Breaking News
-
അവള്‍ക്കായ് ഒരു സഹായം ; വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതു വയസുകാരിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം ; വിധി വടകര എംഎസിടി കോടതിയുടേത്
കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കു 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. വടകര എംഎസിടി കോടതിയുടെ വിധി. ഇന്‍ഷ്വറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് മാതാപിതാക്കള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് കോടതിവിധി.
Read More » -
പണം വാങ്ങി സീറ്റുകൊടുക്കുന്നെ ആരോപണം നിലനില്‍ക്കേ കുടുംബവാഴ്ചയെ ഡിസിസി സപ്പോര്‍ട്ട ചെയ്യുന്നെന്ന് ആക്ഷേപം ; കുന്നത്തുര്‍മേട് നോര്‍ത്ത വാര്‍ഡില്‍ കൂട്ടരാജിക്കത്ത് നല്‍കി കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍, 50 പേര്‍ രാജി വെച്ചു
പാലക്കാട്: പണംവാങ്ങി സീറ്റുകച്ചവടം നടത്തുന്നെന്ന് ഡിസിസിയ്‌ക്കെതിരേയുള്ള ശക്തമായ ആരോപണം നിലനില്‍ക്കുമ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണമായത്. കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നെന്നാണ് ആക്ഷേപം. ഏകദേശം അമ്പതിലധികം പ്രവര്‍ത്തകര്‍ രാജിവെച്ച് കത്ത് ഡിസിസി അദ്ധ്യക്ഷന് കൈമാറി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍ മുഹമ്മദ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തുന്നതായുള്ള ആരോപണത്തിനിടയിലാണ് കുന്നത്തുര്‍മേട് നോര്‍ത്ത് സീറ്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും രാജിവെയ്ക്കലുകളും ഉണ്ടായിരിക്കുന്നത്. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാര്‍ഡില്‍ സീറ്റ് നല്‍കാമെന്ന് ഉറപ്പ് നല്‍കി പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയെന്ന് പിരായിരിയിലെ മുന്‍ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ശ്രീജാ സുരേഷ് ആരോപണം ഉന്നയിച്ചിരുന്നു. പാലക്കാട് പല…
Read More » -
തിരുവനന്തപുരം കോര്‍പറേഷനിങ്ങു തരണേയെന്ന് മുഖ്യമന്ത്രി ; കേരളത്തില്‍ വികസനമുണ്ടായത് ഇടത് ഭരണകാലത്തെന്ന് മുഖ്യമന്ത്രി ; തദ്ദേശത്തില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ഭരണമിങ്ങ് തരണേയെന്ന് വോട്ടര്‍മാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2021ല്‍ തുടര്‍ഭരണം ഏല്‍പ്പിച്ചത് പോലെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണവും ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വികസനമുണ്ടായത് എല്‍ഡിഎഫ് ഭരണകാലത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2021ല്‍ തുടര്‍ഭരണം ഉണ്ടായതോടെ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തുടര്‍ച്ച കാരണം എല്ലാ മേഖലയിലും മുന്നേറ്റം ഉണ്ടായെന്നും ആരോഗ്യമേഖല ലോകോത്തര നിലവാരത്തിലെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം നേടിയാല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മൂന്നാം ഭരണം ഉറപ്പായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയം മൂന്നാം ഭരണത്തിന്റെ കേളികൊട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Read More » -
പതിനാറുകാരനെ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ച മാതാവും രണ്ടാനച്ഛനും ; രണ്ടുപേര്‍ക്കുമെതിരേ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തു ; യുകെയില്‍ എ്ത്തിച്ച് വീഡിയോയും മറ്റും കാട്ടി മനസ്സുമാറ്റാന്‍ ശ്രമിച്ചു
തിരുവനന്തപുരം: പതിനാറുകാരനെ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ പ്രേരിപ്പിച്ച മാതാവിനും രണ്ടാനച്ഛനും എതിരേ യുഎപിഎ ചുമത്തി. ഐഎസ്‌ഐഎസില്‍ ചേരാനായിരുന്നു നിര്‍ബ്ബന്ധിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നസംഭവത്തില്‍ വെമ്പായം സ്വദേശിയായ യുവാവിനെയും പത്തനംതിട്ട സ്വദേശിനിയ്ക്കുമെതിരേയാണ് ആരോപണം. പത്തനംതിട്ട സ്വദേശിയായ യുവതിയെ മതപരിവര്‍ത്തനം നടത്തിയാണ് വെമ്പായം സ്വദേശി വിവാഹം കഴിച്ചത്. പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ തീവ്രവാദ സംഘടനയായ ഐഎസ്‌ഐസില്‍ ചേരാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയില്‍ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു. തിരികെ ദമ്പതികള്‍ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങല്‍ പരിധിയിലുള്ള മതപഠന ശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതര്‍ അമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡവൈഎസ്പി യുടെ നേതൃത്തില്‍ യുഎപിഎ ചുമത്തി കേസ് അന്വേഷിച്ചുവരികയാണ്. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും വിവരശേഖരണം ആരംഭിച്ചിരിക്കുകയാണ്.
Read More » -
2020 ലെ പട്ടികയില്‍ വോട്ടില്ലാത്ത വിനു വോട്ട് ചെയ്തെങ്കില്‍ അത് കള്ളവോട്ടാണെന്നും ആക്ഷേപം ; നിയമരഹിതമായി വിഎം വിനുവിന് വോട്ട് അനുവദിച്ചാല്‍ എതിര്‍ക്കുമെന്ന് കോഴിക്കോട് സിപിഐഎം
കോഴിക്കോട്: വോട്ടില്ലാത്ത ആളെ വെച്ചാണോ കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ പിടിക്കാന്‍ പോകുന്നതെന്നും വിനുവിന് നിയമപരമല്ലാതെ വോട്ട് അനുവദിച്ചാല്‍ എതിര്‍ക്കുമെന്നും സിപിഐഎം. വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടില്ല. 2020-ലെ പട്ടിക യില്‍ വിനുവിന്റെ പേരില്ല. വോട്ട് ചെയ്തെങ്കില്‍ അത് കള്ള വോട്ടാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും വെവ്വേറെ വോട്ടര്‍ പട്ടിക ആണെന്ന കാര്യം അറിയാത്ത ആളാണോ വി എം വിനുവെന്ന് ചോദിച്ച് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് ചോദിച്ചു. കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എം വിനുവിന്റെ വോട്ട് വെട്ടിയെന്ന കോണ്‍ഗ്രസ് വാദത്തെ പൊളിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 2020ലെ വോട്ടെടുപ്പില്‍ വി എം വിനുവിന് വോട്ട് ഉണ്ടായിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ 2020ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയിട്ടും 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടെന്ന വാദം ആവര്‍ത്തിക്കുകയാണ് വിനുവും കോണ്‍ഗ്രസും. കോര്‍പ്പറേഷനിലെ എട്ടാം ഡിവിഷനിലെ നാലാം നമ്പര്‍ ബൂത്തില്‍നിന്ന് താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നാണ്…
Read More » -
ചെങ്കോട്ട സ്‌ഫോടനം ; ഉമര്‍ നബിയുടെ ചാവേര്‍ ബോംബിംഗ് വീഡിയോ പുറത്ത് ; ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ ; ചെങ്കോട്ട സ്ഫോടനത്തില്‍ മരണ സംഖ്യ 14 ആയി
ന്യൂഡല്‍ഹി: പതിനാലു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് മുന്‍പായി ഉമര്‍ നബി ഷൂട്ട് ചെയ്ത വീഡിയോ പുറത്തുവന്നു. ചാവേര്‍ ആക്രമണത്തേയും ചാവേര്‍ ബോംബിംഗിനേയും കുറിച്ചാണ് വീഡിയോ. ചാവേര്‍ ബോംബിംഗ് എന്നത് ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്ന് ഉമര്‍ വീഡിയോയില്‍ പറയുന്നു. സ്ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണിത്. ഇംഗ്ലീഷിലാണ് സംസാരം. ചാവേര്‍ ആക്രമണത്ത ന്യായീകരിക്കുന്ന ഡയലോഗുകളാണ് വീഡിയോയില്‍ ഉമര്‍ പറയുന്നത്. അതിനിടെ ചെങ്കോട്ട സ്ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചതോടെ മരണ സംഖ്യ 14 ആയി. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശിയായ വിനയ് പഥക്കാണ് കഴിഞ്ഞ ദിവസം മരിച്ചത്.
Read More » -
ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് മുനമ്പം സമരസമിതി ; ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തില്‍നിന്നും മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി പിന്മാറി. ജോസഫ് ബെന്നിയെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാല്‍ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്ന് സമരസമിതി തീരുമാനിച്ച തോടെയാണ് ബെന്നി പിന്‍മാറിയത്. ഇതോടെ വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മുനമ്പം ഡിവിഷനില്‍നിന്ന് ജസ്‌ന സനല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് അംഗമാണ് ജസ്‌ന സനല്‍.
Read More » -
കരളാണ് പെറ്റ് സ്‌കാന്‍ ; കരളില്‍ തറച്ച മീന്‍ മുള്ള് കണ്ടെത്തിയത് പെറ്റ് സ്‌കാനില്‍ ; രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു ; കരളില്‍ മീന്‍മുള്ള് തറഞ്ഞുകിടന്നത് രണ്ടാഴ്ചയിലേറെ
കൊച്ചി : രണ്ടാഴ്ചയായിട്ടും പനി മാറിയിട്ടില്ലെന്ന് രോഗി പറഞ്ഞപ്പോഴാണ് ഒന്ന് പെറ്റ് സ്‌കാന്‍ ചെയ്തു നോക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടര്‍ക്ക് അങ്ങിനെ നിര്‍ദ്ദേശിക്കാന്‍ തോന്നിയതുകൊണ്ട് മാത്രം ആ രോഗി രക്ഷപ്പെട്ടു. വിട്ടുമാറാത്ത പനിയുടെ കാരണം കരളില്‍ തറഞ്ഞിരുന്ന ഒരു മീന്‍മുള്ളാണെന്ന് പെറ്റ്‌സ്‌കാനില്‍ കണ്ടെത്തി തുടര്‍ചികിത്സ നടത്തി രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരനെയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. യുവാവിന്റെ കരളില്‍ രണ്ടാഴ്ചയിലധികമായി മീന്‍ മുള്ള് തറഞ്ഞുകിടക്കുകയായിരുന്നു. വിട്ടുമാറാത്ത ചുമയും പനിയുമായാണ് യുവാവ് ഡോക്ടറെ കാണാനെത്തിയത്. സാധാരണയുളള പനിയെന്ന് കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടര്‍ പെറ്റ് സ്‌കാന്‍ നിര്‍ദ്ദേശിച്ചു. വയറില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ അസാധാരണമായ ഒരു വസ്തു കണ്ടെത്തിയത്.…
Read More » -
‘അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു’; തുറന്നു പറഞ്ഞ് സൂപ്പര്‍ താരം മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി; ‘ബസില്‍ കയറിയത് ഒരേയൊരു ദിവസം, അന്നുകൊണ്ടു യാത്രയും നിര്‍ത്തി’
ബംഗളുരു: പൊതുസ്ഥലത്ത് പ്രത്യേകിച്ചും തിരക്കേറിയ ഇടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടാകുന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നടി. പ്രമുഖ നടി ലക്ഷ്മി മന്‍ചുവാണു കുട്ടിക്കാലത്തു നേരിട്ട അതിക്രമത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായിരുന്നതിനാല്‍ തന്നെ സ്‌കൂളിലേക്ക് പോകാന്‍ പ്രത്യേക വണ്ടിയും ഡ്രൈവറും ഒരു ബോഡി ഗാര്‍ഡും സദാ ഉണ്ടായിരുന്നു. അമ്മയും തന്നെ സ്‌കൂളിലേക്ക് ആക്കുന്നതിനായി പതിവായി വന്നിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുത്തു. എന്നാല്‍ ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം സ്‌കൂളില്‍ നിന്ന് ക്ലാസിലെ എല്ലാവരെയും അധ്യാപകര്‍ ഒരു ബസില്‍ കയറ്റി സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആ യാത്രയ്ക്കിടെ ഒരാള്‍ തന്നെ മോശമായി തൊട്ടുവെന്നും വല്ലാത്ത ബുദ്ധിമുട്ടും പേടിയും തോന്നിയെന്നും ലക്ഷ്മി പറയുന്നു. ഭയന്ന് വിറച്ചു പോയ താന്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞുവെന്നും…
Read More »
