Lead News

  • വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ തന്ത്ര പ്രധാന മേഖലയിൽ സംശയാസ്പദമായരീതിയിൽ റഷ്യൻ അന്തർവാഹിനികൾ; പിന്തുടരാൻ യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു

    ലണ്ടൻ: വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം സംശയാസ്പദമായരീതിയിൽ എത്തിയ റഷ്യൻ അന്തർവാഹിനികളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യു.കെ.യും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. ഒരുമാസം നീണ്ടുനിൽക്കുന്നതാണ് ദൗത്യമെന്ന് യു.കെ. സൈന്യം അറിയിച്ചു. കടലിനടിയിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് അടുത്തുണ്ടായിരുന്ന റഷ്യൻ അന്തർവാഹിനികളുടെ നീക്കം സംശയകരമാണെന്ന് യു.കെ. പ്രതിരോധസെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ‘യു.കെ.ക്കും സഖ്യകക്ഷികൾക്കും ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും റഷ്യയിൽനിന്നുള്ള ശ്രദ്ധ മാറണമെന്നുമാണ് പുതിൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ പുതിനിൽനിന്ന് ശ്രദ്ധമാറ്റില്ല. കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും മുകളിലുള്ള റഷ്യയുടെ പ്രവർത്തനങ്ങൾ ബ്രിട്ടൻ കാണുന്നുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയും. ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകും’ -ഹീലി റഷ്യക്ക്‌ മുന്നറിയിപ്പുനൽകി. റഷ്യയുടെ മൂന്ന് അന്തർവാഹിനിയാണ് ഈ ദൗത്യത്തിൽ പങ്കെടുത്തത്. പുതിൻ ആസൂത്രണംചെയ്തതുപോലെ അന്തർവാഹിനികളുടെ നീക്കങ്ങൾ രഹസ്യമായിരുന്നില്ലെന്നും അവ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ തങ്ങളുടെ സൈന്യം റഷ്യയെ ബോധ്യപ്പെടുത്തിയതായും ഹീലി പറഞ്ഞു.

    Read More »
  • പുതിയ ഫേസ്ബുക്ക് പേജുമായി അഖില്‍ മാരാര്‍; ‘ആറ് ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന എന്‍റെ ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചു‘

    കൊട്ടാക്കര: പുതിയ ഫേസ്ബുക്ക് പേജുമായി തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിഗ് ബോസ് മുന്‍ വിജയിയുമായ അഖില്‍ മാരാര്‍. ആറ് ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന തന്‍റെ ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് അഖില്‍ ഇന്നലെ ആരോപിച്ചിരുന്നു. ഈ പേജ് നിലവില്‍ ലഭ്യമല്ല. അഖില്‍ മാരാര്‍ 2.0 എന്ന പേരിലാണ് പുതിയ പേജ്. 1500 ല്‍ പരം ഫോളോവേഴ്സിനെയാണ് ആണ് പുതിയ പേജിന് ഇതിനകം ലഭിച്ചിരിക്കുന്നത്. അഖില്‍ മാരാരുടെ പോസ്റ്റ് തൃക്കാക്കരയിൽ എന്റെ മുന്നേറ്റം ഭയന്ന് എന്റെ 6 ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക് പേജ് കേരള പോലീസ് ഇന്ത്യയിൽ നിന്നും റിമൂവ് ചെയ്യിച്ചു. എന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നു. വാ മൂടി കെട്ടി ഇരിക്കാൻ തല്ക്കാലം ഉദ്ദേശ്യമില്ല. പിണറായിക്ക് വേണ്ടി പണി എടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്‍റിലെ ഏതവൻ ആയാലും കോടതി കയറ്റും ഞാൻ. നിയമവിരുദ്ധമായി ഒന്നും ചെയ്യാത്ത എന്നെ ഇല്ലാതാക്കുക എന്നാല്‍ ഞാൻ പറയുന്നത് ജനത്തിന്റെ മുന്നിൽ നിന്നും തടയുക എന്ന…

    Read More »
  • ‘ഇസ്രയേല്‍ സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെ’… ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലെബനൻ, എത്ര നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്, ഇസ്രയേല്‍ മനുഷ്യരാശിയുടെ ശാപമെന്ന് പാക് പ്രതിരോധ മന്ത്രി

    ഇസ്‌ലാമാബാദ്:  ലബനനെ ആക്രമിച്ച ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നു വിശേഷിപ്പിച്ച് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഓഫിസ് പറഞ്ഞു. ഇസ്‌ലാമാബാദിൽ സമാധാന ചർച്ചകൾ നടക്കുമ്പോൾ ലബനനിൽ വംശഹത്യ നടക്കുകയാണെന്ന് ആസിഫ് സമൂഹമാധ്യമത്തിൽ ആരോപിച്ചു. ‘‘ഇസ്രയേൽ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാൻ, ഇപ്പോൾ ലെബനൻ. രക്തച്ചൊരിച്ചിൽ തടസ്സമില്ലാതെ തുടരുന്നു. ഈ ‘കാൻസർ ബാധിച്ച രാജ്യം’ സൃഷ്ടിച്ചവർ നരകത്തിൽ പോകട്ടെ’’–ഖ്വാജ ആസിഫ് പറഞ്ഞു. സമാധാന ശ്രമങ്ങളുടെ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽനിന്നും ഉണ്ടാകേണ്ട പ്രസ്താവനയല്ല ഇതെന്നു ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് പറ‍ഞ്ഞു. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയൻ സാറും പാക്കിസ്ഥാൻ നേതൃത്വത്തെ പരസ്യമായി ശാസിച്ചു. ഇസ്രയേലിനെ ‘കാൻസർ’ എന്ന് വിളിക്കുന്നത് രാജ്യത്തിന്റെ നാശത്തിനായുള്ള ആഹ്വാനമാണെന്നും, തങ്ങളെ നശിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭീകരവാദികളെ ഇസ്രയേൽ പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകം…

    Read More »
  • ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലത്, ഇനി പിരിക്കുന്നുണ്ടെങ്കിൽ എത്രയും വേ​ഗം അവസാനിപ്പിക്കണം- മുന്നറിയിപ്പുമായി അമേരിക്ക!! നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമം- റേസ അമീറി മുഗാദം, നിർണായക ചർച്ച ഇന്ന് ഇസ്ലാമബാദിൽ

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ‘ഫീസ്’ ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇനി അഥവാ ഈടാക്കുന്നുണ്ടെങ്കിൽ നിർത്തണമെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ‘ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ടാങ്കറുകളിൽനിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് – അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്, ഉണ്ടെങ്കിൽ അതിപ്പോൾ അവസാനിപ്പിക്കണം’- ട്രംപ് അറിയിച്ചു. അതുപോലെ ഹോർമുസ് കടലിടുക്ക് വഴി എണ്ണക്കപ്പലുകൾ കടന്നുപോകാൻ ഇറാൻ നിബന്ധനകൾ വെക്കുന്നുവെന്നും തങ്ങൾ തമ്മിലുള്ള കരാർ അങ്ങനെയല്ലെന്നും ട്രംപ് മറ്റൊരു പോസ്റ്റിൽ കുറിച്ചു. ഇറാനും യുഎസും തമ്മിലുള്ള നിർണായക ചർച്ചയ്ക്ക് മുമ്പായിട്ടാണ് ട്രംപിന്റെ പുതിയ പ്രതികരണം. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷത്തിന് അറുതിവരുത്തുക എന്ന ലക്ഷ്യവുമായി യു.എസും ഇറാനും തമ്മിൽനടത്തുന്ന ചർച്ച ഇന്ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലാണ് നടക്കുക. രണ്ടാഴ്ച സോപാധിക വെടിനിർത്തലിന് യു എസും ഇറാനും ബുധനാഴ്ച സമ്മതിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ച. നയതന്ത്രശ്രമങ്ങളെ അട്ടിമറിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ടെങ്കിലും ഇറാൻ…

    Read More »
  • ഇറാന്‍ യുദ്ധം: കുപ്പികള്‍ക്കും ക്യാനുകള്‍ക്കും ഇറക്കുമതി തീരുവ നല്‍കണമെന്ന് യൂറോപ്യന്‍ മദ്യ ലോബി; ലേബലുകള്‍ക്ക് അടക്കം വന്‍ വിലക്കയറ്റം; 65 ബില്യണ്‍ ഡോളറിന്റെ മദ്യ വിപണിയെ ബാധിച്ചു; വില വര്‍ധിപ്പിക്കാനും നീക്കം

    ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഗ്ലാസ് കുപ്പികള്‍ക്കും അലുമിനിയം ക്യാനുകള്‍ക്കും മേലുള്ള 10% ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കണമെന്ന് പെര്‍നോഡ് റിക്കാര്‍ഡ് (Pernod Ricard), ആന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ് (AB InBev), ഹെയ്നെകെന്‍ (Heineken), കാള്‍സ്ബര്‍ഗ് (Carlsberg) എന്നിവര്‍ അംഗങ്ങളായ യൂറോപ്യന്‍ വ്യവസായ ലോബി ഗ്രൂപ്പ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് ഒപ്റ്റിമല്‍ കപ്പാസിറ്റിയില്‍ (പൂര്‍ണതോതില്‍) പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ കമ്പനികളുടെ ക്യാന്‍, കുപ്പി വിതരണം തടസപ്പെട്ടതായി ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് യൂറോപ്യന്‍ ബിസിനസ് ഇന്‍ ഇന്ത്യ ഏപ്രില്‍ രണ്ടിനു കേന്ദ്ര സര്‍ക്കാരിനു കത്തുനല്‍കി. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ ഫലമായി ഗ്ലാസ് കുപ്പികള്‍, കാര്‍ട്ടണുകള്‍, ലേബലുകള്‍ എന്നിവയ്ക്ക് വന്‍ വിലക്കയറ്റമുണ്ടായി. ഇന്ത്യയിലെ 65 ബില്യണ്‍ ഡോളറിന്റെ മദ്യവിപണിയെ കാര്യമായി ബാധിച്ചു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തും റീട്ടെയില്‍ വില മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ആവശ്യമായതിനാല്‍, ഈ അധിക ബാധ്യത ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത് കമ്പനികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണ്. കാര്‍ട്ടണുകള്‍, പശകള്‍ തുടങ്ങിയ അസംസ്‌കൃത…

    Read More »
  • ഒറ്റത്തവണ ഇനി 1000 രൂപയ്ക്ക് മാത്രം പെട്രോള്‍; കടുത്ത നിയന്ത്രണവുമായി റിലയന്‍സ്; ക്ഷാമം രൂക്ഷമാകുന്നു? അധിക വില്‍പന നിയന്ത്രിക്കാന്‍ നീക്കം

    പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. റിലയൻസ് പമ്പുകളിൽ നിന്ന് ഒരു വാഹനത്തിന് ഒരു തവണ ലഭിക്കുക പരമാവധി 1,000 രൂപയുടെ ഇന്ധനം മാത്രം. ഇന്ധന വിതരണത്തിൽ തടസം നേരിട്ടതോടെയാണ് നിയന്ത്രണം. ഇന്ധനം തീർന്നുപോകാതിരിക്കാനും പരിഭ്രാന്തി മൂലമുള്ള അധിക വില്‍പന തടയാനും തീരുമാനം ഉപകരിക്കും എന്നാണ് വിലയിരുത്തൽ.   വില വർധനക്ക് പകരം വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ആദ്യ പ്രധാന കമ്പനിയായി മാറിയിരിക്കുകയാണ് റിലയൻസ്. ബ്രിട്ടീഷ് പെട്രോളിയവുമായി ചേർന്ന് റിലയൻസ്, രാജ്യത്ത് രണ്ടായിരത്തിലധികം  പമ്പുകളാണ് പ്രവർത്തിപ്പിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾ ഔദ്യോഗിക നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.   ഇറാന്‍–യുഎസ് യുദ്ധത്തില്‍ താല്‍കാലിക വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 97 രൂപയായി കുറഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് കടലിടുക്ക് തുറക്കാമെന്നും കപ്പലുകള്‍ക്ക് സുരക്ഷിതയാത്ര അനുവദിക്കാമെന്നും ഇറാനും സമ്മതിച്ചു. എന്നാല്‍ ലെബനനില്‍ ഇസ്രയേല്‍…

    Read More »
  • മാർപ്പാപ്പയുടെ പ്രസം​ഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളി, ‘ലോകത്ത് എന്ത് ചെയ്യാനും അമേരിക്കയ്ക്ക് സൈനിക കരുത്തുണ്ട്, കത്തോലിക്കാ സഭ അമേരിക്കയുടെ പക്ഷം പിടിക്കുന്നതാണ് നല്ലത്’…വത്തിക്കാൻ പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത്!! യുഎസ് സന്ദർശനം റദ്ദാക്കി മാർപ്പാപ്പ

    വാഷിങ്ടൺ: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള ബന്ധം നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. വത്തിക്കാൻ പ്രതിനിധിയെ പെന്റഗണിലേക്ക് വിളിപ്പിച്ച അമേരിക്കൻ ഉദ്യോഗസ്ഥർ, കത്തോലിക്കാ സഭ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കൊപ്പം നിൽക്കണമെന്ന് കർശന മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതുപോലെ സമാധാനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള മാർപ്പാപ്പയുടെ പ്രസംഗം അമേരിക്കൻ ഭരണകൂടത്തോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തി. ശക്തിയിൽ അധിഷ്ഠിതമായ നയതന്ത്രത്തിന് പകരം ചർച്ചകളിലൂടെയുള്ള പരിഹാരമാണ് ആവശ്യമെന്ന മാർപ്പാപ്പയുടെ നിലപാടാണ് പെന്റഗണിനേയും ട്രംപിനേയും ചൊടിപ്പിച്ചത്. അതേസമയം അമേരിക്കയിൽ ജനിച്ച ആദ്യത്തെ മാർപ്പാപ്പയായ ലിയോ പതിനാലാമൻ, ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെയും വിദേശ നയങ്ങളെയും നേരത്തെ മുതൽ നിശീതമായി വിമർശിച്ചിരുന്നു. 2026 ജനുവരി 9-ന് വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ‘യുദ്ധം വീണ്ടും ഫാഷനായി മാറിയിരിക്കുന്നു’ എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ലോകത്ത് ശക്തി പ്രകടനത്തിലൂടെയുള്ള ആധിപത്യവും കുടിയേറ്റക്കാരോടുള്ള മോശം പെരുമാറ്റവും വർദ്ധിച്ചുവരുന്നതിനെ അദ്ദേഹം തന്റെ പ്രസംഗത്തിൽ കഠിനമായി വിമർശിച്ചിരുന്നു. ഈ പ്രസംഗം ട്രംപ് ഭരണകൂടത്തെ…

    Read More »
  • കേരളം വിധിച്ചു; ഇനി കാത്തിരിപ്പിന്റെ 25 നാളുകൾ; 2021-ലെ പോളിങ് മറികടന്നു

    തിരുവനന്തപുരം: നാലാഴ്ചയോളം നീണ്ട പ്രചാരണങ്ങളും വാ​ഗ്വാദങ്ങൾക്കുമൊടുവിൽ കേരള ജനത വോട്ട് ചെയ്തു. കനത്ത ചൂടിനെയും അവഗണിച്ച് വോട്ടർമാർ വലിയ തോതിൽ ബൂത്തുകളിലെത്തിയതോടെ മികച്ച പോളിങ്ങാണ് രേഖപ്പെട്ടത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം പോളിംഗ് ശതമാനം 75 കടന്നിട്ടുണ്ട്—2021ലെതിനെക്കാൾ ഉയർന്ന നില. ഔദ്യോഗിക അന്തിമ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വോട്ടെടുപ്പ് ആറുമണിവരെ ആയിരുന്നുവെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർ വരിയിലുണ്ടായിരുന്നു. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പായതിനാൽ പോളിംഗിൽ സ്വാഭാവിക വർധനവ് ഉണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ. ഇനി മുന്നണികൾക്ക് കണക്കുകൂട്ടലുകളുടെ ദിവസങ്ങളാണ് മുന്നിൽ—അടുത്ത 25 ദിവസങ്ങൾ രാഷ്ട്രീയപരമായി നിർണായകമാകും. വോട്ടെണ്ണൽ മെയ് നാലിനാണ് നടക്കുക. ഇന്നേ ദിവസം വോട്ടെടുപ്പ് നടന്ന അസം, പുതുച്ചേരി എന്നിവിടങ്ങളിൽ കേരളത്തേക്കാൾ ഉയർന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണിവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇതിനിടെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ…

    Read More »
  • ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു; ഇസ്രയേൽ ആക്രമണത്തിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ലെബനൻ

    ബെയ്‌റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഹർഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇസ്രായേൽ നടപ്പിലാക്കിയത്. ഹിസ്ബുള്ള തലവൻ നയീം ഖാസമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയുമായിരുന്നു അലി യൂസഫ് ഹർഷി. ഖാസമിന്റെ ഓഫീസിന്റെ സുരക്ഷയും ദൈനംദിന കാര്യങ്ങളും നിയന്ത്രിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലബനനിൽ ഉടനീളം 100 കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 254 പേർ ആ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1,165ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്‌നസ്’ (Operation Eternal Darkness) എന്ന് ഇസ്രായേൽ പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയിൽ നൂറിലധികം വ്യോമാക്രമണങ്ങളാണ് പത്ത് മിനിറ്റിനുള്ളിൽ നടന്നത്. ബെയ്‌റൂത്ത്, സിഡോൺ, ടയർ, ബിഖ താഴ്വര എന്നിവിടങ്ങളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. എന്നാൽ ഹിസ്ബുള്ളയുമായി…

    Read More »
  • ഹൊർമുസിലൂടെ പ്രതിദിനം 12 കപ്പലുകളെ മാത്രമേ കടത്തിവിടൂവെന്ന് ഇറാൻ; പുതിയ നികുതി വ്യവസ്ഥയും ഉടൻ വരും; എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം, സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ

    ടെഹ്‌റാൻ: ലോകത്തെ പ്രധാനപ്പെട്ട എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകൾക്ക് നികുതി ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. ഇറാൻ നാവികസേനയുടെ റേഡിയോ സന്ദേശത്തിലാണ് ഇക്കാര്യം സംബന്ധിച്ച് അവസാനഘട്ട ചർച്ചകൾ ഉണ്ടായതെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മുൻപ് പ്രതിദിനം നൂറിലധികം കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇനി 12 കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതി നൽകുകയുള്ളൂ. ഇറാൻ റെവല്യൂഷണറി ഗാർഡിൻ്റെ മേൽനോട്ടത്തിൽ പുതിയ നികുതി വ്യവസ്ഥയും ഇറാൻ പദ്ധതിയിടുന്നുണ്ട്. ഇതുപ്രകാരം, എണ്ണക്കപ്പലുകൾ ഓരോ ബാരലിനും ഒരു ഡോളർ വീതം നികുതി നൽകണം. വലിയ സൂപ്പർ ടാങ്കറുകൾക്ക് ഒരു യാത്രയ്ക്ക് 20 ലക്ഷം ഡോളർ (18 കോടി രൂപ) വരെ നികുതി നൽകേണ്ടി വരും. ഈ തുക ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളായോ ചൈനീസ് യുവാൻ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. കപ്പലുകൾ തങ്ങളുടെ ചരക്കുവിവരങ്ങൾ ഇ-മെയിൽ വഴി മുൻകൂട്ടി അധികൃതരെ അറിയിക്കണമെന്നും നികുതി അടയ്ക്കാൻ വളരെ കുറഞ്ഞ സമയം മാത്രമേ അനുവദിക്കൂ എന്നും ഇറാൻ…

    Read More »
Back to top button
error: