Lead News

  • ഇറാന്റെ 9 നാവിക കപ്പലുകൾ ഞങ്ങൾ മുക്കി, ബാക്കിയുള്ളവയും ഉടൻതന്നെ കടലിന്റെ അടിത്തട്ടിലാകും, നാവികസേനാ ആസ്ഥാനവും തകർത്തു- ട്രംപ്

    വാഷിങ്ടൺ: ഒമ്പത് ഇറാനിയൻ നാവിക കപ്പലുകൾ കടലിൽ മുക്കിയെന്ന അവകാശവാദവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൂടാതെ മറ്റൊരു ആക്രമണത്തിൽ ഇറാനിയൻ നാവികസേനാ ആസ്ഥാനം വലിയ തോതിൽ നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ‘ഇറാന്റെ 9 നാവിക കപ്പലുകൾ ഞങ്ങൾ മുക്കി. ബാക്കിയുള്ളവയെയും ഞങ്ങൾ പിന്തുടരുകയാണ് – അവ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിലാകും,’ അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിനിടെ അമേരിക്കയുടെ പടക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന വാദവുമായി ഇറാൻ റെവല്യൂഷണറി ഗാർഡ് രംഗത്തെത്തി. എന്നാൽ അമേരിക്ക ഇത് തള്ളി. ഇറാന്റെ മിസൈലുകൾക്ക് പടക്കപ്പലിന്റെ അടുത്ത് പോലും എത്താൻ കഴിഞ്ഞില്ലെന്ന് അമേരിക്ക പറഞ്ഞു. അതേസമയം ഇറാനുമായുള്ള സംഘർഷത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും അഞ്ച് പേർക്ക് ഗുരുതരമായി പരുക്കേറ്റതായും യുഎസ് ആർമിയുടെ സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ അമേരിക്കക്കാർ കൊല്ലപ്പെടുന്നത് ആദ്യമാണെന്നും അമേരിക്ക പറഞ്ഞു. അതേസമയം ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ…

    Read More »
  • ‘ഇത് കണക്കു തീര്‍ക്കാനുള്ള സമയം’; ഇറാന്റെ കലണ്ടര്‍ ആപ്പ് ഹാക്ക് ചെയ്ത് സന്ദേശം; മിസൈല്‍ ആക്രമണത്തിനൊപ്പം ഇറാനില്‍ നടന്നത് വമ്പന്‍ സൈബര്‍ ആക്രമണം; തിരിച്ചടി വൈകിക്കാന്‍ സര്‍ക്കാര്‍ സൈറ്റുകളടക്കം തകര്‍ത്തു

    ടെഹ്‌റാന്‍: ഇറാനിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തിനൊപ്പം വമ്പന്‍ സൈബര്‍ ആക്രമണങ്ങളും നടന്നെന്നു സുരക്ഷാ വിദഗ്ധരുടെ കണ്ടെത്തല്‍. നിരവധി വാര്‍ത്താ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. അഞ്ചുലക്ഷത്തിലേറെ ഡൗണ്‍ലോഡുകളുള്ള ‘ബാദെസബ’ (BadeSaba) എന്ന മതപരമായ കലണ്ടര്‍ ആപ്പ് അടക്കം ഹാക്ക് ചെയ്യപ്പെട്ടു. ‘ഇത് കണക്കുതീര്‍ക്കാനുള്ള സമയമാണ്’ എന്ന സന്ദേശവും, ആയുധങ്ങള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ക്കൊപ്പം ചേരാന്‍’സായുധ സേനയോട് ആവശ്യപ്പെടുന്ന സന്ദേശവുമാണ് ഈ ആപ്പില്‍ പ്രത്യക്ഷപ്പെട്ടത്.   ഇറാനിലെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുത്തനെ ഇടിഞ്ഞു. ഇതു വീണ്ടും താഴേക്കു പോയി. വളരെ കുറഞ്ഞ കണക്റ്റിവിറ്റി മാത്രമാണ് അവശേഷിച്ചത്.സര്‍ക്കാര്‍ അനുകൂലികളും മതവിശ്വാസികളും ഉപയോഗിക്കുന്നതിനാല്‍ ബാദെസബയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണം ബുദ്ധിപരമായ നീക്കമായിരുന്നുവെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഡാര്‍ക്ക് സെല്ലിന്റെ (DarkCell) സ്ഥാപകനും സുരക്ഷാ ഗവേഷകനുമായ ഹമീദ് കാഷ്ഫി പറഞ്ഞു. തിരിച്ചടിക്കാനുള്ള ഇറാന്റെ നീക്കത്തിനു തടയിട്ടു വിവിധ സര്‍ക്കാര്‍ സൈറ്റുകളും ഹാക്ക് ചെയ്തു. സര്‍ക്കാര്‍- സൈനിക സേവനങ്ങളെ ഇതു ബാധിച്ചു. തിരിച്ചടിയെന്നോണം ഇസ്രയേലിന്റെയും അമേരിക്കയുടെയും…

    Read More »
  • നെതന്യാഹുവിനെ വിളിച്ച് മോദി ആശങ്ക അറിയിച്ചു; ‘എത്രയും വേ​ഗം സംഘർഷം അവസാനിപ്പിക്കണം, സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം‘

    ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും എത്രയും വേ​ഗം സംഘർഷം തീർക്കണം എന്നും മോദി ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചിരുന്നു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു. ഇന്ത്യ കൂടെ നിൽക്കുന്നതിന് നന്ദിയെന്ന് ഷെയിക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ പ്രതികരിച്ചു. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ രണ്ടു രാജ്യങ്ങളും അനുകൂലിക്കുന്നു എന്നും യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനിയെ വധിച്ച സംഭവത്തിൽ ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

    Read More »
  • ബഹ്റൈനിലെ തന്ത്ര പ്രധാന സമുദ്ര കേന്ദ്രം ഇറാൻ ആക്രമിച്ചു; വൻതീപിടിത്തം; ഇറാനിലെ യുഎഇ എംബസി അടച്ചുപൂട്ടി

    മനാമ: ബഹ്റൈനിലെ സൽമാൻ തുറമുഖത്തിന് സമീപം ഇറാൻ ആക്രമണം. പിന്നാലെ തീപിടിത്തമുണ്ടായി. തന്ത്രപ്രധാനമായ സമുദ്ര കേന്ദ്രമാണ് ഇറാൻ ആക്രമിച്ചതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചു. അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി സുരക്ഷാ, സാങ്കേതിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രോണുകളോ ബാലിസ്റ്റിക് മിസൈലുകളോ ആവാം തൊടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ബഹ്റൈനിലെ പ്രമുഖമായ വ്യാപാര തുറമുഖത്തിനരികെയാണ് ആക്രമണം ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കുകയും അടുത്തുള്ള വെയർഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി സുരക്ഷാ സേന ഊർജ്ജിതമായി ഇടപെട്ടു. അതേസമയം സാങ്കേതിക സമിതികൾ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തൽ ആരംഭിച്ചു. ആക്രമണം അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ മന്ത്രാലയം പറഞ്ഞു. അതേസമയം പരിഭ്രാന്തി സൃഷ്ടിക്കുന്നതോ സ്പർദ്ധയുണ്ടാക്കുന്നതോ ആയ…

    Read More »
  • ഇറാൻ ആക്രമണം: ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു; ഒമാനിൽ തകർന്ന എണ്ണക്കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി; മൂന്ന് പേർക്ക് പരിക്ക്

    ദോഹ/ മസ്‌കത്ത്: ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു മലയാളിക്ക് പരിക്ക്. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഹിഷാം അപകടനില തരണം ചെയ്തു. അതേസമയം, ഒമാനിലെ കസബിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തകർന്ന എണ്ണക്കപ്പലിൽ ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ കാണാതായി. കപ്പലിന്റെ ക്യാപ്റ്റൻ ബിഹാർ സ്വദേശി ആശിഷ് കുമാർ, രാജസ്ഥാൻ സ്വദേശി ദിലീപ് സിങ് എന്നിവരെയാണ് കാണാതായത്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച ഉച്ചയോടെയാണ് കപ്പലിനുനേരെ ആക്രമണം ഉണ്ടായത്. പത്ത് ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ടാങ്കർ വൃത്തിയാക്കാൻ വേണ്ടി കൊണ്ടുവന്ന സമയത്താണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരുണ്ടെന്നും അവരുടെ നില ഗുരുതരമല്ല എന്നുമാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കപ്പലിന്റെ എഞ്ചിൻ റൂമും ജീവനക്കാർ താമസിക്കുന്ന സ്ഥലവും ആക്രമണത്തിൽ കത്തിനശിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

    Read More »
  • ‘ഇറാന്റെ പുതിയ ഭരണ നേതൃത്വത്തിന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു; ഞാൻ സമ്മതിച്ചു; ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു‘: ട്രംപ്

    വാഷിങ്ടൺ: ഇറാന്റെ പുതിയ നേതൃത്വത്തിന് തന്നോട് സംസാരിക്കാൻ താൽപ്പര്യമുണ്ടെന്നും താൻ അത് സമ്മതിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച പറഞ്ഞു. ദി അറ്റ്ലാന്റിക് മാഗസിനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ താൻ ആരോടാണ് സംസാരിക്കുകയെന്നോ, അത് ഞായറാഴ്ചയോ തിങ്കളാഴ്ചയോ നടക്കുമോ എന്നൊന്നും ട്രംപ് വ്യക്തമാക്കിയിട്ടില്ല. അടുത്ത കാലത്ത് അമേരിക്കയുമായി ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ‘അവർക്ക് സംസാരിക്കണം, ഞാൻ അതിന് സമ്മതിച്ചു. അതിനാൽ ഞാൻ അവരോട് സംസാരിക്കും. അവർ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. പ്രായോഗികവും എളുപ്പവുമായ കാര്യങ്ങൾ അവർ മുൻപേ ചെയ്യണമായിരുന്നു. അവർ വളരെ വൈകി.’ ഫ്‌ളോറിഡയിലെ തന്റെ വസതിയിൽ വെച്ച് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. അതേസമയം, ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെത്തുടർന്ന് താനും, ജുഡീഷ്യറി തലവനും, ഗാർഡിയൻസ് കൗൺസിൽ അംഗവും ഉൾപ്പെട്ട ഒരു നേതൃസമിതി താൽക്കാലികമായി പരമോന്നത നേതാവിന്റെ ചുമതലകൾ ഏറ്റെടുത്തതായി ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പറഞ്ഞു.

    Read More »
  • ഇറാൻ ആക്രമണം: മോദി യുഎഇ പ്രസിഡന്റിനെ വിളിച്ച് പിന്തുണ അറിയിച്ചു; ‘​ഈ പ്രയാസകരമായ സമയങ്ങളിൽ ഒപ്പം നിൽക്കുന്നു‘

    ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ഞായറാഴ്ച രാത്രിയാണ് അദ്ദേഹം യുഎഇ പ്രസിഡന്റുമായി ബന്ധപ്പെട്ടത്. ഗൾഫ് രാജ്യത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിന് യുഎഇ പ്രസിഡന്റിനോട് അദ്ദേഹം നന്ദി അറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രാദേശിക സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയും യുഎഇയ്ക്കുള്ള ഇന്ത്യയുടെ ഐക്യദാർ‍ഢ്യം മോദി രേഖപ്പെടുത്തി. “യുഎഇ പ്രസിഡന്റും എന്റെ സഹോദരനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ യുഎഇക്ക് ഒപ്പം നിൽക്കുന്നു,” അദ്ദേഹം എക്സിൽ കുറിച്ചു.

    Read More »
  • വന്നവർ വന്നവർ പാതിവഴിയിൽ തളർന്നു വീണു, ഇരട്ടച്ചങ്കന്റെ തോളിലേറി ഇന്ത്യ സെമി ഫൈനലിലേക്ക്… 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾപെടെ സഞ്ജു 97*, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം-video

    കൊൽക്കത്ത: ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ മലയാളി താരം സഞ്ജു സാംസണിന്റെ തോളിലേറി ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം. 50 ബോളിൽ 12 ഫോർ, 4 സിക്സ് ഉൾ‌പെടെ പുറത്താകാതെ താരം 97 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് നിർണായക വിക്കറ്റുകൾ നഷ്ടപ്പെട്ടു, 10 വീതം റൺസുകളെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളാണ് പവർപ്ലേ ഓവറുകളിൽ ഇന്ത്യയ്ക്ക് നഷ്‌ടമായത്. ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയ വിൻഡീസ് ഇടയ്ക്കൊന്ന് പതറിയെങ്കിലും പിന്നീട് അർഷ്ദീപിനേയും മറ്റുബോളർമാരേയും കണക്കിന് പ്രഹരിക്കുകയായിരുന്നു. നാലോവറിൽ 43 റൺസാണ് അർഷ്ദീപ് വിട്ടുകൊടുത്തത്. ഓപ്പർണമാരായ ഷായ് ഹോപ്പ് (33 പന്തിൽ 32), റോസ്റ്റൺ ചേസ് (25 പന്തിൽ 40), വമ്പനടിക്ക് മുതിർന്ന ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 27), റൂൽർഫോഡ് (9…

    Read More »
  • ഇറാൻ മിസൈൽ ആക്രമണത്തിൽ ​ഗൾഫിൽ നാല് മരണം, കനത്ത ജാ​ഗ്രതയിൽ ​യുഎഇ, സ്വകാര്യ- സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, സ്കൂളുകൾ അടച്ചു, പരീക്ഷകൾ മാറ്റിവച്ചു

    അബുദാബി/കുവൈത്ത് സിറ്റി: ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഗൾഫിൽ നാല് മരണം. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈത്ത് എന്നീ രാജ്യങ്ങളിലായാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വ്യോമാക്രമണത്തിൽ യുഎഇയിൽ മൂന്നുപേർ മരിച്ചു. മരിച്ചവർ പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളിൽ ഇതുവരെ 58 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാർക്കും, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈൽ അവശിഷ്ടങ്ങൾ വീണ് നിരവധി പേർക്ക് പരുക്കേറ്റു. കൂടാതെ കുവൈത്തിൽ ഒരാൾ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പരുക്കേറ്റവരെ കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ യുസഫ് അൽ സബാ സന്ദർശിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇറാൻ- അമേരിക്ക- ഇസ്രയേൽ സംഘർഷം മൂർച്ഛിച്ചതോടെ അതീവ ജാഗ്രതയിലാണ് യുഎഇ. ഇറാൻറെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചു. മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന്…

    Read More »
  • ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, ചിത്രം ഉ‌ടൻ തിയേറ്ററുകളിലേക്ക്

    കൊച്ചി: ധ്യാൻ ശ്രീനിവാസനും ദേവനന്ദയും ഒന്നിക്കുന്ന സംവിധായകൻ രാജേഷ് അമനകര ഒരുക്കിയ പുതിയ ചിത്രം ‘കല്യാണമരം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറാണ് ‘കല്യാണമരം’. നര്‍മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണ്. പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തു പറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ. തുടങ്ങിയവരും ചിത്രത്തിലുണ്ട്. നിർമ്മാതാവായ സജി കെ.ഏലിയാസും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിര്‍മ്മാണം- സജി കെ ഏലിയാസ്. ക്യാമറ – രജീഷ് രാമന്‍, കഥ- വിദ്യ രാജേഷ്, സംഭാഷണം- പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍,…

    Read More »
Back to top button
error: