Lead News

  • ‘ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയം തരുന്നു; തുറന്നില്ലെങ്കിൽ ഇറാന് കാണേണ്ടിവരിക യുഎസിന്റെ ഇതുവരെ കാണാത്ത മുഖം‘- കനത്ത മുന്നറിയിപ്പുമായി ട്രംപ്

    വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കിൽ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി. സ്വകാര്യ സാമൂഹികമാധ്യമമായ “ട്രൂത്ത് സോഷ്യൽ” വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ “പവർ പ്ലാന്റ് ഡേ”, “ബ്രിഡ്ജ് ഡേ” എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങൾ നടന്നാൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറഞ്ഞു. ഇതിനിടെ, സാധാരണ ജനങ്ങൾക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികൾക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ…

    Read More »
  • അൻവറിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു സമ്മാനം ബേപ്പൂരിനെ കാത്തിരിക്കുന്നു…വി ഡി സതീശൻ

    തിരുവനന്തപുരം: പി.വി. അൻവറിനെ ബേപ്പൂരിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാൽ വലിയൊരു ‘സമ്മാനം’ കാത്തിരിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് അൻവറിനെ പരോക്ഷമായി മന്ത്രിസഭയിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയിലുള്ള സൂചന പ്രതിപക്ഷനേതാവ് നൽകിയത്. ‘ബേപ്പൂരിലെ സുൽത്താനായി നമ്മുടെ പി വി അൻവർ നിയമസഭയിലേക്ക് വരും. വെറും എംഎൽഎ ആയിട്ടായിരിക്കില്ല അദ്ദേഹം എത്തുക. ബേപ്പൂരിന് പ്രത്യേക പരിഗണന ലഭിക്കും. നല്ല ഭൂരിപക്ഷത്തിൽ ജയിപ്പിക്കണം. അൻവറിനെ ജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനം ഉണ്ടാകും. ഇനി വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയാണ്’ വി ഡി സതീശൻ പി വി അൻവറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ വെളിപ്പെടുത്തി. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണങ്ങൾക്ക് തിരശീലയിട്ടുള്ള കലാശക്കൊട്ട് നാളെയാണ്. ആ സമയം കൊണ്ട് അവസാനവട്ട ഓട്ടപ്രദക്ഷിണം കൂടി പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാനാർഥികൾ. ചുരുക്കം ദിവസങ്ങൾ മാത്രമേ പ്രചാരണത്തിന് ലഭിച്ചുള്ളൂവെങ്കിലും റോഡ് ഷോകളും കൺവെൻഷനുകളും പര്യടനങ്ങളും അടക്കം വിവിധതരം പ്രചാരണങ്ങൾ മുന്നണികൾ പൂർത്തിയാക്കി. പരസ്യ പ്രചരണം അവസാന…

    Read More »
  • 45 ദിവസത്തെ വെടിനിർത്തൽ പരി​ഗണനയിൽ; യുഎസും ഇറാനും ചർച്ചകളിലെന്ന് റിപ്പോർട്ട്

    വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധത്തിന് ഇടവേളയൊരുക്കാൻ സാധ്യതയുള്ള 45 ദിവസത്തെ വെടിനിർത്തൽ കരാറിനായുള്ള ചർച്ചകൾ ശക്തമാകുന്നു. യുഎസിനും ഇറാനുമൊപ്പം മധ്യസ്ഥരാജ്യങ്ങളും ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്‌സിയോസ് ആണ് യുഎസ്,ഇസ്രയേൽ എന്നിവിടങ്ങളിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാവുന്ന ഒരു കരാറാണ് ഇപ്പോൾ പരിഗണനയിൽ ഉള്ളത്. ആദ്യഘട്ടത്തിൽ താത്കാലിക വെടിനിർത്തൽ നടപ്പാക്കി യുദ്ധം നിർത്തുന്നതിനുള്ള അടിസ്ഥാന ധാരണയിലെത്തുകയാണ് ലക്ഷ്യം. തുടർന്ന് രണ്ടാംഘട്ടത്തിൽ സമഗ്രമായ സമാധാനകരാർ രൂപപ്പെടുത്തും. ആവശ്യമായാൽ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. ചർച്ചകളിൽ പാക്കിസ്ഥാൻ, ഈജിപ്ത്, ടർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിക്കുന്നുവെന്നാണ് സൂചന. കൂടാതെ, ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അഘ്‌രാചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കൽ, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവ പരിഹരിക്കൽ രണ്ടാംഘട്ടത്തിലേ സാധ്യമാകൂവെന്നാണ് മധ്യസ്ഥരുടെ വിലയിരുത്തൽ. അതേസമയം, ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമയപരിധിക്കകം കരാറിലെത്താനുള്ള സാധ്യത…

    Read More »
  • പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97% പൂർത്തിയാക്കി!! ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ, മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും, 4,006 കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചു, 4,56,689 കുടുംബങ്ങൾക്ക് പട്ടയം… പത്തുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

    കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അതിൽ 2021-ലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും ഇതിനോടകം നടപ്പിലാക്കി കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ പത്താം വർഷത്തിൽ എൽഡിഎഫ് മുന്നണി എന്ന നിലയിലാണ് ഈ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ രണ്ടുഘട്ടങ്ങളിലായി നൽകിയ വാഗ്ദാനങ്ങളുടെ പുരോഗതി മുഖ്യമന്ത്രി വിശദീകരിച്ചു. 2021-ൽ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ട് അനുസരിച്ച് 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പൂർത്തിയാക്കി. 2021-ലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി. ബാക്കിയുള്ളവ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ സർക്കാരിന്റെ പ്രധാന നേട്ടമായി ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കി 20 ലക്ഷം ഗുണഭോക്താക്കൾക്ക് നൽകിയ കാര്യം മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. ഭൂമിയുടെ പട്ടയം ലഭിക്കാത്ത 4,56,689 കുടുംബങ്ങൾക്ക്…

    Read More »
  • ട്രംപ് ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ ടെഹ്റാനിൽ പലയിടത്തും വ്യോമാക്രമണം; 18 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്, മരണസംഖ്യ ഉയരും? ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസും ഗ്യാസ് പ്ലാന്റും തകർന്നു, തകർന്നത് ബാലിസ്റ്റിക് മിസൈൽ പദ്ധതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള സർവകലാശാല

    ടെഹ്‌റാൻ: ഇറാൻ്റെ തലസ്ഥാനമായ ടെഹ്‌റാൻ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന എസ്ലാംഷാർ സമീപത്തെ ഒരു കെട്ടിടത്തിൽ വ്യോമാക്രമണം. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് 13 പേർ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ആക്രമിക്കാൻ ഈ കെട്ടിടം ലക്ഷ്യമാക്കിയതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. ഇറാൻ സർക്കാരിനോട് അടുപ്പമുള്ള ഫാർസ് ന്യൂസ് ഏജൻസിയും നൂർ ന്യൂസും ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കണമെന്ന് ഇറാനോട് ട്രംപ് ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്. പുലർച്ചെ ടെഹ്‌റാനിലെ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിക്ക് നേരെയും വ്യോമാക്രമണങ്ങൾ ഉണ്ടായി. ടെഹ്‌റാനിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസിനും സമീപ പ്രദേശങ്ങൾക്കും നേരെയുമാണ് വ്യോമാക്രമണമുണ്ടായത്. സർവകലാശാലയ്ക്കു സമീപമുള്ള പ്രകൃതി വാതക വിതരണ കേന്ദ്രം കേടുപാടുകൾക്ക് ഇരയായതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.…

    Read More »
  • യുവതി ഗർഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല, ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കാണുന്നത് രക്തംവാർന്നു കിടക്കുന്ന ഭാര്യയെ, ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു!! മരണത്തിൽ ദുരൂഹത, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും

    ആര്യങ്കോട്: വീട്ടുകാരറിയാതെ കിടപ്പുമുറിയിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. മണ്ഡപത്തിൻകടവ് പൂഴനാട് പ്ലാവിളപുത്തൻവീട്ടിൽ അൽത്താഫ് ഷാനിന്റെ ഭാര്യ ഷമിന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണു സംഭവം. ഞായറാഴ്ച രാവിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അൽത്താഫ് കണ്ടത് കിടപ്പുമുറിയിൽ രക്തംവാർന്നു കിടക്കുന്ന ഷമിനയെയാണ്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞനിലയിൽ കുഞ്ഞിനേയും കണ്ടെത്തി. ഉടനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശുവിന്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപാണ് അൽത്താഫിന്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവർക്ക് രണ്ടുവയസുള്ള ഒരു കുഞ്ഞുണ്ട്. പിന്നീട് ഷമീന ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിലെ ദുരൂഹതയെത്തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Read More »
  • ‘പാകിസ്താന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നെന്നത് വെറും പ്രചാരണം മാത്രമാണ്; എണ്ണവില നിയന്ത്രിക്കാൻ ചിലർ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുകയാണ്; അതേസ്ഥാനത്ത് ഇന്ത്യയ്ക്ക് നിർണ്ണായക ഇടപെടലുകൾ നടത്താനാകും‘- ഇറാൻ

    പട്‌ന: പശ്ചിമേഷ്യൻ സംഘർഷത്തിൽ പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുവെന്ന പ്രചാരണങ്ങൾ തള്ളി ഇറാൻ . ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയായ അബ്ദുൾ മജിദ് ഹക്കീം ഇലാഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയൊരുക്കുന്നുവെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് ഇലാഹി ആരോപിച്ചു. ചർച്ചകളിലും നയതന്ത്ര നീക്കങ്ങളിലും പാകിസ്താൻ ഗൗരവതരമായ പങ്ക് വഹിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. മുൻ ഇറാൻ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങിൽ പങ്കെടുക്കാൻ പട്‌നയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”പാകിസ്താന് ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ല. പാകിസ്താൻ വഴി ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്നത് സത്യമായിരുന്നില്ല. കാരണം വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിർത്താൻ അവർ ആഗ്രഹിച്ചു. ചർച്ചകളിലൊ ഒത്തുതീർപ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ല. അവർക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ ചർച്ചകൾക്കും ഒത്തുതീർപ്പുകൾക്കും തയ്യാറാണെന്ന്…

    Read More »
  • പൈലറ്റിന്റെ രക്ഷാ പ്രവര്‍ത്തനത്തിനിടെ അമേരിക്കന്‍ വിമാനങ്ങളുടെ കൂട്ടക്കുരുതി? ചിത്രങ്ങള്‍ പങ്കുവച്ച് ഇറാന്‍; നിരവധി വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം; ചൊവ്വാഴ്ചയ്ക്കു ശേഷം ‘ഇതുപോലെ മറ്റൊന്ന്’ ഉണ്ടാകില്ലെന്ന ഭീഷണിയുമായി വീണ്ടും ട്രംപ്; പവര്‍ പ്ലാന്റുകള്‍ തകര്‍ക്കും

    ദുബായ്: ഇറാനിലെ ഇസ്ഫഹാന്‍ പ്രവിശ്യയുടെ തെക്ക് ഭാഗത്ത് കുടുങ്ങിക്കിടന്ന ഒരു വൈമാനികനെ കണ്ടെത്താനുള്ള യുഎസ് ദൗത്യത്തിനിടെ നിരവധി വിമാനങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഇറാന്‍ സൈന്യം. വെള്ളിയാഴ്ച ഇറാനില്‍ വെച്ച് വെടിവെച്ചിട്ട എഫ്-15 ജെറ്റിലെ രണ്ടാമത്തെ വൈമാനികനെ രക്ഷിച്ചെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ‘ഗ്രൗണ്ടിലുള്ള വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ യുഎസ് സൈന്യത്തിന്റെ രണ്ട് സി-130 സൈനിക ഗതാഗത വിമാനങ്ങളും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഞങ്ങളുടെ സേന നശിപ്പിച്ചെന്നു കണ്ടെത്തി’- ഇറാനിയന്‍ സായുധ സേനയുടെ ഏകീകൃത കമാന്‍ഡ് വക്താവ് പറഞ്ഞു. ഇറാനിയന്‍ സൈന്യവും റെവല്യൂഷണറി ഗാര്‍ഡും പുറപ്പെടുവിച്ച പ്രത്യേക പ്രസ്താവനകളില്‍, ഇസ്ഫഹാന്‍ പ്രവിശ്യയില്‍ ഇസ്രായേലി ഹെര്‍മിസ്-900 ഡ്രോണും യുഎസ് എംക്യു-9 ഡ്രോണും വെടിവെച്ചിട്ടതായി പറഞ്ഞു. ചഹര്‍മഹല്‍ ആന്‍ഡ് ബക്തിയാരി, കോഹ്ഗിലുയേ ആന്‍ഡ് ബോയര്‍ അഹ്മദ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് വ്യത്യസ്ത പ്രവിശ്യകളില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ യുഎസ് തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഇറാന്റെ അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് പറഞ്ഞു. അതേസമയം, കടുത്ത…

    Read More »
  • ഷിഫിന ബബിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ, ചിത്രീകരണം ഏപ്രില്‍ ആറിന് ആരംഭിക്കും

    തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ പ്രൗഢഗംഭീരമായി നടന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ, ബി ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ്.എൻ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, ഷിഫിന, ജിത്തു മാധവൻ, ആൽബി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യാമറ പൂജ, സ്വിച്ച് ഓൺ ക‍ർമ്മം ഷൈജു ഖാലിദ് നിർവ്വഹിച്ചു. ക്ലാപ്പ് സൂര്യയും സ്ക്രിപ്റ്റ് കൈമാറ്റം അൻവർ റഷീദും നിർവ്വഹിക്കുകയുണ്ടായി. പൂജ ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രിൽ 6-ന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്‍റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ…

    Read More »
  • ‘ദൃശ്യം’ സ്റ്റൈലിൽ കൈയ്യിലൊരു മൺവെട്ടിയുമായി ജീത്തു ജോസഫ്! ‘ എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ‘ ”ദൃഢം” ട്രെയിലർ ഇന്ന് *

    ഷെയ്ൻ നിഗം പോലീസ് വേഷത്തിലെത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി ‘ദൃശ്യം’ മോഡലിലുള്ള ഒരു അനൗൺസ്‌മെന്‍റ് വീഡിയോയുമായി സംവിധായകൻ ജീത്തു ജോസഫ്. മലയാളികൾ ഒരിക്കലും മറക്കാത്ത ജോർജ്ജ് കുട്ടിയുടെയും കുടുംബത്തിന്‍റെയും കഥ പറഞ്ഞ ‘ദൃശ്യം’ സിനിമയിലെ സസ്പെൻസ് ഘടകങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് പുതിയ വീഡിയോ ഒരുക്കിയിരിക്കുന്നത്. വീണ്ടും മൺവെട്ടിയുമായി ജീത്തു ജോസഫ് പ്രത്യക്ഷപ്പെട്ടതോടെ, ‘ദൃഢം’ സിനിമയിൽ എന്തായിരിക്കും ഒളിപ്പിച്ചിരിക്കുന്നതെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ഇ ഫോർ എക്സ്പെരിമെന്‍റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ഒരു പണി തീരാത്ത വീട്ടിൽ നിന്നും മുണ്ടും മടക്കി കുത്തി മൺവെട്ടിയുമായി ജീത്തു ജോസഫ് ഇറങ്ങി വരുന്നതും ഒപ്പം ‘ദൃശ്യം’ സിനിമയിലെ ഐക്കണിക് ബിജിഎം പശ്ചാത്തലമായി എത്തുന്നതും ‘ദൃഢം’ സംവിധായകൻ അദ്ദേഹത്തെ കാണാനെത്തുന്നതുമാണ് പ്രൊമോ വീഡിയോയിലുള്ളത്. ”ദൃഢം’ എല്ലാം സെറ്റായെങ്കിൽ എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ’ എന്നും വീഡിയോയിൽ ജീത്തു…

    Read More »
Back to top button
error: