Breaking News

  • കണ്ണൂരില്‍ കണ്ണപുരത്ത് പിന്നെയും വോട്ടെടുപ്പിന് മുമ്പ് ഇടതുസ്ഥാനാര്‍ത്ഥികള്‍ക്ക് ജയം ; ഒരിടത്ത് യുഡിഎഫ് എതിരാളി പത്രിക പിന്‍വലിച്ചു, മറ്റൊരിടത്ത് സൂഷ്മപരിശോധനയില്‍ തള്ളി ; മൂന്നാം വാര്‍ഡിലും പത്താം വാര്‍ഡിലും ജയം

    കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് മുമ്പേ തന്നെ എല്‍ഡിഎഫിന് കണ്ണൂരിലെ കണ്ണപുരം വാര്‍ഡില്‍ രണ്ടു സീറ്റുകളില്‍ കൂടി വിജയം. യുഡിഎഫ് സ്ഥാനര്‍ത്ഥികള്‍ പത്രിക വിന്‍വലിച്ചതോടെ കണ്ണൂര്‍ കണ്ണപുരത്ത് മൂന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജിന കെ വിയും കണ്ണപുരം പത്താം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രേമ സുരേന്ദ്രനുമാണ് വിജയം. സജിന കെവിയുടെ എതിരാളിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുകയായിരുന്നു. പത്താം വാര്‍ഡില്‍ പ്രേമ സുരേന്ദ്രന്റെ എതിരാളി യുഡിഎഫിന്റെ എന്‍ എ ഗ്രേസിയായിരുന്നു. ഇവരുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയതോടെ എല്‍ഡിഎഫിന്റെ പ്രേമയ്ക്ക് എതിര്‍ സ്ഥാനാര്‍ത്ഥി ഇല്ലാതാകുകയും വിജയം ഉറപ്പിക്കുകയുമായിരുന്നു. നേരത്തേ കണ്ണപുരം വാര്‍ഡില്‍ എല്‍ഡിഎഫിന്റെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതതിനെ തുടര്‍ന്ന് വിജയിച്ചിരുന്നു. കണ്ണപുരം പതിമൂന്നാം വാര്‍ഡിലെ രതി പി, പതിനാലാം വാര്‍ഡിലെ രേഷ്മ പി വി എന്നിവരായിരുന്നു വിജയിച്ചത്. ഇതോടെ കണ്ണപുരത്തെ നാല് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളില്ലാതെ വിജയിച്ചു.

    Read More »
  • 20 വര്‍ഷമായി റോഡിന്റെ സ്ഥിതി പരിതാപകരം; വാര്‍ഡിന്റെ പലയിടത്തും ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ളക്‌സ് വെച്ചു ; നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങള്‍ പ്രതിഷേധത്തില്‍

    തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടോളം സഞ്ചാരയോഗ്യമായ വഴിയുടെ അഭാവത്തില്‍ വലയുന്നതിനെ തുടര്‍ന്ന് റോഡ് നന്നാക്കിയില്ലെങ്കില്‍ വോട്ടില്ലെന്ന നിലപാട് എടുത്ത് നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡിലെ ജനങ്ങള്‍. ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ലക്‌സുകള്‍ വാര്‍ഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ച് പ്രതിഷേധം. പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്. റോഡ് നന്നാക്കാത്തവര്‍ക്ക് വോട്ടില്ല എന്നാണ് പ്രതിഷേധ ഫ്‌ലക്‌സ്. കാട്ടുചന്ത- മൃഗാശുപത്രി- ചിന്ദ്രനല്ലൂര്‍ റോഡ് കടന്നുപോകുന്ന വാര്‍ഡുകള്‍ ആണിത്. കഴിഞ്ഞ 20 വര്‍ഷമായി ഈ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. പല മുന്നണികള്‍ മാറി വന്നിട്ടും പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാം വാര്‍ഡില്‍ യുഡിഎഫും രണ്ടാം വാര്‍ഡില്‍ ബിജെപിയും ആണ് വിജയിച്ചത്. പക്ഷേ റോഡിന്റെ കാര്യത്തില്‍ ആരു വന്നിട്ടും ഒരു രക്ഷയുമില്ലാതായതോടെയാണ് പരിതാപകരമായ സ്ഥിതിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്.

    Read More »
  • വോട്ടെടുപ്പിന് മുമ്പേ തോല്‍വിസമ്മതിച്ചു ; കഴിഞ്ഞതവണ മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ നാല് വാര്‍ഡുകളിലും ആളില്ല ; പാലക്കാട് 11 പഞ്ചായത്തുകളില്‍ 43 വാര്‍ഡുകളില്‍ ബിജെപിയ്ക്ക്് സ്ഥാനാര്‍ത്ഥികളില്ല

    പാലക്കാട്: വലിയ സ്വാധീനമുള്ള പാലക്കാട് ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി യ്ക്ക് പല പഞ്ചായത്ത് വാര്‍ഡുകളിലും മത്സരിക്കാന്‍ ആളില്ല. 11 പഞ്ചായത്തു കളിലായി 43 വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത്. ആലത്തൂര്‍, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ അഞ്ചിടങ്ങളിലും വടകരപ്പതി, പുതുനഗരം, വണ്ടാഴി, പെരുമാട്ടി പഞ്ചായത്തുകളില്‍ നാലു വാര്‍ഡുകളിലും കാരാകുറുശ്ശി, വടക്കഞ്ചേരി പഞ്ചായത്തുകളില്‍ മൂന്നിടത്തും, കിഴക്കഞ്ചേരിയില്‍ രണ്ടിടത്തും മങ്കരയില്‍ ഒരിടത്തും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലാണ് സ്ഥാനാര്‍ത്ഥികളില്ലാത്തത്. ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന പുതുനഗരം പഞ്ചായത്തില്‍ മാത്രം നാല് വാര്‍ഡുകളില്‍ മത്സരിക്കാനാളില്ല. പാലക്കാട് നഗരസഭയിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഏകപ ക്ഷീയ മാണെന്ന് ആരോപിച്ച് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍ രംഗത്തെത്തിയിരുന്നു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാറിനെതിരെയായിരുന്നു ആരോപണം. കൃഷ്ണകുമാറിന്റെ നീക്കം സംഘടന പിടിക്കാനാണെന്നും ചെയര്‍പേഴ്‌സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചെന്നും പ്രമീള ശശിധരന്‍ ആരോപിച്ചിരുന്നു. പ്രമീളയിക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടില്ല.

    Read More »
  • സ്പായില്‍ പോയകാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ; സിപിഒ യില്‍ നിന്നും സബ് ഇന്‍സ്പക്ടര്‍ തട്ടിയത് നാലുലക്ഷം രൂപ ; കേസില്‍ ഒരു യുവതിയെ അടക്കം മൂന്ന് പേരെ പ്രതികള്‍

    കൊച്ചി: സ്പായില്‍ പോയകാര്യം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി സിപിഒ യില്‍ നിന്നും സബ് ഇന്‍സ്പക്ടര്‍ തട്ടിയത് നാലുലക്ഷം രൂപ. സംഭവത്തില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബിജുവിനെതിരെ കേസെടുത്തു. സംഭവത്തില്‍ വകുപ്പ് തല നടപടികള്‍ ഉണ്ടാകും. കേസില്‍ ഒരു യുവതിയെ അടക്കം മൂന്ന് പേരെ പ്രതിചേര്‍ത്തിട്ടുണ്ട്. സിപിഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ ജീവനക്കാരിയുടെ മാല നഷ്ടമായിരുന്നു. ഇക്കാര്യം കാണിച്ച് ജീവനക്കാരി സിപിഒയ്ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. ഈ വിഷയ ത്തിലാണ് എസ്ഐ ബിജു ഇടനിലക്കാരനായി ഇടപെട്ടത്. വീട്ടില്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെ ന്ന് എസ്ഐ സിപിഒയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ‘സ്പായില്‍ പോയ കാര്യം ഭാര്യയോട് പറയുമെ’ന്ന് ഭീഷണപ്പെടുത്തി. പിന്നാലെ സിപിഒയില്‍ നിന്ന് നാല് ലക്ഷം രൂപയും കവര്‍ന്നു. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ സിപിഒ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ്ഐ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തി. കേസില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്ന് പേര്‍…

    Read More »
  • തുര്‍ക്കിയിലും ചൈനയിലും നിര്‍മിച്ച പിസ്റ്റളുകള്‍ , ഡ്രോണുകള്‍ വഴി പാക്കിസ്ഥാനില്‍ നിന്നും ആയുധക്കടത്ത്; കയ്യോടെ പൊക്കി

    ഐഎസ്ഐയുമായി നേരിട്ട് ബന്ധമുള്ള രാജ്യാന്തര ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി ക്രൈംബ്രാഞ്ച് പൊലീസ് പിടികൂടി. സംഘത്തിലെ പ്രധാന കണ്ണികളെന്ന് കരുതുന്ന നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും വലിയ തോതിലുള്ള വിദേശനിർമ്മിത ആയുധശേഖരവും കണ്ടെടുത്തു. ഡിസിപി സഞ്ജീവ് കുമാർ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഓപ്പറേഷൻ നടത്തിയത്. പത്ത് അത്യാധുനിക വിദേശ നിർമ്മിത സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 92 തിരകളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുവെന്ന് സ്പെഷ്യൽ സി.പി ദേവേഷ് ശ്രീവാസ്തവ പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തിയതെന്നും പോലീസ് സ്ഥിരീകരിക്കുന്നു. അതിർത്തി കടന്നുള്ള നുഴഞ്ഞു കയറ്റത്തിന്‍റെയും ആയുധക്കടത്തിന്‍റെയും പുതിയ രീതിയാണിതെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. പിടിച്ചെടുത്ത ആയുധങ്ങളില്‍ തുര്‍ക്കിയില്‍ നിര്‍മിച്ച പിഎക്സ്–5.7 പിസ്റ്റളും ചൈനീസ് നിർമ്മിത PX-3 പിസ്റ്റളുകളും ഉള്‍പ്പെടു്ന . പിഎക്സ്–5.7 പ്രത്യേക സേനകള്‍ മാത്രം ഉപയോഗിക്കുന്ന അത്യാധുനിക ആയുധമാണ്. നിലവില്‍ ലഭിച്ച തെളിവുകള്‍ പൂര്‍ണമാണെന്നും ആയുധക്കടത്തിന്റെ ലക്ഷ്യമുള്‍പ്പെടെ വ്യക്തമാകുന്ന വിവരം പുറത്തുവരാന്‍ സാഹചര്യമൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. മേഖലയെ…

    Read More »
  • വൈഭവ് പവര്‍പ്ലേ ബാറ്റര്‍; ഇറക്കേണ്ടെന്നു തീരുമാനിച്ചത് താന്‍: വിവാദങ്ങള്‍ക്കിടെ മറുപടിയുമായി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ; ഇറക്കിയ അശുതോഷ് ‘പൂജ്യ’നായി മടങ്ങി; അവസാന ഓവറിലെ നാലു റണ്‍സ് എടുക്കാനാന്‍ കഴിയാത്തതിനു വിശദീകരണമില്ല

    ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പിലെ ഇന്ത്യ ബംഗ്ലദേശ് സെമി ഫൈനലില്‍ സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടപ്പോള്‍ വൈഭവ് സൂര്യവംശിയെ ബാറ്റിങ്ങിന് ഇറക്കേണ്ടെന്നു തീരുമാനിച്ചത് താനായിരുന്നെന്ന് ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ. സൂപ്പര്‍ ഓവറില്‍ ഇന്ത്യ ദയനീയ തോല്‍വി വഴങ്ങിയതിനു പിന്നാലെ വൈഭവിനെ കളിപ്പിക്കാത്തതിന്റെ കാരണങ്ങളും ജിതേഷ് വിശദീകരിച്ചു. സൂപ്പര്‍ ഓവറില്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ഇന്ത്യയ്ക്കായി കളിക്കാനിറങ്ങിയത്. ആദ്യ പന്തില്‍ ജിതേഷ് ശര്‍മ പുറത്തായപ്പോള്‍ അശുതോഷ് ശര്‍മ പിന്നാലെയിറങ്ങി. രണ്ടാം പന്തില്‍ അശുതോഷും ഔട്ടായതോടെ ഇന്ത്യ ‘പൂജ്യത്തിന്’ ബാറ്റിങ് അവസാനിപ്പിക്കേണ്ടിവന്നു. സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവ്, പവര്‍പ്ലേയിലാണ് കൂടുതല്‍ തിളങ്ങുന്നതെന്നാണ് ജിതേഷിന്റെ ന്യായീകരണം. ഡെത്ത് ഓവറില്‍ മികച്ചുനില്‍ക്കുന്ന അശുതോഷിനെയും രമണ്‍ദീപിനെയും വിശ്വസിക്കാനായിരുന്നു തന്റെ തീരുമാനമെന്നും ജിതേഷ് ശര്‍മ പ്രതികരിച്ചു. ”ഇന്ത്യന്‍ ടീമില്‍ വൈഭവും പ്രിയന്‍ഷുമാണ് പവര്‍പ്ലേ ഓവറുകളിലെ വിദഗ്ധര്‍. ഡെത്ത് ഓവറുകളുടെ കാര്യമെടുത്താല്‍ അശുതോഷും രമണ്‍ദീപുമാണു തകര്‍ത്തടിക്കുന്നത്. സൂപ്പര്‍ ഓവറിലെ ലൈനപ്പ് ടീമിന്റെ തീരുമാനമാണ്. അതില്‍ അന്തിമ…

    Read More »
  • ചര്‍ച്ചകളെല്ലാം വഴിമുട്ടി; വ്യവസ്ഥകള്‍ അംഗീകരിച്ചില്ലെങ്കില്‍ അഫ്ഗാനില്‍ ഭരണമാറ്റമെന്നു പാകിസ്താന്‍; താലിബാന് അന്തിമ മുന്നറിയിപ്പ് നല്‍കി സൈന്യം; ഭരണം പിടിക്കാന്‍ സഹായിച്ചിട്ടും ഇന്ത്യയുമായുള്ള അടുപ്പത്തില്‍ അതൃപ്തി

    ഇസ്ലാമാബാദ്: വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം. 2021 ലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും വ്യവസ്ഥകളില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയനിലയിലാണ്. ആശങ്കകള്‍ പരിഹരിക്കാന്‍ താലിബാന്‍ വിസമ്മതിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്നാണ് പാകിസ്ഥാന്റെ ആരോപണം. തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനെതിരെ (ടിടിപി) കര്‍ശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്ഥാന് കൈമാറുക, തര്‍ക്കമുള്ള അതിര്‍ത്തി മേഖലയായ ഡ്യൂറന്‍ഡ് രേഖയില്‍ സംഘര്‍ഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുക, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ബഫര്‍ സോണ്‍ സ്ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക എന്നീ വ്യവസ്ഥകളാണ് അഫ്ഗാന്‍ ഭരണകൂടത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ വച്ചിട്ടുള്ളത്. വ്യവസ്ഥകള്‍ അംഗീകരിക്കുക അല്ലെങ്കില്‍ ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. തുര്‍ക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം…

    Read More »
  • കിരീടം സ്വന്തമാക്കിയ സ്‌റ്റേഡിയത്തിലെ പിച്ചില്‍ സ്മൃതിയോട് സമ്മതം ചോദിച്ച് പലാഷ്; യേസ് പറഞ്ഞ് സ്മൃതി; ആഘോഷമാക്കി ആരാധകര്‍

    ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥനയ്ക്ക്  പ്രതിശ്രുത വരന്‍ നല്‍കിയ സര്‍പ്രൈസ് ആഘോഷമാക്കുകയാണ ആരാധകര്‍. വനിതാ ലോകകപ്പ് വിജയിച്ച അതേ സ്റ്റേഡിയത്തിലെത്തിച്ച് വിവാഹ അഭ്യർഥന നടത്തിയാണ്   പലാഷ് മുച്ചൽ  മന്ഥാനയെയും ആരാധകരെയും ഞെട്ടിച്ചത്. കണ്ണുകെട്ടിയാണ്  പലാഷ് സ്മൃതിയെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലെത്തിച്ചത്. അവള്‍ യെസ് പറഞ്ഞു എന്ന അടിക്കുറിപ്പോടെ പലാഷ് ആണ് ഈ വിഡിയോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ വിഡിയോ ഏറ്റെടുക്കുകയും ചെയ്തു.  വിഡിയോയില്‍ പലാഷ് പ്രെപ്പോസ് ചെയ്യുന്നതുകണ്ട് സ്മൃതി സന്തോഷം പ്രകടിപ്പിക്കുന്നതും കാണാം. സ്റ്റേഡിയത്തിന്‍റെ നടുവില്‍ നിന്നാണ് പലാഷിന്‍റെ പ്രെപ്പോസല്‍. ഇരുവരും പരസ്പരം മോതിരം അണിയിക്കുകയും ചെയ്യുന്നുണ്ട്. സ്മൃതിക്ക് റോസാപ്പുക്കള്‍ നിറച്ച ബൊക്കേയും പലാഷ് നല്‍കുന്നുണ്ട്. അടുത്തിടെ ഒരു പത്രസമ്മേളനത്തില്‍ സ്മൃതി ഇന്‍ഡോറിന്‍റെ മരുമകളാകുമെന്ന് പലാഷ് പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീം ലോകകപ്പില്‍ ജയിച്ചതിന് പിന്നാലെ സ്മൃതിയുടെ ജേഴ്സി നമ്പറായ 18 നൊപ്പം എസ്എം 18 എന്ന് പലാഷ് കയ്യില്‍ ടാറ്റു ചെയ്തിരുന്നു. വിവാഹത്തിനു…

    Read More »
  • പോലീസുകാരനില്‍ നിന്ന് 4 ലക്ഷം തട്ടി; പാലാരിവട്ടം എസ്‌ഐക്കെതിരേ കേസ്; കൊച്ചിയിലെ സ്പായില്‍നിന്ന് മാലമോഷ്ടിച്ചെന്ന ആരോപിച്ച് ഭീഷണിപ്പെടുത്തി

    കൊച്ചി: കൊച്ചിയിലെ സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിപിഒയെ ഭീഷണിപ്പെടുത്തി പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ പണം തട്ടിയെന്ന് പരാതി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെയടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്.  ഇതിന് പിന്നാലെ സ്പാ നടത്തുന്ന രമ്യ പൊലീസുകാരനെ വിളിക്കുകയും തന്‍റെ മാല നഷ്ടമായെന്നും അത് പൊലീസുകാരന്‍ എടുത്തുകൊണ്ട് പോയതാണെന്ന് ആരോപിക്കുകയും ചെയ്തു.  വൈകാതെ പാലാരിവട്ടം എസ്ഐ,  സിപിഒയെ വിളിക്കുകയും മാല മോഷ്ടിച്ചതും സ്പായിലെത്തിയതും ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ എസ്ഐക്കെതിരെ അന്വേഷണം  പുരോഗമിക്കുകയാണ്.

    Read More »
  • കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ് സ്ത്രീയുടെ മൃതദേഹം; സ്ഥലമുടമ പിടിയില്‍

    കൊച്ചി: കോന്തുരുത്തിയിലെ വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.  മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ പൊതി‍ഞ്ഞനിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ സ്ഥലമുടമ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാക്ക് ചോദിച്ച് ജോര്‍ജ്  പുലര്‍ച്ചെ അയല്‍വീടുകളില്‍ എത്തിയിരുന്നുവെന്നും മദ്യലഹരിയിലായിരുന്നുവെന്നും അയല്‍വാസികള്‍ വെളിപ്പെടുത്തി. മരിച്ച സ്ത്രീയുടെ ഫോട്ടോ പൊലീസ് അയല്‍വാസികളെ കാണിച്ചുവെങ്കിലും ആരും തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയല്ലെന്നാണ് പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയപ്പോള്‍ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നുവെന്നും തലമുതല്‍ അരവരെയും പ്ലാസ്റ്റിക് കവറിട്ട് മൂടിയ നിലയിലും ശേഷം ഭാഗം നഗ്നമായ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയതെന്നും ഹരിത കര്‍മ സേനാംഗം വെളിപ്പെടുത്തി. താനൊന്നും ചെയ്തിട്ടില്ലെന്നും ഇതെങ്ങനെ ഇവിടെ എത്തിയെന്ന് അറിയില്ലെന്നുമാണ് ജോര്‍ജ് പറഞ്ഞതെന്നും ഹരിത കര്‍മ സേനാംഗങ്ങള്‍ മനോരമന്യൂസിനോട് പറഞ്ഞു.

    Read More »
Back to top button
error: