Lead News
-
കോവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ
ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്നു തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകൾക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും.
Read More » -
ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി
ന്യൂഡൽഹി: ഹോം ഐസലേഷൻ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍. കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളും 534 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ ഇരുപതിനായിരം കേസുകള്‍ കൂടുതലാണ്. ഒറ്റ ദിവസത്തില്‍ 55 ശതമാനത്തിന്‍റെ വര്‍ധനയാണുണ്ടായത്. പോസിറ്റിവിറ്റി 4.18 ശതമാനമായി.
Read More » -
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
ജോലിക്കിടെ അപകടമുണ്ടായി ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വ്വീസസ് വകുപ്പിലെ ഹോം ഗാര്‍ഡ് കെ മനോഹരന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വ്വശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടറായി ഡോക്ടര്‍ സുപ്രിയ എ. ആറിനെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കാന്‍ തീരുമാനം. സെന്‍റര്‍ ഫോര്‍ അഡല്‍റ്റ് കണ്ടിന്യൂയിങ്ങ് എഡ്യുക്കേഷന്‍ എക്സ്റ്റന്‍ഷന്‍ ( കേരള സര്‍വ്വകലാശാല)ല്‍ നിന്നും ഡയറക്ടറായി വിരമിച്ച വ്യക്തിയാണ് ഡോ. സുപ്രിയ. ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പിലെ ഡന്‍റല്‍ സര്‍ജന്‍മാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്നും 60 വയസായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും എംബിബിഎസ് ബിരുദധാരികളായ ഡോക്ടര്‍മാരുടെയും ബിഡിഎസ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെയും വിരമിക്കല്‍ പ്രായം തുല്യമായതിനാല്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസിലെ ഡന്‍റല്‍ സര്‍ജന്‍മാരുടെ പെന്‍ഷന്‍ പ്രായം ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍മാരുടേതിന് തുല്യമാക്കി ഉയര്‍ത്തണമെന്ന അപേക്ഷയിലാണ് തീരുമാനം. കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റി ക്യാംപസില്‍ നാച്ചുറോപ്പതി ആന്‍റ് യോഗ മെഡിക്കല്‍…
Read More » -
വാളയാര്‍ കേസ്; 2 പ്രതികളുടെ ജാമ്യഹർജികൾ തള്ളി ഹൈക്കോടതി
കൊച്ചി: വാളയാർ കേസിലെ രണ്ടു പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. പ്രതികൾക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാം എന്നു വ്യക്തമാക്കി വി.മധു എന്ന വലിയ മധു, ഷിബു എന്നിവരുടെ ഹർജികളാണ് തള്ളിയത്. ജസ്റ്റിസ് പി.ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയാണെന്ന കണ്ടെത്തലുമായി സിബിഐ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് പ്രതികൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. 2014 ജനുവരി 13നും മാർച്ച് നാലിനുമാണ് വാളയാറിൽ 13, 9 വയസ്സുള്ള കുട്ടികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിച്ച കേസിൽ പ്രതികൾ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചതാണ് കുട്ടികൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ശരിവച്ചുകൊണ്ടുള്ള സിബിഐ കുറ്റപത്രത്തിനെതിരെ പെൺകുട്ടിയുടെ മാതാവ് രംഗത്തു വന്നിരുന്നു.
Read More » -
കൊച്ചി വിമാനത്താവളത്തിലും കാക്കനാടും സ്റ്റേഷനുകള്‍; 1.25 മണിക്കൂറില്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്താം
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സാധ്യമാകുന്നത്. കൊച്ചിയില്‍ നിന്ന് കോഴിക്കോട് എത്താന്‍ 75 മിനിറ്റ് മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രനിരക്ക്. അതായത് കൊച്ചിയില്‍ നിന്ന് 540 രൂപയ്ക്ക് തിരുവന്തപുരത്തെത്താനാകും. എറണാകുളം ജില്ലയില്‍ കൊച്ചി വിമാനത്താവളത്തിലും കാക്കനാടുമാണ് സ്റ്റേഷനുകളുണ്ടായിരിക്കുക. 11 ജില്ലകളിലൂടെ കടന്നുപോകുന്ന വിധമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തയാറാക്കിയിരിക്കുന്നത്. 529.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സില്‍വര്‍ ലൈനില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാകും ട്രെയിനുകള്‍ സഞ്ചരിക്കുക. 1435 എംഎം സ്റ്റാന്‍ഡേഡ് ഗേജിലാണ് പാതയുടെ നിര്‍മ്മാണം. കേരളത്തിന്റെ തെക്ക് നിന്നു വടക്കേ അറ്റം വരെ യാത്ര ചെയ്യുന്നതിന് നിലവിലെ പത്തു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയുള്ള സമയം ഇതുവഴി നാലുമണിക്കൂറായി ചുരുങ്ങും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് എന്നിങ്ങനെ കടന്നുപോകുന്ന എല്ലാ നഗരങ്ങളെയും തമ്മില്‍…
Read More » -
ട്രെയിനിലെ പൊലീസ് മർദനം; പൊന്നൻ ഷമീർ അറസ്റ്റിൽ
കോഴിക്കോട് ∙ മാവേലി എക്സ്പ്രസിൽ റെയിൽവേ പൊലീസിലെ എഎസ്ഐയുടെ മർദനമേറ്റ യാത്രക്കാരൻ കൂത്തുപറമ്പ് നിർമലഗിരി സ്വദേശി പൊന്നൻ ഷമീർ (40) അറസ്റ്റിൽ. ട്രെയിനിൽ സ്ത്രീകളെ ശല്യപ്പെടുത്തിയ കുറ്റത്തിനാണ് അറസ്റ്റ്. കോഴിക്കോട് ലിങ്ക് റോഡിൽനിന്നാണ് ഇയാൾ പിടിയിലായത്. ഷമീർ പല കേസുകളിലും പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി. ഷമീറിനെ എഎസ്ഐ ട്രെയിനിൽവച്ച് മർദിച്ചത് വിവാദമായിരുന്നു. ഞായറാഴ്ച, മാവേലി എക്സ്പ്രസിലെ എസ്ടു കോച്ചിൽ വച്ചാണ് ടിക്കറ്റില്ലെന്നാരോപിച്ച് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എം.സി.പ്രമോദ് ബൂട്ടിട്ട കാലു കൊണ്ടു ഷമീറിനെ ചവിട്ടിവീഴ്ത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രമോദിനെ സസ്പെൻഡ് ചെയ്തു.
Read More » -
തമിഴ്നാട്ടിൽ ഒമിക്രോൺ വ്യാപനം; വാളയാർ അതിർത്തിയിൽ കർശന പരിശോധന
പാലക്കാട്: ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് വീണ്ടും പരിശോധന കര്‍ശനമാക്കി. സ്വകാര്യ വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ചരക്ക് വാഹനങ്ങൾ, കെഎസ്ആർടിസി ഉൾപ്പടെയുള്ള പൊതുഗതാഗത വാഹനങ്ങൾ പരിശോധിക്കുന്നില്ല. ആരെയും മടക്കി അയക്കുന്നില്ല. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അടക്കമില്ലാത്തവരെ മുന്നറിയിപ്പ് നൽകി കടത്തിവിടുകയാണ് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. കൊവിഡിൻറെ പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കാൻ കലൈവാണർ അരംഗം ഓഡിറ്റോറിയത്തിലാണ് ഇക്കുറിയും സഭ ചേരുക. രണ്ട് ഡോസ് വാക്സീനും എടുത്തവർക്ക് മാത്രമായിരിയ്ക്കും സഭയ്ക്കുള്ളിൽ പ്രവേശനം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകൾ ഉയരുന്നതോടെ ജനുവരി 10 വരെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങൾ പുതുക്കി നിശ്ചയിക്കാൻ ആരോഗ്യവകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 1728 കൊവിഡ് കേസുകളിൽ 876ഉം ചെന്നൈയിൽ നിന്നാണ്. ചെന്നൈ നഗരത്തിൽ കൂടുതൽ ആശുപത്രി ബെഡ്ഡുകൾ സജ്ജമാക്കാൻ സർക്കാർ നിർദേശം നൽകി.
Read More » -
നടിയെ ആക്രമിച്ച കേസ്; സംവിധായകന്റെ രഹസ്യമൊഴിയെടുക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ രഹസ്യ മൊഴി എടുക്കണം എന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിച്ചു. എറണാകുളം സിജെഎം കോടതിയിൽ ആണ് അപേക്ഷ നൽകിയത്. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കും. തുടർ അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കും. നിലവിലെ അന്വേഷണ സംഘം വിചാരണ നടപടികളെ സഹായിക്കും. ഈ സംഘത്തിൽ ഉള്ളവരും തുടർ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും അപേക്ഷയിൽ പറയുന്നു. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊബൈല്‍ ഫോൺ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ പ്രതിയായ ദിലീപ് അടക്കമുള്ളവർ നടിയെ ആക്രമിച്ച വിവരങ്ങൾ സംസാരിച്ചുവെന്നും താനിത് റിക്കോർഡ് ചെയ്തുവെന്നുമാണ് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. ഈ റെക്കോഡുകൾ അടങ്ങിയ ഫോണാണ് കോടതിയിൽ ഹാജരാക്കിയത്. ഇത് ഫോറന്‍സിക്കിന്റെ പരിശോധനക്ക് അയക്കും. സംവിധായകന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തി റിപ്പോർട്ട് ജനുവരി 20 ന് സമർപ്പിക്കണമെന്നാണ് വിചാരണ കോടതി നിർദ്ദേശം. വിചാരണ നിർത്തിവെച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിക്കുന്നതിനായി കോടതി ഈ…
Read More » -
ഇന്ത്യയിൽ കോവിഡിനെതിരെ നേസൽ വാക്സീന് പരീക്ഷണാനുമതി
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്സീന് പരീക്ഷണാനുമതി. ഡ്രഗ്സ് അതോറിറ്റി വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി. കോവിഷീല്‍ഡും കോവാക്സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുകയെന്നാണ് റിപ്പോർട്ട്. കുത്തിവയ്ക്കുന്ന വാക്സീനേക്കാൾ നേസൽ വാക്സീൻ ഫലപ്രദമാകുമെന്നാണ് സൂചനകൾ. ഒരു ഡോസ് മതിയാകുമെന്നതും പ്രത്യേകതയാണ്. വാഷിങ്ടൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമായി ചേർന്നാണ് ഭാരത് ബയോടെക് നേസൽ വാക്സീൻ വികസിപ്പിച്ചത്. മൂക്കിലൂടെ നൽകുന്ന നേസല്‍ വാക്സീന് വൈകാതെ അനുമതി ലഭിക്കുമെന്നു നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചിരുന്നു.
Read More » -
24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകൾ; രാജ്യത്തെ ഒമിക്രോൺ ബാധിതര്‍ 2,135
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം 534 മരണങ്ങളും സ്ഥിരീകരിച്ചു. 15,389 പേർ രോഗമുക്തരായി. നിലവിൽ 2,14,004 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,82,551. രാജ്യത്താകെ ഇതുവരെ 147.72 കോടി വാക്സീൻ ഡോസുകളാണ് വിതരണം ചെയ്തത്. ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 2135 ആയി.
Read More »