Lead News

  • ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരൻറെ അഭിപ്രായത്തിൽ തെറ്റില്ല, ആത്മവിശ്വാസം നാലാം തീയതി വരെ ആർക്കും പ്രകടിപ്പിക്കാം, കോൺഗ്രസ് തെരഞ്ഞെടുപ്പ് നേരിട്ടത് കൃത്യമായ അജണ്ടയോടെ- കെസി വേണു​ഗോപാൽ

    ന്യൂഡൽഹി: യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകുമെന്നതിലെ നേതാക്കളുടെ അഭിപ്രായ പ്രകടനങ്ങളോട് പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന കെ സുധാകരൻറെ അഭിപ്രായത്തിൽ ഒരു തെറ്റുമില്ല, കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, അവിടെ ആർക്കും അഭിപ്രായം പറയാമെന്നും കെസി വേണുഗോപാൽ. അതേസമയം സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറണമെന്ന് പറഞ്ഞാൽ പറഞ്ഞവൻറെ സ്ഥിതി എന്താകുമായിരുന്നുവെന്നും കെസി വേണുഗോപാൽ ചോദിച്ചു. അതുപോലെ വിഎസ് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്യുമായിരുന്നു എന്ന തൻറെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ്. സിപിഎമ്മിൻറെ സാധാരണ പ്രവർത്തകർ ആർക്ക് വോട്ട് ചെയ്തു എന്ന് പെട്ടി തുറക്കുമ്പോൾ അറിയാം. പോളിംഗ് ശതമാനം നോക്കുമ്പോൾ നൂറിനടുത്ത് സീറ്റ് യുഡിഎഫ് വിജയിക്കും. കേരളത്തിൽ യുഡിഎഫ് അനുകൂല തരംഗം ദൃശ്യമാണ്. എല്ലാ ജില്ലകളിലെയും പ്രചരണത്തിൽ ആ പ്രതീതി ഉണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങളുടെ വിശ്വാസത്തെ കവച്ചുവെക്കുന്ന പ്രതികരണം വോട്ടർമാരിൽ നിന്ന് ഉണ്ടായി. പതിവ് രീതി വിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ…

    Read More »
  • സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ വധക്കേസ്: ‘അപൂർവങ്ങളിൽ അപൂർവമായ സംഭവ‘മെന്ന് കോടതി; കൃത്യം നടത്തിയ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും

    തലശ്ശേരി ∙ സിവിൽ പൊലീസ് ഓഫിസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും 2 ലക്ഷം രൂപ പിഴയും. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവമാണ്. മൂന്ന് വകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ 7 വർഷം തടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിവിധ വകുപ്പുകളിലായി ആകെ രണ്ട് ലക്ഷം രൂപ പിഴയും അടയ്ക്കണം. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ വാദിച്ചത്. കരിവെള്ളൂർ പലിയേരി കൊവ്വലിലെ പി. ദിവ്യശ്രീയെ 2024 നവംബർ 21ന് വൈകിട്ട് വീട്ടിൽ വച്ചാണ് ദിവ്യശ്രീയുടെ ഭർത്താവ് കൊഴുമ്മൽ കോട്ടുർ പെരളത്തെ കെ. രാജേഷ് (41) വെട്ടിക്കൊലപ്പെടുത്തിയത്. ദിവ്യശ്രീയും രാജേഷും അകന്നു കഴിയുകയായിരുന്നു. കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥയായ ദിവ്യശ്രീ സംഭവ ദിവസം രാത്രി ശബരിമലയിൽ…

    Read More »
  • പോളിങ് സമയം കഴിഞ്ഞതിന് ശേഷം ബൂത്തിൽ കയറി; ഷാനിമോൾ ഉസ്മാനെതിരെ കേസ്; നടപടി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം

    അരൂർ: അരൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ കേസെടുത്ത് പോലീസ്. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറിയതിനാണ് കേസ്. വോട്ടെടുപ്പ് ദിവസം പെരുമ്പളം ഗവ.സൗത്ത് എൽപി സ്‌കൂളിലായിരുന്നു സംഭവം. ബൂത്തിൽ വൈകുന്നേരം ആറുമണിക്ക് ശേഷവും ആളുകൾ വോട്ട് ചെയ്യാൻ വരി നിൽക്കുന്നുണ്ടായിരുന്നു. അവർക്കൊക്കെ സ്ലിപ്പ് കൊടുത്തു. ഈ സമയത്താണ് ഷാനിമോൾ ഉസ്മാൻ ഇവിടെ എത്തിയത്. അകത്ത് കയറാനനുവദിക്കണമെന്നായിരുന്നു ഷാനിമോൾ ഉസ്മാന്റെ ആവശ്യം. എന്നാൽ പോളിങ് സമയം കഴിഞ്ഞതിനാൽ സ്ഥാനാർത്ഥിക്കോ മറ്റോ അകത്തേക്ക് കയറാൻ സാധിക്കില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇതേത്തുടർന്ന് സ്കൂളിന് മുന്നിൽ രാത്രിയിൽ മൂന്നുമണിക്കൂറോളം ഷാനിമോൾ ഉസ്മാൻ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തു. കളക്ടറുടെ ഒത്തുതീർപ്പ് നിർദേശപ്രകാരം പിന്നീട് ഷാനിമോൾ ഉസ്മാൻ, യു.ഡി.എഫ്. ചീഫ് ഇലക്ഷൻ ഏജന്റ് കെ. ഉമേശൻ, സി.പി.എം. എൽ.സി. സെക്രട്ടറി ഹർഷഹരൻ, മുൻ പെരുമ്പളം പഞ്ചായത്ത് പ്രസിഡന്റ് വി.വി.ആശ എന്നിവരെ പോളിങ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം…

    Read More »
  • പൊട്ടിച്ചിരികൾ കൂട്ടക്കരച്ചിലിൽ അവസാനിച്ചു; വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

    മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ നടന്ന ദാരുണ അപകടത്തിൽ മൂന്ന് കൗമാരക്കാരികൾക്ക് ജീവൻ നഷ്ടമായി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ദുരന്തം. ഹുകുംപേട്ടയ്ക്കടുത്തുള്ള ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാലുപേരും വിനോദയാത്രയ്ക്കായാണ് വെള്ളച്ചാട്ടത്തിലെത്തിയത്. മുകളിലെ വഴുക്കുള്ള പാറയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ഒരാൾ കാൽ വഴുതി താഴേക്ക് വീണു. രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് രണ്ട് പേരും നിയന്ത്രണം നഷ്ടപ്പെടുത്തി വെള്ളത്തിലേക്ക് വീണുവെന്നാണ് പ്രാഥമിക വിവരം. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും, വെള്ളത്തിൽ ഒഴുകിപ്പോയ മൂന്ന് പേരെ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

    Read More »
  • ഇറാനുവേണ്ടി അമേരിക്കയെ നിരീക്ഷിച്ച് റഷ്യൻ ‘ചാരക്കണ്ണുകൾ’… മാർച്ച് 21 മുതൽ 31വരെ മധ്യേഷ്യൻ രാജ്യങ്ങളിലായി 46 ഇടങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ നിരീക്ഷണം നടത്തിയത് 24 തവണ, വിവരങ്ങൾ ഇറാന് കൈമാറിയ ഉടൻതന്നെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം

    വാഷിങ്ടൺ: യുഎസ് സൈന്യത്തിനും മറ്റ് ലക്ഷ്യസ്ഥാനങ്ങൾക്കും നേരെ കൃത്യമായ ആക്രമണം നടത്താൻ ഇറാനെ സഹായിക്കുന്നത് റഷ്യയാണെന്ന് യുക്രൈന്റെ ഇന്റലിജൻസ് റിപ്പോർട്ട്. മധ്യേഷ്യയിലെ സൈനിക കേന്ദ്രങ്ങളുടെയും യുഎസിന്റെ മറ്റ് പ്രധാന കേന്ദ്രങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ റഷ്യ ഇറാന് കൈമാറുന്നുണ്ടെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു. അമേരിക്കയ്ക്കും ​ഗൾഫ് രാജ്യങ്ങൾക്കും നേരെയുണ്ടായ ആക്രമണവും സമാന രീതിയിലായിരുന്നു. മാർച്ച് 21 മുതൽ 31 വരെയുള്ള കാലയളവിൽ 11 മധ്യേഷ്യൻ രാജ്യങ്ങളിലായി 46 ഇടങ്ങളിൽ റഷ്യൻ ഉപഗ്രഹങ്ങൾ കുറഞ്ഞത് 24 തവണ നിരീക്ഷണം നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. യു.എസ്. സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണപ്പാടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നിരീക്ഷണം നടന്ന് ദിവസങ്ങൾക്കകംതന്നെ ഈ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതുപോലെ സൗദി അറേബ്യയിലെ കിങ് ഖാലിദ് മിലിറ്ററി സിറ്റിക്ക് മുകളിൽ മാത്രം അഞ്ചു തവണ നിരീക്ഷണം നടത്തിയിട്ടുണ്ട്. യു.എസ്. നിർമിത (THAAD) വ്യോമപ്രതിരോധ സംവിധാനങ്ങളെ കണ്ടെത്താനായിരുന്നു ഈ ശ്രമമെന്ന്…

    Read More »
  • ഉപാധികളോടെ സംവിധായകൻ ര‍ഞ്ജിത്തിന് ജാമ്യം; ‘സാക്ഷികളെ സ്വാധീനിക്കില്ല; അവരുടെ പരിധിൽ പോലും പ്രവേശിക്കില്ല‘ കോടതിയ്ക്ക് വാക്കു നല്കി

    കൊച്ചി: ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. പ്രതിയുടെ സിനിമയിൽ ഉള്ളവരാണ് പ്രധാന സാക്ഷികൾ. ഇവരെ പ്രതി സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാല്‍, സാക്ഷികളെ സ്വാധീനിക്കില്ലെന്നും സാക്ഷികളുള്ള പരിധിയിൽ പ്രവേശിക്കില്ലെന്നും രഞ്ജിത് കോടതിയിൽ അറിയിച്ചു. തന്റെ ഡോക്ടർ നിർദേശിച്ച മരുന്നുകൾ കഴിക്കുന്നുണ്ട്. കുറ്റം സമ്മതിച്ചില്ലെന്ന് കരുതി അന്വേഷണത്തോട് സഹകരിച്ചില്ല എന്ന് പറയാനാവില്ല. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകുമെന്നും രഞ്ജിത് കോടതിയെ അറിയിക്കുകയായിരുന്നു. യുവനടിയുടെ ലൈം​ഗിക പീഡന പരാതിയിലാണ് രഞ്ജിത്ത് അറസ്റ്റിലായത്. ജനുവരി 9ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ…

    Read More »
  • പ്രതീക്ഷകൾക്ക് വിപരീതം; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ നിന്നും കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

    മൈസൂരു: പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയെ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് ശ്രീനന്ദയെ കാണാതായത്. 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പിന്റേയും നാട്ടുകാരുടേയും പോലീസിന്റെയും സംയുക്ത പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ. ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സസമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്.ശ്രീനന്ദയെ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതായിരുന്നു ടാസ്ക് ഫോഴ്സ്. തെർമൽ ട്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടന്നിരുന്നു. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല.…

    Read More »
  • പാക്കിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യം, അവരെ വിശ്വസിക്കുന്നില്ല, സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ആശ്രയിക്കുന്നത് യുഎസിനെ- ഇസ്രയേൽ അംബാസഡർ

    ന്യൂഡൽഹി: അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ ഇന്ന് ഇസ്‌ലാമാബാദിൽ വച്ച് നടക്കാനിരിക്കേ, പാക്കിസ്ഥാനെ വിശ്വാസമില്ലെന്ന് ഇസ്രയേൽ. പാക്കിസ്ഥാൻ ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമായതിനാൽ അവരെ വിശ്വസിക്കുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവെൻ അസർ വ്യക്തമാക്കി. ചർച്ചകൾ നടക്കുമ്പോൾ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ അമേരിക്കയെയാണ് ഇസ്രയേൽ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് ഇന്ന് പാക്കിസ്ഥാനാണ് ആതിഥേയത്വം വഹിക്കുന്നത്. രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയതിനു പിന്നാലെയാണ്, തർക്കങ്ങൾ പരിഹരിക്കാൻ ഇസ്‌ലാമാബാദിൽ നേരിട്ടുള്ള ചർച്ചകൾ നടത്തുന്നത്. എല്ലാ ഉപരോധങ്ങളും നീക്കുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിനുമേലുള്ള നിയന്ത്രണം അംഗീകരിക്കുക തുടങ്ങിയവ 10 ഇന ആവശ്യങ്ങളാണ് ഇറാൻ അമേരിക്കയ്ക്ക് മുന്നിൽ വച്ചിരിക്കുന്നത്. അതുപോലെ ഹോർമുസിൽ കപ്പലുകൾക്ക് ചുങ്കം ഈടാക്കുന്നതിലൂടെ ധാരാളം പണം ലഭിക്കുമെന്നും ഈ പണം ഇറാനിലെ പുനർനിർമാണങ്ങൾക്ക് ഉപയോഗിക്കാമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇറാനെതിരെ ഉപരോധങ്ങളിൽ ഇളവുകൾ വാഗ്ദാനം ചെയ്ത ട്രംപ്, ഹോർമുസിൽ…

    Read More »
  • നർമ്മദാ നദിയിൽ 11,000 ലിറ്റർ പാൽ ഒഴുക്കി ചടങ്ങ്; ‘നദിയെ അഭിഷേകം ചെയ്തതെ’ന്ന് സംഘാടകര്‍; പരക്കെ വിമർശനം

    മധ്യപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയ്ക്കിടയാക്കിയിരിക്കുകയാണ്. നർമ്മദാ നദിയിൽ ലിറ്റർ കണക്കിന് പാൽ ഒഴുക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്. ഒരു മതാചാരത്തിന്റെ ഭാഗമായി നടത്തിയ ചടങ്ങാണിതെന്നും നദിയെ അഭിഷേകം ചെയ്തതെന്നുമാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങളുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവർത്തനം തെറ്റാണെന്നും, ഇത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും വിമർശകർ ആരോപിക്കുന്നു. സെഹോർ ജില്ലയിലെ സത്ദേവ് ഗ്രാമത്തിലുള്ള ശ്രീ ദാദാജി ദർബാർ പാതാളേശ്വർ മഹാദേവ് ക്ഷേത്രത്തിൽ ചൈത്ര നവരാത്രിയോടനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ ഭാഗമായിട്ടാണ് പാൽ ഒഴുക്കിയത്. ദിവസേന 151 ലിറ്റർ പാൽ വീതം നദിയിൽ ഒഴുക്കിയപ്പോൾ, അവസാന ദിവസമായ ബുധനാഴ്ച മാത്രം ഏകദേശം 11,000 ലിറ്റർ പാൽ നർമ്മദയിൽ ചേർത്തതായി റിപ്പോർട്ടുകൾ പറയുന്നു.ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. വീഡിയോ വൈറലായതോടെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. മധ്യപ്രദേശിലെ നിരവധി കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്ന സാഹചര്യത്തിൽ ഇത്രയും പാൽ പാഴാക്കുന്നത് അനാവശ്യവും അനീതിയുമാണെന്നാണ് പ്രധാന വിമർശനം. കൂടാതെ, ഇത്തരത്തിൽ പാൽ…

    Read More »
  • വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ തന്ത്ര പ്രധാന മേഖലയിൽ സംശയാസ്പദമായരീതിയിൽ റഷ്യൻ അന്തർവാഹിനികൾ; പിന്തുടരാൻ യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു

    ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം സംശയാസ്പദമായരീതിയിൽ എത്തിയ റഷ്യൻ അന്തർവാഹിനികളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. ഒരുമാസം നീണ്ടുനിൽക്കുന്നതാണ് ദൗത്യമെന്ന് യു.കെ. സൈന്യം അറിയിച്ചു. കടലിനടിയിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് അടുത്തുണ്ടായിരുന്ന റഷ്യൻ അന്തർവാഹിനികളുടെ നീക്കം സംശയകരമാണെന്ന് യു.കെ. പ്രതിരോധസെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ‘യു.കെ.ക്കും സഖ്യകക്ഷികൾക്കും ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും റഷ്യയിൽനിന്നുള്ള ശ്രദ്ധ മാറണമെന്നുമാണ് പുതിൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ പുതിനിൽനിന്ന് ശ്രദ്ധമാറ്റില്ല. കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും മുകളിലുള്ള റഷ്യയുടെ പ്രവർത്തനങ്ങൾ ബ്രിട്ടൻ കാണുന്നുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയും. ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകും’ -ഹീലി റഷ്യക്ക്‌ മുന്നറിയിപ്പുനൽകി. റഷ്യയുടെ മൂന്ന് അന്തർവാഹിനിയാണ് ഈ ദൗത്യത്തിൽ പങ്കെടുത്തത്. പുതിൻ ആസൂത്രണംചെയ്തതുപോലെ അന്തർവാഹിനികളുടെ നീക്കങ്ങൾ രഹസ്യമായിരുന്നില്ലെന്നും അവ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ തങ്ങളുടെ സൈന്യം റഷ്യയെ ബോധ്യപ്പെടുത്തിയതായും ഹീലി പറഞ്ഞു.

    Read More »
Back to top button
error: