Lead News
-
കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി ടോവിനോയുടെ പള്ളിച്ചട്ടമ്പി, ഒഫീഷ്യൽ ട്രെയിലർ പുറത്ത്
ഡിജോ ജോസ് ആൻ്റെണി സംവിധാനം ചെയ്ത് , ഈ അവധിക്കാലം ആഘോഷിക്കാനായി ലോകമെമ്പാടും ഏപ്രിൽ പത്തിന് റിലീസ് ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പ്രകാശനം ചെയ്തിരിക്കുന്നു. സൗദി അറേബ്യയിൽ ഏപ്രിൽ രണ്ടിനു നടന്നു . പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ട്രയിലർ പ്രകാശനം നടത്തിയത്. സൗദി അറേബ്യയിൽ ഇത്തരമൊരു സിനിമാചടങ്ങ് നടക്കുന്നതും ഇതാദ്യമാണ്:സംവിധായകൻ ഡിജോ ജോസ് ആൻ്റെണി, നായകൻ ടൊവിനോ തോമസ് , നായിക കയാദു ലോഹർ എന്നിവരാണ് ഈ ചടങ്ങിൽപങ്കെടുത്തത് വലിയ ജന പങ്കാളിത്തമാണ് ഈ ചടങ്ങിൽ പങ്കെടുത്തത്. ഈ ചിത്രത്തോടുള്ള പ്രേഷകരുടെ പ്രതീക്ഷയും കാത്തിരിപ്പും തന്നെയാണ് വലിയ പ്രേഷകസമൂഹം ഈ ചടങ്ങിൽ പങ്കെടുക്കാൻ കാരണമായത്. വേൾഡ് വൈഡ് ഫിലിംസ്& സീക്യൂബ് ബ്രോസ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിൽ നൗഫൽ. ബ്രജോഷ് മുഹമ്മദ് ചാണക്യചരൺ, ചൈതന്യ എന്നിവരുമാണ് ഈ ചിത്രം നിർമ്മിക്കുന്നത് 1957 , 58 കാലഘട്ടങ്ങളിലൂടെ ഇടുക്കി ജില്ലയിലെ ഒരു മലയോര കാർഷിക ഗ്രാമത്തിൻ്റെ കഥയാണ് വലിയ മുതൽമുടക്കിൽ,…
Read More » -
യുഎസ് പോർവിമാനങ്ങളെ തരിപ്പണമാക്കിയ വില്ലൻ- ‘സഖർ-1’; ഇറാന്റെ നൂതന മിസൈൽ സംവിധാനം
വാഷിംഗ്ടൺ / ടെഹ്റാൻ: അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക എഫ് 15ഇ സ്‌ട്രൈക്ക് ഈഗിൾ പോർവിമാനത്തെ ലക്ഷ്യമിട്ട് ഇറാൻ ഉപയോഗിച്ചതായി റിപ്പോർട്ട് ചെയ്യുന്ന പുതിയ മിസൈൽ സംവിധാനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ‘സഖർ-1’ (Saqr-1) അഥവാ ‘എസ്.എ-67’ എന്നറിയപ്പെടുന്ന ഈ ആയുധം ഇറാന്റെ കൈവശമുള്ള പുത്തൻ പ്രതിരോധ സാങ്കേതികവിദ്യയുടെ ഉദാഹരണമാണ്. സാധാരണ മിസൈലുകളെക്കാൾ വ്യത്യസ്തമായ ആക്രമണശൈലിയാണ് ഇതിന്റെ പ്രത്യേകത. വിക്ഷേപിച്ചതിനു പിന്നാലെ നേരിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്നതിന് പകരം, ആകാശത്ത് ‘എട്ട്’ ആകൃതിയിൽ ചുറ്റിപ്പറന്ന് ലക്ഷ്യത്തെ നിരീക്ഷിക്കുന്ന ശേഷി (ലോയിറ്ററിംഗ് കഴിവ്) ഇതിനുണ്ട്. റോക്കറ്റ് ബൂസ്റ്ററിലൂടെ ഉയർത്തിയ ശേഷം ടർബോജെറ്റ് എഞ്ചിൻ ഉപയോഗിച്ച് ദീർഘനേരം അന്തരീക്ഷത്തിൽ നിലനിൽക്കാൻ ഈ മിസൈലിന് കഴിയും. ഇൻഫ്രാറെഡ് സീക്കറും ലേസർ പ്രോക്സിമിറ്റി സംവിധാനവും ഉപയോഗിക്കുന്നതിനാൽ ലക്ഷ്യത്തെ കൃത്യമായി തിരിച്ചറിഞ്ഞ് തകർക്കാൻ സാധിക്കുന്നു. ഏകദേശം ഒൻപത് അടി നീളമുള്ള ഈ മിസൈൽ വളരെ കുറഞ്ഞ ഇലക്ട്രോമാഗ്നറ്റിക് സിഗ്നേച്ചർ മാത്രമേ പുറപ്പെടുവിക്കൂ. അതിനാൽ ആധുനിക റഡാർ സംവിധാനങ്ങൾക്കു പോലും ഇത്…
Read More » -
എസ് ഐ വിജയ് രാധാകൃഷ്ണനായി ഷെയ്ന്‍ നിഗം, ഒരു സാധാരണ പോലീസ് സ്റ്റോറിയല്ല, സൂചന നൽകി ദൃഢം’ ട്രെയിലർ പുറത്ത്
മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയുടെ ട്രെയിലർ പുറത്ത്. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ‘കൊറോണ പേപ്പേഴ്സി’നും ‘വേല’യ്ക്കും ശേഷം വീണ്ടും വേറിട്ട ഒരു പോലീസ് കഥാപാത്രമായി ഷെയ്ൻ എത്തുന്നതാണ് ചിത്രമെന്ന് ട്രെയിലർ സൂചന നൽകുന്നുണ്ട്. എസ്.ഐ വിജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഷെയ്ൻ എത്തുന്നത്. പവർഫുൾ ആയ ഒരു ഹീറോ കോപ്പിനെയല്ല ഈ ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. മറിച്ച്, സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടാനും കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുന്ന ഒരു സാധാരണ പോലീസുകാരനെയാണ്. ജോലിയിലെ പുതുമുഖമായ നായകൻ ചില തെറ്റുകൾ വരുത്തുന്നതും അതിലൂടെ…
Read More » -
യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും
ടെഹ്‌റാൻ: ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ രഹസ്യാന്വേഷണ സംഘടനയുടെ തലവൻ മാജിദ് ഖാദിമി തിങ്കളാഴ്ച യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. “ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് ഓർഗനൈസേഷന്റെ ശക്തനും വിദ്യാസമ്പന്നനുമായ തലവൻ മേജർ ജനറൽ മജീദ് ഖാദിമി, ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായി,” ഗാർഡ്സ് അവരുടെ ടെലിഗ്രാം ചാനലിലെ ഒരു പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. അതേസമയം, ഖദേമി എവിടെയാണ് കൊല്ലപ്പെട്ടതെന്ന് അതിൽ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, തിങ്കളാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനെ ചുറ്റിപ്പറ്റിയുള്ള ജനവാസ മേഖലകളെ ലക്ഷ്യമിട്ട് ഒന്നിലധികം വ്യോമാക്രമണങ്ങൾ നടന്നിരുന്നു.
Read More » -
വാടാനപ്പള്ളി കിറ്റ് വിവാദം- ഓർഡർ നൽകിയ ആളെ പ്രതിയാക്കി കേസെടുക്കാൻ കോടതി അനുമതി, കിറ്റിനു പുറമേ സാരിയും പണവും വിതരണം ചെയ്യുന്നുണ്ട്- ടി എൻ പ്രതാപൻ
തൃശൂർ: വാടാനപ്പള്ളി കിറ്റ് വിവാദത്തിൽ ഓഡർ നൽകിയയാളെ പ്രതിയാക്കി കേസെടുക്കാൻ കോടതിയുടെ അനുമതി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയാണ് പോലീസിന് അനുമതി നൽകിയത്. അതേസമയം കിറ്റ് വിവാദത്തിൽ പ്രതികരണവുമായി അല്പസമയം മുൻപ് ടി എൻ പ്രതാപനും രംഗത്തെത്തി. കൊച്ചിയിലുള്ള പിആർ ഏജൻസിയാണ് കിറ്റിന് പിന്നിൽ പ്രവർത്തിച്ചതെന്നും കിറ്റിന് പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നുണ്ടെന്നും ടിഎൻ പ്രതാപൻ ആരോപിച്ചു. സാരി വിതരണത്തിന് പേരുകൾ ചോദിച്ച് വോയിസ് മെസേജുകൾ വിവിധ ബിജെപി ഗ്രൂപ്പുകളിൽ വന്നിട്ടുണ്ട്. ഉത്തരേന്ത്യയിൽ കാണുന്നത് ഇവിടെ കാണുമ്പോൾ ഞെട്ടിപ്പോകുന്നുവെന്നും കിറ്റിന് പിറകിലുള്ള ആളുകളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിഭാഗം ഒബ്‌സർവർമാരും പോലീസും ബിജെപിയെ സഹായിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവും നിഷ്പക്ഷവുമാകണം. ബിജെപിയെ സഹായിക്കാൻ ശ്രമിച്ചാൽ ചെറുത്തുതോൽപ്പിക്കും. സ്വന്തം ലക്ഷ്യം തകർന്ന് തരിപ്പണമാകുകയും നാട്ടിൽ ജനങ്ങളുടെ മുന്നിൽ അപഹാസ്യരാവുകയും ചെയ്തതിലുള്ള പ്രതികരണമാണ് എൻഡിഎ സ്ഥാനാർത്ഥിയുടേത്. തട്ടിപ്പുകൾ പുറത്തുവന്നപ്പോഴുള്ള ജാള്യതയാണ് അനീഷ്‌കുമാറിന്റെ വാക്കുകളിൽ ഉള്ളതെന്നും ടി എൻ…
Read More » -
പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയും!! ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കി, എട്ടുകോടി രൂപയാണ് കൈപ്പറ്റിയത്- എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺഗ്രസ് നേതാവ്
തൃശ്ശൂർ: മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപിനെതിരേ ഗുരുതര ആരോപണവുമായി നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ഫിറോസ് രംഗത്ത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ ബിജെപിയുമായി കോടികളുടെ ഡീലുണ്ടാക്കിയെന്നും പി കെ ഫിറോസ് ആരോപിച്ചു. അന്ന് എട്ടുകോടി രൂപ വാങ്ങി ബിജെപിക്ക് വോട്ടുമറിച്ചെന്നും പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണെന്നും ഫിറോസ് പറഞ്ഞു. സിപിഎമ്മിന്റെ തൃശ്ശൂർ ജില്ലാക്കമ്മിറ്റി ഓഫീസിൽ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടാണ് പികെ ഫിറോസ് സ്വന്തം പാർട്ടി സ്ഥാനാർഥിയായ പ്രതാപിനെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘ബിജെപി കിറ്റ് വിതരണം ചെയ്തല്ലോ. അവിടേക്ക് ടി.എൻ. പ്രതാപൻ ഓടിയെത്തുന്നു. പോലീസുമായി കയർക്കുന്നു. ബിജെപിക്കെതിരേ വലിയ പ്രക്ഷോഭത്തിന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്യുന്നു. നിങ്ങൾ ഇന്നലെയാണ് അത് അറിഞ്ഞത്. പക്ഷേ ഞങ്ങൾ മൂന്നുദിവസം മുൻപേ അത് അറിഞ്ഞു, ആ പ്ലാൻ ചെയ്യുന്ന പരിപാടി. ബിജെപിയുടെ പ്രധാനപ്പെട്ട…
Read More » -
-
ബിൻ ലാദനെ തകർക്കുന്നതിനിടെ അമേരിക്ക സ്വീകരിച്ച തന്ത്രം പുറത്തെടുത്ത് ട്രംപ്!! ശത്രുവിന്റെ കൈകളിൽ രഹസ്യങ്ങൾ എത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ
ടെഹ്റാൻ: ഇറാൻ ജീവനോടെ പിടികൂടണമെന്നാവശ്യപ്പെട്ട് വല വിരിച്ച രണ്ട് വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ അമേരിക്കയ്ക്ക് സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ ബലികഴിക്കേണ്ടി വന്നതായി റിപ്പോർട്ട്. ഇറാനിയൻ സേന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ വിമാനം വീഴ്ത്തിയതിനെ തുടർന്ന് ഇറാനിൽ കുടുങ്ങിയ വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്താൻ നടത്തിയ അതീവ അപകട സാധ്യതയുള്ള ദൗത്യത്തിനിടെ സ്വന്തം ഹൈടെക് സൈനിക വിമാനങ്ങൾ തന്നെ നശിപ്പിക്കേണ്ടി വന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, മരുഭൂമിയിലെ താത്കാലിക എയർസ്ട്രിപ്പിൽ പ്രത്യേക ഓപ്പറേഷൻസ് ഗതാഗത വിമാനങ്ങൾ ഇറക്കി അമേരിക്കൻ സേന രണ്ടാമത്തെ പൈലറ്റിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ലാൻഡിംഗിന് പിന്നാലെ സാങ്കേതിക തകരാറോ, മണൽമണ്ണിൽ കുടുങ്ങലോ കാരണം ഈ വിമാനങ്ങളിൽ കുറഞ്ഞത് ഒന്ന്, ഒരുപക്ഷേ രണ്ട്, ലാൻഡിംഗിന് ശേഷം ഉപയോഗശൂന്യമായി. ഇതോടെ ദൗത്യം കൂടുതൽ സങ്കീർണ്ണമായി. ഇതിനിടെ ഇറാന്റെ സൈന്യം അടുത്തെത്തിയതോടെ, രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ യുഎസ് സൈന്യത്തിന് കൂടുതൽ വിമാനങ്ങൾ ഇറക്കേണ്ടിവന്നു. അതേസമയം അപകടം കാരണം ഉപേക്ഷിക്കാൻ നിർബന്ധിതരായ രണ്ട്…
Read More » -
‘സംഭവ സമയം കാരവാനിലുണ്ടായിരുന്നത് രഞ്ജിത്ത് മാത്രം; അതിക്രമത്തിന് പിന്നാലെ സ്ഥലത്തുനിന്നും പോയ നടിയെ ഫോണിൽ വിളിക്കാൻ നിരന്തര ശ്രമം നടത്തി’- കൊച്ചി സിറ്റി പോലീസ് കമ്മിഷണർ
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വീണ്ടും ആവശ്യപ്പെടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച ശേഷമാവും കസ്റ്റഡിയിൽ ആവശ്യപ്പെടുക. അതിജീവിതയുടെ പേര് പരസ്യപ്പെടുത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. ‘കാരവാനിൽ രഞ്ജിത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് തെളിവായിട്ടുള്ളത്. വേറെ ആരെങ്കിലുമുണ്ടെന്ന് അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയാൽ ഭാവിയിൽ നടപടി സ്വീകരിക്കും. ചിലരെ ചോദ്യംചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി സമിതിയുടെ മുന്നിൽ പരാതി നൽകിയോയെന്ന് അറിയില്ല. സെറ്റിലുള്ളവർക്ക് സംഭവം അറിയാം.’ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു. മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. ഞായറാഴ്ച തെളിവെടുപ്പ് പൂർത്തിയാക്കി. രഞ്ജിത്തിന്റെ സംവിധാനത്തിൽ പരാതിക്കാരി ഭാഗമായ ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ആസ്പിൻവാളിലും അതിക്രമം നടന്നെന്ന് പറയപ്പെടുന്ന കാരവാനിലും തെളിവെടുപ്പ് നടത്തി. പ്രതിയുടെ ശാരീരികബുദ്ധിമുട്ടുകളും തിരഞ്ഞെടുപ്പിന്റെ തിരക്കും പരിഗണിച്ച് ഞായറാഴ്ച തന്നെ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിട്ടുനൽകി. കേസ് നല്ല രീതിയിൽ മുന്നോട്ടുപോകുന്നുവെന്നാണ് പോലീസ് പറയുന്നത്. സംവിധായകൻ…
Read More » -
‘ഹോർമുസ് തുറക്കാൻ ചൊവ്വാഴ്ച രാത്രി 8 മണിവരെ സമയം തരുന്നു; തുറന്നില്ലെങ്കിൽ ഇറാന് കാണേണ്ടിവരിക യുഎസിന്റെ ഇതുവരെ കാണാത്ത മുഖം‘- കനത്ത മുന്നറിയിപ്പുമായി ട്രംപ്
വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽഗതാഗതത്തിന് ഉടൻ തുറന്നുകൊടുക്കാത്ത പക്ഷം സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ചൊവ്വാഴ്ച രാത്രി എട്ടുമണിക്കകം സമാധാനകരാറിലെത്തിയില്ലെങ്കിൽ ഇറാനെ വ്യാപകമായി ആക്രമിക്കുമെന്ന് അദ്ദേഹം അന്ത്യശാസനം നൽകി. സ്വകാര്യ സാമൂഹികമാധ്യമമായ “ട്രൂത്ത് സോഷ്യൽ” വഴിയാണ് ട്രംപ് ഭീഷണി മുഴക്കിയത്. ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളെ “പവർ പ്ലാന്റ് ഡേ”, “ബ്രിഡ്ജ് ഡേ” എന്നിങ്ങനെ വിശേഷിപ്പിച്ച അദ്ദേഹം, അത്തരം ആക്രമണങ്ങൾ നടന്നാൽ രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ പുനർനിർമിക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവരുമെന്നും പറഞ്ഞു. ഇതിനിടെ, സാധാരണ ജനങ്ങൾക്ക് ഉണ്ടാകാവുന്ന നഷ്ടങ്ങളെക്കുറിച്ചുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകൾ ട്രംപ് തള്ളിക്കളഞ്ഞു. ഭരണകൂടത്തിനെതിരെ നിലകൊള്ളുന്ന ഇറാൻ ജനത ഇത്തരം നടപടികൾക്ക് പിന്തുണ നൽകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ, സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമേരിക്കൻ പൈലറ്റിനെ ഇറാൻ മണ്ണിൽനിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ട്രംപിന്റെ ഭീഷണിക്കെതിരെ…
Read More »