Lead News

  • സ്വകാര്യ മേഖലയില്‍ ചെറുകിട ആണവ റിയാക്ടറുകള്‍ നിറയുമോ? 100 ജിഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടുള്ള ‘ശാന്തിബില്‍’ എന്താണ്? നിലവില്‍ ആണവശേഷി 8.8 ജിഗാവാട്ട് മാത്രം; അപകടമുണ്ടായാല്‍ ആര്‍ക്ക് ഉത്തരവാദിത്വം? നിയമങ്ങളില്‍ അടിമുടി മാറ്റം

    ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തമുറപ്പാക്കുന്ന ശാന്തി ബില്‍ പാര്‍ലമെന്റില്‍ അവരിപ്പിച്ചതിനു പിന്നാലെ ചര്‍ച്ചകളും കൊഴുക്കുകയാണ്. സസ്‌റ്റെയ്‌നബിള്‍ ഹാര്‍നസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബില്ലിലൂെട ആണവ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മുന്‍ നിയമങ്ങളായ ആറ്റോമിക് എനര്‍ജി ആക്ട്- 1962, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് (സിഎല്‍എന്‍ഡി) ആക്ട്- 2010 എന്നിവ റദ്ദാക്കുന്നു. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ആണവ വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഇതിനു വിരുദ്ധമായി സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ആണവ മേഖലകളിലേക്ക് വിദേശ നിക്ഷേപം ഒഴുകാനും അനുവദിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള ശേഷി 8.8 ജിഗാവാട്ട് (മൊത്തം ഇന്‍സ്റ്റാള്‍ഡ് ശേഷിയുടെ ഏകദേശം 1.5%) ആണ്. ഇത് 2047ല്‍ 100 ജിഗാവാട്ട് ആക്കി ഉയര്‍ത്താനും അതുവഴി ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിലുള്ള സംഭാവന നിലവിലുള്ള മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത കമ്പനികള്‍ ഏകദേശം 54…

    Read More »
  • വിജയ് ഹസാരെ ട്രോഫി; അവസാന മണിക്കൂറുകളില്‍ ട്വിസ്റ്റ്; കോലി ചിന്നസ്വാമിയില്‍ കളിക്കില്ല; ആര്‍സിബിയുടെ ഹോം ഗ്രൗണ്ടിലെ പ്രകടനത്തിനു കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ; കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍

    ബംഗളുരു: ആര്‍സിബി തട്ടകമായ ചിന്നസ്വാമിയില്‍ കോലിയെ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് നിരാശ. ഡൽഹിയും ആന്ധ്രയും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരം അവസാന നിമിഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നുംമാറ്റി. കോലിയുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും മത്സരം മാറ്റിയ വിവരം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു.   ഇന്നു രാവിലെ കർണാടക ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശത്തെത്തുടർന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎലിൽ വിരാട് കോലി താരമായ ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരം വീണ്ടും കളിക്കാൻ ഇറങ്ങുന്നതു കാണാന്‍ ആരാധകർ ആവേശത്തോടെയിരിക്കേയാണ് അപ്രതീക്ഷിത നീക്കം. കോലിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഇടപെട്ടത്.   സുരക്ഷാകാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ഇത് കാണികളുടെ കാര്യത്തില്‍ വലിയ നിയന്ത്രണത്തിനും സാഹചര്യമൊരുക്കും. ഡല്‍ഹിക്കായി വിരാട് കോലിയേയും ഋഷഭ് പന്തിനേയും കളിപ്പിക്കുമെന്ന സൂചനയുടെ പിന്നാലെയാണ്…

    Read More »
  • ഗുരുവായൂര്‍ ആരെടുക്കും? ലീഗോ കോണ്‍ഗ്രസോ? മുരളീധരനെ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ തര്‍ക്കം തുടങ്ങി; ഇക്കുറി സീറ്റുകളില്‍ അടിമുടി മാറ്റമുണ്ടാകും; പുതുമുഖങ്ങളെയും ഇറക്കും; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടുനില നോക്കി ഘടകകക്ഷികളുടെ മണ്ഡലങ്ങള്‍ ഏറ്റെടുക്കാന്‍ ശ്രമം

    തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ അതിവേഗത്തില്‍ നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു നീങ്ങാനുള്ള കോണ്‍ഗ്രസ് നീക്കത്തിനിടെ കല്ലുകടിയായി ഗുരുവായൂര്‍ മണ്ഡലം. കെ. മുരളീധരനെ സീറ്റിലേക്കു മത്സരിപ്പിക്കാനാണു കോണ്‍ഗ്രസ് നീക്കം. പാര്‍ലമെന്റ് സീറ്റിലേക്കു വടകരയിലും പിന്നീടു തൃശൂരിലും മത്സരിച്ച കെ. മുരളീധരന്‍, 2021ല്‍ വട്ടിയൂര്‍ക്കാവിലും ഇറങ്ങിയിരുന്നു. തൃശൂരിലും വട്ടിയൂര്‍ക്കാവിലും തോറ്റു. തൃശൂരിലെ തോല്‍വിയുടെ പേരില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയുമുണ്ടായി. ഇതിനു പിന്നാലെയാണു ലീഗ് വര്‍ഷങ്ങളായി മത്സരിക്കുന്ന, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഗുരുവയൂര്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കം. സീറ്റ് വേണമെന്നു തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെട്ടെങ്കിലും സീറ്റ് വിട്ടുകൊടുക്കാനാവില്ലെന്നാണു ലീഗിന്റെ നലപാട്. എന്നാലിതു സംസ്ഥാന നേതൃത്വം ഗൗരവമായി എടുത്തിട്ടില്ല. ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റിന്റെ പ്രസ്താവനയോട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. റഷീദും പ്രതികരിച്ചു. മതേതരത്വത്തിന്റെ ഈറ്റില്ലമായ ഗുരുവായൂരില്‍ ക്ഷേത്രവും പാലയൂര്‍ ചര്‍ച്ചും മണത്തല പള്ളിയും ഉള്‍ക്കൊള്ളുന്ന പ്രദേശമാണിത്. ഇവിടെ മുസ്ലിം ലീഗ് തന്നെ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

    Read More »
  • എറണാകുളത്തിനു പുറമേ തൃശൂര്‍ കോര്‍പറേഷനിലും സാമുദായിക സമവാക്യ പ്രതിസന്ധി; ക്രിസ്ത്യാനിയെ മേയറാക്കണമെന്ന് ഒരു വിഭാഗം; നിയമസഭയിലേക്ക് ക്രിസ്ത്യാനിയെ നിര്‍ത്താന്‍ ഹിന്ദുവിനെ മേയറാക്കണമെന്ന് മറ്റൊരു വിഭാഗം; ലാലി ജെയിംസ്, ഡോ. നിജി ജസ്റ്റിന്‍, സുബി ബാബു എന്നിവരുടെ പേരുകള്‍ അവസാന ലാപ്പില്‍; പന്ത് കെപിസിസിയുടെ കോര്‍ട്ടില്‍

    തൃശൂര്‍: എറണാകുളം കോര്‍പറേഷനു പിന്നാലെ സാമുദായിക സമവാക്യത്തിലും നേതാക്കളുടെ താത്പര്യങ്ങളിലുംതട്ടി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തിലും അനിശ്ചിതത്വം. ഏറ്റവും അവസാനം തിങ്കളാഴ്ച നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ലാലൂരില്‍നിന്ന് വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച ലാലി ജെയിംസ്, ഗാന്ധിനഗറില്‍നിന്നു വിജയിച്ച സുബി ബാബു എന്നിവരുടെ പേരുകളാണ് ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ സുബി ബാബുവും രണ്ടാം ഘട്ടത്തില്‍ ലാലി ജെയിംസിനെയും പരിഗണിക്കാനായിരുന്നു ധാരണ. ഡിസിസി വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ഡോ. നിജി ജസ്റ്റിന്റെ പേരും ഉയര്‍ന്നെങ്കിലും അനുഭവ പരിചയക്കുറവ് പ്രതിസന്ധിയായി. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കു സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍നിന്നു വിജയിച്ച എ. പ്രസാദ്, മിഷന്‍ ക്വാര്‍ട്ടേഴ്‌സ് ഡിവിഷനില്‍നിന്നു വിജയിച്ച ബൈജു വര്‍ഗീസ് എന്നിവരുടെ പേരുകളും അവസാന പട്ടികയിലുണ്ട്. ആരെ മേയറാക്കിയാലും തടസമുന്നയിക്കില്ലെന്നു കൗണ്‍സിലര്‍മാര്‍ അറിയിച്ചതോടെ അന്തിമ തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയാണു പാര്‍ലമെന്ററി പാര്‍ട്ടി യോഗം അവസാനിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്റെ ചുമതലയുണ്ടായിരുന്ന റോജി ജോണ്‍ എംഎല്‍എയുടെ നിര്‍ദേശം അനുസരിച്ച് ലാലിയും നിജി ജസ്റ്റിനും അവസാന…

    Read More »
  • ലോക്ഭവന്‍ കലണ്ടറില്‍ സവര്‍ക്കറും; സുരേഷ് ഗോപിക്കു നല്‍കി പ്രകാശനം ചെയ്തു ഗവര്‍ണര്‍; ഇഎംഎസ് മുതല്‍ മന്നത്തു പത്ഭനാഭന്‍വരെ ചിത്രങ്ങളില്‍

    തിരുവനന്തപുരം: ലോക്ഭവന്‍ പുറത്തിറക്കിയ 2026ലെ കലണ്ടറില്‍ പ്രധാന വ്യക്തികളുടെ ചിത്രങ്ങളുടെ ഒപ്പം വി.ഡി.സവർക്കറുടെ ചിത്രവും. ഫെബ്രുവരി മാസം സൂചിപ്പിക്കുന്ന പേജിലാണ് സവർക്കറുടെ ചിത്രമുള്ളത്. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചന്ദ്രശേഖർ ആസാദ്, ഡോ.രാജേന്ദ്രപ്രസാദ് എന്നിവരുടെ ചിത്രവും കലണ്ടറിലുണ്ട്. ഇതാദ്യമായാണ് ലോക്ഭവന്‍ കലണ്ടര്‍ ഇറക്കുന്നത്.   കേരളത്തിന്റെ സാഹിത്യം, സിനിമ, സാംസ്കാരികം, ചരിത്രം ഉൾപ്പെടെയുള്ള മേഖലകളിലുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. ഇഎംഎസ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ആറൻമുള പൊന്നമ്മ, ലളിതാംബിക അന്തർജനം, കെപിഎസി ലളിത, മാണി മാധവ ചാക്യാർ, ഒ.ചന്തുമേനോൻ, മന്നത്ത് പത്മനാഭൻ, സുഗതകുമാരി, വൈക്കം മുഹമ്മദ് ബഷീർ, ഭരത്ഗോപി, പ്രേംനസീർ അടക്കമുള്ളവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്. സവർക്കറുടെ ചിത്രമുള്ള ഫെബ്രുവരി പേജിലെ പ്രധാന ചിത്രം കെ.ആർ.നാരായണന്റേതാണ്.   കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് കൈമാറി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കലണ്ടർ പ്രകാശനം ചെയ്തു. ലോക്ഭവനിലായിരുന്നു ചടങ്ങ്. കലണ്ടര്‍ പ്രകാശനം ചെയ്യുന്ന ചിത്രങ്ങള്‍ ഗവര്‍ണറുടെ ഫെയ്സ്ബുക്ക് പേജിലും പങ്കിട്ടുണ്ട്. സുരേഷ്ഗോപിയും പോസ്റ്റ് പങ്കിട്ടുണ്ട്.

    Read More »
  • ബലമായി പിടിച്ചുവച്ചു; സ്വര്‍ണവളകള്‍ ഉപകരണം ഉപയോഗിച്ചു മുറിച്ചെടുത്തു; മലപ്പുറത്ത് വീട്ടില്‍ മോഷണം

    മലപ്പുറം വണ്ടൂരില്‍ വീട്ടില്‍ അതിക്രമിച്ചു കടന്ന സംഘം വീട്ടമ്മയെ ബന്ധനസ്ഥയാക്കി സ്വര്‍ണം കവര്‍ന്നു. അമ്പലപ്പടിയില്‍ ഒറ്റക്ക് താമസിക്കുന്ന ചന്ദ്രമതിയെ ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. തിങ്കളാഴ്ച രാത്രി എട്ടിന് വീട്ടിലെത്തിയ മൂന്നംഗ സംഘം വയോധികയായ ചന്ദ്രമതിയെ ബലമായി പിടിച്ചുവച്ചു. കൈകളില്‍ അണിഞ്ഞ രണ്ടു പവനോളം തൂക്കം വരുന്ന രണ്ടു സ്വര്‍ണ്ണ വളകള്‍ ഉപകരണം ഉപയോഗിച്ച് മുറിച്ചെടുത്തു. വീടിനുളളിലും പരിസരത്തും മുളകുപൊടി വിതറി തെളിവു നശിപ്പിക്കാനും ശ്രമിച്ചു.മിനിട്ടുകള്‍ക്കുളളില്‍ സംഘം രക്ഷപ്പെട്ടു. ചന്ദ്രമതി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് മനസിലാക്കി എത്തിയ സംഘമാണ് കവര്‍ച്ച നടത്തിയത്.പരിസര പ്രദേശങ്ങളില്‍ താമസിക്കുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്.

    Read More »
  • മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ച്; അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്; ഭരണം കിട്ടിയപ്പോള്‍ അധികാര സ്ഥാനത്തിനായി വടംവലി; നേതൃത്വത്തില്‍ അടി; മതവും ജാതി സമവാക്യങ്ങളും നുഴഞ്ഞു കയറി കോണ്‍ഗ്രസ്; കേരളത്തിലെ ഏറ്റവും മികച്ച നഗരത്തെ കുട്ടിച്ചോറാക്കുമോ ഇവര്‍?

    കൊച്ചി: മേയര്‍ പദവി വി.കെ. മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന തീരുമാനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്. മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ദീപ്തി പ്രതികരിച്ചു. കോര്‍ കമ്മിറ്റി വിളിച്ചില്ല, വോട്ടിങ്ങും നടന്നില്ല. ഒന്നിലധികം ആളുകള്‍ വന്നാല്‍ കെപിസിസിക്ക് വിടണമെന്നായിരുന്നു നിര്‍ദേശമെന്നും ദീപ്തി പറയുന്നു. തിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കണമെന്ന് പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പറഞ്ഞത് അനുസരിച്ചു. തീരുമാനം മാറിയത് എന്തുകൊണ്ട് എന്നറിയില്ല. പ്രതിപക്ഷനേതാവിനോട് പരിഭവവും, പരാതിയുമില്ല. കെപിസിസി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പുതിയ മേയര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. അതേസമയം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനം എന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ജനം ആഗ്രഹിക്കുന്ന ഭരണം നടത്തുമെന്ന് നിയുക്ത മേയര്‍ വി.കെ.മിനിമോളും മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആദ്യ രണ്ടര വര്‍ഷമായിരിക്കും വി.കെ.മിനിമോള്‍ മേയറാകുക. പിന്നീട് ഷൈനി മാത്യു മേയറാകും. ഡപ്യൂട്ടി മേയര്‍പദവിയും…

    Read More »
  • എട്ട് സൂപ്പര്‍ ഹിറ്റുകള്‍; ഏഴ് ഹിറ്റുകള്‍; നഷ്ടം 360 കോടി; മലയാള സിനിമയുടെ കണക്കുകള്‍ പുറത്ത്; ലോക നമ്പര്‍ വണ്‍; ഹിറ്റുകളുടെ പട്ടികയില്‍ ദിലീപ് ചിത്രവും

    കൊച്ചി: 2025ലെ വിജയ ചിത്രങ്ങളുടെ കണക്ക് പുറത്ത് വിട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. 8 സൂപ്പര്‍ ഹിറ്റുകളും 7 ഹിറ്റുകളും അടക്കം 15 സിനിമകളാണ് ബോക്‌സോഫീസില്‍ തിളങ്ങിയത്. നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമായത് 360 കോടിയെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്ത് വിട്ട കണക്കില്‍ പറയുന്നു. ലോക, തുടരും, എമ്പുരാന്‍, ഡിയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂര്‍വം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, രേഖ എന്നീ സിനിമകളാണ് 8 സൂപ്പര്‍ ഹിറ്റുകള്‍. കളങ്കാവല്‍, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിന്‍സ് ആന്‍ഡ് ഫാമിലി, പൊന്മാന്‍, പടക്കളം, ബ്രോമന്‍സ് എന്നിവയാണ് ഈ വര്‍ഷത്തെ 7 ഹിറ്റുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ വര്‍ഷം കൂടിയാണ് 2025. കലക്ഷനില്‍ ഒന്നാമത് കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോകയാണ്. തുടരും, എമ്പുരാന്‍, ഹൃദയപൂര്‍വം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ മോഹന്‍ലാലാണ് ബോക്‌സോഫീസ് താരം. അതേ സമയം ഈ വര്‍ഷം റിലീസായത് 184 മലയാള ചിത്രങ്ങളെന്നും അതില്‍ വിജയിച്ചത് 10 ചിത്രങ്ങളെന്നും…

    Read More »
  • ഖത്തർ മ്യൂസിയവും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ഇന്ത്യയിലും ഖത്തറിലും ‘മ്യൂസിയം-ഇൻ-റസിഡൻസ്’ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാന കരാറിൽ ഒപ്പുവച്ചു.

    ഇഷ അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഖത്തർ മ്യൂസിയം ചെയർപേഴ്സണുമായ ഷെയ്ഖാ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും ചേർന്നാണ് തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചത്. അഞ്ചുവർഷം ദൈർഘ്യമുള്ള ഈ പങ്കാളിത്തത്തിലൂടെ ഖത്തർ മ്യൂസിയംസിന്റെ നവീന പഠന മാതൃകകൾ ഇന്ത്യയിലെ സ്കൂളുകളിലും സാംസ്കാരിക പഠന കേന്ദ്രങ്ങളിലേക്കും NMACC എത്തിക്കും. അതോടൊപ്പം, പുതിയ വിദ്യാഭ്യാസ പരിപാടികൾ രൂപപ്പെടുത്തുന്നതിനും ഈ സഹകരണം വഴിയൊരുക്കും.

    Read More »
  • മുല്ലപ്പള്ളി മുന്‍കൂട്ടി കണ്ടു മൂന്നുമുഴം മുന്നേയെറിഞ്ഞു; അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍; അന്‍വറിന് മുല്ലപ്പള്ളിയുടെ നടയടി; അന്‍വര്‍ സംയമനം പാലിക്കണം

      കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നും അങ്ങനെയാണ്, എല്ലാം മുന്‍കൂട്ടി കണ്ട്് മൂന്നുമുഴം മുന്നേയെറിയാന്‍ മുല്ലപ്പള്ളി മിടുക്കനാണ്. അധ്യയനവര്‍ഷാരംഭത്തില്‍ നാട്ടിലെ കുട്ടികളെ മുഴുവന്‍ തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സ്‌കൂളുകാര്‍ പാടുപെടും പോലെ ചേരാനും ചാടാനും തയ്യാറായി നില്‍ക്കുന്ന മറ്റു പാര്‍ട്ടിക്കാരെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകുന്നത് കണ്ടിട്ടാണ് മുല്ലപ്പള്ളി ഈ ഒപ്പം നിര്‍ത്തലിനെ വിമര്‍ശിച്ചത്. അതൊരു മുന്നറിയിപ്പും താക്കീതും ഓര്‍മപ്പെടുത്തലുമായിരുന്നു.   അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞത് കയ്യടി നേടാനല്ല കയ്യിലുള്ളത് യുഡിഎഫിന് പോകാതിരിക്കാനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി ലക്കുംലഗാനുമില്ലാതെയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്ന് പലര്‍ക്കും തോന്നിയ ഘട്ടത്തിലാണ് മുല്ലപ്പള്ളിക്ക് ഇങ്ങനെ പറയേണ്ടി വന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസിയുടെ മുന്‍ അധ്യക്ഷനുമായ മുല്ലപ്പള്ളിക്ക് യുഡിഎഫിലേയും കോണ്‍ഗ്രസിലേയും കാര്യങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞുവെച്ചതാണ്. അന്‍വറിനേയും ജാനുവിനേയുമൊക്കെ കൂടെ ചേര്‍ത്ത് യുഡിഎഫ് ജംബോ സംഘടനയായി…

    Read More »
Back to top button
error: