Lead News
-
എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി; വിസ്മയകരമായ രാജ്യാന്തര അനുഭവമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ്.
കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു എസും സംയുക്തമായി നടത്തിയ സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘം തിരിച്ചെത്തി. കേരളത്തില്‍ നിന്ന് യാത്രയില്‍ പങ്കെടുത്ത പ്രതിനിധിയായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ് ഏറെ പ്രാധാന്യമുള്ള യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധങ്ങളായ രാഷ്ട്രങ്ങളിലൂടെയുള്ള ഈ യാത്ര വിസ്മയകരമായ രാജ്യാന്തര അനുഭവമായിരിന്നുവെന്ന് അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങളിലൂടെയുള്ള യാത്ര പുതിയ അറിവ് പകരുന്നതായിരുന്നു.കയറ്റുമതി ഇറക്കുമതി രംഗത്തെ സവിശേഷതയാര്‍ന്ന കരാറുകളും മാര്‍ഗ്ഗങ്ങളും പഠിക്കുവാന്‍ കഴിഞ്ഞു. നമ്മുടെ രാജ്യം ഈ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവെച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തന നേട്ടങ്ങളും മികവുകളും മറ്റ് രാജ്യങ്ങളിലെ ഉദ്യാഗസ്ഥ പ്രതിനിധികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ പറഞ്ഞത് വളരെ അഭിമാനകരമായി തോന്നുന്നു. റോയി വര്‍ഗ്ഗീസ് സൂചിപ്പിച്ചു. ബ്രസീല്‍, ബെല്‍ജിയം,…
Read More » -
ലക്ഷം ലക്ഷം പിന്നാലെ വേണം ഒരു പവന്‍ പൊന്നുവാങ്ങാന്‍; ഇതാണ് ഗോള്‍ഡന്‍ ഷോക്ക്; ഒരു പവന് ഒരു ലക്ഷം കടന്ന് സ്വര്‍ണവില
തിരുവനന്തപുരം: വിചാരിച്ച പോലെ തന്നെ സംഭവിച്ചു. വിടപറയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ 2025 സ്വര്‍ണലിപികളില്‍ ഇടം പിടിച്ചു. ചരിത്രത്തിലേക്കാണ് 2025 ഡിസംബര്‍ 23 സ്വര്‍ണത്തിളക്കത്തോടെ കയറി നില്‍ക്കുന്നത്. ഇതാദ്യമായി പവന് വില ഒരു ലക്ഷം കടന്നു. ലക്ഷദീപം തെളിഞ്ഞപോലെ ലക്ഷ്വറിയുടെ അവസാന വാക്കാകുന്നു ഇന്നത്തെ സ്വര്‍ണവില!! ഒരുലക്ഷത്തിലധികം രൂപയുമായി പോയാല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാം. പൊന്നിന്റെ വില സര്‍വകാല റെക്കോര്‍ഡിലേക്കാണ് കുതിച്ചുകയറിയത്. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഇന്നിപ്പോള്‍ വേണ്ടത് 1,01,600 രൂപയാണ്. പവന്‍ ലക്ഷം തൊട്ടതോടെ ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 12,700 രൂപ നല്‍കണം. കോവിഡിന്റെ സമയത്ത് സ്വര്‍ണത്തിന് 40000 രൂപയായിരുന്നു വില. 5 വര്‍ഷത്തിന് ശേഷം വില ഒരു ലക്ഷത്തിനപ്പുറം കടന്നിരിക്കുകയാണ്. അത്രത്തോളം വലിയ കുതിപ്പാണ് സ്വര്‍ണവിലയിലുണ്ടായിരിക്കുന്നത്. ഡിസംബര്‍ 15 നാണ് ചരിത്രത്തിലാദ്യമായി സ്വര്‍ണവില 99,000 കടന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ…
Read More » -
ഏത് പ്രതിസന്ധിയിലും കെ.കരുണാകരനെ കാത്തുരക്ഷിച്ച ഗുരുവായൂരപ്പന്റെ നാട്ടിലേക്ക് മകന്‍ മുരളീധരന്‍; നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ നിയമസഭ മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാന്‍ മുരളിയെത്തുമെന്ന് സൂചന; ആവേശത്തോടെ മുരളി പക്ഷം; ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പ്രായശ്ചിത്തമായി വന്‍വിജയം നേടിക്കൊടുക്കാനുറച്ച് യുഡിഎഫ്
തൃശൂര്‍: ഏത് പ്രതിസന്ധിയിലും ഏത് ആപത്തിലും കേരളത്തിന്റെ ലീഡര്‍ കെ.കരുണാകരന്‍ ആദ്യം ഓടിയെത്തിയിരുന്നത് സാക്ഷാല്‍ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്കായിരുന്നു. ഗുരുവാായൂരുമായി കെ.കരുണാകരന് അത്രയും അടുപ്പവും സ്‌നേഹവുമായിരുന്നു. അത് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പ്രസിദ്ധവുമാണ്. കരുണാകരന്റെ തട്ടകം തൃശൂര്‍ മാത്രമായിരുന്നില്ല ഗുരുവായൂര്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരുണാകരന്റെ ആ ഗുരുവായൂരില്‍ നിന്ന് കോണ്‍ഗ്രസില്‍ നിന്ന് ആരു മത്സരിക്കണമെന്ന് ചിന്തിക്കുമ്പോള്‍ ആദ്യം ഉയര്‍ന്നുവന്ന പേര് കരുണാകരന്റെ മകന്‍ കെ.മുരളീധരന്റേതാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂരില്‍ നിന്ന് മുരളിയെ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്നേറ്റ പരാജയത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പു രംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്ന് മുരളി പറഞ്ഞിട്ടുണ്ടെങ്കിലും അച്ഛനു പ്രിയപ്പെട്ട നാട്ടിലേക്ക് മത്സരത്തിനിറങ്ങണമെന്ന് അണികളും ആവശ്യപ്പെടുന്നുണ്ട്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ തൃശൂര്‍ സീറ്റിലേക്ക് അവസാനനിമിഷമെത്തിയ മുരളിക്ക് സുരേഷ്‌ഗോപിയോട് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതും അതിന്റെ പേരില്‍ മുരളി ഇടഞ്ഞതും അനുയായികള്‍ പ്രതിഷേധവുമായി ദിവസങ്ങളോളം തൃശൂര്‍ ഡിസിസിയില്‍…
Read More » -
ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം; തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം; സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം; കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഓര്‍മപ്പെടുത്തല്‍
തിരുവനന്തപുരം: എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരാണെങ്കിലും അവരെ നിലയ്ക്കു നിര്‍ത്തേണ്ട ഉത്തരവാദിത്വും ബാധ്യതയും മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ സിപിഎമ്മിനുണ്ടെന്ന് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് പരസ്യമായി തന്നെ തിരുവനന്തപുരം ജില്ലകമ്മിറ്റിയോഗം വിമര്‍ശനമുന്നയിച്ചു. ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം എന്ന നിര്‍ദ്ദേശമാണ് ജില്ല കമ്മിറ്റിയിലുണ്ടായത്. തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് തലസ്ഥാനത്തെ ജില്ലഘടകം വെള്ളാപ്പള്ളിയെ നിയന്ത്രിക്കാനുള്ള ആവശ്യമുയര്‍ത്തിയത്. സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം വന്നു. കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന ഓര്‍മപ്പെടുത്തലും ഉണ്ടായി. തദ്ദേശ തെരഞ്ഞടുപ്പില്‍ മുസ്ലിം ന്യൂനപക്ഷ വോട്ട് ചോരാന്‍ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്നേഹമാണെന്ന് തുറന്നടിക്കാന്‍ സിപിഎം ജില്ലകമ്മിറ്റി അംഗങ്ങള്‍ മടിച്ചില്ല. എന്നാല്‍ തങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നവരെ എന്തിന് അകറ്റിനിര്‍ത്തണമെന്ന് ചോദ്യവും എതിരുയര്‍ന്നു. ചേര്‍ത്തുനിര്‍ത്തുകയാണെങ്കിലും വിമര്‍ശനത്തിനും തിരുത്തലിനും ആരും അതീതരല്ലെന്ന് തിരിച്ചടിച്ച് വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവരും വാദിച്ചു. അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി…
Read More » -
മുഖ്യമന്ത്രിക്കുപ്പായം മോഹക്കുപ്പായം; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രി; ഉറക്കെയല്ലെങ്കിലും രഹസ്യനീക്കങ്ങള്‍ തകൃതി; മൂന്നുപേരുകള്‍ കോണ്‍ഗ്രസില്‍ അലയടിക്കുന്നു
തിരുവനന്തപുരം; ഇനി കേരളം തങ്ങള്‍ ഭരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഇടതിനു കൊടുത്ത ഷോക്കിന്റെ തുടര്‍ച്ച നിയമസഭ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നവര്‍ തറപ്പിച്ചു പറയുന്നു. അതിനുള്ള പടയൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും പിണറായിയും കൂട്ടരും പടിയിറങ്ങാന്‍ ഒരുങ്ങിക്കോട്ടെയെന്നുമാണ് യുഡിഎഫ് നേതാക്കള്‍ ഇന്നേവരെയില്ലാത്ത വര്‍ധിതവീര്യത്തോടെ പറയുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകും അടുത്ത കേരള മുഖ്യമന്ത്രി എന്ന ചോദ്യവും ഇതോടൊപ്പം യുഡിഎഫില്‍ അലയടിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുപ്പായം ചേരുന്ന മൂന്നുപേരുടെ പേരുകള്‍ കോണ്‍ഗ്രസിനകത്ത് കാലങ്ങളായി പറഞ്ഞു കേള്‍ക്കുന്നതിന് ഇപ്പോള്‍ ശക്തി കൂടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഷ്ട്രീയ പടനിലം കേരളമാക്കാന്‍ തീരുമാനിച്ചെത്തുന്ന കെ.സി.വേണുഗോപാലിന്റെ പേരും മുഖ്യമന്ത്രി കസേരയിലേക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭരണത്തില്‍ യുഡിഎഫ് എത്തുകയാണെങ്കില്‍ ഈ മൂവരില്‍ ആര്‍ക്കെങ്കിലുമായിരിക്കും മുഖ്യമന്ത്രി പദമെന്ന കാര്യത്തില്‍ ഏതാണ്ടുറപ്പായിട്ടുണ്ട്. ഇവര്‍ക്ക് മത്സരിച്ചു ജയിക്കാന്‍ ഏറ്റവും സുരക്ഷിത മണ്ഡലം തന്നെ തെരഞ്ഞെടുത്തു നല്‍കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി.വേണുഗോപാലിനും പ്രതിപക്ഷ…
Read More » -
മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും മത്സരിക്കണ്ട എന്നു പറഞ്ഞാല്‍ മത്സരിക്കില്ല; യുഡിഎഫിന് കരുത്തേകുമെന്ന് പി.വി.അന്‍വര്‍;പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കും
മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന് യുഡിഎഫ് സീറ്റുകൊടുക്കുമോ എന്ന് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ യുഡിഎഫ് ഒന്നും പറഞ്ഞില്ലെങ്കിലും അന്‍വര്‍ ദാ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. യുഡിഎഫ് മത്സരിക്കാന്‍ പറയുന്ന ഇടങ്ങളില്‍ താന്‍ മത്സരിക്കുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന് പറഞ്ഞാലും പൂര്‍ണ്ണപിന്തുണ നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കുന്നു. ജനുവരിയിലേ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയതിനു പിന്നാലെ തന്നെ അന്‍വറും നയം വ്യക്തമാക്കിയിരിക്കുകയാണ്. സീറ്റുണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് ശക്തിപകരാന്‍ താന്‍ അവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് അന്‍വറിന്റെ തീരുമാനം. അതിന്റെ കൂട്ടത്തില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ അതിനും തയ്യാര്‍. എന്തുവന്നാലും പിണറായിസത്തെയും മരുമോനിസത്തെയും തോല്‍പ്പിക്കാന്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് പി.വി .അന്‍വര്‍ തറപ്പിച്ചു പറയുന്നു. താന്‍ പണ്ട് പറഞ്ഞ പല കാര്യങ്ങളും പിന്നീട് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കേരളത്തിന്റെ മതേതര സ്വഭാവത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്ന നിലപാട് ഒരു ഇടതുപക്ഷ മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായി എന്നറിഞ്ഞ ജനങ്ങളാണ് പിണറായിക്കെതിരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട്…
Read More » -
ഇനി യാത്രകളുടെ കാലം; ക്രിസ്മസ് അവധിക്കാല യാത്രയല്ല; പൊളിറ്റിക്കല്‍ യാത്രകളുടെ കാലം; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യാത്രകള്‍ തുടങ്ങുകയായി; കേരള യാത്ര പ്രഖ്യാപിച്ച് വി.ഡി.സതീശന്‍
തിരുവനന്തപുരം: ഇനി യാത്രകളുടെ കാലമാണ്, ക്രിസ്മസ് വെക്കേഷനിലെ അവധിക്കാല യാത്രകളല്ല, രാഷ്ട്രീയ പാര്‍ട്ടികളുടെ കേരള യാത്രകള്‍ ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. ഒരുപാട് ദൂരെയല്ലാതെ വന്നുകിടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തങ്ങളാണ് പൊളിറ്റിക്കലി കറക്ട് എന്ന് കേരളത്തിന്റെ പതിനാലു ജില്ലകളിലുമുള്ള വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള പൊളിറ്റിക്കല്‍ യാത്രകള്‍ തുടങ്ങാറായിരിക്കുന്നു. 100 സീറ്റ് ലക്ഷ്യമിട്ട് കേരള യാത്രയുമായി വി.ഡി സതീശന്‍ യുഡിഎഫിനു വേണ്ടി യാത്ര തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കേരള യാത്ര ഫെബ്രുവരിയിലാണ് നടക്കുക. യുഡിഎഫിന്റെ പ്രകടന പത്രിക അവതരിപ്പിച്ചതിന് ശേഷമാണ് യാത്ര ആരംഭിക്കുക. നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളിലധികം നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് യാത്ര സംഘടിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ചേര്‍ന്ന ആദ്യ യുഡിഎഫ് ഏകോപനസമിതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ അസോസിയേറ്റഡ്…
Read More » -
സുരേഷ്‌ഗോപിക്ക് കോടതി കയറേണ്ടി വരുമോ; വ്യാജവോട്ട് കേസില്‍ കോടതി നടപടികള്‍ തുടങ്ങി; കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി; ജനുവരി 20ന് ഹാജരാകണം; പരാതി നല്‍കിയത് ടി.എന്‍.പ്രതാപന്‍
തൃശൂര്‍: ചിന്താമണി കൊലക്കേസിലും ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയിലുമൊക്കെ സുരേഷ്‌ഗോപി കോടതി കയറിയിട്ടുണ്ടെങ്കിലും വ്യാജവോട്ട് കേസില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി കോടതി കയറുമോ എന്നാണ് രാഷ്ട്രീയകേരളവും സിനിമാലോകവും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ച് മുന്‍ എംപി ടി.എന്‍.പ്രതാപന്‍ നല്‍കിയ പരാതിയിന്‍മേല്‍ ബിഎല്‍ഒയ്ക്ക് കോടതി നോട്ടീസയച്ചിരിക്കുകയാണ്. പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബിഎല്‍ഒയുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബിഎല്‍ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും സഹോദരന്‍ സുഭാഷ് ഗോപിയും കുടുംബാംഗങ്ങളും തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്ന് കാണിച്ചാണ് പ്രതാപന്‍ പരാതി നല്‍കിയത്. ഗൂഢാലോചന നടത്തി വ്യാജമായി ചമച്ച…
Read More » -
പോലീസ് ആക്ഷന്‍ തുടങ്ങി; മാര്‍ട്ടിന്റെ വീഡിയോ പണം വാങ്ങി ദുരുദ്ദേശപരമായി ഷെയര്‍ ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍; വീഡിയോ എത്തിയത് 200ഓളം സൈറ്റുകളില്‍; എല്ലാം നശിപ്പിച്ചു;
തൃശൂര്‍: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. മാര്‍ട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ അപ്പ് ചെയ്തവര്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് തൃൂശൂര്‍ സിറ്റി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍ സ്വദേശികളായ ഇവര്‍ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി. ബി എന്‍ എസ് എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷന്‍ 67 ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 200 ഓളം സൈറ്റുകളില്‍ വീഡിയോ കണ്ടെത്തി ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. വീഡിയോ ഷെയര്‍ ചെയ്ത ലിങ്കുകളും സൈറ്റുകളും പോലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന…
Read More » -
വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് മന്ത്രി എം.ബി.രാജേഷ്; കൊലയ്ക്ക് പിന്നില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമെന്നും മന്ത്രി; ബംഗ്ലാദേശിയാണെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നും ആരോപണം; മന്ത്രി രാജന്‍ ചര്‍ച്ച നടത്തി; രാം നാരായണന്റെ കുടുംബം പ്രതിഷേധം നിര്‍ത്തി
തൃശൂര്‍: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതകത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന ഗുരുതര ആരോപണമുന്നയിച്ച് മന്ത്രി എം.ബി.രാജേഷ്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് കൊലയ്ക്ക് പിന്നിലെന്നും ബംഗ്ലാദേശിയാണെന്നാരോപിച്ചാണ് ആക്രമണമുണ്ടായതെന്നും മന്ത്രി പറഞ്ഞു. അതിനിടെ മന്ത്രി കെ.രാജന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണന്റെ കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി; കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസെന്ന് എം.വി.ഗോവിന്ദനും; സിപിഎമ്മും ബിജെപിയുമാണെന്ന് കോണ്‍ഗ്രസ് വാളയാര്‍ ആള്‍ക്കൂട്ടക്കൊലക്ക് പിന്നില്‍ ആര്‍എസ്എസ് നേതാക്കളെന്ന് കുറ്റപ്പെടുത്തിയ മന്ത്രി രാജേഷ് പ്രതികള്‍ക്ക് സിപിഎം ബന്ധം ഉണ്ടായിരുന്നെങ്കില്‍ എത്രമാത്രം ആഘോഷം ഉണ്ടാകുമായിരുന്നുവെന്നു ചോദിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ രാം നാരായണന്റെ കുടുംബത്തിനൊപ്പമാണെന്നും എം.ബി.രാജേഷ് പറഞ്ഞു. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വാളയാര്‍ ആള്‍ക്കൂട്ടക്കൊലയ്ക്കു പിന്നില്‍ ആര്‍എസ്എസ് ആണെന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ആള്‍ക്കൂട്ടക്കൊലയില്‍ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രിയും…
Read More »