Breaking News

  • എണ്ണക്കമ്പനികള്‍ ലാഭം കൊയ്തപ്പോള്‍ ജനത്തെ മറന്നു; നഷ്ടത്തിലായപ്പോള്‍ കേന്ദ്രം വേണ്ടെന്ന് വയ്ക്കുന്നത് 1.5 ലക്ഷം കോടി!; നടപടി നയാര വിലകൂട്ടിയതിന് പിന്നാലെ; ക്രൂഡ് വില വര്‍ധനയില്‍ തെരഞ്ഞെടുപ്പ് കാലത്ത് മുതലക്കണ്ണീര്‍

    ന്യൂഡല്‍ഹി: പെട്രോളിനുള്ള എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ കുറച്ചത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാന്‍. നേരത്തേ, ക്രൂഡ് ഓയിലിന് വന്‍ വിലക്കുറവുണ്ടായിട്ടും ആനുപാതികമായ കുറവു വരുത്താന്‍ തായറാകാതിരുന്ന സര്‍ക്കാരാണ് ഇപ്പോള്‍ യുദ്ധത്തെത്തുടര്‍ന്നുള്ള എണ്ണക്കമ്പനികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള നീക്കവുമായി രംഗത്തുവന്നത്. ക്രൂഡ് വില ആറുമാസംമുമ്പ് 66 മുതല്‍ 70 ഡോളര്‍ വരെയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനത്തിന്റെ ഭാരം കുറയ്ക്കാന്‍ ഒന്നും ചെയ്തില്ല. ഇപ്പോള്‍ 100-105 ഡോളറാണ് വില. ഇപ്പോള്‍ നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് മുന്നില്‍ കണ്ടാണ് നടപടിയെന്നും ആരോപണമുണ്ട്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നത് എണ്ണ വിപണന കമ്പനികളുടെ (OMCs) സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന പശ്ചാത്തലത്തില്‍, പെട്രോളിന്റെയും ഡീസലിന്റെയും പ്രത്യേക അധിക എക്‌സൈസ് ഡ്യൂട്ടി (SAED) ലിറ്ററിന് 10 രൂപ വീതമാണ് കുറച്ചത്. ആഗോള വിലക്കയറ്റത്തിനിടയിലും രാജ്യത്തെ റീട്ടെയില്‍ വില നിയന്ത്രിക്കാനാണ് ഈ നീക്കം. ആഭ്യന്തര വിപണിയില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി ഡീസലിന്റെയും ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെയും (ATF) കയറ്റുമതിക്ക്…

    Read More »
  • മതിയായ പട്ടാളക്കാരില്ല, ഇസ്രയേലിൽ രാഷ്ട്രൂയ വിവാ​ദങ്ങൾ കനക്കുന്നു; ഖത്തറുമായുള്ള ബന്ധം കൂടുതൽ ദൃഢകരമാക്കാനുള്ള ശ്രമങ്ങളുമായി യുഎസ്

    ദോഹ: ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്കുറവ് നിലനില്‍ക്കുന്നതായി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുയാണ്. സൈനികര്‍ കടുത്ത ക്ഷീണത്തിലാണെന്നും, നിലവിലെ ആള്‍ക്കുറവ് അടിയന്തരമായി പരിഹരിക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നുമാണ് സൈനിക മേധാവി വ്യക്തമാക്കിയത്. ഈ മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഈ സാഹചര്യമെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ,പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ഖത്തറും അമേരിക്കയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കന്‍ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധവും സുരക്ഷയും ഉള്‍പ്പെടുന്ന മേഖലകളില്‍ തന്ത്രപരമായ കൂട്ടായ്മ വിപുലീകരിക്കാന്‍ ധാരണയായത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ നേരിടുന്നതിനായി സംയുക്തമായി പ്രവര്‍ത്തിക്കാനും ഇരുവരും തീരുമാനിച്ചു. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.

    Read More »
  • പേർഷ്യൻ ഗൾഫിൽ അത്യാധുനിക ഡ്രോൺ ബോട്ടുകളിറക്കി യുഎസിന്റെ പുതിയ നീക്കം; ഹോർമൂസ് ലക്ഷ്യം?

    വാഷിങ്ടൺ: ഇറാനുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍, ഹോർമൂസ് ലക്ഷ്യമാക്കി നിര്‍ണായക സാങ്കേതിക നീക്കവുമായി അമേരിക്ക രംഗത്ത്. പേർഷ്യൻ ഗൾഫിൽ പട്രോളിംഗിനും നിരീക്ഷണത്തിനുമായി ‘ആളില്ലാ ഡ്രോൺ ബോട്ടുകൾ’ വിന്യസിച്ചതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. സജീവ യുദ്ധസാഹചര്യത്തില്‍ ഈ തരത്തിലുള്ള സംവിധാനങ്ങള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്നതും ശ്രദ്ധേയമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസം. ‘ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്’ (GARC) എന്നറിയപ്പെടുന്ന ഈ അത്യാധുനിക ബോട്ടുകള്‍ക്ക് നിരീക്ഷണത്തിന് പുറമെ ആക്രമണ ശേഷിയും ഉണ്ട്. സ്ഫോടകവസ്തുക്കള്‍ വഹിച്ച് ശത്രു ലക്ഷ്യങ്ങളെ തകർക്കാനുള്ള കഴിവുള്ള ഇവ, വേഗതയും കൃത്യതയും കൂട്ടിച്ചേര്‍ന്ന സമുദ്രസാങ്കേതികവിദ്യയുടെ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്നു. മേരിലാൻഡ് ആസ്ഥാനമായ ‘ബ്ലാക്ക് സീ’ കമ്പനിയാണു വെറും അഞ്ച് മീറ്റര്‍ നീളമുള്ള ഈ ഹൈസ്പീഡ് ബോട്ടുകള്‍ വികസിപ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ 2,200 നോട്ടിക്കൽ മൈലിലധികം ദൂരം കടലില്‍ പട്രോളിംഗ് നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. മേഖലയിലെ സുരക്ഷാ ഭീഷണികള്‍ തത്സമയം തിരിച്ചറിയാനും…

    Read More »
  • കശ്മീര്‍ താഴ്വരയില്‍ ഇറാന്റെ പേരില്‍ വന്‍തോതില്‍ പണപ്പിരിവ്; ദുരുപയോഗം ചെയ്യപ്പെടുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍; ഇടനിലക്കാരുടെ വിവരങ്ങള്‍ പുറത്ത്; ക്രൗഡ് ഫണ്ടിംഗ് മുതല്‍ വീടു തോറുമുള്ള പിരിവു വരെ; ആഭരണങ്ങള്‍ക്ക് കണക്കില്ല

    കശ്മീര്‍: ഇറാന് വേണ്ടി കശ്മീര്‍ താഴ്വരയില്‍ വന്‍തോതില്‍ പണപ്പിരിവ് നടക്കുന്നെന്നു വിവരം. ഈ ഫണ്ട് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വഴിതിരിച്ചുവിടാനും ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. മാനുഷിക ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കാന്‍ ഇറാനിയന്‍ എംബസി ആഹ്വാനം ചെയ്തതിന് പിന്നാലെ ഇതുവരെ 17.91 കോടി രൂപയാണ് സമാഹരിച്ചത്. ഇതില്‍ ബദ്ഗാമില്‍നിന്ന് മാത്രം 9.5 കോടി രൂപ ലഭിച്ചു. ഇടനിലക്കാരുടെ ശൃംഖലയും സംശയാസ്പദമായ നിരവധി സംഘടനകളും ഈ പണത്തിന്റെ വലിയൊരു ഭാഗം വ്യക്തിഗത ലാഭത്തിനോ താഴ്വരയിലെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി തട്ടിയെടുക്കുന്നുണ്ടെന്ന് സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സി (എസ്‌ഐഎ) സംശയിക്കുന്നു. ‘പണക്കാരും പാവപ്പെട്ടവരും ഉള്‍പ്പെടെ ഭൂരിഭാഗം ആളുകളും നല്ല മനസോടെയാണ് സംഭാവന നല്‍കുന്നത്. നേരിട്ട് ഇറാനിയന്‍ എംബസിയില്‍ പണം നല്‍കുന്നവര്‍ ആശങ്കപ്പെടേണ്ടതില്ല, കാരണം അത് ഇറാനിലെത്തും. എന്നാല്‍, പല ഇടനിലക്കാരും സംശയാസ്പദമായ സംഘടനകളും പണമായി ഫണ്ട് ശേഖരിക്കുന്നുണ്ട്, ഇത് എംബസിയില്‍ എത്തിയേക്കില്ല’- ഏജന്‍സി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. സംശയാസ്പദമായ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത് ഫണ്ട്…

    Read More »
  • ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭയെ സ്ഥാനാർഥിയാക്കിയെങ്കിൽ ബിജെപി ജയിച്ചേനെ, അങ്ങനെ ജയിച്ചിരുന്നെങ്കിൽ നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടായേനെ, അങ്ങനെ വന്നാൽ ഇക്കുറി ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു- സുരേഷ് ​ഗോപി

    കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബിജെപിക്ക് ജയിച്ച് നിയമസഭയിലെത്താമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻഡിഎ സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അന്ന് ശോഭ ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബിജെപിക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു’ -സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. അതുപോലെ ഈ തെരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും സുരേഷ് ​ഗോപി പറഞ്ഞു. ബിജെപിക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിന് ഷാളിട്ടകാര്യം വിവാദമാക്കിയത് ‘മറ്റേ ഗുണം’ ഉള്ളവരാണെന്നും സുരേഷ് ഗോപി പറഞ്ഞു. ‘രാജീവ്‌ ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതുകൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേ ഗുണത്തിൽപ്പെട്ടവരാണ്. താൻ ‘പ്രജ’ എന്നുപറഞ്ഞാൽ തിരിച്ച് ‘രാജാവ്’ എന്നുപറയുന്നു. പ്രജ എന്നതിൽത്തന്നെ രാജയുണ്ട്. ചൊറിയുന്നവർക്കുവേണ്ടിയാണ്…

    Read More »
  • ജോലി സ്ഥലത്ത് വാക്കുതർക്കം, താമരശേരി സ്വദേശി ഷാർജയിൽ കുത്തേറ്റുമരിച്ചു, സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി അറസ്റ്റിൽ

    ഷാർജ: വാക്കുതർക്കത്തിനിടെ ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.

    Read More »
  • ബി ഗോപാലകൃഷ്ണന്റെ വർ​ഗീയ വിദ്വേഷ പരാമർശം ഗൗരവതരം, രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കും? തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് ചെയ്തു?- ഹൈക്കോടതി

    കൊച്ചി: ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണന്റെ വർ​ഗീയ വിദ്വേഷ പരാമർശം ഗൗരവതരമെന്ന് ഹൈക്കോടതി. രാജ്യത്തിനും സമൂഹത്തിനും സംഭവിച്ച ആഘാതം എങ്ങനെ മറികടക്കുമെന്നും അതു മറികടക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് ചെയ്തുവെന്നും ഹൈക്കോടതി ചോദിച്ചു. നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ​ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമർശം. 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ അൻപത് വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ലെന്നും ഇടത്-വലത് പക്ഷങ്ങൾ ഹിന്ദു വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നില്ലെന്നുമായിരുന്നു ബി ഗോപാലകൃഷ്ണൻ പറഞ്ഞത്. ‘അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ എന്തുകൊണ്ട് ഹിന്ദു എംഎൽഎ ഉണ്ടായില്ല. കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ നിന്ന് ഗുരുവായൂപ്പന്റെ നടയിലേക്കുള്ള എന്റെ വരവ് ഭഗവാൻ ഗുരുവായൂരപ്പൻ വിളിച്ചിട്ടാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി അമ്പലക്കൊള്ളക്കാരുടെ തടവറയിലായ ഗുരുവായൂരിന്റെ മണ്ണിനെ മോചിപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത്. ഇന്നും 48 ശതമാനം ഹൈന്ദവ ജനസംഖ്യയുള്ള ഗുരുവായൂരിൽ കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല. ഇടതനും വലതനും…

    Read More »
  • ആകാശം ഭരിച്ചാല്‍ യുദ്ധം ജയിക്കുമോ? വിയറ്റ്‌നാമിലും ഇറാഖിലും കൊസോവോയിലും തുടങ്ങിവച്ചത് ഇതേ വീരവാദം; തോറ്റമ്പിയത് ചരിത്രം! സാങ്കേതിക വിദ്യയെന്ന മിഥ്യാ ധാരണ; 105 വര്‍ഷം പഴക്കമുള്ള യുദ്ധമുറ; ഹിറ്റ്‌ലര്‍ മുതല്‍ ഹെഗ്‌സെത്ത് വരെ; ‘ദി കമാന്‍ഡ് ഓഫ് ദി എയര്‍’ പറയുന്നത്

    ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ സൈനിക തന്ത്രത്തിന്റെയും അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ ആക്രമണാത്മകമായ പ്രസംഗങ്ങളുടെയും വേരുകള്‍ തേടുക എന്നതിനര്‍ത്ഥം 105 വര്‍ഷം പുറകോട്ട് നോക്കുക എന്നാണ്. ഫാസിസ്റ്റ് യുഗത്തിന് തുടക്കമിട്ടുകൊണ്ട് ബെനിറ്റോ മുസ്സോളിനിയും അദ്ദേഹത്തിന്റെ ‘ബ്ലാക്ക് ഷര്‍ട്ടുകളും’ റോമിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന് ഒരു വര്‍ഷം മുമ്പ്, അതായത് 1921-ല്‍, ജിയുലിയോ ഡൗഹെറ്റ് എന്ന ഇറ്റാലിയന്‍ ജനറല്‍ ‘ദ കമാന്‍ഡ് ഓഫ് ദി എയര്‍’ (The Command of the Air) പ്രസിദ്ധീകരിച്ചു. പുസ്തകം യുദ്ധമുറയില്‍ വിപ്ലവം തന്നെ നിര്‍ദ്ദേശിച്ചു. ഭാവിയിലെ വിജയം എന്നത് ഒന്നാം ലോകമഹായുദ്ധത്തിലെ മടുപ്പിക്കുന്ന കിടങ്ങുകളിലെ പോരാട്ടത്തിലൂടെയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പകരം, അത് വലിയ തോതിലുള്ള വ്യോമാക്രമണങ്ങളിലൂടെയായിരിക്കും. ‘പോരാളികളെ മാത്രമല്ല, സാധാരണക്കാരെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലോജിസ്റ്റിക്‌സിനെയും ലക്ഷ്യം വയ്ക്കണം. കിടങ്ങ് തകര്‍ക്കുന്നതിനേക്കാള്‍ വളരെ പ്രധാനമാണ് റെയില്‍വേ സ്റ്റേഷന്‍, ബേക്കറി, യുദ്ധ പ്ലാന്റ് എന്നിവ നശിപ്പിക്കുകയോ വിതരണ നിരകള്‍ക്കോ നീങ്ങുന്ന ട്രെയിനുകള്‍ക്കോ നേരെ വെടിയുതിര്‍ക്കുകയോ ചെയ്യുക…

    Read More »
  • ചില്ലറ വോട്ടിന് വേണ്ടി ഞങ്ങൾ രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല, ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് താൻതന്നെ… ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല- പിണറായി

    തൃശൂർ: ചില്ലറ വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസുമായി ചേർന്ന് സിപിഎം മത്സരിച്ചെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻറെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് എന്നും താനായിരുന്നെന്നും ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ലെന്നും പിണറായി വിജയൻ പറഞ്ഞു. ‌‘‘ഞാൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് എന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആർഎസ്എസിൻറെ പ്രധാന ടാർഗറ്റ് ആയിരുന്നു ഞാൻ. ഇപ്പോൾ എന്ത് നുണയും പറയാം എന്നായി. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോൺഗ്രസ്’’– മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. അവർ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ട്. വയനാട് ടൗൺഷിപ്പിൽ സർക്കാർ ഏകപക്ഷീയമായ അല്ല തീരുമാനം എടുത്തത്. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്തു. ഒരുപാട് പേർ വീടുകൾ നിർമിക്കാൻ സന്നദ്ധത കാണിച്ചു. ലീഗ് സ്വന്തമായി വീട് നിർമിക്കുകയാണെന്ന്…

    Read More »
  • ഇറാൻ കരയുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ; പത്തുലക്ഷത്തിലധികം സൈനികരെ സജ്ജമാക്കുന്നു, യുവ വോളന്റിയർമാർമാർക്കായി വ്യാപക റിക്രൂട്ട്മെന്റും

    വാഷിങ്ടൺ ∙ യുഎസുമായി കരയുദ്ധ സാധ്യത ഉയരുന്ന പശ്ചാത്തലത്തിൽ ഇറാൻ പത്തുലക്ഷത്തിലധികം സൈനികരെ സജ്ജമാക്കുന്നതായി റിപ്പോർട്ടുകൾ. രാജ്യത്തുടനീളമുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങളിലേക്ക് വലിയ തോതിൽ യുവ വോളന്റിയർമാർ ഒഴുകിയെത്തുകയാണെന്നും, അവർ യുദ്ധത്തിനായി തയ്യാറാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബാസിജ്, ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർ, കരസേന എന്നിവയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈന്യത്തിന് കടുത്ത തിരിച്ചടി നൽകാനുള്ള ആവേശം പോരാളികൾക്കിടയിൽ പ്രകടമാണെന്നും റിപ്പോർട്ട് പറയുന്നു. ഇതിനിടെ, അമേരിക്കയും സൈനിക നീക്കങ്ങൾ ശക്തമാക്കുകയാണ്. എലൈറ്റ് 82-ആം എയർബോൺ ഡിവിഷനിലെ സൈനികർ അടുത്ത ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ എത്തി, ഇതിനകം അവിടെ നിലയുറപ്പിച്ചിരിക്കുന്ന ആയിരക്കണക്കിന് മറീനുകളോടൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, യുഎസിന്റെ നയതന്ത്ര ശ്രമങ്ങളെ ഇറാൻ തുറന്നടിച്ച് തള്ളിയിരിക്കുകയാണ്. അമേരിക്കൻ സൈന്യം ഇറാനിയൻ മണ്ണിൽ കടന്നുകയറുകയാണെങ്കിൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

    Read More »
Back to top button
error: