Lead News

  • ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെ എന്‍ഐഎ കണ്ടെത്തി ; പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് ; ആയിരത്തിലധികം ആളുകളെ ചോദ്യം ചെയ്തു

    ന്യൂഡല്‍ഹി: ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കര്‍-ഇ-തൊയ്ബ, ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ശൃംഖലയെ ഏഴ് മാസം നീണ്ട അന്വേഷണത്തിലൂടെ ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരന്‍ പാകിസ്ഥാന്‍ പൗരനായ സാജിദ് സൈഫുള്ള ജട്ട് എ്ന്നയാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്‍ഐഎയുടെ കുറ്റപത്രത്തിലാണ് ഈ വിവരമുള്ളത്. പാകിസ്ഥാനിലെ കസൂര്‍ സ്വദേശിയായ ജട്ട്, ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ തലവനാണ്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ക്ക് എന്‍ഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും, യുഎപിഎപ്രകാരം ഇയാളെ നിരോധിത ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു. കൃത്യമായ എട്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിലെ മറ്റ് പേരുകള്‍, പഹല്‍ഗാമില്‍ ആക്രമണം നടത്തിയ മൂന്ന് പാകിസ്ഥാന്‍ ഭീകരരായ സുലൈമാനി ഷാ, ഹംസ അഫ്ഗാനി, ജിബ്രാന്‍ എന്നിവരാണ്. ജൂലൈ 28 ന് ദച്ചിഗാം ഏരിയയില്‍ നടന്ന ‘ഓപ്പറേഷന്‍ മഹാദേവ്’ എന്ന സൈനിക നടപടിയില്‍ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു മേഖലയിലെ എന്‍ഐഎ കോടതിയില്‍…

    Read More »
  • ലിയോണേല്‍ മെസ്സി ന്യൂഡല്‍ഹിയിലും എത്തി ആരാധകരെ കണ്ടു ; പക്ഷേ പ്രധാനമന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല ; മൂടല്‍മഞ്ഞ് കാഴ്ച മറയ്ക്കുന്ന പ്രശ്‌നത്തെ തുടര്‍ന്ന് വിമാനം വൈകി ; മോദി വിദേശത്തേക്ക് പോയി ; കൂടിക്കാഴ്ച റദ്ദാക്കി

    ന്യൂഡല്‍ഹി: ഗോട്ട് ഇന്ത്യ ടൂറിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫുട്‌ബോള്‍ ഇതിഹാസം ലിയോണേല്‍ മെസ്സിയുടെ കൂടിക്കാഴ്ച റദ്ദാക്കി. മൂന്ന് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വിദേശത്തേക്ക് യാത്ര തിരിച്ചതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയത്. മെസ്സിയുടെ വിമാനം മൂടല്‍മഞ്ഞ് കാരണം സമയത്ത് എത്താത്തതും പ്രശ്‌നമായി. അര്‍ജന്റീന സൂപ്പര്‍ താരം ഇന്നലെ അവസാന ദിവസത്തില്‍ ഡല്‍ഹിയില്‍ എത്തിയിരുനനു. മുംബൈയില്‍ നിന്നും പുറപ്പെടേണ്ട വിമാനം വൈകിയതിനാല്‍ നിശ്ചയിച്ച സമയത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനം ഡല്‍ഹിയിലെത്തിയത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൂന്നുനഗരങ്ങളില്‍ താരം സന്ദര്‍ശനം നടത്തിയ ശേഷമാണ് മെസ്സി ന്യൂഡല്‍ഹിയില്‍ എത്തിയത്. ആദ്യദിവസം കോല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലും രണ്ടാം ദിനം മുംബൈയിലും മെസി എത്തി. മെസിക്കൊപ്പം സുവാരസും, റോഡ്രിഗോ ഡി പോളുമുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ മെസിക്ക് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍ അദ്ദേഹത്തിന്റെ പത്താം നമ്പര്‍ ജേഴ്‌സി സമ്മാനിച്ചിരുന്നു. ഡല്‍ഹിയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം മെസി നാട്ടിലേക്ക് തിരിക്കും. അതേസമയം, കോല്‍ക്കത്തയിലെ മെസിയുടെ സന്ദര്‍ശനം വലിയ പ്രതിഷേധത്തിനും…

    Read More »
  • ശ്രീലങ്കയ്ക്ക് ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ നായകന്‍ 23 കോടിയുടെ അഴിമതിക്കേസില്‍ കുടുങ്ങി ; പെട്രോളിയം മന്ത്രിയയിരിക്കെ കാട്ടിയ സാമ്പത്തീക വെട്ടിപ്പിന് അറസ്റ്റ്് ചെയ്യാന്‍ നീക്കം

    കൊളംബോ: ശ്രീലങ്കയ്ക്ക് ആദ്യമായി ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനെ പിടിച്ച് ജയിലിലിടാന്‍ ഭരണകൂടം. ശ്രീലങ്കയുടെ മുന്‍ നായകനും പെട്രോളിയം അഴിമതിക്കേസില്‍ കുടുങ്ങിയിരിക്കുന്ന മുന്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയാണ് അറസ്റ്റിനെ മുഖാമുഖം കാണുന്നത്. 23.5 കോടിയുടെ അഴിമതിക്കേസിലാണ് താരം കുടുങ്ങിയിരിക്കുന്നത്. പെട്രോളിയം മന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസില്‍ ദീര്‍ഘകാല എണ്ണ സംഭരണ കരാറുകള്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ മാറ്റുകയും ഉയര്‍ന്ന വിലയ്ക്ക് സ്‌പോട്ട് പര്‍ച്ചേസുകള്‍ നടത്തുകയും ചെയ്തതായി രണതുംഗയ്ക്കും സഹോദരനുമെതിരെ അഴിമതി വിരുദ്ധ നിരീക്ഷണ കമ്മീഷന്‍ ആരോപിച്ചു. നിലവില്‍ വിദേശത്തായ രണതുംഗ തിരിച്ചെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും കമ്മീഷന്‍ കൊളംബോ മജിസ്ട്രേറ്റ് അസംഗ ബോദരഗാമയെ അറിയിച്ചു. അര്‍ജുന രണതുംഗയുടെ ക്യാപ്റ്റന്‍സിയില്‍ ശ്രീലങ്ക 1996-ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയിരുന്നു. ഇടംകൈയ്യന്‍ ബാറ്ററായ 62-കാരനായ അര്‍ജുന, ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയായിരുന്നു കപ്പ് ഉയര്‍ത്തിയത്. ‘2017-ല്‍ ഇടപാടുകള്‍ നടത്തിയ സമയത്ത് 27 വാങ്ങലുകളിലായി സംസ്ഥാനത്തിന് മൊത്തം 800 ദശലക്ഷം ശ്രീലങ്കന്‍ രൂപയുടെ (ഏകദേശം 23.5 കോടി രൂപ) നഷ്ടമുണ്ടായി,’…

    Read More »
  • ‘മരിക്കുന്നത് വരെ സഖാവ് തന്നെ.. അതിന് മാറ്റമില്ല ; പക്ഷേ ജയിച്ച ബിജെപിക്കാരി ചങ്കാണെങ്കില്‍ പിന്നെ ഡാന്‍സ് ചെയ്‌തെന്നൊക്കെ വരും അതിനെന്താ? ; ബിജെപി വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത സിപിഐഎം സ്ഥാനാര്‍ഥിയുടെ മറുപടി

    പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ച ആഹ്‌ളാദപ്രകടനത്തില്‍ നൃത്തം ചവിട്ടിയതിന് വിശദീകരണവുമായി എല്‍ഡിഎഫിനൊപ്പം മത്സരിച്ച യുവതി. മരിക്കുന്നത് വരെ സഖാവായിരിക്കുമെന്നും പക്ഷേ ജയിച്ചത് ഏറ്റവും അടുത്ത കൂട്ടുകാരിയായതിനാലാണ് ബിജെപിയുടെ വിജയറാലിയി ആഹ്‌ളാദനൃത്തം ചവിട്ടിയതെന്നും സിപിഐഎം സ്ഥാനാര്‍ഥി ആയിരുന്ന അഞ്ജുസന്ദീപ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലേ ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തില്‍ അഞ്ജു പങ്കെടുത്തതാണ് വിവാദമായത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥിയായിരുന്നു അഞ്ജു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്‌ളാദത്തില്‍ പങ്കാളിയായിരുന്നു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതിനു തൊട്ട് പിന്നാലെയാണ് 24ാം വര്‍ഡ് നമ്പിയംപടിയിലെ സ്ഥാനാര്‍ത്ഥി അഞ്ജു കരകുറുശ്ശി പഞ്ചായത്തിലെ 6 ആം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി സ്നേഹ രാമകൃഷ്ണന്റെ വിജയഘോഷ പരിപാടിയില്‍ പങ്കെടുത്തത്. തോല്‍വിക്ക് പിന്നാലേ ബിജെപി ആഹ്ലാദ പരിപാടിയില്‍ പോയി നൃത്തം ചെയ്യുന്ന അഞ്ജുവിന്റെ ദൃശ്യങ്ങള്‍ വിവാദമായി മാറിയിരുന്നു. ഇത് വിവാദമായി മാറിയതോടെയാണ് വിശദീകരണവുമായി എത്തിയത്. ബിജെപിയുടെ ആഹ്ലാദ പരിപാടിയില്‍ പങ്കെടുത്തത് സൗഹൃദത്തിന്റെ പുറത്തെന്നും മരിക്കുന്നത് വരെ സഖാവായിരിക്കും…

    Read More »
  • ശബരിമല വിഷയം ജനങ്ങളെ അറിയിക്കാന്‍ സിപിഐഎം ; തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചെന്ന് സമ്മതിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ട് ; തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള മറ്റ് കാര്യങ്ങളാണെന്ന് വിലയിരുത്തല്‍

    തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിഷയമായി മാറിയ ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച ഇടതുപക്ഷം നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടിക്കാതിരിക്കാന്‍ സിപിഐഎം ജനങ്ങളിലേക്ക് ഇറങ്ങുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ബോദ്ധ്യപ്പെടുത്താനാണ് നീക്കം. ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം വന്നത്. ഭരണവിരുദ്ധ വികാരമല്ല പ്രശ്‌നമായതെന്നും മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചതെന്നുമാണ് സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിനിര്‍ണയം തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്നും സാമുദായിക സമവാക്യങ്ങള്‍ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമര്‍ശനമുണ്ട്. എന്നാല്‍ ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണ്ണ കൊള്ളയും ഉള്‍പ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കള്‍ കരുതുന്നത്. നിലവിലെ പ്രതിസന്ധികളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍. ജില്ലകള്‍ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം, സിപിഐ നേതൃയോഗങ്ങള്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാര്‍ട്ടികളുടെ നേതൃയോഗങ്ങള്‍ തുടരുകയാണ്. പത്തു മണിയോടെ…

    Read More »
  • പഹല്‍ഗാം ഭീകരാക്രമണം; എന്‍ഐ കുറ്റപത്രം സമര്‍പ്പിച്ചു; പല സംഘടനകളുടേയും പേരുകള്‍ കുറ്റപത്രത്തിലുണ്ടെന്ന് സൂചന; കുറ്റപത്രം സമര്‍പിച്ചത് ജമ്മുവിലെ എന്‍ഐഎ കോടതിയില്‍

      കാശ്മീര്‍: രാജ്യം നടുങ്ങിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ടിആര്‍എഫ്, ലഷ്‌കറെ ത്വയ്ബ സംഘടനകളുടെ പേരുകള്‍ കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നാണ് സൂചന. 350 പ്രദേശവാസികളെ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. അറസ്റ്റിലായ പര്‍വേസ് അഹമദും,ബഷീര്‍ അഹമ്മദും ആക്രമണം നടത്തിയ ഭീകരരെ കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഓപ്പറേഷന്‍ മഹാദേവില്‍ വധിച്ച മൂന്ന് ഭീകരരുടെ പേരുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഹല്‍ഗാം ഭീകരാക്രമണം നടന്ന് ഏഴു മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജമ്മു കശ്മീരിലെ പഹല്‍ഗാമിന് സമീപം തീവ്രവാദികള്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ 2025 ഏപ്രില്‍ 22 ന് നടത്തിയ ആക്രമണത്തില്‍ മലയാളികളടക്കം 26 പേരാണ് കൊല്ലപ്പെട്ടത്.

    Read More »
  • ‘സംസാരം നിര്‍ത്തൂ’; കരഞ്ഞു കാലുപിടിച്ച് ഭാര്യ; ജാമ്യ വ്യവസ്ഥ ലംഘിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ വീരവാദവുമായി രാഹുല്‍ ഈശ്വര്‍; ‘പുറത്തുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരേ കാമ്പെയ്ന്‍ നടത്തിയേനെ; ശബരിമല ചര്‍ച്ചയില്‍ വരാതിരിക്കാന്‍ അകത്തിട്ടു’

    തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസിനെ പറ്റി സംസാരിക്കാന്‍ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ. എന്നിട്ടും മാധ്യമങ്ങളോട് രാഹുല്‍ ഈശ്വര്‍ സംസാരിച്ചതോടെ നിര്‍ത്താന്‍ പറഞ്ഞ് ഭാര്യ ദീപ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെയായിരുന്നു രാഹുലിന്റെ സംസാരം. തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് തന്നെ പിടിച്ച്…

    Read More »
  • പലസ്തീന്‍ അനുകൂല സിനിമകള്‍ ഭീതി? തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ; വിലക്കിയത്് ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36 ഉള്‍പ്പെടെ 19 സിനിമകള്‍

    തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും സിനിമകള്‍ മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വിവാദമാകുന്നു. മേളയുടെ ഉദ്ഘാടനചിത്രം ഉള്‍പ്പെടെ 19 സിനിമകളാണ് നിലവില്‍ ഒഴിവാക്കിയിരിക്കുന്നത്. സിനിമകള്‍ ഒഴിവാക്കാനുള്ള കാരണം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി പ്രതികരിച്ചു. കേന്ദ്ര നിലപാടിനെതിരെ ഐഎഫ്ഐഎഫ്കെ വേദിയില്‍ പ്രതിഷേധമുയര്‍ന്നു. മേളയുടെ ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36, റഷ്യന്‍ വിപ്ലവം പശ്ചാത്തലമായ ബാറ്റല്‍ഷിപ്പ് പൊട്ടന്‍കിന്‍,സ്പാനിഷ് സിനിമയായ ബീഫ് ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല.സംഭവത്തില്‍ മേളയില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പലസ്തീന്‍ വിഷയം സംസാരിക്കുന്ന സിനിമയാണ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. അറബി ഡോക്യുമെന്ററിയായ എ പോയറ്റ്: അണ്‍കണ്‍സീല്‍ഡ് പോയട്രി, ചെറിയന്‍ ഡാബിസിന്റെ ആള്‍ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബമാകോ അബ്ദറഹ്‌മാന്‍ സിസാക്കോ, ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍ സെര്‍ജി ഐസന്‍സ്റ്റീന്‍, ബീഫ് ലീ സുങ് ജിന്‍, ക്ലാഷ് മുഹമ്മദ് ഡയബ്, ഈഗിള്‍സ് ഓഫ് ദി റിപ്പബ്ലിക് താരിക് സാലിഹ്, ഹാര്‍ട്ട് ഓഫ് ദി വുള്‍ഫ് , വണ്‍സ് അപ്പോണ്‍ എ…

    Read More »
  • പതിനാറാം പക്കം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതന്‍; ഒന്നു തുറന്നു പറയാന്‍ പറ്റില്ലെന്ന് ജയിലില്‍ നിന്ന് പുറത്തുവന്ന രാഹുല്‍ ഈശ്വര്‍; കള്ളത്തെ കള്ളം കൊണ്ട് ജയിക്കാനാകില്ല സത്യം കൊണ്ടേ ജയിക്കാനാകൂ; പറയാന്‍ പലതുമുണ്ടെങ്കിലും പറയാന്‍ പറ്റാത്ത സ്ഥിതിയാണെന്നും രാഹുല്‍

      തിരുവനന്തപുരം: പതിനാറു ദിവസത്തിനു ശേഷം രാഹുല്‍ ഈശ്വര്‍ ജയില്‍ മോചിതനായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രാഹുല്‍ ഈശ്വര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കുന്നത്. പലതും പറയാനുണ്ടെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ പലതും പറയാന്‍ പറ്റില്ലെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കലും കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. കള്ളത്തെ സത്യം കൊണ്ടേ ജയിക്കാന്‍ സാധിക്കൂ. നിലവില്‍ കേസിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍ ഒരുകാര്യം പറയാം, തന്നെ നോട്ടീസ് നല്‍കാതെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കോടതിയില്‍ പറഞ്ഞത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നാണ്. പോലീസ് റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ കള്ളം പറഞ്ഞു. ജാമ്യം നിഷേധിക്കാനാണ് പ്രോസിക്യൂഷന്‍ കള്ളം പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുംവരെ തന്നെ അകത്തിടാന്‍ നോക്കി. താന്‍ പുറത്തുനിന്നാല്‍ സര്‍ക്കാരിനെതിരെ സംസാരിച്ചേനെ. തനിക്ക് എതിരെ വന്നത് വ്യാജ…

    Read More »
  • ശബരിമല വിഷയം മിണ്ടാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ അവര്‍ക്ക് എന്നെ പിടിച്ച് അകത്തിടണമായിരുന്നു ; അതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് ; രണ്ടു തവണ ജാമ്യം നിഷേധിച്ചത് കള്ളം പറഞ്ഞ്

    തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് ത ന്നെ പിടിച്ച് അകത്തിട്ടതെന്ന് രാഹുല്‍ ഈശ്വര്‍. ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെ യായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജാമ്യം കിട്ടിയതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. താന്‍ പുറത്തുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയ്ന്‍ ആരംഭിച്ചേനെ. തന്നെ അവര്‍ക്ക് തിരഞ്ഞെടുപ്പ് കഴിയും വരെ അകത്തിടണമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബദലായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്താനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആഗ്രഹിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് തന്റെ അറസ്റ്റിനെ കാണേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിക്കുന്നു. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായി രുന്നുവെന്ന് ആവര്‍ത്തിച്ചു. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണ്. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണ്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. അതിനാലാണ്…

    Read More »
Back to top button
error: