Breaking News
-
ഇറാനിലെ ഇസ്ഫഹാനിൽ വൻ ആക്രമണം; ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്
വാഷിങ്ടൺ/ടെഹ്റാൻ: ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാനെന്നാണ് യുഎസ് വിലയിരുത്തൽ. കഴിഞ്ഞവർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു. അതേസമയം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.
Read More » -
‘ആരാടാ എന്റെ കൊച്ചിനെ വഴക്കുപറഞ്ഞത്?‘: ഒന്നാംക്ലാസിൽ പഠിക്കുന്ന മകന്റെ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ച് രക്ഷകർത്താവ്
ചെറുതോണി: വിദ്യാർഥിയെ വഴക്കു പറഞ്ഞെന്നാരോപിച്ച് രക്ഷാകർത്താവ് അധ്യാപകനെ വീട്ടിൽകയറി ആക്രമിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മദ്യലഹരിയിൽ ബൈക്കിലെത്തിയ പുഷ്പഗിരി മാക്കൽ ശരത് ശശി (28) അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജി(37)-നെ വീടിനുള്ളിൽനിന്നും വിളിച്ചറക്കി മർദിക്കുകയായിരുന്നു. ശരത്തിനൊപ്പം സുഹൃത്തുമുണ്ടായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുൻപിൽവെച്ചാണ് മർദിച്ചത്. സ്വകാര്യസ്കൂളിൽ ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ചാണ് അധ്യാപകനായ ലിൻസിനെ ശരത് മർദിച്ചത്. ലിൻസ് പണ്ട് ശരത്തിനേയും ട്യൂഷൻ ക്ളാസിൽ പഠിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിൽ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിൻസിനെ തങ്കമണി സഹകരണ ആശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ ശരത്തിനെതിരേ കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരേ നിലവിൽ കേസെടുത്തിട്ടില്ലെന്നും വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും തങ്കമണി പോലീസ് അറിയിച്ചു.
Read More » -
ലോക്കറുകളിൽ നിന്നും വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ
മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ലോക്കർ ഉടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടിവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ലോക്കറുകളിൽ ഉപഭോക്താക്കൾ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനോ അവയുടെ മൂല്യം രേഖപ്പെടുത്താനോ ബാങ്കുകൾക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു. അത്തരത്തിൽ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ലോക്കറിലെ വസ്തുക്കൾ ബാങ്കുകൾ പരിശോധിക്കുന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. പരിശോധനയില്ലാതെ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് ഏകീകൃത രീതിയിലുള്ള നഷ്ടപരിഹാരമാണ് നൽകാനാകുകയെന്നും, ഓരോ ലോക്കറിനും വ്യത്യസ്തമായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.
Read More » -
ഹോര്‍മൂസ് അടഞ്ഞുകിടക്കട്ടെ എന്ന ട്രംപിന്റെ നിലപാടും തന്ത്രം? ഇറാന്റെ സാമ്പത്തിക സ്രോതസും അടയും; റഷ്യ അടക്കമുള്ള ഇറാന്റെ സഖ്യകക്ഷികള്‍ക്കും അമര്‍ഷം; ശേഷിക്കുന്നത് ഒപ്പിടാനുള്ള ഉടമ്പടികള്‍ മാത്രമെന്നും പ്രതിരോധ വിദഗ്ധര്‍
ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ വെടിയുണ്ടകള്‍ ഇപ്പോഴും പായുന്നുണ്ടെങ്കിലും തന്ത്രപരമായ കണക്കുകൂട്ടലില്‍ അമേരിക്കയും സഖ്യകക്ഷികളും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നു റിപ്പോര്‍ട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണം ഇറാന്റെ അധികാര ശ്രേണിയുടെ നട്ടെല്ലൊടിച്ചെന്നും ഏറ്റവുമൊടുവില്‍ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞു കിടക്കട്ടെയെന്ന ട്രംപിന്റെ പ്രഖ്യാപനം പോലും ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണെന്നും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധത്തിന്റെ തകര്‍ച്ച ഇറാന്റെ പരമോന്നത നേതാവിനെ വധിച്ച സംയുക്ത ആക്രമണം വെറുമൊരു സൈനിക നീക്കമായിരുന്നില്ല; അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അധികാരശ്രേണിയുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു. ടെഹ്റാനില്‍ നിന്നുള്ള പ്രതികരണം ഡ്രോണുകളിലും മിസൈലുകളിലും ഒതുങ്ങിയപ്പോള്‍, അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അവയെ നിഷ്പ്രഭമാക്കി. ഇറാന്റെ ‘അജയ്യമായ’ പ്രതിരോധം തകര്‍ന്നുവെന്നത് ലോകത്തിന് മുന്നില്‍ തെളിയിക്കപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക്: ഒരു പൊള്ളയായ ഭീഷണി? ലോകത്തെ ഭയപ്പെടുത്തിയിരുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ഇപ്പോള്‍ ഇറാന്റെ തന്നെ കെണിയായി മാറുകയാണ്. കടലിടുക്ക് അടച്ചുപൂട്ടിയതിലൂടെ ആഗോള എണ്ണവില വര്‍ധിച്ചുവെങ്കിലും, അത് ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെയും ബാധിച്ചു. റഷ്യയെപ്പോലെയുള്ള സഖ്യകക്ഷികള്‍ പോലും…
Read More » -
‘ഹോർമൂസ് അടഞ്ഞു കിടക്കുന്നത് തുടർന്നാലും കുഴപ്പമില്ല; ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാർ‘: ട്രംപ്
വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് ഏറെക്കുറെ അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ യുഎസ് സൈനിക നടപടി അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ഉദ്യോഗസ്ഥരോട് പ്രസിഡന്റ് ട്രംപ്.യുഎസ് ഭരണവൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കടലിടുക്ക് തുറന്ന് നൽകാനുള്ള സങ്കീർണ്ണമായ ദൗത്യം യുഎസ് പിന്നീട് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ ഈ ദൗത്യത്തിനിറങ്ങിയാൽ യുദ്ധം നേരത്തെ നിശ്ചയിച്ച നാലു മുതൽ ആറാഴ്ച വരെ എന്ന സമയപരിധിക്ക് അപ്പുറത്തേക്ക് പോകുമെന്ന് ട്രംപും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും വിലയിരുത്തിയതായി യുഎസ് മാധ്യമം പറയുന്നു. ഇറാനിയൻ നാവികസേനയുടെയും മിസൈൽ ശേഖരത്തിന്റെയും ശക്തി ക്ഷയിപ്പിക്കുക, നിലവിലെ ശത്രുത അവസാനിപ്പിക്കുക, കൂടാതെ ഹോർമുസിലൂടെയുള്ള വ്യാപാരത്തിന്റെ സ്വതന്ത്ര ഒഴുക്ക് പുനരാരംഭിക്കാൻ ഇറാനുമേൽ നയതന്ത്രപരമായി സമ്മർദ്ദം ചെലുത്തുക എന്നിവയാണ് യുഎസ് കൈവരിക്കേണ്ട പ്രധാന ലക്ഷ്യങ്ങളെന്ന് ട്രംപ് തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അത് പരാജയപ്പെട്ടാൽ, കടലിടുക്ക് വീണ്ടും തുറക്കുന്നതിന് നേതൃത്വം നൽകാൻ യൂറോപ്പിലെയും ഗൾഫിലെയും സഖ്യകക്ഷികളെ വാഷിംഗ്ടൺ സമ്മർദ്ദം ചെലുത്തുമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഹോർമുസ്…
Read More » -
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണം; ഇറാൻ യുദ്ധത്തിന് മുമ്പ് ഇടനിലക്കാർ വഴി പ്രതിരോധ നിക്ഷേപങ്ങൾ നടത്താൻ ശ്രമം
വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഹെഗ്‌സെത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ പ്രമുഖ പ്രതിരോധ കമ്പനികളിൽ വൻ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. ഫെബ്രുവരിയിൽ, ഐഷെയേഴ്‌സ് പ്രതിരോധ വ്യവസായ ആക്ടീവ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഹെഗ്‌സെത്തിന്റെ ബ്രോക്കർ ബാങ്കിങ് സ്ഥാപനം മോർഗൻ സ്റ്റാൻലിയിലൂടെ ബ്ലാക്ക്റോക്കുമായി ബന്ധപ്പെടുകയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇറാൻ യുദ്ധം ആരംഭിച്ച സമയത്ത് ഈ ഫണ്ടിന് 12.4 ശതമാനം നഷ്ടം രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മോർഗൻ സ്റ്റാൻലി ക്ലയന്റുകൾക്ക് ഈ ഫണ്ട് ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് ചർച്ച ചെയ്ത നിക്ഷേപം നടപ്പായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപ സാധ്യതകൾ ബ്രോക്കർ അന്വേഷിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, ആരോപണങ്ങളെ പെന്റഗൺ ശക്തമായി നിഷേധിച്ചു. ആരോപണം തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി പെന്റഗൺ വക്താവ് സീൻ…
Read More » -
ഇസ്ഫഹാന്‍ അഗ്നിഗോളം: ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് അമേരിക്ക; വീഡിയോ പുറത്തുവിട്ട് ട്രംപ്
ടെഹ്‌റാന്‍: ഇറാന്റെ ഇസ്ഫഹാനിലെ ഊര്‍ജകേന്ദ്രത്തിന് നേരെ അമേരിക്കയുടെ കടുത്ത ആക്രമണം. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്ഫഹാനില്‍ ഉഗ്ര സ്‌ഫോടനത്തില്‍ തീയാളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കിട്ടു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് ട്രംപ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2.3 മില്യണ്‍ ജനങ്ങളാണ് ഇസ്ഫഹാനിലുള്ളത്. ഇതിന് ആണവകേന്ദ്രത്തിന് പുറമെ ബദ്?ര്‍ സൈനികത്താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു ബങ്കര്‍ ബസ്റ്റര്‍ ബോംബിന് ഏകദേശം 2000 പൗണ്ട് ഭാരം വരും. ഇതിന് പുറമെ ഭൂമി തുളച്ച് കയറുന്ന വിവിധയിനം ബോംബുകളും അമേരിക്ക പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഇസ്ഫഹാനിലെ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂണില്‍ അമേരിക്ക ആക്രമണം നടത്തിയപ്പോഴും ഇസ്ഫഹാനില്‍ ബോംബിട്ടിരുന്നു. BREAKING: President Trump just posted a video of MASSIVE explosions in Isfahan, Iran following what’s believed to be U.S.-Israeli airstrikes We clearly hit something pretty…
Read More » -
‘യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മൂസ് തുറക്കണമെന്നില്ല!’; യുദ്ധം തുടരുന്നതില്‍ ട്രംപിന് നിരാശ; അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍; ‘ഇന്ത്യയുടെ കടുത്ത സമ്മര്‍ദം; സഖ്യകക്ഷികളും പ്രതിസന്ധിയില്‍’; ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിജയമെന്ന് ഇറാന്‍
ന്യൂയോര്‍ക്ക്: ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതിയെന്നും ട്രംപ് നിലപാടെടുത്തായാണ് സൂചന. ഏപ്രില്‍ ആറിനകം ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയിലെത്താന്‍ പ്രസിഡന്റ്് ശ്രമിക്കുന്നുവെന്ന വൈറ്റ്ഹൗസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ തീയതി കുറിച്ചിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ പകുതിയിലേറെ നേടിക്കഴിഞ്ഞുവെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയിലെ ‘സഞ്ചാര സ്വാതന്ത്ര്യം’ പൂര്‍ണമായും പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ വെടിനിര്‍ത്തലുണ്ടാകൂ എന്ന അമേരിക്കയുടെ മുന്‍ നിലപാടിനു വിരുദ്ധമാണിണെന്ന് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിനായുള്ള ‘ഘട്ടം ഘട്ടമായുള്ള’ സമീപനം തിങ്കളാഴ്ച നടന്ന അടച്ചിട്ട മുറിയിലെ ബ്രീഫിംഗിനിടെ, ഒരു മാസമായി തുടരുന്ന സമുദ്ര ഉപരോധം മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ട്രംപ് നിരാശ പ്രകടിപ്പിച്ചതായി…
Read More »

