്രിയോട് മാത്രമാണ് മൊസാദിന്റെ ഡയറക്ടര്‍ക്ക് നേരിട്ട് മറുപടി പറയാന്‍ ബാധ്യതയുള്ളത്.മൊസാദിന് കീഴില്‍ ഏഴായിരത്തോളം പേരാണ് നേരിട്ട് ജോലി ചെയ്യുന്നത്. 2.73 ബില്യണ്‍ ഡോളര്‍ ആണ് മൊസാദിന്റെ ശരാശരി പ്രതിവര്‍ഷ ബജറ്റ്.ഇത് ഓഡിറ്റിങ്ങിന് വിധേയമല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരസംഘടനകളില്‍ ഒന്നായി മൊസാദിനെ നിലനിര്‍ത്തുന്നതും ഇതു തന്നെ! ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുമായി അടുത്ത ബന്ധമാണ് മൊസാദിനുള്ളത്. 1984 ലെ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ സ്‌പെഷ്യല്‍ ഗ്രൂപ്പ് കമാന്‍ഡോകളെ പരിശീലിപ്പിച്ചത് മൊസാദായിരുന്നു.മൊസാദിന്റെ പ്രതികാരങ്ങളില്‍ ഏറ്റവും അധികം വാഴ്‌ത്തപ്പെട്ടത് മ്യൂണിക്ക് കൂട്ടക്കൊലയ്‌ക്കുള്ള പ്രതികാരം ആയിരുന്നു. 1972 ലെ സമ്മര്‍ ഒളിംപിക്‌സ് നടന്നത് പശ്ചിമ ജര്‍മനിയിലെ മ്യൂണിക്കില്‍ വച്ചായിരുന്നു. ഇസ്രായേല്‍- പലസ്തീന്‍ പ്രശ്‌നം കത്തിനിന്നിരുന്ന കാലം. പലസ്തീന്‍ തീവ്രവാദ…
Read More » -
ജർമ്മൻ ഷെപ്പേർഡ് നായ എങ്ങനെ അൽസേഷൻ ആയി ?
ജർമ്മൻ ഷെപ്പേർഡിന്റെ ജന്മദേശം ജർമ്മനിയാണ്.അതുകൊണ്ട് ജർമ്മൻ ഷെപ്പേർഡ് എന്ന പേര് വന്നു. ലോകമഹായുദ്ധകാലത്ത് ബദ്ധ വൈ വൈരികളായ ജർമ്മനിയുടെ പേര് ഉച്ചരിക്കാൻ പോലും ബ്രിട്ടീഷുകാർക്ക് അറപ്പും വെറുപ്പും ആയിരുന്നു. അതുകൊണ്ടവർ നായക്ക് പുതിയ ഒരു പേരിട്ടു – അൽസേഷൻ. ജർമൻ ഫ്രഞ്ച് ബോർഡറിൽ ഉള്ള Alsace റീജിയണലിൽ ആണ് ഇവരുടെ ഉത്ഭവം എന്നൊരു ന്യായീകരണവും. 1977ൽ അൽസേഷനിൽ നിന്ന് നിന്ന് ജർമൻ ഷെപ്പേഡ് തന്റെ നാമം തിരിച്ചുപിടിച്ചു. ജർമ്മൻ ഷെപ്പേർഡ് നായ പ്രത്യേകതകൾ (1) ലോകം മുഴുവൻ ഫാൻസ് ഉള്ള നായ ഇനം. (2) ഇടത്തരം വലിപ്പം ,പൊങ്ങിയ ചെവികൾ, strong body, double coat. (3) നല്ല ബുദ്ധിയുണ്ട് അതുകൊണ്ടുതന്നെ പരിശീലിപ്പിക്കാൻ എളുപ്പം. (4) രോമം കുറഞ്ഞവയുണ്ട്. കൂടിയ വയും. നന്നായി പൊഴിയുന്ന രോമം. (5) കുര ഗംഭീരം. (6) വിശ്വസ്തതയ്ക്കും കാവലിനും ബെസ്റ്റ്. (7) വ്യായാമം കൂടിയേ തീരു. (8) ഇടപ്പ് സന്ധിക്ക് സ്ഥാനം തെറ്റാൻ സാധ്യത കൂടുതൽ.…
Read More » -
ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കും; മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൊബൈൽ ഫോൺ എന്ന കുഞ്ഞൻ സത്യത്തിലൊരു ആറ്റംബോമ്പ് തന്നെയാണ്.റേഡിയേഷൻ വഴി മനുഷ്യനെ മെല്ലെ കൊന്നൊടുക്കുന്നതു മാത്രമല്ല, ഏത് സമയത്തും ഇതൊരു ബെൽറ്റ് ബോമ്പായി മാറുകയും ചെയ്യും എന്നതിന് സമീപകാലത്ത് തന്നെ നിരവധി ഉദാഹരണങ്ങൾ. തഞ്ചാവൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവതി കൊല്ലപ്പെട്ടതും മുംബൈയിലെ നാസിക്കിൽ വീട് കത്തിയതുമെല്ലാം ഇതിൽ ചിലത് മാത്രം. തിരുവിലാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചതും അടുത്തിടെയായിരുന്നു. ബാറ്ററിയിലുണ്ടാകുന്ന തകരാറുകളാണ് മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാനുള്ള പ്രധാന കാരണം.ലിഥിയം അയോണ്‍ ബാറ്ററികളാണ് സാധാരണ സ്മര്‍ട്ട് ഫോണുകളില്‍ ഉപയോഗിക്കാറ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ഉപയോഗിക്കാറുണ്ട്. ബാറ്ററി ചാര്‍ജിംഗിലുണ്ടാകുന്ന തകരാറുകളാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. ചാര്‍ജിങ് ചാര്‍ജിങ് ആണ് ഒരു ഫോണിന്റെ ബാറ്ററി ലൈഫിനെ തീരുമാനിക്കുന്ന പ്രധാന ഘടകം. അതിനാല്‍ തന്നെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ചാര്‍ജിംഗിന് ഇട്ട ഫോണ്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇത്തരത്തില്‍ ചാര്‍ജ് ചെയ്യുമ്ബോല്‍ ഫോണ്‍ അമിതമായി ചൂടാവുകയും ചാര്‍ജിംഗ് പ്രക്രിയ…
Read More » -
ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം
നമ്മൾ യു.പി.ഐ സൗകര്യമുള്ള ഏത് ആപ് ഉപയോഗിച്ചാലും അതേ സൗകര്യമുള്ള മറ്റേത് ആപ്ലിക്കേഷനിലേക്കും പണം അയക്കാനും സ്വീകരിക്കാനും സാധിക്കും.എന്നാൽ ബാങ്കുകൾ റെക്കമൻഡ് ചെയ്യുന്നത് അതത് ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ യു.പി.ഐ ആക്ടിവേറ്റ് ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ഭിം ആപ്പോ ഉപയോഗിക്കാനാണ്. അവയിലൂടെ നടക്കുന്ന ഇടപാടുകള്‍ക്ക് മാത്രമേ ബാങ്കുകള്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുള്ളൂ. ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം പ്ലേ സ്റ്റോറില്‍നിന്ന് ഭിം ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കില്‍ നല്‍കിയ നമ്ബറിലുള്ള സിം ഫോണിലിട്ട് വെരിഫൈ ചെയ്ത ശേഷം അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കാം. അത് സെലക്‌ട് ചെയ്ത് നിങ്ങളുടെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയ ശേഷം നാല് അല്ലെങ്കില്‍ ആറക്കത്തിലുള്ള ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ ഭിം ആപ് തയാര്‍. ഇനി ആപ്പില്‍ കാണുന്ന പ്രൊഫൈല്‍ എന്നത് സെലക്‌ട് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍@upi എന്ന യു.പി.ഐ ഐഡി കാണാം. അതുകൂടാതെ കസ്റ്റം ആയിട്ട് അതായത് വാക്കുകളോ അക്കങ്ങളോ…
Read More » -
കോഴിക്കച്ചവടം അത്ര നിസാരമല്ല; വർഷം 75 ലക്ഷം രൂപ വരെ ലാഭം! മനീഷ് കുമാർ തന്റെ വീജയകഥ പറയുന്നു
കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ വിജയം സുനിശ്ചയമാണ് എന്ന് തെളിയിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള യുവ കർഷകനായ മനീഷ് കുമാർ. കോഴികച്ചവടത്തിലൂടെ ലക്ഷങ്ങളാണ് ഈ വ്യവസായി നേടുന്നത്. ബിഹാറിലെ ഹാജിപൂർ സ്വദേശിയായ മനീഷ് കുമാർ നിരവധി പേർക്ക് പ്രചോദനമാണ്. കോഴിമുട്ട വ്യവസായത്തിലേക്ക് ഇറങ്ങിയ മനീഷ് എട്ട് വർഷമായി വിജയകരമായി കച്ചവടം നടത്തുന്നു. 20,000 മുട്ട കോഴകളെയാണ് വളർത്തുന്നത്. എന്നാൽ അശ്രദ്ധ പലപ്പോഴും നഷ്ടം ഉണ്ടാകുമെന്നും മനീഷ് പറയുന്നു. ശരിയായ രീതിയിൽ നടത്തുന്ന ഫാമിന് വലിയ ലാഭം ലഭിക്കുമെന്നും മനീഷ് കുമാർ ഓർമ്മപ്പെടുത്തുന്നു. ബീഹാറിലെ പല ജില്ലകളിലും ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്. കോഴിക്കുഞ്ഞിന്റെ ജീവിതത്തിലെ ആദ്യത്തെ നാല് മാസങ്ങൾ പ്രധാനമാണെന്നും നാല് മാസം കഴിഞ്ഞാൽ അവ മുട്ട നല്കാൻ തുടങ്ങുകയുള്ളു എന്നും ഇദ്ദേഹം പറയുന്നു. കോഴിയെ കൊണ്ടുവന്നതിന് ശേഷം 20 മാസത്തേക്ക് ഈ ബിസിനസ്സ് പ്രവർത്തിക്കുന്നു. കോഴി മുട്ട ഉൽപ്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ ഇവ വിൽക്കും. കോഴിയെ നന്നായി പരിപാലിക്കേണ്ടത് നിർണായകമാണ്. ശുചിത്വം പ്രധാനമാണ്. ഇല്ലെങ്കിൽ…
Read More »