Culture

  • ഐ.എഫ്.എഫ്.കെ :മീഡിയാ പാസിനുള്ള അപേക്ഷ നാളെ 27മുതൽ

      മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ 2022 നവംബർ 27 ന് (ഞായറാഴ്ച ) ആരംഭിക്കും. തിരുവനന്തപുരത്ത് 15 വേദികളിലായി ഡിസംബർ ഒൻപതു മുതൽ 16 വരെയാണ് മേള നടക്കുന്നത്.റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി നിശ്ചിത ശതമാനം പാസുകൾ ആണ് മാറ്റിവെച്ചിട്ടുള്ളത്. മാനദണ്ഡപ്രകാരമായിരിക്കും അച്ചടി-ദൃശ്യ- ശ്രവ്യ- ഓൺലൈൻ മാധ്യമങ്ങൾക്ക് പാസുകൾ അനുവദിക്കുന്നത്. മേള റിപ്പോർട്ട് ചെയ്യാൻ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവർത്തകർക്കും പണമടച്ചു മീഡിയ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്കും ഫോട്ടോ പതിച്ച ഐ ഡി കാർഡുകൾ ആണ് നൽകുന്നത്. ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .എന്നാൽ ബ്യുറോ മേധാവികൾ ലെറ്റർ പാഡിൽ മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ പ്രവർത്തിക്കുന്ന മീഡിയാസെല്ലിൽ നൽകുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകൾ നൽകുകയുള്ളൂ. ലിസ്റ്റിൽ പറയുന്നവർ നിശ്ചിത തീയതിക്കുള്ളിൽ ഓൺലൈനായി പ്രൊഫൈൽ ക്രിയേറ്റ് ചെയ്തിരിക്കണം .https://registration.iffk.in/ എന്ന വെബ്‌സൈറ്റിൽ മുൻവർഷങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികൾ വീണ്ടും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യേണ്ടതില്ല. വിശദ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -9544917693

    Read More »
  • പ്രശസ്ത നാടകാചാര്യൻ എൻ.എൻ.പിള്ളയുടെ വെബ്സൈറ്റ് ദുൽഖർ സൽമാൻ പ്രകാശനം നിർവഹിച്ചു

      നാടകാചര്യൻ ശ്രീ. എൻ. എൻ.പിള്ളയുടെ സമഗ്രമായ മലയാളം വെബ്സൈറ്റിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ദുൽഖർ സൽമാൻ, തന്റെ സോഷ്യൽ മീഡിയാ പേജുകളിൽ കൂടി നിർവഹിച്ചു. www.nnpillai.com എന്ന വെബ്‌സൈറ്റിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ എൻ എൻ പിള്ളയുടെ സിനിമാ നാടക ഓർമകളിലേക്ക് സഞ്ചരിക്കാൻ പ്രേക്ഷകനും വഴിയൊരുക്കുന്നു. മലയാള സിനിമാസ്വാദകരുടെ മനസ്സിൽ ഇന്നും തിളങ്ങി നിൽക്കുന്ന അഞ്ഞൂറാൻ എന്ന കഥാപാത്രത്തിനപ്പുറം നാടകകൃത്ത് , നടൻ, സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സാഹിത്യകാരൻ, നേതാജിയുടെ ഇന്ത്യൻ നാഷണൽ ആർമിയിൽ സേനാനി, പ്രാസംഗികൻ, അങ്ങനെ ബഹുമുഖ പ്രതിഭയായ അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും, നാടകത്തിന്റെയും, കൃതികളുടെയും, ഒരു ബ്രഹത്തായ വിവരണമാണ് ഈ വെബ്സൈറ്റ്. അദ്ദേഹത്തിന്റെ പേരിൽ അതിഗംഭീരമായ രീതിയിൽ കാസർഗോഡ്, മാണിയാട്ട് നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ വിവരങ്ങളും വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മലയാളത്തിന്റെയും മലയാളികളുടെയും അഭിമാനമായ നാടകാചര്യന്റെ വെബ്സൈറ്റ് ലോകത്തിനു മുന്നിൽ പരിചയപ്പെടുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ പറഞ്ഞു.

    Read More »
  • ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍: വിദേശകലാകാരര്‍ എത്തിത്തുടങ്ങി

    ബുധനാഴ്ച കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലി(IIMF)ൽ പങ്കെടുക്കാൻ വിദേശകലാകാരരും വിദേശീയരായ സംഗീതപ്രേമികളും എത്തിത്തുടങ്ങി. സ്വന്തം രാജ്യങ്ങളിലും ലോകമൊട്ടാകെയും ഏറെ ആരാധകരുള്ള ഗായകരും ബാന്‍ഡുകളും എത്തിച്ചേരുന്നതോടെ കോവളവും ഐഐഎംഎഫും ലോകമെങ്ങുമുള്ള ഇൻഡീ സംഗീതപ്രേമികളുടെ ശ്രദ്ധാകേന്ദ്രം ആകുകയാണ്. പാപ്പുവ ന്യൂ ഗിനിയുടെ കൾച്ചറൽ അംബാസഡർകൂടിയായ പ്രശസ്ത ഇന്‍ഡീ ഗായകന്‍ ആൻസ്ലോം (Anslom), യുഎസില്‍നിന്നുള്ള ഇന്‍ഡീ ഗായകന്‍ സാമി ഷോഫി (Sami Chohfi) എന്നിവരാണ് ആദ്യം എത്തിയത്. ഇവർ ക്രാഫ്റ്റ്സ് വില്ലേജിൽ റിഹേഴ്സൽ ആരംഭിച്ചതോടെ ഐഐഎംഎഫിൻ്റെ കേളികൊട്ട് ഉയർന്നു. പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ഒരു സംഗീതകലാകാരന് ഇതുപോലൊരു നാട്ടിൽ ഇത്രയും വലിയ വേദി ലഭിക്കുന്നത് വലിയ ആദരവായി കണക്കാക്കുന്നുവെന്ന് കേരളത്തിലേക്കു പുറപ്പെടുംമുമ്പ് ആൻസ്ലോം പറഞ്ഞതായി ആ രാജ്യത്തെ പ്രസിദ്ധീകരണമായ പോസ്റ്റ് കൊറിയർ റിപ്പോർട്ട് ചെയ്തു. ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ സംഗീതത്തോടൊപ്പം സംസ്‌കാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് പാപ്പുവ ന്യൂ ഗിനിയ്ക്കും അനുകരിക്കാമെന്നും ആൻസ്ലോം പറഞ്ഞു. ആൻസ്ലോമിന്റെ അടുത്തിടെ…

    Read More »
  • പ്രഥമ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; കേരള ജ്യോതി എം.ടി. വാസുദേവൻ നായർക്ക്

      വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി. വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി.ഐ. മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി. വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്. പ്രാഥമിക പരിശോധനാ…

    Read More »
  • പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരം സംവിധായകൻ സുവീരന്

    പ്രശസ്ത കവി മുല്ലനേഴിയുടെ പേരിൽ നാടക പ്രതിഭക്കായി ഏർപ്പെടുത്തിയ മുല്ലനേഴി പുരസ്കാരത്തിന് സംവിധായകൻ സുവീരൻ അർഹനായി. നാടക രചയിതാവ്, സംവിധായകൻ, ചിത്രകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സുവീരൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ ‘ബ്യാരി’ ദേശീയ അവാർഡ് (സ്വർണ്ണ കമൽ ) ഉൾപ്പെടെ അനേകം അവാർഡുകൾ നേടി. ശ്രദ്ധേയങ്ങളായ അമ്പതിലേറെ നാടകങ്ങൾ സംവിധാനം ചെയ്തു.15001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ചിത്രൻ കുഞ്ഞിമംഗലം രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയത് മുല്ലനേഴി ഫൗണ്ടേഷനും അവിണിശ്ശേരി സർവ്വീസ് സഹകരണ ബാങ്കും ചേർന്നാണ്.അശോകൻ ചരുവിൽ, പ്രിയനന്ദനൻ,രാവുണ്ണി, ജയൻ കോമ്രേഡ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.   സ്ക്കൂൾ വിദ്യാർത്ഥികളായ കവികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മുല്ലനേഴി സ്മാരക വിദ്യാലയ കാവ്യപ്രതിഭാ പുരസ്കാരത്തിന് ഹിരണ്മയി ഹേമന്ദ് (കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയം, പാലക്കാട്), സി. നാഷ (ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ, കാസർഗോഡ്), നിസ്വന എസ് പ്രമോദ് (മമ്പറം ഗവ. ഹയർ സെക്കൻ്ററി സ്ക്കൂൾ,…

    Read More »
  • മഹാമാന്ത്രികൻ മുതുകാട് മാന്ത്രിക ഗംഗ ഏറ്റുവാങ്ങി

      ഇന്ത്യയിലെ ആദ്യത്തെ ത്രീഡി മാന്ത്രിക നോവൽ പ്രവീൺ ഇറവങ്കരയുടെ ഗംഗ മലയാളത്തിന്റെ മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാട് ഏറ്റുവാങ്ങി. കോഴിക്കോട് ഹരിതം ബുക്സ് പുറത്തിറക്കിയ 700 വർഷത്തെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ കഥ പറയുന്ന നോവൽ ഇതിനകം ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഇടം പിടിച്ചു കഴിഞ്ഞു. തിരുവനന്തപുരം,കഴക്കൂട്ടം മാജിക് പ്ലാനറ്റിൽ നടന്ന ചടങ്ങിലാണ് പ്രവീൺ ഇറവങ്കര മുതുകാടിന് ഗംഗ കൈമാറിയത്. ഓണസദ്യയും കഴിച്ച് കുശലവും പങ്കിട്ടാണ് ഇരുവരും പിരിഞ്ഞത്.

    Read More »
  • എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ ആവണി ഓണപ്പാട്ട് ശ്രദ്ധേയമാകുന്നു…..

    പ്രശസ്ത ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഓണപ്പാട്ട് “ആവണി ” ശ്രദ്ധേയമാകുന്നു. ആവണി എന്നാൽ പൊന്നിൻ ചിങ്ങമാസം. കർക്കിടകം കഴിഞ്ഞെത്തുന്ന പുലരിയിൽ, നമ്മൾ മലയാളികൾ തന്റെ വിളനിലങ്ങളിൽ പച്ചപ്പിന്റെ നാമ്പ് മുളപ്പിക്കുന്ന കാലം. ഒരു ഉത്സവതിമിർപ്പോടെ നമ്മുടെ കേരളം ഭരിച്ചതായി പറയപ്പെടുന്ന മാവേലിയെ ഓർമ്മിക്കുവാനും നൻമകൾ പകർന്ന് ഒത്തൊരുമയായി അഘോഷിക്കുന്നതുമാണ് ഓണം ആവണി മാസം . ചിങ്ങമാസം പിറക്കുമ്പോൾ മലയാളികളുടെ മനസിൽ ആയിരം വസന്തം വിരിയുന്നതു പോലെ ജാതി മതഭേദ വർണ്ണങ്ങളില്ലാതെ ഈ ഓണവും പൂത്തുലയട്ടെ …. ആവണിയുടെ വരികളെഴുതിയിരിക്കുന്നത് ചലച്ചിത്ര ഗാനരചയിതാവ്‌ രാജശേഖരൻ തുടലിയും വരികൾക്ക് ഈണമിട്ടിരിക്കുന്നത് ചലച്ചിത്ര സംഗീത സംവിധായകൻ കൂടിയായ ജി കെ ഹരീഷ്മണിയുമാണ്. ഹരീഷ് മണി തന്നെയാണ് പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നത്. വിതരണം – വിൽസൺ ഓഡിയോസ് , പെർക്കഷൻ – മുരളി പുനലൂർ, മിക്സിംഗ് & മാസ്റ്ററിംഗ് – സുനീഷ് എസ് ആനന്ദ് (ബെൻസൺ ക്രിയേഷൻസ് ), പി ആർ…

    Read More »
  • വൈറസ് വേട്ട പുസ്തകം പ്രകാശനം ചെയ്തു

      തിരുവനന്തപുരം; വൈറസുകളെ പിടിച്ച് കെട്ടിയ ലോക പ്രശസ്ത വൈറോളജിസ്റ്റ് ആയ പ്രോഫ. റോബർട്ട് ​ഗാലോ രചിച്ച വൈറസ് വേട്ട എന്ന പുസ്തകത്തിന്റെ മലയാളം തർജമ പ്രകാശനം ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാ​ഗമായി ചീഫ് സെക്രട്ടറി വി.പി ജോയി ഐഎഎസ് ആരോ​ഗ്യ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസ് ഐഎഎസിന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. ലോക പ്രശസ്ത ഓങ്കോളിസ്റ്റ് ആയ ഡോ. എം.വി പിള്ള പുസ്തകത്തെ പരിചയപ്പെടുത്തി. പൊതുജനാരോ​ഗ്യ വിദ​ഗ്ധൻ ഡോ. രാമൻകുട്ടിയും, ദൂരദർശൻ കേന്ദ്രം മുൻ ഡയറക്ടറുമായ കെ കുഞ്ഞികൃഷ്ണൻ എന്നിവർ ചേർന്നാണ് പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തത്

    Read More »
  • കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

    ദില്ലി: കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമാണ് സേതുവിന് ലഭിച്ചത്. ‘ചേക്കുട്ടി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയാണ് അനഘ ജെ. കോലത്തിന് യുവ സാഹിത്യ പുരസ്‌കാരം നേടിക്കൊടുത്തത്. ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. കെ.ജയകുമാര്‍, യു.കെ. കുമാരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. ജോയ് വാഴയില്‍, ഡോ. കെ.എം.അനില്‍, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാരം ജേതാവിനെ നിര്‍ണയിച്ചത്. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളം ഉള്‍പ്പടെ 12 ഭാഷകളിലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. അതേസമയം പഞ്ചാബി കൃതികള്‍ക്ക് ഇത്തവണ അവാര്‍ഡുകളൊന്നും പ്രഖ്യാപിച്ചില്ല. അനഘ ജെ. കോലത്ത് മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയയാണ് അനഘ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ അനഘ കവിത എഴുതുക മാത്രമല്ല അത് ചൊല്ലി ഫലിപ്പിക്കാനും മിടുക്കിയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്.…

    Read More »
  • ജലവൈദ്യുത പദ്ധതിക്കായി ഇടുക്കി വനത്തില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടഊരാളി വിഭാഗത്തിലെ മുതുമുത്തശി നീലി കൊലുമ്പന്‍ ഓര്‍മയായി

    കട്ടപ്പന: ഇടുക്കിയിലെ വനത്തില്‍നിന്നു കുടിയൊഴിപ്പിക്കപ്പെട്ട ഊരാളി വിഭാഗത്തില്‍പെട്ട മുതുമുത്തശി ഓര്‍മയായി. അഞ്ച് തലമുറയ്ക്കു മുത്തശിയായ മേമ്മാരിക്കുടിയിലെ നീലി കൊലുമ്പന്‍ ആണ് മരിച്ചത്. ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടിയിലെ ഈ മുത്തശിക്ക് 107 വയസായിരുന്നു. ഇടുക്കി വന്യജീവിസങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന മേമ്മാരി ഊരാളി ആദിവാസി കുടിയിലെ പരേതനായ കൊലുമ്പന്റെ ഭാര്യയാണ് നീലി. ഇടുക്കി വനത്തില്‍ താമസിച്ചിരുന്ന ആദിവാസി ഊരാളി വിഭാഗത്തില്‍പെട്ട നീലിയുടെ കുടുംബക്കാരെ 1967ല്‍ ഇടുക്കി ജലെവെദ്യുതി പദ്ധതിക്ക് വേണ്ടി ചെമ്പകശേരിത്തടത്തില്‍നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മേമ്മാരി വനമേഖലയില്‍ പുനരധിവസിപ്പിച്ചു. 80 കുടുംബങ്ങളാണ് അന്നുണ്ടായിരുന്നത്. മേമ്മാരി വനം വെട്ടിത്തെളിച്ച് ആളുകളെ കുടിയിരുത്താന്‍ നേതൃത്വം നല്‍കിയത് അന്ന് കുടിയിലെ കാണിയായിരുന്ന കണ്ടന്‍ കുമാരനായിരുന്നു. കണ്ടന്‍കുമാരന്റെ ഏറ്റവും ഇളയ സഹോദരീയാണ് നീലി കൊലുമ്പന്‍. 120-ാമത്തെ വയസിലാണ് കണ്ടന്‍കുമാരന്‍ മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു നീലയുടെ മരണം. സംസ്‌കാരം നടത്തി. മക്കള്‍: രാമന്‍, രമണി, പരേതരായ ഗോപി, കേശവന്‍.

    Read More »
Back to top button
error: