Culture

  • വഞ്ചിപ്പാട്ടിന്റെ അകമ്പടിയില്‍ പമ്പാതീരവും പൈതൃക ഗ്രാമവും ഇന്നു മുതല്‍ വള്ളസദ്യയുടെ രുചിവൈവിധ്യത്തിലേക്ക്

    ആറന്മുള: പാര്‍ഥസാരഥിയുടെ മണ്ണില്‍ വഞ്ചിപ്പാട്ടിന്റെ ആരവം ഉയരുന്ന വള്ളസദ്യക്കാലത്തിന് ഇന്ന് തുടക്കമാകും. രാവിലെ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കീഴ്തൃക്കോവിലിലും പാര്‍ഥസാരഥി ക്ഷേത്രത്തിലും പ്രത്യേക വഴിപാടുകള്‍ നടക്കും. വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് എന്‍.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്‍ മുഖ്യാതിഥിയാകും. ഏഴു പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്. ഇതുവരെ വഴിപാട് വള്ളസദ്യകളുടെ ബുക്കിങ് നാനൂറോളമായിട്ടുണ്ട്. പ്രളയം മൂലം വള്ളസദ്യ മാറ്റിവച്ചവരും ഇത്തവണ വഴിപാടിനായി ബുക്ക് ചെയ്തിട്ടുണ്ട്. വഴിപാടിനാഗ്രഹിക്കുന്നവര്‍ പള്ളിയോട സേവാസംഘത്തില്‍ ബുക്ക് ചെയ്യണം. വളളസദ്യ ഒരുക്കുന്നതിനായി അംഗീകൃത സദ്യകരാറുകാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് തുടര്‍ ദിവസങ്ങളില്‍ സദ്യ ലഭിക്കാത്ത തരത്തിലുള്ള ക്രമത്തിലാണ് വള്ളസദ്യനടത്താന്‍ ഏല്‍പ്പിക്കുന്നത്. പാചകക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും വിശ്രമം ലഭിക്കുന്നതിനും മെച്ചപ്പെട്ട സേവനം വഴിപാടുകാര്‍ക്ക് ലഭിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ക്രമീകരണം.…

    Read More »
  • കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു,പ്രൊഫ. ടി ജെ ജോസഫിന്റെ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയ്ക്ക് പുരസ്കാരം

    തൃശൂര്‍: 20121ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരങ്ങള്‍. കവി അന്‍വര്‍ അലിക്ക് കവിതാ വിഭാഗത്തിൽ പുരസ്‌കാരം. ‘മെഹ്ബൂബ് എക്‌സ്പ്രസ്’ എന്ന കൃതിക്കാണ് പുരസ്കാരം. പ്രൊഫ. ടി ജെ ജോസഫും പുരസ്കാരത്തിന് അർഹനായി. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. എതിര് എന്ന ആത്മകഥയ്ക്ക് ജീവചരിത്രം വിഭാഗത്തില്‍ എം കുഞ്ഞാമനും അവാർഡിന് അർഹനായി. വൈശാഖനും പ്രൊഫ.കെ.പി.ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വവും ഡോ.കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.ജയശീലന്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. കവിത – അന്‍വര്‍ അലി -മെഹബൂബ് എക്‌സ്പ്രസ്നോവല്‍ – ഡോ. ആര്‍ രാജശ്രീ – കല്യാണിയെന്നും ദാക്ഷാണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കതനോവല്‍ – വിനോയ് തോമസ് – പുറ്റ്ചെറുകഥ – ദേവദാസ് വിഎം – വഴി കണ്ടുപിടിക്കുന്നവര്‍നാടകം – പ്രദീപ് മണ്ടൂര്‍ – നമുക്ക് ജീവിതം പറയാംസാഹിത്യ വിമര്‍ശനം – എന്‍…

    Read More »
  • പിതൃക്കള്‍ക്ക് മോക്ഷം, മനസിന് ശാന്തി; കര്‍ക്കിടക ബലിതര്‍പ്പണത്തിന് പോകാം തിരുനെല്ലിയിലേക്ക്

    മാനന്തവാടി: മരിച്ചുപോയ പ്രിയപ്പെട്ടവര്‍ ഏറ്റവും സന്തോഷത്തോടെയിരിക്കണം, മോക്ഷപ്രാപ്തി നേടണം എന്ന വിശ്വാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ അര്‍പ്പിക്കുന്നതാണ് ബലിതര്‍പ്പണം. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കായി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായാണ് ഹിന്ദുക്കള്‍ ബലിതര്‍പ്പണത്തെ കാണുന്നത്. അതിന് ഏറ്റവും അനുജോജ്യമായ ദിവസമായി കണക്കാക്കി വരുന്നത് കര്‍ക്കിടക വാവ് ആണ്. കര്‍ക്കിടകമാസത്തിലെ കറുത്തവാവ് ദിവസമാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ അറിയപ്പെടുന്നത്. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്ന് കരുതിപ്പോരുന്നു. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. അതിനാല്‍ കൊല്ലത്തില്‍ ഒരു തവണ പിതൃതര്‍പ്പണം നടത്തുന്നത് മരിച്ചുപോയ പ്രിയപ്പെട്ടവരുടെ മോക്ഷപ്രാപ്തിക്കായി ദിവസവും പ്രാര്‍ഥിക്കുന്നതിനു തുല്യമായി കണക്കാക്കപ്പെടുന്നു. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതിനാല്‍ ഈ ദിവസം പിതൃതര്‍പ്പണത്തിന് അനുയോജ്യമായ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി വിശ്വാസികള്‍ കരുതിപ്പോരുന്നു. പ്രശസ്തമായ സ്‌നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്താറുണ്ട്. കേരളത്തില്‍ അത്തരത്തില്‍ പിതൃതര്‍പ്പണത്തിന് ഏറ്റവും പേരുകേട്ട സ്ഥലമാണ് വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രം. പിതൃക്കള്‍ക്ക് ഏറ്റവും…

    Read More »
  • നാഷണല്‍ ട്രൈബല്‍ ഫിലിം ഫെസ്റ്റിവല്‍ (NTFF) കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മമ്മൂട്ടി

    കൊച്ചി: ചരിത്രത്തിലാദ്യമായി ട്രൈബല്‍ ഭാഷകളിലൊരുക്കിയ ചലച്ചിത്രങ്ങള്‍ മാത്രം പ്രദ൪ശിപ്പിക്കുവാനായി ഒരു മേളയൊരുങ്ങുന്നു..!ലോകത്തിലെ തന്നെ ആദ്യ ഗോത്ര ഭാഷ ചലച്ചിത്രമേളക്ക് വേദിയൊരുങ്ങുന്നത് ഇന്ത്യയിലാണ് എന്നതാണ് പ്രത്യേകത.!! അതും നമ്മുടെ കേരളത്തിലെ അട്ടപ്പാടിയില്‍.ഓഗസ്റ്റ് 7 മുതല്‍ 9 വരെയുള്ള മൂന്ന് ദിവസങ്ങളിലാണ് ഈ ചലച്ചിത്രമേള അരങ്ങേറുന്നത്. വേൾഡ് ട്രെെബൽ ദിനമായ ഓഗസ്റ്റ് 9നാണ് NTFFന് സമാപനം. മേളയുടെ ലോഗോ പ്രകാശനം മെഗാസ്റ്റാ൪ മമ്മൂട്ടി നി൪വ്വഹിച്ചു. രാജ്യത്തെ വിവിധ ഗോത്ര ഭാഷകളിൽ ഒരുങ്ങിയ ചലച്ചിത്രങ്ങളെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ചലച്ചിത്ര മേളയെന്ന് NTFFന്റെ ഡയറക്ടറും ഇരുള, മുഡുഗ,കുറുമ്പ എന്നീ ഗോത്രഭാഷകളില്‍ സിനിമകളൊരുക്കിയ ചലച്ചിത്ര സംവിധായകനുമായ വിജീഷ് മണി അറിയിച്ചു. ചടങ്ങില്‍ സംവിധായകൻ ബി. ഉണ്ണികൃഷ്ണ൯, നിർമ്മാതാക്കളായ ഡോ.എൻ.എം ബാദുഷ, എസ്.ജോർജ്, പ്രൊഡക്ഷന്‍ കണ്‍ട്രോള൪ ആരോമ മോഹൻ, പി.ആ൪.ഒ പി.ശിവപ്രസാദ്, ഫെസ്ററിവല്‍ ഡയറക്ട൪ വിജീഷ് മണി തുടങ്ങയവർ പങ്കെടുത്തു.  

    Read More »
  • മാതൃത്വത്തിന്റെ കവയിത്രിക്ക് പിറന്നാള്‍ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍; അഭിമാന നിറവില്‍ മലയാളവും

    കൊച്ചി: മാതൃത്വത്തിന്റെ കവയിത്രി എന്ന പേരില്‍ ആസ്വാദകര്‍ വാഴ്ത്തുന്ന മലയാളത്തിന്റെ സ്വന്തം ബാലാമണിയമ്മയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. 113-ാം ജന്മവാര്‍ഷികമായ ഇന്ന്, ബാലാമണിയമ്മയോടുള്ള ആദരസൂചകമായി പ്രത്യേക ഗ്രാഫിക്കോടെയാണ് ഗൂഗിള്‍ ഡൂഡില്‍ തയാറാക്കിയത്. വെള്ള സാരി ധരിച്ച് പുസ്തകങ്ങള്‍ക്കരികിലായി ഇരുന്ന് എഴുതുന്ന ബാലാമണിയമ്മയെയാണ് ഗൂഗിള്‍ ഡൂഡിലില്‍ കാണാനാകുക. ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാര്‍ത്ഥം ഗൂഗിളിന്റെ പ്രധാനപേജിലെ ലോഗോയില്‍ വരുത്തുന്ന താത്കാലിക പരിഷ്‌കരണങ്ങളാണ് ഗൂഗിള്‍ ഡൂഡില്‍. കേരളത്തില്‍ നിന്നുള്ള കലാകാരിയായ ദേവിക രാമചന്ദ്രനാണ് ഇന്നത്തെ ഡൂഡില്‍ ചിത്രീകരിച്ചത്. ലോകമെമ്പാടുമുള്ള ഗൂഗിള്‍ ഉപഭോക്താക്കളിലേക്ക് മലയാളത്തിന്റെയും ബാലാമണിയമ്മയുടെയും ഖ്യാതി ഗൂഗിള്‍ ഡൂഡിലൂടെ എത്തുമ്പോള്‍ രാജ്യത്തിനും കേരളത്തിനും മലയാളിക്കും ഇത് അഭിമാന മുഹൂര്‍ത്തമാണ്. ബാലാമണിയമ്മയുടെ പിറന്നാള്‍ ഗൂഗിള്‍ ഏറ്റെടുത്തത് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ഇതിനോടകം വാര്‍ത്തയാക്കി. തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ടുവീട്ടില്‍ 1909 ജൂലൈ 19-നാണ് ബാലാമണിയമ്മ ജനിച്ചത്. ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജ, നാലപ്പാട്ട് കൊച്ചുകുട്ടിയമ്മ എന്നിവരാണ് മാതാപിതാക്കള്‍. രാജ്യത്തിന്റെ ഏറ്റവും ആദരണീയമായ സാഹിത്യ പുരസ്‌കാരമായ…

    Read More »
  • പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകള്‍ പഠിപ്പിക്കാം; മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്

    പ്രതിമാസം 80 രൂപയ്ക്ക് നൃത്തമടക്കം 21 കലകൾ പഠിപ്പിക്കാനുള്ള മൊബൈൽ ആപ്പുമായി നർത്തകിയും നടിയുമായ ആശ ശരത്ത്. പ്രാണ ആശ ശരത്ത് കൾച്ചറൽ സെന്‍റർ മൊബൈൽ ആപ്പ് ശനിയാഴ്ച അവതരിപ്പിക്കും. കലയെ ജനകീയമാക്കുക, കുറഞ്ഞ ചെലവിൽ താത്പര്യമുള്ളവർക്കെല്ലാം കലകൾ പഠിക്കാൻ അവസരമൊരുക്കുക. ഈ ലക്ഷ്യത്തോടെയാണ് ആശ ശരത്ത് പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. പഠനത്തിന് പ്രതിമാസം 80 രൂപ മാത്രം ഫീസ്. വർഷത്തിൽ ആയിരം രൂപയ്ക്ക് താഴെ. ഫീസ് കൊടുക്കാൻ സാധിക്കാത്തവരെ ആശ ശരത്ത് സൗജന്യമായി പഠിപ്പിക്കും. തുടക്കക്കാർക്കും പരിശീലനം നേടിയവർക്കും ഒരുപോലെ ആപ്പിൽ നിന്ന് ക്ലാസുകൾ കിട്ടും. ആദ്യഘട്ടത്തിലുള്ളത് റെക്കോഡ് ചെയ്ത ക്ലാസുകൾ. ആശ ശരത്ത് കൾച്ചറൽ സെന്‍റർ പ്രാണ ഇൻസൈറ്റുമായി സഹകരിച്ച് പുറത്തിറക്കുന്ന ആപ്പ് ആൻഡ്രോയിഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിലെല്ലാം ലഭ്യമാകും. ശനിയാഴ്ച കൊച്ചിയിലാണ് ആപ്പിന്‍റെ അവതരണം.

    Read More »
  • വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നാടകോത്സവം “യവനിക 22′ ഞായർ മുതൽ

    തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ “യവനിക 22′ എന്ന പേരിൽ നാടകോത്സവം 18 മുതൽ 22 വരെ നടക്കും. 18 ന് വൈകിട്ട് 5.30 ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിക്കും.സംസ്കൃതി ഭവൻ സെക്രട്ടറി പി.എസ് പ്രിയദർശൻ സ്വാഗതം ആശംസിക്കും. എംഎൽഎമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ് , രശ്മിത രാമചന്ദ്രൻ, ആനി ജോൺസൺ എന്നിവർ സംസാരിക്കും. തുടർന്ന് 6 ന് ഡ്രമാറ്റിക് ഡബിൾസ് കേരള അവതരിപ്പിക്കുന്ന നാടകം മൃഗം അരങ്ങേറും. 19 ന് വൈകിട്ട് 6ന് തിരുവനന്തപു‌രം എൻ. കൃഷ്ണപിള്ള നാടക വേദിയുട‌െ ചെങ്കോലും മരവുരിയും അരങ്ങേറും. 20 വൈകിട്ട് 6 ന് നാടകം നടചരിതം. 21 ന് വൈകിട്ട് 6 ന് ഭാവന ആർട്സ് ആന്‍റ് കൾച്ചറൽ സൊസൈറ്റിയുടെ നാടകം അലസ സുന്ദരി യക്ഷി. 22 ന് സൗപർണിക തിരുവനന്തപുരത്തിന്‍റെ നാടകം ഇതിഹാസവും…

    Read More »
  • പോലീസിന്‍െ്‌റ കൈക്കരുത്തും ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ ശാലിനി

    ആലപ്പുഴ: കേരളാ പോലീസ് സര്‍വീസിന്‍െ്‌റ കൈക്കരുത്തും വള്ളം തുഴച്ചിലിലുള്ള ആലപ്പുഴയുടെ പ്രൗഡിയുമായി ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ തുഴയെറിയാന്‍ തയാറെടുത്ത് ചേര്‍ത്തല സ്വദേശിനി ശാലിനി. ഏഷ്യന്‍ ഗെയിംസ് ഡ്രാഗണ്‍ ബോട്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയാണ് പൊലീസ് ഉദ്യോഗസ്ഥയായ ശാലിനി നാടിനും സേനയ്ക്കും അഭിമാനമായത്. കേരള പൊലീസില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക വനിതാ പൊലീസാണ് ശാലിനി. ഇന്ത്യന്‍ ടീമില്‍ കേരളത്തില്‍ ഒന്‍പത് വനിതകള്‍ ഉള്‍പ്പെടെ 28 പേരാണ് പങ്കെടുക്കുക. കേരള പൊലീസില്‍ നിന്നും പാലക്കാട് നിന്നുള്ള സിപിഒ കെപി അശോക് കുമാര്‍, കോട്ടയത്തു നിന്നുള്ള സിപിഒ പിഎം. ഷിബു എന്നിവര്‍ ഡ്രാഗണ്‍ ബോട്ട് പുരുഷ ടീമിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 1000 മീറ്ററിലും 200 മീറ്ററിലും രണ്ടാമത് എത്തിയിരുന്നു. ആകെയുള്ള ആറ് ഇവന്റിലും പങ്കെടുത്ത ശാലിനിയുടെ മികച്ച പ്രകടനം കണക്കിലെടുത്താണ് ഏഷ്യന്‍ ഗെയിംസിലേക്കു യോഗ്യത ലഭിച്ചത്. അടുത്ത സെപ്റ്റംബറില്‍ ചൈനയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. 2015 ലാണ് ശാലിനി പൊലീസ്…

    Read More »
  • മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 4 ഏഷ്യാനെറ്റിൽ

    തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക്കിന്‍റെ സീസൺ 4 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന സ്റ്റാര്‍ട്ട് മ്യൂസിക് – ആരാദ്യം പാടും എന്ന ഷോയില്‍ പ്രേക്ഷകരെ ഹരം പിടിപ്പിക്കുന്ന വിഭവങ്ങളും വേണ്ടുവോളം നിറച്ചിട്ടുണ്ട്. നര്‍മ്മ മുഹൂര്‍ത്തങ്ങളും ആഘോഷ നിമിഷങ്ങളും പ്രേക്ഷകരെ ഉദ്വോഗത്തിന്‍റെ മുള്‍മുനയിൽ നിര്‍ത്തുന്ന ഘട്ടങ്ങളും ജനപ്രിയ ഗാനങ്ങളും ഉള്‍പ്പെടെ മലയാളികള്‍ക്ക് ഒരു കാഴ്ചസദ്യ ഒരുക്കുകയാണ് ഈ ഷോയിലൂടെ ഏഷ്യാനെറ്റ്.   നൂതന സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച് ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണ് പരിപാടിയുടെ ചിത്രീകരണം നടക്കുന്നത്. ബിഗ് ബോസ് ഫെയിമുകളായ അനൂപും ആര്യയും അവതാരകരായി എത്തുന്നു . ഈ ഷോയുടെ ഔദ്യോഗികമായി ഉദ്‌ഘാടനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്രതാരം അനു സിത്താരയാണ് സ്റ്റാർ സിങ്ങർ സീസൺ 8 വിന്നർ റിതു കൃഷ്ണ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ എപ്പിസോഡുകളിൽ എത്തുന്നത് ബിഗ് ബോസ് സീസൺ 4 മത്സരാര്ഥികളായ ഡോ റോബിൻ , ജാസ്മിൻ…

    Read More »
  • പ്രൊഫ.സി രവീന്ദ്രനാഥ്‌ എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രകാശനം ചെയ്തു

      മുൻ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രൊഫ.എം കെ സാനു കൊച്ചി മേയർ എം അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു.ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ഒരു ആശയമാണ് പ്രൊഫ.സി രവീന്ദ്രനാഥ്‌ ഈ പുസ്തകത്തിലൂടെ മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു. സാനുമാഷിൻ്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ ചടങ്ങിൽ ടി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ എം എം അനിൽകുമാർ, പ്രൊഫ.സി രവീന്ദ്രനാഥ്, കെ സുധാകരൻ ( തിങ്കൾ ബുക്സ്), ആർ റിഷാദ് ബാബു, ഇ അബ്ദുൾ കലാം, അശ്വതി എസ്, അനിൽ രാധാകൃഷ്ണൻ, കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

    Read More »
Back to top button
error: