Lead News
-
ഇന്ത്യയിൽ കോവിഡിനെതിരെ നേസൽ വാക്സീന് പരീക്ഷണാനുമതി
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്സീന് പരീക്ഷണാനുമതി. ഡ്രഗ്സ് അതോറിറ്റി വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി. കോവിഷീല്‍ഡും കോവാക്സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുകയെന്നാണ് റിപ്പോർട്ട്. കുത്തിവയ്ക്കുന്ന വാക്സീനേക്കാൾ നേസൽ വാക്സീൻ ഫലപ്രദമാകുമെന്നാണ് സൂചനകൾ. ഒരു ഡോസ് മതിയാകുമെന്നതും പ്രത്യേകതയാണ്. വാഷിങ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്സീൻ വികസിപ്പിച്ചത്. മൂക്കിലൂടെ നൽകുന്ന നേസല്‍ വാക്സീന് വൈകാതെ അനുമതി ലഭിക്കുമെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചിരുന്നു.
Read More » -
24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകൾ; രാജ്യത്തെ ഒമിക്രോൺ ബാധിതര്‍ 2,135
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.
Read More » -
തമിഴ്നാട്ടിലെ പടക്കശാലയിൽ പൊട്ടിത്തെറി; 3 മരണം, 2 പേര്‍ക്ക് ഗുരുതര പരിക്ക്
ചെന്നൈ: തമിഴ്നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കശാലയിൽ പൊട്ടിത്തെറി. 3 പേർ മരിച്ചു. 2 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
Read More » -
പുൽവാമയിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു
ശ്രീനഗർ: പുൽവാമ ജില്ലയിലെ ചന്ദ്ഗാം മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 3 ജയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇതിൽ ഒരാൾ പാക്കിസ്ഥാൻ പൗരനാണെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ഇവരിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു.
Read More » -
കൊച്ചിയിൽ പൊലീസിന് നേരെ ബൈക്ക് മോഷ്ടാവിന്റെ ആക്രമണം; എഎസ്ഐയ്ക്ക് കുത്തേറ്റു
കൊച്ചി: ഇടപ്പള്ളിയില്‍ പൊലീസിന് നേരെയുണ്ടായ ബൈക്ക് മോഷ്ടാവിന്റെ ആക്രമണത്തില്‍ എഎസ്‌ഐയ്ക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. എച്ച്.എം.ടി കോളനിയിലെ ബിച്ചു ആണ് പൊലീസിനെ ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം. കൈത്തണ്ടയില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി. കളമശ്ശേരിയില്‍ നിന്ന് കവര്‍ന്ന ബൈക്ക് പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. ബിച്ചുവിനെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read More » -
സ്വാതന്ത്രസമര സേനാനി കെ.അയ്യപ്പൻ പിള്ള അന്തരിച്ചു
തിരുവനന്തപുരം: സ്വാതന്ത്രസമര സേനാനി കെ അയ്യപ്പൻ പിള്ള അന്തരിച്ചു. 107 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന ഇദ്ദേഹം രാജ്യത്തെ ഏറ്റവും മുതിർന്ന അഭിഭാഷകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായിരുന്ന അയ്യപ്പൻ പിള്ളയ്ക്ക് 107 വയസ്സായിരുന്നു.1942-ലാണ് അദ്ദേഹം തിരുവനന്തപുരം നഗരസഭ കൗണ്‍സിലറായത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറരയോെ അന്ത്യം സംഭവിക്കുകയായിരുന്നു.
Read More » -
സംസ്ഥാനത്ത് ഇന്ന് 2560 കോവിഡ് കേസുകള്‍; 30 മരണം, 2150 രോഗമുക്തര്‍
സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,506 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,02,281 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 167 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,359 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്…
Read More » -
സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കും: മന്ത്രി വീണാ ജോർജ്
സമയബന്ധിതമായി കുട്ടികളുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 551 വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. മുതിർന്നവർക്കായി 875 വാക്സിനേഷൻ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ സംബന്ധിച്ചും വാക്‌സിനേഷൻ സംബന്ധിച്ചും ഗൈഡ്ലൈൻ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം മന്ത്രി സന്ദർശിച്ചു. കോഴിക്കോട് 1,34,590 , എറണാകുളം 1,97,900 , തിരുവനന്തപുരം 1,70,210 ഡോസുകൾ ഉൾപ്പെടെ ആകെ 5,02,700 ഡോസ് വാക്സിൻ എത്തിയിട്ടുണ്ട്. 1,45,530 ഡോസ് വാക്സിൻ കൂടി എത്തും. വാക്സിൻ എടുത്ത് തീരുന്ന മുറയ്ക്ക് വീണ്ടും വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ ഇതുവരെ 98…
Read More »