Lead News

  • ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലത്, ഇനി പിരിക്കുന്നുണ്ടെങ്കിൽ എത്രയും വേ​ഗം അവസാനിപ്പിക്കണം- മുന്നറിയിപ്പുമായി അമേരിക്ക!! നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമം- റേസ അമീറി മുഗാദം, നിർണായക ചർച്ച ഇന്ന് ഇസ്ലാമബാദിൽ

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇനി അഥവാ ഈടാക്കുന്നുണ്ടെങ്കിൽ നിർത്തണമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ‘ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകളിൽനിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് – അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്, ഉണ്ടെങ്കിൽ അതിപ്പോൾ അവസാനിപ്പിക്കണം’- ട്രംപ് അറിയിച്ചു. അതുപോലെ ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾ കടന്നുപോകാൻ ഇറാൻ നിബന്ധനകൾ വെക്കുന്നുവെന്നും തങ്ങൾ തമ്മിലുള്ള കരാർ അങ്ങനെയല്ലെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ കുറിച്ചു. ഇറാനും യുഎസും തമ്മിലുള്ള നിർണായക ചർച്ചയ്ക്ക് മുമ്പായിട്ടാണ് ട്രംപിന്റെ പുതിയ പ്രതികരണം. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യവുമായി യു.എസും ഇറാനും തമ്മിൽനടത്തുന്ന ചർച്ച ഇന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലാണ് നടക്കുക. രണ്ടാഴ്ച സോപാധിക വെടിനിർത്തലിന് യു എസും ഇറാനും ബുധനാഴ്ച സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ച. നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ…

    Read More »
  • ഇറാന്‍ യുദ്ധം: കുപ്പികള്‍ക്കും ക്യാനുകള്‍ക്കും ഇറക്കുമതി തീരുവ നല്‍കണമെന്ന് യൂറോപ്യന്‍ മദ്യ ലോബി; ലേബലുകള്‍ക്ക് അടക്കം വന്‍ വിലക്കയറ്റം; 65 ബില്യണ്‍ ഡോളറിന്റെ മദ്യ വിപണിയെ ബാധിച്ചു; വില വര്‍ധിപ്പിക്കാനും നീക്കം

    ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഗ്ലാസ് കുപ്പികള്‍ക്കും അലുമിനിയം ക്യാനുകള്‍ക്കും മേലുള്ള 10% ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കണമെന്ന് പെര്‍നോഡ് റിക്കാര്‍ഡ് (Pernod Ricard), ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് (AB InBev), ഹെയ്നെകെന്‍ (Heineken), കാള്‍സ്ബര്‍ഗ് (Carlsberg) എന്നിവര്‍ അംഗങ്ങളായ യൂറോപ്യന്‍ വ്യവസായ ലോബി ഗ്രൂപ്പ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് ഒപ്റ്റിമല്‍ കപ്പാസിറ്റിയില്‍ (പൂര്‍ണതോതില്‍) പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനികളുടെ ക്യാന്‍, കുപ്പി വിതരണം തടസപ്പെട്ടതായി ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ബിസിനസ് ഇന്‍ ഇന്ത്യ ഏപ്രില്‍ രണ്ടിനു കേന്ദ്ര സര്‍ക്കാരിനു കത്തുനല്‍കി. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ ഫലമായി ഗ്ലാസ് കുപ്പികള്‍, കാര്‍ട്ടണുകള്‍, ലേബലുകള്‍ എന്നിവയ്ക്ക് വന്‍ വിലക്കയറ്റമുണ്ടായി. ഇന്ത്യയിലെ 65 ബില്യണ്‍ ഡോളറിന്റെ മദ്യവിപണിയെ കാര്യമായി ബാധിച്ചു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തും റീട്ടെയില്‍ വില മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമായതിനാല്‍, ഈ അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് കമ്പനികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ്. കാര്‍ട്ടണുകള്‍, പശകള്‍ തുടങ്ങിയ അസംസ്‌കൃത…

    Read More »
  • ഒറ്റത്തവണ ഇനി 1000 രൂപയ്ക്ക് മാത്രം പെട്രോള്‍; കടുത്ത നിയന്ത്രണവുമായി റിലയന്‍സ്; ക്ഷാമം രൂക്ഷമാകുന്നു? അധിക വില്‍പന നിയന്ത്രിക്കാന്‍ നീക്കം

    പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. റിലയൻസ് പമ്പുകളിൽ നിന്ന് ഒരു വാഹനത്തിന് ഒരു തവണ ലഭിക്കുക പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രം. ഇന്ധന വിതരണത്തിൽ തടസം നേരിട്ടതോടെയാണ് നിയന്ത്രണം. ഇന്ധനം തീർന്നുപോകാതിരിക്കാനും പരിഭ്രാന്തി മൂലമുള്ള അധിക വില്‍പന തടയാനും തീരുമാനം ഉപകരിക്കും എന്നാണ് വിലയിരുത്തൽ.   വില വർധനക്ക് പകരം വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ പ്രധാന കമ്പനിയായി മാറിയിരിക്കുകയാണ് റിലയൻസ്. ബ്രിട്ടീഷ് പെട്രോളിയവുമായി ചേർന്ന് റിലയൻസ്, രാജ്യത്ത് രണ്ടായിരത്തിലധികം  പമ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.   ഇറാന്‍–യുഎസ് യുദ്ധത്തില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 97 രൂപയായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും കപ്പലുകള്‍ക്ക് സുരക്ഷിതയാത്ര അനുവദിക്കാമെന്നും ഇറാനും സമ്മതിച്ചു. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍…

    Read More »
  • മാർപ്പാപ്പയുടെ പ്രസം​ഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളി, ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’…വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്!! യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ

    വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് കർശന മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതുപോലെ സമാധാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മാർപ്പാപ്പയുടെ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തി. ശക്തിയിൽ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാർപ്പാപ്പയുടെ നിലപാടാണ് പെന്റഗണിനേയും ട്രംപിനേയും ചൊടിപ്പിച്ചത്. അതേസമയം അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ മുതൽ നിശീതമായി വിമർശിച്ചിരുന്നു. 2026 ജനുവരി 9-ന് വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ‘യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വർദ്ധിച്ചുവരുന്നതിനെ അദ്ദേഹം തന്റെ പ്രസംഗത്തിൽ കഠിനമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ട്രംപ് ഭരണകൂടത്തെ…

    Read More »
  • കേരളം വിധിച്ചു; ഇനി കാത്തിരിപ്പിന്റെ 25 നാളുകൾ; 2021-ലെ പോളിങ് മറികടന്നു

    തിരുവനന്തപുരം: നാലാഴ്ചയോളം നീണ്ട പ്രചാരണങ്ങളും വാ​ഗ്വാദങ്ങൾക്കുമൊടുവിൽ കേരള ജനത വോട്ട് ചെയ്തു. കനത്ത ചൂടിനെയും അവഗണിച്ച് വോട്ടർമാർ വലിയ തോതിൽ ബൂത്തുകളിലെത്തിയതോടെ മികച്ച പോളിങ്ങാണ് രേഖപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നിട്ടുണ്ട്—2021ലെതിനെക്കാൾ ഉയർന്ന നില. ഔദ്യോഗിക അന്തിമ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വോട്ടെടുപ്പ് ആറുമണിവരെ ആയിരുന്നുവെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർ വരിയിലുണ്ടായിരുന്നു. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ പോളിംഗിൽ സ്വാഭാവിക വർധനവ് ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇനി മുന്നണികൾക്ക് കണക്കുകൂട്ടലുകളുടെ ദിവസങ്ങളാണ് മുന്നിൽ—അടുത്ത 25 ദിവസങ്ങൾ രാഷ്ട്രീയപരമായി നിർണായകമാകും. വോട്ടെണ്ണൽ മെയ് നാലിനാണ് നടക്കുക. ഇന്നേ ദിവസം വോട്ടെടുപ്പ് നടന്ന അസം, പുതുച്ചേരി എന്നിവിടങ്ങളിൽ കേരളത്തേക്കാൾ ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ…

    Read More »
  • ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു; ഇസ്രയേൽ ആക്രമണത്തിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ലെബനൻ

    ബെയ്‌റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഹർഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇസ്രായേൽ നടപ്പിലാക്കിയത്. ഹിസ്ബുള്ള തലവൻ നയീം ഖാസമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയുമായിരുന്നു അലി യൂസഫ് ഹർഷി. ഖാസമിന്റെ ഓഫീസിന്റെ സുരക്ഷയും ദൈനംദിന കാര്യങ്ങളും നിയന്ത്രിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലബനനിൽ ഉടനീളം 100 കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 254 പേർ ആ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1,165ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്‌നസ്’ (Operation Eternal Darkness) എന്ന് ഇസ്രായേൽ പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയിൽ നൂറിലധികം വ്യോമാക്രമണങ്ങളാണ് പത്ത് മിനിറ്റിനുള്ളിൽ നടന്നത്. ബെയ്‌റൂത്ത്, സിഡോൺ, ടയർ, ബിഖ താഴ്വര എന്നിവിടങ്ങളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. എന്നാൽ ഹിസ്ബുള്ളയുമായി…

    Read More »
  • ഹൊർമുസിലൂടെ പ്രതിദിനം 12 കപ്പലുകളെ മാത്രമേ കടത്തിവിടൂവെന്ന് ഇറാൻ; പുതിയ നികുതി വ്യവസ്ഥയും ഉടൻ വരും; എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം, സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ

    ടെഹ്‌റാൻ: ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശത്തിലാണ് ഇക്കാര്യം സംബന്ധിച്ച് അവസാനഘട്ട ചർച്ചകൾ ഉണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇനി 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ. ഇറാൻ റെവല്യൂഷണറി ഗാർഡിൻ്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥയും ഇറാൻ പദ്ധതിയിടുന്നുണ്ട്. ഇതുപ്രകാരം, എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം നികുതി നൽകണം. വലിയ സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ (18 കോടി രൂപ) വരെ നികുതി നൽകേണ്ടി വരും. ഈ തുക ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. കപ്പലുകൾ തങ്ങളുടെ ചരക്കുവിവരങ്ങൾ ഇ-മെയിൽ വഴി മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്നും നികുതി അടയ്ക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ അനുവദിക്കൂ എന്നും ഇറാൻ…

    Read More »
  • മാനന്തവാടിയിൽ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫീസറെ മാറ്റി

    വയനാട്: മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്. സംസ്ഥാനത്ത് ഇതുവരെയും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്. എറണാകുളം, കോഴിക്കോട്, പാലക്കാട്‌, തൃശ്ശൂർ ജില്ലകളിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. തൃപ്പൂണ്ണിത്തുറ മണ്ഡലത്തിലാണ് റെക്കോർഡ് പോളിംഗ്. 58.09 ശതമാനമാണ് പോളിംഗ്. കുന്നത്തുനാട്, മലമ്പുഴ, വൈപ്പിൻ, ആലുവ, തൃക്കാക്കര, പാലക്കാട്, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 53 ശതമാനം പിന്നിട്ടു. ഏറ്റവും കുറഞ്ഞ പോളിംഗ് പൊന്നാനി മണ്ഡലത്തിലാണ്. 44.52 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വർക്കലയിലും വേങ്ങരയിലും മ‍ഞ്ചേശ്വരത്തും 45 % മാത്രമാണ് പോളിംഗ്. പോളിംഗിന്റെ തുടക്കത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെങ്കിലും വോട്ടെടുപ്പ് ഏറെ നേരം മുടങ്ങിയ സാഹചര്യം എവിടെയുമുണ്ടായില്ല.…

    Read More »
  • യുഎസ്-ഇറാന്‍ ചർച്ചകൾ മുൻനിർത്തി ഇസ്ലാമാബാദിൽ രണ്ട് ദിവസം പൊതു അവധി! ലോക്ക്ഡൗണ്‍ സമാന നിയന്ത്രണം; സുരക്ഷയും ശക്തമാക്കി

    ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട താൽക്കാലിക വെടിനിർത്തൽ കരാറിന്റെ തുടർചർച്ചകൾ നടക്കുന്നതിനാൽ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9, 10 തീയതികളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടൊപ്പം ചില പ്രദേശങ്ങളിൽ നിയന്ത്രണങ്ങളും നടപ്പിലാക്കി. ലോകശ്രദ്ധ നേടുന്ന ഈ ചർച്ചയിൽ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ പങ്കെടുക്കുമെന്ന് പാക്കിസ്താൻ അറിയിച്ചു. ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ, ഗൾഫ് മേഖലയിലെ ഇറാൻ നടപടികൾ, കൂടാതെ ഹൊർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടങ്ങിയ വിഷയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായത്. ഇതോടെ പ്രശ്നപരിഹാരത്തിനായി വീണ്ടും ചർച്ചകൾ ആരംഭിക്കുകയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇറാനും അമേരിക്കയും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച വൈകുന്നേരമാണ് ഇസ്‌ലാമബാദ് ജില്ലാ ഭരണകൂടം അവധി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. അവധിക്ക് വ്യക്തമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഉയർന്നതല നയതന്ത്ര ചർച്ചകൾക്കും സുരക്ഷാ ആവശ്യങ്ങൾക്കും മുന്നോടിയായി തലസ്ഥാന നഗരിയിൽ…

    Read More »
  • ശ്രീനന്ദയെ കാണാതായിട്ട് മൂന്നു ദിവസം; 100 പേർ അടങ്ങുന്ന സംഘം രൂപീകരിച്ച് കർണ്ണാടക സർക്കാർ; പാറക്കെട്ടുകൾക്കിടയിലും ചെങ്കുത്തായ ഇറക്കത്തിലുമുൾപ്പെടെ പരിശോധന

    പാലക്കാട്: കർണാടകത്തിലെ ചിക്കമഗളൂരുവിൽ പാലക്കാട് സ്വദേശിയായ 14 കാരി ശ്രീനന്ദയെ കാണാതായ സംഭവത്തിൽ തിരച്ചിൽ സംഘം വിപുലീകരിച്ചു. ബാബു ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. 100 പേർ അടങ്ങുന്ന സംഘമാണ് ശ്രീനന്ദക്കായി തിരച്ചിൽ നടത്തുന്നത്. പാറക്കെട്ടുകൾക്കിടയിലും ചെങ്കുത്തായ ഇറക്കത്തിലും പരിശോധന നടത്തുകയാണ്. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ആണ് തെരച്ചിൽ പുരോഗമിക്കുന്നത്. പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധന ഊർജ്ജിതമാക്കാൻ ജില്ലാ ഭരണകൂടത്തിന് കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം…

    Read More »
Back to top button
error: