Feature

  • ഊട്ടി മൗണ്ടന്‍ റെയില്‍വേയിൽ എങ്ങനെ ടിക്കറ്റ് ലഭിക്കും ?

    ഊട്ടിയുടെ മനോഹരമായ ഫ്രെയിമുകളിലെല്ലാം തലയെടുപ്പോടെ നിൽക്കുന്ന ഒരു  പുകവണ്ടി കാണാം.സൂപ്പർഹിറ്റ് മലയാള ചിത്രമായ കിലുക്കത്തിന്റ തുടക്കത്തിൽ പുകതുപ്പി ഓടിവരുന്ന അതേ തീവണ്ടി.ഷാരൂഖ് ഖാന്റെ ‘ദിൽസേ’ എന്ന ചിത്രത്തിലെ ‘ഛയ്യ ഛയ്യ…’ എന്ന ഗാനത്തെ ആകർഷമാക്കിയതിലും പ്രധാനപങ്ക് ഈ തീവണ്ടിക്കാണ്. കാലത്തിനൊത്ത് നാടിന്റെയും നാട്ടുകാരുടേയും രൂപഭാവങ്ങൾ മാറി. പരിഷ്കാരങ്ങൾ യാത്രകളുടേയും ജീവിതത്തിന്റെയും വേഗം കൂട്ടി. എന്നാൽ, ഇപ്പോഴും 115 വർഷങ്ങൾക്ക് അപ്പുറത്താണ് ഈ  തീവണ്ടി.അതേ 115 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഊട്ടിയിലെ ഈ‌ കൽക്കരി തീവണ്ടി. കോയമ്പത്തൂരിനടുത്തെ മേട്ടുപ്പാളയം മുതൽ ഊട്ടി എന്ന ഉദഗമണ്ഡലം വരെയാണ് ഈ ട്രെയിനിന്റെ സ‍ർവീസ്. 45.88 കിലോമീറ്റർ ദൂരം. യാത്ര പൂർത്തിയാക്കാൻ വേണ്ടത് മൂന്നര മുതൽ നാലര  മണിക്കൂർ വരെ. ശരാശരി 10കിലോമീറ്റർ മാത്രം വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. 16 തുരങ്കങ്ങളും ചെറുതും വലുതുമായ 250 പാലങ്ങളും നൂറിലേറെ വളവുകളും കടന്നാണ് ഈ കുഞ്ഞുതീവണ്ടിയുടെ വലിയ യാത്ര. 2203 മീറ്റർ ഉയരത്തിലുളള ഊട്ടിയേയും 326 മീറ്റർ ഉയരത്തിലുളള മേട്ടുപ്പാളയത്തേയും തമ്മിൽ…

    Read More »
  • പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണോ നിങ്ങള്‍? എങ്കിൽ ഇത് വായിക്കാതെ പോകരുത്!

    പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടത്തിലാണോ നിങ്ങള്‍? മത്സരങ്ങളില്‍ തോക്കുമ്ബോള്‍, പ്രതീക്ഷിച്ചത് നഷ്ടമാവുമ്ബോള്‍, അങ്ങനെ പലസാഹചര്യങ്ങളിലും പലര്‍ക്കും ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല. ദേഷ്യം വരുമ്ബോള്‍ ടിവി തല്ലിപ്പൊളിക്കുന്നതും റിമോര്‍ട്ട് വലിച്ചെറിയുന്നതുമെല്ലാം സാധാരണമാണ്. കയ്യില്‍ കിട്ടുന്നത് എന്തും ദേഷ്യം തീര്‍ക്കാൻ ഉപയോഗിക്കുന്നവരോ നിങ്ങള്‍. ഇത്തരത്തില്‍ പരിസരം നോക്കാതെയുള്ള ദേഷ്യപ്പെടല്‍ മൂലം ബന്ധങ്ങള്‍ വഷളാകുക മാത്രമല്ല, നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവും ക്ഷയിക്കും. എങ്ങനെ ദേഷ്യം കുറയ്‌ക്കാം എന്ന് നമുക്ക് നോക്കാം. ദീര്‍ഘശ്വാസം എടുക്കുക ദേഷ്യം വരുമ്ബോള്‍ നമ്മുടെ ശ്വാസഗതിയും വേഗത്തിലാകും. അതിനാല്‍ ദേഷ്യം നിയന്ത്രിക്കാൻ ദീര്‍ഘശ്വാസം എടുക്കുക എന്നതാണ് ഒരു വഴി. വളരെ സാവധാനത്തില്‍ മൂക്കിലൂടെ ദീര്‍ഘശ്വാസം എടുത്ത് ഒരു മിനിറ്റിന് ശേഷം വായിലൂടെ പുറത്തു വിടുക. ഇങ്ങനെ കുറച്ചു തവണ ആവര്‍ത്തിക്കണം. ഒന്നു നടക്കാം വ്യായാമം ഞരമ്ബുകളെ ശാന്തമാക്കുമ്ബോള്‍ ദേഷ്യവും കുറയും. ദേഷ്യം വരുമ്ബോള്‍ ഒന്നു നടക്കുന്നത് നല്ലതാണ്. മനസ്സിനെയും ശരീരത്തെയും റിലാക്സ് ചെയ്യിക്കാൻ നടക്കാൻ പോകുന്നത് നല്ലതാണ്. സ്വയം സമാധാനപ്പെടുത്തുക…

    Read More »
  • കൊതുകിനെ കൊല്ലരുതെന്ന് പറയുന്ന രാജ്യമുണ്ടോ? സ്വന്തം ശരീരത്തിൽ വന്നിരുന്ന് രക്തം കുടിക്കുന്ന കൊതുകിനെ പോലും ഈ രാജ്യത്ത് കൊല്ലാറില്ലത്രെ!

    നമുക്ക് മറ്റൊരാളെ കൊല്ലാനുള്ള അവകാശമില്ല. അതുപോലെ തന്നെ ചില രാജ്യങ്ങളിൽ ചില ജീവികളെ കൊല്ലുന്നതും നിയമവിരുദ്ധമാണ്. എന്നാൽ കൊതുകിനെ കൊല്ലരുത് എന്ന് പറയുന്ന രാജ്യമുണ്ടോ? അതേ ഒരുറുമ്പിനെ പോലും നോവിക്കരുത് എന്ന് നാം പറയാറുണ്ട്. എങ്കിലും അതൊന്നും പ്രാവർത്തികമാകാറില്ല. പക്ഷേ, അത് അതുപോലെ വിശ്വസിച്ചിരുന്ന, പ്രാവർത്തികമാക്കിയിരുന്ന രാജ്യമുണ്ട് -ഭൂട്ടാൻ. ഇവിടെ ശരീരത്തിൽ വന്നിരുന്ന് രക്തം കുടിക്കുന്ന കൊതുകിനെ പോലും കൊല്ലാറില്ലത്രെ. അതിന് കാരണമായി പറയുന്നത്, ഭൂട്ടാൻ ഒരു ബുദ്ധമത രാജ്യമാണ്. അവരുടെ മതവിശ്വാസം അനുസരിച്ച് ഏതെങ്കിലും ജീവിയെ കൊല്ലുന്നത് പാപമാണ്. അതിനി എത്ര ചെറിയ ജീവിയായാലും എത്ര വലിയ ജീവിയായാലും. അവിടെ സർക്കാരിന്റെ നേതൃത്വത്തിലുള്ള കീടനാശിനി തളിക്കൽ പോലും നിർത്തിവച്ചിട്ടുണ്ടത്രെ. കാരണം, കീടനാശിനി തളിച്ചാൽ കൊതുകുകൾ ചാവുമല്ലോ? ഏത് ജീവിയെ കൊല്ലുന്നതും പാപമാണ് എന്നാണ് ബുദ്ധമത വിശ്വാസികളായ ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത്. എന്നാൽ, ഇങ്ങനെ ഇവയെ ഒന്നും കൊല്ലാത്തത് കാരണം കൊണ്ട് തന്നെ മലേറിയ, ഡെങ്കി എന്നിവയും വലിയ തോതിൽ രാജ്യത്തെ…

    Read More »
  • ഒറ്റ യാത്രക്കാരൻ മാത്രമാണെങ്കിൽ ട്രെയിൻ ഓടുമോ? ഇന്ത്യൻ റെയിൽവേയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ?

    ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര പോകാത്തവർ നമുക്കിടയിൽ കുറവായിരിക്കും. എന്നാൽ, ഇപ്പോഴും ട്രെയിനിനെ കുറിച്ച് നമുക്കറിയാത്ത അനേകം കാര്യങ്ങളുണ്ടാവും. ആളുകൾക്ക് എപ്പോഴും ഇത്തരം കാര്യങ്ങൾ അറിയാനും താല്പര്യമുണ്ട്. അതുപോലെ, അടുത്തിടെ Quora -യിൽ ചർച്ച ചെയ്യപ്പെട്ട ഒരു കാര്യമാണ് ഒറ്റ യാത്രക്കാരൻ മാത്രമാണെങ്കിൽ ട്രെയിൻ ഓടുമോ എന്നത്. നിങ്ങൾക്ക് എന്താണ് തോന്നുന്നത്? Quora -യിൽ ഇതേ കുറിച്ച് വലിയ ചർച്ചകൾ തന്നെ നടന്നു. എന്നാൽ, ഇന്ത്യൻ റെയിൽവേയിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ട്. ഒരേയൊരു യാത്രക്കാരി മാത്രമായി ഒരു ട്രെയിൻ ഓടിയിട്ടുണ്ട്. സാധാരണയായി, ഇന്ത്യൻ റെയിൽവേയിലെ ഒരു ജനറൽ ക്ലാസ് കോച്ചിൽ ഏകദേശം 250-300 യാത്രക്കാരെയാണ് ഉൾക്കൊള്ളുക. അതേസമയം തന്നെ രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളിലാവട്ടെ സാധാരണയായി ഒരു കോച്ചിൽ ഏകദേശം 72 സീറ്റുകളുണ്ടാവും. സ്ലീപ്പർ ക്ലാസ് കോച്ചുകളിലും ഏകദേശം 72 സീറ്റുകൾ ഉണ്ടാകും. എന്നാൽ, 2020 സെപ്റ്റംബറിൽ ഒരു രാജധാനി എക്‌സ്പ്രസ് ഒറ്റ യാത്രക്കാരിയുമായി ഓടി. 535 കിലോമീറ്റർ…

    Read More »
  • ഉൾക്കരുത്തിന്റെ 75 വർഷങ്ങൾ; ഇസ്രായേൽ നൽകുന്ന പാഠം

    1948 ല്‍ ഇസ്രായേല്‍ രൂപംകൊണ്ട വേളയില്‍ ഐക്യരാഷ്‌ട്രസഭയിലെ സിറിയയുടെ പ്രതിനിധിയുടെ വാക്കുകള്‍ ഒരു അശുഭമേഘം പോലെ ഇസ്രായേലിന്റെ ആകാശത്ത് എല്ലാക്കാലത്തും തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. “പുണ്യഭൂമിയായ ജെറുസലേമിന് ഒരിക്കലും സമാധാനം ഉണ്ടാകുവാന്‍ പോകുന്നില്ല !” ചരിത്രത്തിലുടനീളം ഏറ്റുവാങ്ങിയ അഗ്‌നിപരീക്ഷകളായിരുന്നു യഹൂദന്റെ കരുത്ത്. കേരളത്തിന്റെ അത്ര പോലും വലിപ്പമില്ലാത്ത ഈ കുഞ്ഞന്‍ രാഷ്‌ട്രം ലോകത്തിന്റെ ബൗദ്ധിക കേന്ദ്രങ്ങളിലൊന്നാണ്. ലോകത്തിലുള്ള ഏതു ജനതയും രാഷ്‌ട്രവും കണ്ടുപഠിക്കേണ്ടതാണ് യഹൂദന്റെ കര്‍മ്മശേഷിയും അധ്വാനശേഷിയും. മരുഭൂമിയിലെ വെറും തരിശിനെ പച്ചപ്പണിയിച്ചപ്പോഴും, ഉന്നതമായ ഗവേഷണ പദ്ധതികളിലൂടെ തങ്ങളെത്തന്നെ ബൗദ്ധിക ശേഷികൊണ്ട് സമ്ബന്നമാക്കിയപ്പോഴും രണ്ട് ബോംബ് സ്‌ഫോടനങ്ങള്‍ക്കിടയിലെ നിശബ്ദത മാത്രമായിരുന്നു ആ സമൂഹത്തിന്റെ സ്വാസ്ഥ്യം. ജനക്കൂട്ടങ്ങള്‍ക്കിടയില്‍ വന്ന് എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു ചാവേറിന്റെ അനശ്ചിതത്വങ്ങളും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെയും മിസൈല്‍ മുനകള്‍ തങ്ങള്‍ക്കുനേരെയാണ് ചുണ്ടിനില്‍ക്കുന്നത് എന്ന പേടികളെയും വേണ്ടെന്നുവച്ച്‌ അവര്‍ രചിച്ചതൊക്കെ ഇതിഹാസങ്ങളാണ്. ആധുനിക ചരിത്രത്തിന്റെ ഗ്യാസ് ചേമ്ബറുകളില്‍ യഹൂദന്റെ നിലവിളിയുണ്ട്. കൂട്ടക്കുരുതികളുടെയും വംശഹത്യകളുടെയും കനലില്‍ കുരുത്തതാണ് ഓരോ യഹൂദ…

    Read More »
  • ഡ്രൈ ഐ സിൻഡ്രോം; സദാസമയവും മൊബൈൽ ഫോണുമായി കുത്തിയിരിക്കുന്നവർ ശ്രദ്ധിക്കുക 

    എന്താണ് ഡ്രൈ ഐ സിൻഡ്രോം? ദീര്‍ഘനേരം കംപ്യൂട്ടറിലോ ലാപ്ടോപ്പിലോ മൊബൈലിലോ നോക്കി ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ പല വിധത്തിലുള്ള ആരോഗ്യപരമായ ഭീഷണികളും നേരിടാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടൊരു പ്രശ്നമാണ് കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങള്‍.ഇക്കൂട്ടത്തില്‍ തന്നെ ‘ഡ്രൈ ഐ സിൻഡ്രോം’ എന്ന അസുഖമാണ് അധികപേരെയും ബാധിക്കാറ്. കണ്ണില്‍ നീര് വറ്റിപ്പോകുന്ന- അതായത് ആവശ്യത്തിന് കണ്ണീര്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുകയോ അല്ലെങ്കില്‍ പെട്ടെന്ന് ഇവ ബാഷ്പീകരിച്ച്‌ പോവുകയോ ചെയ്യുന്ന അവസ്ഥയാണിത്. കണ്ണുകള്‍ വരണ്ടുപോവുകയും, ചുവന്ന നിറം കയറുകയും, ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നതുമെല്ലാം ഡ്രൈ ഐ സിൻഡ്രോത്തിന്‍റെ ലക്ഷണങ്ങളാണ്. മണിക്കൂറുകളോളം സ്ക്രീനിലേക്ക് നോക്കി ചിലവിടുന്ന ജോലി ചെയ്യുന്നവര്‍ ഓരോ 20 മിനുറ്റിലും സ്ക്രീനില്‍ നിന്ന് കണ്ണിന് ബ്രേക്ക് (ഇടവേള) നല്‍കണം. 20 സെക്കൻഡാണ് കണ്ണിന് വിശ്രമം നല്‍കേണ്ടത്. എന്നിട്ട് ഈ ഇരുപത് സെക്കൻഡില്‍ 20 അടിയെങ്കിലും ദൂരെയുള്ള എന്തിലേക്കെങ്കിലും നോക്കാം. ഒരിക്കലും ബ്രേക്കെടുക്കുമ്ബോള്‍ ഫോണിലേക്ക് നോക്കരുത്. കണ്ണിമ വെട്ടാതെ ദീര്‍ഘനേരം ഇരിക്കുന്നതാണ് കൂടുതല്‍ റിസ്ക്. അതിനാല്‍…

    Read More »
  • നെടുമുടി- അതൊരു സ്ഥലപ്പേര് മാത്രമായിരുന്നില്ല

    നെടുമുടി.. അതൊരു സ്ഥലപ്പേര് മാത്രമായിരുന്നില്ല.അഭിനയ കലയുടെ കൊടുമുടി കീഴടക്കിയ ഒരുവന്റെ പേര് കൂടിയായിരുന്നു അത്.കള്ളും കപ്പയും നിത്യ ജീവിതത്തിന്റെ ഭാഗമെങ്കിലും  കള്ളവും കാപട്യവും ഒട്ടുമില്ലാത്ത ജനങ്ങൾ പാർക്കുന്ന കുട്ടനാട്ടിലെ ഒരു സ്ഥലം. ആലപ്പുഴ-ചങ്ങനാശേരി റോഡിലാണ് നെടുമുടി.ഇവിടെ അടുത്തുള്ള കാവാലം എന്ന സ്ഥലവും മലയാളികൾ ഒരിക്കലും മറക്കാൻ വഴിയില്ല.തോടും കായലും തുരുത്തും നിറഞ്ഞ കുട്ടനാടൻ ജീവിതപരിസരങ്ങളിൽ നിന്ന് സിനിമയുടെയും സാഹിത്യത്തിന്റെയുമൊക്കെ കൊടുമുടി നീന്തിക്കയറിയവർ ഇനിയും ഒരുപാടുണ്ട്, തകഴിയെപ്പോലെ. ഇതിൽ നെടുമുടി വേണു ആയിരുന്നു മുമ്പൻ.സാംസ്‌കാരിപ്രവർത്തകൻ, പത്രപ്രവർത്തകൻ , അഭിനേതാവ്  ,തിരക്കഥാകൃത്ത് , സംവിധായകൻ ,നല്ലൊരു കവിതാ പാരായണക്കാരൻ ,മൃദംഗ വിദ്വാൻ , പുസ്തകരചയിതാവ്  തുടങ്ങി നെടുമുടി കൈവെക്കാത്ത മേഖലകൾ വിരളം.നല്ലൊരു ഗായകനും കൂടിയായിരുന്നു അദ്ദേഹം. 1987 ൽ പുറത്തിറങ്ങിയ സർവ്വകലാശാല എന്ന സിനിമയിൽ  പാട്ടുപാടിക്കൊണ്ട് തന്നെ നെടുമുടി വേണു പ്രത്യക്ഷപ്പെടുന്നുണ്ട്. “അതിരുകാക്കും മലയൊന്നുതുടുത്തേ .തുടുത്തേ തകതകതാ ….” കാവാലം നാരായണപ്പണിക്കരുടെ വരികളും നെടുമുടിയുടെ താളബോധവും രണ്ടും കൂടിച്ചേർന്നപ്പോൾ  അത് ഹിറ്റായി, കാലഘട്ടത്തിന്റെ കവിതയായി…

    Read More »
  • അമൃത്സർ – ആരും പട്ടിണി കിടക്കാത്ത ഏക ഇന്ത്യൻ നഗരം

    പഞ്ചാബ് യാത്രയിലെ ഏറ്റവും അവിഭാജ്യമായ ഒന്നാണ് അമൃത്സർ.വിശാലമായി പരന്നു കിടക്കുന്ന ഗോതമ്പു പാടങ്ങളും കടുക് പാടങ്ങളും താണ്ടി ട്രെയിൻ അമൃത്സറിലേക്ക് കടക്കുമ്പോൾ തന്നെ  പലതരം പ്രസാദങ്ങളുമായി സിഖുക്കാർ എത്തും.എല്ലാവർക്കും ഫ്രീയായിട്ട് റോട്ടിയും വിവിധ കറികളുമൊക്കെ അവർ കൊടുക്കുന്നു.ഇത്  ട്രെയിനുകളിലെയും ബസുകളിലെയുമൊക്കെ സ്ഥിരം കാഴ്ചയാണ്.   സിഖു ജനതയുടെ സാംസ്‌കാരിക തലസ്ഥാനമെന്നു പറയാവുന്ന സ്ഥലമാണ് അമൃത്സർ.കൂടാതെ പഞ്ചാബിലെ പ്രധാന വാണിജ്യ, ഗതാഗത കേന്ദ്രവും.പാകിസ്താനിലെ ലാഹോർ ഇവിടെ നിന്നു വെറും 50 കിലോമീറ്റർ ദൂരത്തിലാണ്.മറ്റൊന്നാണ് ഇന്ത്യയും പാകിസ്താനുമായി അതിർത്തി പങ്കിടുന്ന, എല്ലാ ദിവസവും രണ്ടു രാജ്യങ്ങളുടെ പട്ടാളക്കാർ പരേഡ് നടത്തുന്ന വാഗ ബോർഡർ.അമൃത്സറിൽ നിന്നു 32 കി.മി. ദൂരമുണ്ട് ഇവിടേയ്ക്ക്.   അമൃത്സറിന്റെ ഏറ്റവും വലിയ കാഴ്ച  സുവർണ ക്ഷേത്രം തന്നെയാണ്.ഹർമന്ദിർ സാഹിബ് അല്ലെങ്കിൽ സുവർണ ക്ഷേത്രം സിഖ് മതത്തിന്റെ പ്രധാന ആരാധനാലയമാണ്.സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്നതും ഇവിടെയാണ്. മുഗൾ ചക്രവർത്തി അക്ബർ അനുവദിച്ച സ്ഥലത്ത് 1577ൽ സിഖുകാരുടെ നാലാമത്തെ ഗുരു രാംദാസ്…

    Read More »
  • ഒരു ഇസ്രയേൽ യാത്രാക്കുറിപ്പ്

    ബൈബിൾ വായിച്ചു തുടങ്ങിയ നാളുകളിൽ അതിലെ സ്ഥലങ്ങളെക്കുറിച്ച് ചിത്രങ്ങളിലൂടെ മനസ്സിലൊരു ധാരണ രൂപപ്പെട്ടിരുന്നു. ഇസ്രയേൽ, പലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങൾ പിൽക്കാലത്ത് സന്ദർശിച്ചപ്പോൾ മനസ്സിലെ ദൃശ്യങ്ങൾ റിയലിസ്റ്റിക്കായി. ഏഴു തവണ വിശുദ്ധ നാടുകളിലൂടെ സഞ്ചരിച്ചു. 2001ലാണ് ആദ്യമായി ഇസ്രയേൽ സന്ദർശിച്ചത്. പലസ്തീൻ, ഈജിപ്ത് എന്നിവിടങ്ങളും ഉൾപ്പെടുന്നതായിരുന്നു യാത്രാ പാക്കേജ്. ഉണങ്ങിയ വരണ്ട ഭൂമിയാണ് ജോർദാൻ. മാർബിളിലും ശിലകളിലും നിർമിച്ച അനേകം നിർമിതികൾ അവിടെയുണ്ട്. അവിടെ സന്ദർശകരെ ആകർഷിക്കുന്നത് മൗണ്ട് നോമോബിൻ എന്ന മലയാണ്. ബൈബിൾ പഴയ നിയമത്തിലെ മോശ എത്തിച്ചേർന്ന ‘പ്രവാചകന്റെ മല’യാണ് മൗണ്ട് നമോബിൻ. ആ കുന്നിനു മുകളിൽ നിന്നു നോക്കിയപ്പോഴാണ് പച്ചപ്പുള്ള ഭൂപ്രദേശം മോശ കണ്ടത്. സർപ്പത്തെ മോശ ഉയർത്തിയെന്നു പറയപ്പെടുന്നതിന്റെ പ്രതീകമായി ഈ മലയുടെ മുകളിലൊരു സ്തൂപവുമുണ്ട്. ജോൺപോൾ മാർപാപ്പ 2000ൽ ഇവിടം സന്ദർശിച്ചിരുന്നു. മാർപാപ്പ അന്ന് ഈ മലയുടെ മുകളിൽ ഒലീവിന്റെ തൈ നട്ടു. അതു വളർന്നു മരമായി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ ആ മരത്തിന്റെ…

    Read More »
  • കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം ;ഊട്ടിയേക്കാൾ മനോഹരമാണ് കോത്തഗിരി

    ഊട്ടി പോലെയോ അതിനേക്കാളോ തന്നെ സുന്ദരമാണ് കോത്തഗിരിയും.ഊട്ടിയില്‍ നല്ല തിരക്കെന്ന് തോന്നിയാല്‍ സംശയിക്കേണ്ട കോത്തഗിരിക്ക് വണ്ടി തിരിക്കാം.കാരണം ഇന്ത്യയിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്ന വിളിപ്പേര് വീണ സ്ഥലമാണ് കോത്തഗിരി.   ഊട്ടിയില്‍ നിന്നും 28 കിലോമീറ്റര്‍ ദൂരമുണ്ട് കോത്തഗിരിയിലേക്ക്. മസിനഗുഡിയില്‍ നിന്നും ഗൂഡല്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് ഊട്ടിയിലെത്താതെ തന്നെ കോത്തഗിരിയിലേക്ക് പോകാം.കൂനൂരില്‍ നിന്നാണെങ്കില്‍ 23 കിലോമീറ്റര്‍ ദൂരം.തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഒഴിവുകാല വസതിയും ഇവിടെയാണ്.   മഞ്ഞില്‍ പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള്‍  ഊട്ടിയിലേക്കാള്‍ മനോഹരമെന്ന് ആർക്കും തോന്നിപ്പോകും. അത്രമേല്‍ മനോഹരമായ കുന്നിന്‍ നിരകളും വ്യൂപോയിന്റുകളുമാണ് കോത്തഗിരിയിലേത്.പിന്നെ നോക്കെത്താ ദൂരങ്ങളോളം തേയില തോട്ടങ്ങളും.   സമുദ്രനിരപ്പില്‍ നിന്ന് 1783 അടി ഉയരത്തിലാണ് കോത്തഗിരി. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല്‍ കോത്തഗിരി എന്ന വിളിപ്പേര് വീണു. കോത്തഗിരിയിലെ കോടനാടിന് ഈ പേര് വീഴാന്‍ തന്നെ കാരണം കോടമഞ്ഞിന്റെ നാടായതിനാലാണ്.കോടനാട് വ്യൂപോയിന്റ് കഴിഞ്ഞാല്‍ പിന്നെ കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമീ പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍.…

    Read More »
Back to top button
error: