Lead News
-
കത്തിക്കയറി സ്വർണ്ണ വിലയും; ചരിത്രത്തിലാദ്യമായി ഞായറാഴ്ചയും വിലമാറ്റം; ഇപ്പോൾ പവന് നല്കേണ്ട് 1,26,920 രൂപ
കൊച്ചി: ഇറാൻ-ഇസ്രായേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണ വില കുതിക്കുകയാണ്. ഇന്ന് വിപണി സാക്ഷ്യം വഹിച്ചത് ഒരു അപൂര്‍വ മാറ്റത്തിനാണ്. ചരിത്രത്തിലാദ്യമായി ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരിക്കുന്നു. സാധാരണ വിപണി ഞായറാഴ്ച അവധിയായതിനാല്‍ വില മാറുന്ന പതിവില്ല.ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് കേരളത്തിൽ 1.23 ലക്ഷമായിരുന്നു വില. ശനിയാഴ്ച മാത്രം 2000ത്തിന് മുകളിൽ വിലയാണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഇന്ന് ഇതുവരെ 1,26,920 രൂപയാണ് ഒരു പവന്റെ വില. ഗ്രാമിന് 15,865 രൂപയും. നിലവിൽ ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ നികുതി ഉൾപ്പെടെ 1.40 ലക്ഷമെങ്കിലും നൽകണം.സംഘർഷം കടുക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിലും സ്വർണ വില ഇനിയും കുതിച്ചുയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധഭീതിയ്ക്കിടെ നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ കൂടുതലായി ആശ്രയിക്കുവാൻ സാധ്യതയുണ്ട്. കേരളത്തിൽ 18 കാരറ്റ് സ്വർണ്ണത്തിന് ഇപ്പോഴത്തെ വിപണി വില ഗ്രാമിന് 13,030, പവന് 1,04,240 രൂപ. 14 കാരറ്റിന് ഗ്രാമിന്10,145, പവന് 81,160 ഉം 9 കാരറ്റിന് ഗ്രാമിന്…
Read More » -
ഖമേനിക്കായി ഒരുക്കിയത് അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങള്‍; എവിടെയെന്ന് അപ്പപ്പോള്‍ അറിഞ്ഞു; കാത്തിരുന്നത് ഉന്നതര്‍ ഒത്തുകൂടാന്‍; വധിച്ചത് അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ; ഒളിവില്‍ പോകുമെന്ന് വ്യക്തമായതോടെ ആക്രമണം; ചരിത്രമാകുന്നത് ജനതയെ ഉരുക്കു മുഷ്ടിയാല്‍ ചോരയില്‍ മുക്കിയ പുരോഹിതന്‍
ടെല്‍അവീവ്: ഏറ്റവും അടുത്ത ഉന്നതവൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന സമയം നോക്കിയാണ് ഖമേനിക്കെതിരേ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന വെളിപ്പെടുത്തലുമായി യുഎസ് ഉദ്യോഗസ്ഥന്‍. ശക്തനായ മുന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ഷംഖാനി, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) കമാന്‍ഡര്‍ മുഹമ്മദ് പക്പൂര്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ഖമേനിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അറിയിച്ചു. ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഖമേനി ഷംഖാനിയുമായും സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനിയുമായും സുരക്ഷിതമായ ഒരിടത്താണു കൂടിക്കാഴ്ച നടത്തിയതെന്ന് രണ്ട് ഇറാനിയന്‍ സോഴ്‌സുകളും വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തിന്റെ നീക്കങ്ങള്‍ കൃത്യമായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. ‘ഞങ്ങളുടെ ഇന്റലിജന്‍സില്‍ നിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍…
Read More » -
ദുബായില്‍ വീണ്ടും ആക്രമണം; ഖത്തറില്‍ 11 ഇടത്ത് സ്‌ഫോടനം; എട്ടുപേര്‍ക്കു പരിക്ക്; ഖമേനിയുടെ മരണത്തിനു കടുത്ത തിരിച്ചടിയുമായി ഇറാന്‍; രാജ്യാന്തര വിമാന താവളങ്ങള്‍ക്ക് കേടുപാട്
ദുബായ്: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി ശക്തമാക്കി ഇറാന്‍. ഖത്തറിലെ പതിനൊന്നിടത്തും ദുബായിലെ മൂന്നിടത്തും സ്‌ഫോടന ശബ്ദം കേട്ടതായാണ് വിവരം. ദുബായില്‍ പ്രാദേശിക സമയം 8.15 ഓടെ ഓടെ മൂന്നോളം സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഖത്തറില്‍ മിസൈല്‍ ഭാഗങ്ങള്‍ വീണ 8 പേര്‍ക്ക് പരുക്കേറ്റു. ബഹ്‌റൈനില്‍ മുന്നറിയിപ്പുമായി സൈറണുകള്‍ മുഴങ്ങി. സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി ഇസ്രയേലില്‍ വ്യാപകമായി വ്യോമാക്രമണ സൈറണ്‍ മുഴങ്ങി. ഇസ്രയേല്‍ സൈനിക ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. ടെല്‍നോഫ് വ്യോമതാവളത്തിലും ആക്രമണമുണ്ടായി. മേഖലയിലെ 27 യുഎസ് താവളങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കി. ഖമനയിയുടെ മരണത്തില്‍ അനുശോചനിച്ച് ഡല്‍ഹിയിലെ ഇറാന്‍ എംബസിയിലെ ദേശീയ പതാക താഴ്ത്തി. രാത്രിയോടെ യു.എ.ഇയില്‍ യു.എസിന്റെ കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ വലിയ ആക്രമണം നടത്തി. അബുദാബിയെയും ദുബായിയെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്‍ ആക്രമണം. ദുബായ്, അബുദാബി രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.…
Read More » -
സ്തംഭിച്ച് ഇറാൻ; പരമോന്നത നേതാവിനെയും മുൻനിര നേതാക്കളെയും നഷ്ടമായി; അടുത്ത ഭരണാധികാരി ആര്?
ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാനിൽ പ്രതിസന്ധിയിലമർന്നു. മൂന്ന് പതിറ്റാണ്ടിലധികം ഇറാന്റെ ഭരണസംവിധാനത്തെ നിയന്ത്രിച്ചിരുന്ന 86 കാരനായ ഖമനേയിയുടെ മരണം ഇറാനെ വലിയൊരു അധികാര ശൂന്യതയിലേക്കും അനിശ്ചിതത്വത്തിലേക്കുമാണ് വീഴ്ത്തിയിരിക്കുന്നത്. മാത്രവുമല്ല, ഇറാൻ നേതൃനിരയിലെ 40 പേരെ വധിച്ചുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഇത് ശരിയാണെങ്കിൽ ഭരണകൂടത്തിലെ പ്രധാനികൾ ഒറ്റദിവസംകൊണ്ട് ഇല്ലാതായിരിക്കുകയാണ്. പരമോന്നത നേതാവ് കൊല്ലപ്പെട്ടതോടെ ആസ്ഥാനത്തേക്ക് ഉടനെ മറ്റൊരാളെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിലൊരു സ്ഥാനാരോഹണത്തിന് അനുകൂലമായ സമയമല്ല ഇപ്പോൾ. യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തുന്ന സമയത്ത് താത്കാലികമായി മറ്റൊരാളെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. ഇറാന്റെ ഭരണഘടനയനുസരിച്ച്, പരമോന്നത നേതാവായി ഒരു മുതിർന്ന ഷിയാ മതപണ്ഡിതനെയാണ് തിരഞ്ഞെടുക്കേണ്ടത്. നിലവിൽ ഖമനേയിയുടെ മകൻ മൊജ്തബ ഖമേനി, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ റൂഹുള്ള ഖമനേയിയുടെ ചെറുമകൻ ഹസ്സൻ ഖമനേയി എന്നിവരുടെ പേരുകളാണ് പിൻഗാമികളായി പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. സാദിഖ് ലാറിജാനി, മൊഹ്‌സെൻ അരാക്കി, അഹമ്മദ്…
Read More » -
ഖമനേയിയുടെ ഭരണത്തിന്റെ അടിത്തറയിളക്കിയ മാഹ്ഷാ അമിനിയുടെ മരണം!! ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള റുഹൊള്ളയുടെ പ്രിയ ശിഷ്യൻ, 1981 ൽ നടന്ന ബോംബാക്രമണത്തിൽ ഒരു കൈയ്യുടെ ശക്തി ഭാഗികമായി നഷ്ടപ്പെട്ടു, ഖൊമേനിയുടെ മരണത്തോടെ ഇറാൻ പരമോന്നത നേതാവ് പദവിയിലേക്ക്
ദുബായ്: 1989 മുതൽ ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക്കിനെ നയിച്ച സുപ്രീം ലീഡർ ആയത്തുള്ള അലി ഖമനേയി മൂന്ന് ദശാബ്ദത്തിലേറെയായി രാജ്യത്തിന്റെ രാഷ്ട്രീയ-മത അധികാര ഘടനയുടെ കേന്ദ്രശക്തിയായിരുന്നു. ഇസ്രയേലുമായും അമേരിക്കയുമായും ഇറാന്റെ ആണവ പരിപാടിയെ ചുറ്റിപ്പറ്റിയുണ്ടായ സംഘർഷങ്ങൾ ശക്തിപ്പെടുത്തുകയും ആഭ്യന്തര ജനാധിപത്യ പ്രതിഷേധങ്ങളെ കർശനമായി അടിച്ചമർത്തുകയും ചെയ്ത നേതാവെന്ന നിലയിലാണ് ഖമനേയി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്. ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ വലിയ വ്യോമാക്രമണത്തിന് പിന്നാലെ ഖമെനെയ് അന്തരിച്ചതായി ഇറാന്റെ സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ പ്രസിഡന്റ് സംയുക്ത സൈനിക നടപടിയിൽ ഖമെനെയ് കൊല്ലപ്പെട്ടതായി മണിക്കൂറുകൾക്ക് മുമ്പ് അവകാശപ്പെട്ടിരുന്നുവെങ്കിലും കൊല്ലപ്പെട്ടില്ലെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. വിപ്ലവ പോരാളിയിൽ നിന്ന് സുപ്രീം ലീഡറിലേക്ക് വടക്കുകിഴക്കൻ ഇറാനിലെ മഷ്ഹദിൽ ജനിച്ച ഖമനേയി മതപരമായ കുടുംബത്തിലാണ് വളർന്നുവന്നത്. 1960 കളിൽ ഖോം നഗരത്തിലെ മതപഠന കേന്ദ്രത്തിൽ അദ്ദേഹം പഠനം പൂർത്തിയാക്കി. ഇസ്ലാമിക് വിപ്ലവത്തിന്റെ നേതാവായ ആയത്തുള്ള…
Read More » -
ഇറാനെ ഞെട്ടിച്ച് ഖമനേയിയുടെ മരണം, വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തി!! 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു, എഴ് ദിവസത്തെ അവധിയും
ദുബായ്: ഇറാന്റെ സുപ്രീം ലീഡർ ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 86 കാരനായ ഖമെനെയ് മൂന്ന് ദശാബ്ദത്തിലേറെയായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ആത്മീയവും രാഷ്ട്രീയവുമായ കേന്ദ്രശക്തിയായിരുന്നു. രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായും റിപ്പോർട്ടുണ്ട്. ഇറാൻ ന്യൂസ് ഏജൻസിയായ ഫാർസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനിടെ ഇറാന്റെ മിസൈൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ വൻതോതിലുള്ള ആക്രമണങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 1989-ൽ ആയതോ ആയതോല്ല റൂഹോള ഖൊമേനിയുടെ മരണത്തെ തുടർന്ന് സുപ്രീം ലീഡറായ ഖമെനെയ് ഇറാന്റെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടു, വിദേശനയം, സൈനിക തന്ത്രം, ദേശീയ സുരക്ഷ എന്നിവയിൽ ഇറാന്റെ അന്തിമ വാക്ക് ഖമനേയിയായിരുന്നു. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തേ അവകാശവാദം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ ഉന്നത ഉദ്യോഗസ്ഥരും ഫെബ്രുവരി 28-ന് ടെഹ്റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതായി നേരത്തേ അവകാശപ്പെട്ടിരുന്നു. ഔദ്യോഗിക ചാനലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഇവർ പ്രസ്താവനകൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ശനിയാഴ്ച വൈകുംവരെ ഇറാൻ…
Read More » -
“ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചു, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരം”- ട്രംപ്, മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങളും!! കൊല്ലപ്പെട്ടവരിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും, മൃതദേഹം കണ്ടെത്തിയതായി മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥനും
ടെഹ്റാൻ: ഇസ്രയേൽ, യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരിക്കാമെന്ന് ഇറാൻ മാധ്യമങ്ങളിലും റിപ്പോർട്ട്. ആക്രമണത്തിൽ ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫാർസ്, താസ്‌നിം എന്നീ ഇറാൻ വാർത്താ ഏജൻസികളാണ് ഖമനേയി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. ഇറാൻ ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ മരുമകനും മരുമകളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഖമനേയി കൊല്ലപ്പെട്ടതായി നേരത്തെതന്നെ ഇസ്രായേലും അമേരിക്കയും അവകാശപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും ക്രൂരനായ വ്യക്തികളിലൊരാളായ ഖമനേയിയെ വധിച്ചതായും, ഇത് ഇറാനിലെ ജനങ്ങൾക്ക് നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാനമായ സൂചനകൾ നൽകി. ‘ഖമനേയി ഇനി ഇല്ലെന്ന് സൂചിപ്പിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്’ എന്ന് പറഞ്ഞ അദ്ദേഹം, ഖമനേയിയുടെ കൊട്ടാരം തകർക്കപ്പെട്ടതായും വെളിപ്പെടുത്തി. ഇതിനിടെ ഖമനേയിയുടെ മൃതദേഹം…
Read More » -
ഖമേനി കൊല്ലപ്പെട്ടുവെന്ന് ട്രംപും നെതന്യാഹുവും; അതിനിടയിൽ ഖമേനിയുടെ പുതിയ എക്സ്പോസ്റ്റ്
വാഷിങ്ടൺ/ ടെൽ അവീവ്: ഇറാനു നേരെയുള്ള യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഖമേനിയെ കൂടാതെ ഇറാനിലെ ഏതാനും സുപ്രധാന നേതാക്കളെയും വധിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഖമേനിയുടെ മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനി കൊല്ലപ്പെട്ടെന്ന് ട്രംപ് രേഖപ്പെടുത്തിയത്. ഖമേനി ഇനി ജീവനോടെയില്ലെന്ന് സൂചിപ്പിക്കുന്ന നിരവധി തെളിവുകൾ പുറത്തുവരുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പറഞ്ഞു. ആ സ്വേച്ഛാധിപതിയുടെ അന്ത്യം കണ്ടതിനാൽ ‘തെരുവിലിറങ്ങി ജോലി പൂർത്തിയാക്കാൻ’ ഇറാൻ ജനതയോട് നെതന്യാഹു ആഹ്വാനം ചെയ്തു. ഖമനയിയുടെ താമസസ്ഥലവും, റെവല്യൂഷണറി ഗാർഡ് കമാൻഡർമാരും മുതിർന്ന ആണവ ഉദ്യോഗസ്ഥരും വധിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഖമേനി കൊല്ലപ്പെട്ടെന്ന അവകാശവാദം ഉന്നയിച്ച് ഇസ്രയേൽ ഉദ്യോഗസ്ഥരും രംഗത്തെത്തി. എന്നാൽ ട്രംപിന്റെയും നെതന്യാഹുവിന്റെയും അവകാശവാദങ്ങൾക്കിടയിൽ ആയത്തുല്ല അലി ഖമേനയിയുടെ…
Read More » -
ലോകം ആഘോഷിച്ച വനിതാ പ്രധാനമന്ത്രി ന്യൂസിലന്‍ഡ് വിട്ട് ഓസ്‌ട്രേലിയയില്‍ ജോലിക്ക്? ജസീന്ത ആര്‍ഡേന്‍ ഓസ്‌ട്രേലിയയില്‍ വീടു നോക്കിയെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് വക്താവ്; മോശം സമ്പദ് വ്യവസ്ഥയില്‍ നാടുവിടുന്നത് നിരവധിപ്പേര്‍
കീവ്: ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവയെത്തുടര്‍ന്നു നിരവധിപ്പേര്‍ ന്യൂസിലന്‍ഡ് വിടുന്നതിനിടെ മുന്‍ പ്രധാനമന്ത്രിയും രാജ്യം വിടുന്നെന്നു വിവരം. എല്ലാ ന്യൂസിലന്‍ഡുകാരെയും പോലെ ജസീന്ത ആര്‍ഡേനും ഓസ്‌ട്രേലിയയില്‍ വീടുനോക്കിത്തുടങ്ങിയെന്നും ഇവിടം കേന്ദ്രീകരിച്ചു ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഇവരുടെ വക്താവ് വ്യക്തമാക്കിയെന്ന് ബ്രിട്ടനിലെ ‘ദി ഗാര്‍ഡിയന്‍’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ‘ജസീന്ത ആര്‍ഡേണ്‍ തന്റെ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. അവര്‍ക്കവിടെ ജോലിയുണ്ട്. ജന്മനാടായ ന്യൂസിലാന്‍ഡില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു എന്നതും നേട്ടമാണ്’ എന്നും വക്താവ് പറഞ്ഞു. ആര്‍ഡേണും ഭര്‍ത്താവ് ക്ലാര്‍ക്ക് ഗേഫോര്‍ഡും ഏഴു വയസ്സുള്ള മകള്‍ നീവും സിഡ്നിയുടെ വടക്കന്‍ ബീച്ചുകളില്‍ വീടുകള്‍ കാണാന്‍ എത്തിയെന്ന ഓസ്ട്രേലിയന്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് അവര്‍ ഓസ്ട്രേലിയയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വ്യാഴാഴ്ച ഉയര്‍ന്നത്. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ, ഉയര്‍ന്ന ജീവിതച്ചെലവ്, തൊഴിലില്ലായ്മ എന്നിവ കാരണം റെക്കോര്‍ഡ് എണ്ണം പൗരന്മാര്‍ രാജ്യം വിട്ടുപോകുന്ന സാഹചര്യത്തില്‍ മുന്‍ പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ ഓസ്ട്രേലിയയിലേക്കുള്ള മാറ്റം ന്യൂസിലാന്‍ഡിനുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക്…
Read More » -
ഖമേനിയെ വധിച്ചിട്ടും കാര്യമില്ലെന്ന് സിഐഎ മുന്നറിയിപ്പു നല്‍കി; ആദ്യ വെടിപൊട്ടിച്ചത് രണ്ടാഴ്ചത്തെ ആലോചനകള്‍ക്ക് ഒടുവില്‍; തീരുമാനമെടുത്തത് ‘ഗാംങ് ഓഫ് എയ്റ്റ്’; ഇനിയെന്ത് എന്നതു വരുന്നിടത്തു വച്ചു കാണാന്‍ ട്രംപിന്റെ നീക്കം!
വാഷിംഗ്ടണ്‍: ശനിയാഴ്ച നടന്ന അമേരിക്കന്‍, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മുന്നോടിയായി, ഈ ഓപ്പറേഷനില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടാല്‍ പോലും, അദ്ദേഹത്തിന് പകരം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (IRGC) നിന്നുള്ള തീവ്രനിലപാടുകാരായ വ്യക്തികള്‍ വരുമെന്ന് യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി വിലയിരുത്തിയെന്നു റിപ്പോര്‍ട്ട്. ഇറാനിലെ സ്ഥിതിഗതികളില്‍ വിലയിരുത്തലുകള്‍ നടത്തിയ അമേരിക്ക, ഇറാനില്‍ എന്തു സംഭവിക്കുമെന്നും ഇസ്ലാമിക് റിപ്പബ്ലിക്കില്‍ എന്തുമാറ്റങ്ങളുണ്ടാക്കുമെന്നും വിശദമായി പരിശോധിച്ചു. ഭരണമാറ്റം അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇറാനിലെ ഷിയ മുസ്ലീം പുരോഹിത ഭരണം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുന്തിയ സൈനിക വിഭാഗമാണ് ഐആര്‍ജിസി. ഇന്റലിജന്‍സ് ഏജന്‍സി റിപ്പോര്‍ട്ടുകള്‍ ഒരു സാഹചര്യത്തെക്കുറിച്ചും നിശ്ചിതമായി നിഗമനത്തിലെത്തിയിട്ടില്ല എന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ വിവരങ്ങള്‍ വിലയിരുത്തിയ വ്യക്തികള്‍ പറയുന്നത്. ഇറാനില്‍ ഭരണമാറ്റം കാണാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഴ്ചകളായി സൂചന നല്‍കുന്നുണ്ടെങ്കിലും, രാജ്യത്തെ ആര് നയിക്കും എന്നതിനെക്കുറിച്ചുള്ള വാഷിംഗ്ടണിന്റെ മനസിലിരിപ്പിനെക്കുറിച്ചു വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെ നടത്തിയ വീഡിയോ അഭിസംബോധനയില്‍,…
Read More »