Lead News
-
ശബരിമല വിഷയം മിണ്ടാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ അവര്‍ക്ക് എന്നെ പിടിച്ച് അകത്തിടണമായിരുന്നു ; അതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടു വന്നത് ; രണ്ടു തവണ ജാമ്യം നിഷേധിച്ചത് കള്ളം പറഞ്ഞ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിയും വരെ ശബരിമല വിഷയം മിണ്ടാതിരിക്കാനാണ് ത ന്നെ പിടിച്ച് അകത്തിട്ടതെന്ന് രാഹുല്‍ ഈശ്വര്‍. ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെ യായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ജാമ്യം കിട്ടിയതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. താന്‍ പുറത്തുണ്ടെങ്കില്‍ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ ഈ നീക്കത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ക്യാംപെയ്ന്‍ ആരംഭിച്ചേനെ. തന്നെ അവര്‍ക്ക് തിരഞ്ഞെടുപ്പ് കഴിയും വരെ അകത്തിടണമായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബദലായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ഉയര്‍ത്താനാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആഗ്രഹിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് തന്റെ അറസ്റ്റിനെ കാണേണ്ടതെന്നും രാഹുല്‍ ഈശ്വര്‍ വിശദീകരിക്കുന്നു. അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായി രുന്നുവെന്ന് ആവര്‍ത്തിച്ചു. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണ്. വ്യാഴാഴ്ച തനിക്ക് ജാമ്യം നിഷേധിക്കപ്പെട്ടതും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ മറ്റൊരു നുണ മൂലമാണ്. പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടും കിട്ടിയില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. അതിനാലാണ്…
Read More » -
തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ട ; തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ കൂട്ടുകൃഷിക്കില്ല, തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഇല്ലെന്നും എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തോല്‍വി തങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോണ്‍ഗ്രസുമായി ഒരിടത്തും മുന്നണി ബന്ധം ആഗ്രഹിക്കുന്നില്ലെന്നും തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളില്‍ യുഡിഎഫുമായി സഹകരിച്ചു പോകില്ലെന്ന സൂചനയും എം വി ഗോവിന്ദന്‍ നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് ധാരണയുണ്ടായി. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പരസ്യമായും രഹസ്യമായും ചില നീക്കങ്ങള്‍ നടത്തിയാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്. ചെറിയ വോട്ടിനാണ് ആറ് സീറ്റ് എല്‍ഡിഎഫിന് നഷ്ടമായത്. ഇതെല്ലാം ഗൗരവമേറിയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദന്‍ മധ്യകേരളത്തിന്റെ ചില ഭാഗത്തും മലപ്പുറത്തും നല്ല തിരിച്ചടിയുണ്ടായി. അതെല്ലാം ഗൗരവത്തോടെ പരിശോധിച്ച് തിരുത്തല്‍ വരുത്തി മുന്നോട്ടു പോകും. ജില്ലാ കമ്മിറ്റികള്‍ തോല്‍വി പരിശോധിക്കും. പഞ്ചായത്ത് തല പരിശോധന നടത്തും. ശേഷം തിരുത്തല്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണ വിരുദ്ധ വികാരം, ശബരിമല, വെള്ളാപ്പള്ളി, ന്യൂനപക്ഷ ഏകീകരണം എന്നിവ തോല്‍വിക്ക് കാരണമായോയെന്ന് പരിശോധനയില്‍ ഉള്‍പ്പെടുത്തുമെന്നും…
Read More » -
അതിജീവിതയ്ക്കും മഞ്ജുവാര്യര്‍ക്കും പിന്നാലെ നടിയുടെ അഭിഭാഷകയുടെ എഫ്ബി പോസ്റ്റ്; വിധി വന്നശേഷം ഭ്രാന്തിയുടെ മാനസികാവസ്ഥയിലായിരുന്നുവെന്ന് അഡ്വ.ടി.ബി.മിനി; ജനം മനസിലാക്കുന്നതില്‍ ഏറെ സന്തോഷമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പ്; അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നുണ്ടല്ലോ എന്ന് പലരും ചോദിച്ചെന്നും മിനി; ഒരുപാട് പേര്‍ സെല്‍ഫിയെടുത്തെന്നും മിനിയുടെ അഭിമാനത്തോടെയുള്ള കുറിപ്പ്
തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയും മഞ്ജുവാര്യരുമൊക്കെ സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടതിനു പിന്നാലെ അതിജീവിതയുടെ അഭിഭാഷകയും എഫ് ബി പോസ്റ്റിട്ടു. തൃശൂരിലെ കോടതിയില്‍ കേസിന്റെ ആവശ്യത്തിനായി വന്നപ്പോഴുണ്ടായ അനുഭവങ്ങളാണ് അഡ്വ.ടി.ബി.മിനി തന്റെ വിശദമായ എഫ്ബി പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. കേസില്‍ വിധി വന്നശേഷം തന്റ മാനസികനില ഭ്രാന്തിയെപോലെയായിരുന്നുവെന്നും തൃശൂരിലേക്ക് വരും വഴി നിരവധി പേര്‍ തന്നെ കണ്ട് തിരിച്ചറിഞ്ഞെന്നും അതില്‍ ഒരുപാടു പേര്‍ സെല്‍ഫിയെടുത്തെന്നും മുന്നോട്ടുള്ള പോരാട്ടത്തിന് പൂര്‍ണ പിന്തുണ തന്നുവെന്നും മിനി പറയുന്നു. അതിജീവിതയേക്കാള്‍ അറ്റാക്ക് നേരിടുന്നത് മാഡമാണല്ലോ എന്ന് പലരും പറഞ്ഞതായും അവര്‍ കുറിച്ചിട്ടുണ്ട്. തോറ്റുപോയവര്‍ ജയിക്കുന്ന നിമിഷങ്ങളാണിതെന്ന് പറഞ്ഞാണ് മിനി കുറിപ്പ് അവസാനിപ്പിക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം – ഇന്ന് തൃശൂര്‍ കോടതിയില്‍ കേസിന് പോവുകയായിരുന്നു. ഞാന്‍ 8-ാം തിയ്യതിക്കു ശേഷം ഒരു ഭ്രാന്തിയേ പോലെ മാനസികമായ അവസ്ഥയിലായിരുന്നു. ഒരു പാട് പേര് വിളിച്ച് ആശ്വസിപ്പിച്ചു. വിജയിച്ചു എന്ന് പറഞ്ഞു. ഇന്ന് രാവിലെ…
Read More » -
രണ്ടാഴ്ച ജയിലില്‍ കിടന്നപ്പോള്‍ രാഹുല്‍ ഈശ്വറിന് മതിയായി ; അതിജീവിതയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന് 16 ദിവസത്തിന് ശേഷം ജാമ്യം ; സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ 16 ദിവസം ജയിലില്‍ കിടന്ന ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സമാനമായ കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. രാഹുല്‍ ഈശ്വറിനെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയെന്നായിരുന്നു ആരോപണം. അറസ്റ്റ് ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. നേരരേത്ത ജയിലില്‍ രാഹുല്‍ ഈശ്വര്‍ നിരാഹാര സമരം നടത്തിയിരുന്നു. രാഹുല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതില്‍ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും…
Read More » -
സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും കാണിച്ച് പൊലീസ് റിപ്പോര്‍ട്ട് ; പരാതിയില്‍ പറഞ്ഞദിവസം കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലില്‍ ഉണ്ടായിരുന്നു, സംഭവത്തില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ പോലീസ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും തെളിവായിട്ടുണ്ട്. സംഭവസമയം കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. ഇതിന് മുമ്പായി പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കും. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി എടുക്കുക. പൊലീസ് റിപ്പോര്‍ട്ട് ഉടന്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും തെളിവായുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ പി ടി കുഞ്ഞുമുഹമ്മദ് ആരോപണം…
Read More » -
പരാതിപ്പെടാന്‍ മെനക്കെട്ടില്ല; കേസിനുപോയി വര്‍ഷങ്ങള്‍ കളയാനും ശ്രമിച്ചില്ല; പെണ്‍കുട്ടിയോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച് ആണ്‍സുഹൃത്ത്; ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസില്ല; സംഭവം തിരുവല്ലയില്‍
ചങ്ങനാശേരി; തന്നോട് അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെക്കുറിച്ച് പോലീസില്‍ പരാതിപ്പെടാനോ കേസുകൊടുക്കാനോ ഒന്നും ആ പെണ്‍കുട്ടി നിന്നില്ല. തന്നോട് അശ്ലീല വര്‍ത്തമാനം പറഞ്ഞ അവനെക്കുറിച്ച് നേരെ ഫോണ്‍ ചെയ്ത്് ആണ്‍സുഹൃത്തിനോട് പറഞ്ഞു. കേട്ടമാത്രയില്‍ പാഞ്ഞെത്തി അവള്‍ക്കൊപ്പം നിന്നവന്‍ ആ അശ്ലീലവീരനെ തല്ലി. തല തല്ലിപ്പൊട്ടിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല. തിരുവല്ലയിലാണ് സംഭവം. ചങ്ങനാശ്ശേരി സ്വദേശി 27 വയസുകാരന്‍ വിഷ്ണുവിനാണ് പരിക്കേറ്റത്. തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിയോട് ആണ് വിഷ്ണു അശ്ലീല പരാമര്‍ശം നടത്തിയത്. രാവിലെ 10 മണിയോടെയാണ് സംഭവം. പെണ്‍കുട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത് എത്തിയ വിഷ്ണു മോശം പദപ്രയോഗം നടത്തി. ഭയന്ന് പോയ പെണ്‍കുട്ടി ഉടന്‍ തന്റെ ആണ്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ചു വിവരമറിയിച്ചു. സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് വിഷ്ണുവുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന ചങ്ങല ഉപയോഗിച്ച് വിഷ്ണു പെണ്‍കുട്ടിയുടെ ആണ്…
Read More » -
ബിജെപിക്കെങ്ങിനെ വോട്ടു കുറഞ്ഞു; സിറ്റിംഗ് സീറ്റുകള്‍ പോയതെങ്ങിനെ; രാജീവ് ചന്ദ്രശേഖര്‍ അന്വേഷണത്തിനിറങ്ങുന്നു; കടുത്ത അതൃപ്തിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; കൊട്ടിഘോഷിച്ച തൃശൂര്‍ കോര്‍പറേഷനില്‍ രണ്ടക്കം തികയ്ക്കാനായില്ല; ക്രൈസ്തവ വോട്ടുകള്‍ കിട്ടിയില്ല; പാലക്കാടും വലിയ മെച്ചമുണ്ടായില്ല; അടിയൊഴുക്കുണ്ടായോ എന്ന് പരിശോധിക്കും; ശബരിമല സ്വര്‍ണക്കവര്‍ച്ച ഫലപ്രദമായി വിനിയോഗിക്കാനായില്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര വോട്ടും സീറ്റും ബിജെപിക്ക് നേടാനാകാതെ പോയതില്‍ സംസ്ഥാന അധ്യക്ഷന് കടുത്ത അതൃപ്തി. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുള്ളില്‍ അടിയൊഴുക്കുണ്ടാകുമെന്ന അഭ്യൂഹം ശക്തമായിരുന്നത് ശരിയായോ എന്നാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം കരുതുന്നത്. ബിജെപിക്കെങ്ങിനെ വോട്ടുകള്‍ കുറഞ്ഞുവെന്നതും സിറ്റിംഗ് സീറ്റുകള്‍ എങ്ങനെ നഷ്ടമായെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒരുങ്ങുന്നതായാണ് സൂചന. ഏറ്റവും മികച്ച രീതിയില്‍ വീടുവീടാന്തരം നടത്തിയ പ്രചരണതന്ത്രം ഫലപ്രദമായില്ലെന്ന വിലയിരുത്തലാണ് രാജീവിനുള്ളത്. രാജീവിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം താഴേത്തട്ടില്‍ ബിജെപി നടത്തിയ പ്രചരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ വിചാരിച്ചത്ര വോട്ടുകള്‍ ബിജെപി അക്കൗണ്ടി്ല്‍ വന്നില്ല. സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ സാധിച്ചില്ലെന്നത് ബിജെപിക്ക് കനത്ത തിരച്ചടിയാായി. ഇതെന്തുകൊണ്ടു സംഭവിച്ചുവെന്നതിനെക്കുറിച്ച് വിശദമായി തന്നെ അന്വേഷിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ തീരുമാനിച്ചിരിക്കുന്നത്. സിറ്റിംഗ് സീറ്റുകൡലുണ്ടായിരുന്നവര്‍ കാഴ്ചവെച്ച മോശം പെര്‍ഫോമെന്‍സാണ് തിരിച്ചടിയായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ ജനം ജയിപ്പിച്ചുവിട്ടവര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നതും ജനകീയ വിഷയങ്ങളില്‍ ഇടപെടാതെ അലംഭാവം കാണിച്ചതും സിറ്റിംഗ്…
Read More » -
ഇടതുസര്‍ക്കാരിന് സിപിഐയുടെ വിമര്‍ശനം; ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമെന്ന് ജനയുഗം എഡിറ്റോറിയല്‍
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ തിരിച്ചടികളെ വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ എഡിറ്റോറിയല്‍. മൃദുഭാഷയിലെങ്കിലും രൂക്ഷവിമര്‍ശനമാണ് ജനയുഗത്തില്‍ സിപിഐ സിപിഎമ്മിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ആത്മപരിശോധനയും ഗതിമാറ്റവും അനിവാര്യമാക്കുന്ന തെരഞ്ഞെടുപ്പുഫലം എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലിലാണ് ജനയുഗം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടുത്തകാലത്തെ ചില നടപടികളെങ്കിലും ആ വിശ്വാസത്തിന് തെല്ലെങ്കിലും ഉലച്ചില്‍ സംഭവിക്കാന്‍ കാരണമായിട്ടുണ്ടോ എന്നുള്ള ആത്മപരിശോധനയ്ക്കു കൂടിയുള്ള അവസരമാണിതെന്ന് തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ വ്യക്തമാക്കുന്നതായി മുഖപ്രസംഗത്തില്‍ പറയുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധവും കനത്ത രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുന്നതുമാണ് ഈ തെരഞ്ഞെടുപ്പുഫലമെന്നും ജനയുഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ നീണ്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുമ്പോഴും മത, ജാതിവാദങ്ങളടക്കം പ്രതിലോമ ചിന്തകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിത്തട്ടില്‍ ഇപ്പോഴും ആഴത്തില്‍ വേരോട്ടമുള്ള ഒരു സമൂഹംതന്നെയാണ് നമ്മുടേതെന്നും വിസ്മരിച്ചുകൂടാ. മതമൗലികവാദമടക്കം മതബോധത്തോടും ജാതീയതയോടും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയം പാലിക്കേണ്ട അകലം പാലിക്കുന്നില്ലെന്നും…
Read More » -
തരൂര്‍ തുറന്നടിച്ചു; എന്റെയും രാഹുലിന്റെയും പ്രത്യയശാസ്ത്രം വെവ്വേറെയെന്ന് ശശി തരൂര്‍; ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസിനെതിരെയുള്ള വാക് പോര് ശക്തമാക്കി. ഇത്തവണ മോദി സ്്തുതി വിട്ട് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തരൂര്‍ എക്‌സില്‍ പോസ്റ്റിട്ടിരിക്കുന്നത്. തനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള സകല അതൃപ്തിയും ഇഷ്ടക്കേടും പ്രകടമാക്കുന്നതാണ് പോസ്റ്റ്. ദേശീയ നേതൃത്വത്തെ വരെ പരാമര്‍ശിച്ചാണ് പോസ്റ്റ്. തന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവ്വേറെയാണെന്ന കടുത്ത വിമര്‍ശനവും തരൂര്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടെന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു. ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നം- തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ…
Read More »
