FeatureNEWS

കറി നാരകം അഥവാ വടുകപ്പുളി നാരകം

രിനം നാരകമാണ് വടുകപ്പുളി ശാസ്ത്രീയനാമം: Citrus aurantiifolia
കൈപ്പൻ (കൈപ്പുള്ള) നാരകം,
കറി നാരകം, കടുകപ്പുളി നാരകം തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.
ഇതിലുണ്ടാകുന്ന ഫലത്തെ വടുകപ്പുളി നാരങ്ങ, കൈപ്പൻ നാരങ്ങ, കറി നാരങ്ങ, കടുകപ്പുളി നാരങ്ങ എന്നും വിളിക്കുന്നു. അച്ചാറുണ്ടാക്കാനും കറിയുണ്ടാക്കാനും ഇതിന്റെ നാരങ്ങ ഉത്തമമാണ്, അതുകൊണ്ട് ചിലയിടങ്ങളിൽ കറി നാരങ്ങയെന്ന് പറയുന്നത്. കയ്പൻ നാരങ്ങ, വടുകപുളി നാരങ്ങയെ അപേക്ഷിച്ചു വലിപ്പം കുറവുണ്ട്. നല്ല കയ്പ്പ് രസം ഉള്ളതിനാൽ ആ പേരുവന്നത്. വടുകപുളിക്ക് പുളി രസവും ഉണ്ട് . കുറ്റിച്ചെടിയിനത്തിലുൾപ്പെടുന്ന നാരകത്തിന് ഒരു മീറ്റർ മുതൽ 5 മീറ്റർ വരെ ഉയരം കാണാറുണ്ട്. വലിയ ശിഖിരങ്ങളിൽ കൂർത്ത മുള്ളുകളും കാണാറുണ്ട് . വിത്ത്‌ പാകിയും
കമ്പ് കുത്തിയും വായുവിൽ പതി (എയർ ലെയറിങ്ങ്) വെച്ചും ഗ്രാഫ്റ്റിംങ്ങ് മുഖാന്തരവും പുതിയ തൈകൾ ഉത്പാദിപ്പിക്കുന്നു.
 ഉപ്പിലിട്ടതുൾപ്പടെ പലതും ഉണ്ടാക്കുമെങ്കിലും വടുകപ്പുളി നാരങ്ങാ അച്ചാർ ഒരു പ്രത്യേക രുചി തന്നെയാണ്.
  ചേരുവകൾ :
വടുകപ്പുളി നാരങ്ങാ – വലുത് 1 (ഏകദേശം 750 ഗ്രാം – 1 കിലോഗ്രാം)
ഉപ്പ്  – പാകത്തിന്
മുളകുപൊടി – 200-250 ഗ്രാം
കായംപൊടി – 2 ടീ സ്പൂൺ
നല്ലെണ്ണ ( എള്ളെണ്ണ ) – 4 ടേബിൾസ്പൂൺ
കടുക്  –  20-30 ഗ്രാം
കറിവേപ്പില –  5 തണ്ട്
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ വടുകപ്പുളി നാരങ്ങ തൊലിയോടെ ചെറുതാക്കി നുറുക്കി ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പിട്ട് ഇളക്കി വയ്ക്കുക.
ഒരു കരണ്ടിയിൽ നല്ലെണ്ണ ചൂടാക്കി അതിൽ കായം പൊടിച്ചത് ഇട്ട് ചൂടായാൽ തീ ഓഫ് ചെയ്തതിനു ശേഷം അതിലേക്കു മുളകുപൊടിയും ചേർത്തിളക്കി ഉപ്പിട്ടു വച്ചിരിക്കുന്ന വാടകപ്പുളി നാരങ്ങായിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കുക.
ശേഷം അല്പം നല്ലെണ്ണ വീണ്ടും ചൂടാക്കി അതിലേക്കു കടുകിട്ടു പൊട്ടി വന്നാൽ കറിവേപ്പിലയും ചേർത്ത് വറുത്തിട്ടതും കൂടി നാരങ്ങായിലേക്ക് ഒഴിച്ച് ഇളക്കി വയ്ക്കുക.
വടുകപ്പുളി നാരങ്ങാ അച്ചാർ റെഡി.
ചാർ കൂടുതൽ വേണമെന്നുള്ളവർ തിളപ്പിച്ചാറിയ വെള്ളം അല്പം ചേർത്താൽ മതിയാകും.

Back to top button
error: