Breaking News
-
നടപടിയാകില്ല…ഫോർമൂസിൽ നിന്ന് ട്രംപ് പിൻവാങ്ങുന്നു? കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ, സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കും? – റിപ്പോർട്ട്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക സാവധാനം പിന്മാറുന്നതായി സൂചന നൽകി അമേരിക്ക. ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കാതെത്തന്നെ ഇറാനിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് തന്റെ അടുത്തവൃത്തങ്ങളോട് പറഞ്ഞതായി യു.എസ്. മാധ്യമമായ ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് തുറക്കാനുള്ള ശ്രമം അതിനുശേഷമാകാമെന്നാണ് പറഞ്ഞതെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം ഇറാനെതിരേയുള്ള സൈനികനടപടി നാലുമുതൽ ആറുവരെ ആഴ്ചയ്ക്കുള്ളിൽ അവസാനിപ്പിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. മാത്രമല്ല സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാൻ ശ്രമിച്ചാൽ പ്രതീക്ഷിച്ചതിനെക്കാൾക്കൂടുതൽ കാലം യുദ്ധം നീളാൻ അത് ഇടയാക്കുമെന്നും വിലയിരുത്തലുണ്ട്. ഇറാന്റെ സൈനികശേഷിയും മിസൈൽ ശേഖരവും നശിപ്പിക്കുകയും യുദ്ധനടപടികൾ ക്രമേണ അവസാനിപ്പിക്കുകയുമാണ് യു.എസ്. കൈവരിക്കേണ്ട പ്രധാനലക്ഷ്യമെന്നാണ് ട്രംപിന്‍റെ നിലപാട്. അതിനിടെ ഹോർമുസ് വഴി സ്വതന്ത്രവ്യാപാരം ഉറപ്പാക്കാൻ ഇറാനുമേൽ നയതന്ത്രതലത്തിൽ സമ്മർദം ചെലുത്തണം. അത് പരാജയപ്പെടുകയാണെങ്കിൽ യൂറോപ്പിലെയും ഗൾഫിലെയെും സഖ്യകക്ഷികൾക്കുമേൽ സമ്മർദം ചെലുത്തി ഹോർമുസ് തുറപ്പിക്കാമെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.അതിനിടെ, യുദ്ധത്തിൽ പങ്കാളികളല്ലാത്തവരും ഇന്ധനക്ഷാമത്താൽ വലയുന്നവരുമായ രാജ്യങ്ങൾ ഹോർമുസ്…
Read More » -
കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്!!
കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് പരിശോധനയ്ക്കു ശേഷം ആശുപത്രി വിട്ടു. തൊടുപുഴയിൽ അറസ്റ്റിലായ സംവിധായകനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കാനായിരുന്നു പോലീസ് നീക്കം. ഇതിനിടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. രക്തസമ്മർദ്ദം ഉയർന്നതാണ് കാരണമെന്നായിരുന്നു കരുതിയത്. പരിശോധനയ്‌ക്കൊടുവിൽ രക്തസമ്മർദ്ദം സാധാരണനിലയിലായെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ആശുപത്രിയിൽനിന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. സംവിധായകന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കി. അതേസമയം ആശുപത്രിയിൽനിന്ന് എറണാകുളം വനിതാ പോലീസ് സ്‌റ്റേഷനിലേക്കാണ് സംവിധായകനെ കൊണ്ടുപോയത്. അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ രഞ്ജിത്തിന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയപ്പോൾ വ്യാജപരാതിയെന്ന ഒറ്റവാക്കിലുള്ള മറുപടിയാണ് അദ്ദേഹം നൽകിയത്. സ്വന്തം സിനിമാ സെറ്റിൽ യുവനടിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് സംവിധായകനും നടനുമായ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തൊടുപുഴയ്ക്ക് സമീപം മുട്ടത്ത് കാർ തടഞ്ഞുനിർത്തി ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം കൊച്ചി പോലീസിന് കൈമാറി.…
Read More » -
അതിര്‍ത്തിയിലെ ലെബനീസ് ഗ്രാമത്തിലെ എല്ലാ വീടുകളും നശിപ്പിക്കും; ഗാസയിലേതിനു സമാനമായ നാശമുണ്ടാക്കും; ഹിസ്ബുള്ളയ്‌ക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിടുമെന്ന സൂചന നല്‍കി ഇസ്രയേല്‍; യുദ്ധം അവസാനിച്ചാലും നിയന്ത്രണം തുടരും
ജെറുസലേം: അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും ഇസ്രായേല്‍ നശിപ്പിക്കുമെന്നും, തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്ത 6,00,000 ആളുകളെ വടക്കന്‍ ഇസ്രായേല്‍ സുരക്ഷിതമാകുന്നത് വരെ തിരികെ വരാന്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി. ആ പ്രദേശത്ത് ഗാസയിലേതിന് സമാനമായ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായുള്ള യുദ്ധം അവസാനിച്ചാല്‍ ലിറ്റാനി നദി വരെയുള്ള പ്രദേശം തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുമെന്ന് പറഞ്ഞ ഇസ്രായേല്‍ കാറ്റ്‌സ്, തെക്കന്‍ ലെബനനില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ ആവര്‍ത്തിച്ചു. പ്രാദേശിക യുദ്ധത്തില്‍ ടെഹ്റാനെ പിന്തുണച്ച് വെടിയുതിര്‍ക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചതിനെ തുടര്‍ന്ന്, മാര്‍ച്ച് രണ്ടിനു ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ലെബനനില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ലിറ്റാനി നദി ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (20 മൈല്‍) വടക്ക് മെഡിറ്ററേനിയന്‍ കടലുമായി ചേരുന്നു. ഈ നദിക്കും ഇസ്രായേല്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശം…
Read More » -
യുവനടിയുടെ ലൈംഗിക പീഡന പരാതി ; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്ത് വച്ച് അതിക്രമം; നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ് പിയുടെ നിർദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. നടിയുടെ മൊഴിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. നിലവിൽ ചിത്രീകരണം നടക്കുന്ന സിനിമ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഡിജിപിക്കും മുൻ എസ്ഐടിക്കുമാണ് നടി പരാതി നൽകിയത്. നിലവിൽ രഞ്ജിത്ത് തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. തൊടുപുഴയിൽ കാർ തടഞ്ഞാണ് അറസ്റ്റ് ചെയ്തത് എന്നാണ് ലഭ്യമാകുന്ന വിവരം. എറണാകുളം സിറ്റി ഡിസിപി അശ്വതി ജിജിക്ക് ആണ് അന്വേഷണ ചുമതല. നടിയുടെ മൊഴി രണ്ടു ദിവസം മുൻപാണ് വനിതാ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയത്. തുടർന്നാണ് രഞ്ജിത്തിന്റെ അറസ്റ്റിലേക് പൊലീസ് കടന്നത്. കേസെടുത്തതും തുടർനടപടികളും അതീവ രഹസ്യമായാണ് നടത്തിയത്. പരാതി സിറ്റി കമ്മീഷണർ…
Read More » -
തലയ്ക്കു മുകളില്‍ ഇരമ്പിപ്പാഞ്ഞ് മിസൈലുകളും ഡ്രോണുകളും; ഒറ്റ ദിവസം കൊണ്ട് കടക്കാമെന്ന് കരുതി; കുടുങ്ങിയത് മൂന്നാഴ്ച; ഹോര്‍മൂസ് കടന്നില്ല, ഇറാന്‍ അനുവദിച്ചത് ഇടുങ്ങിയ മറ്റൊരു വഴി; ആദ്യ ഇന്ത്യന്‍ കപ്പല്‍ കരയ്ക്കടുത്തത് ജീവന്‍ പണയംവച്ച്
ന്യൂഡല്‍ഹി: തലയ്ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകളും മിസൈലുകളും കണ്ട് ഹോര്‍മൂസ് കടലിടുക്കു കടന്നതിന്റെ ഓര്‍മയില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഇന്ത്യന്‍ പതാക ഘടിപ്പിച്ച എല്‍പിജി ടാങ്കറായ ‘പൈന്‍ ഗ്യാസ്’ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റുവൈസ് തുറമുഖത്ത് നിന്ന് ചരക്ക് കയറ്റി, ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഇടുങ്ങിയ ജലപാതയിലൂടെ തെരഞ്ഞെടുത്ത കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചു തുടങ്ങിയതിനെത്തുടര്‍ന്ന്, ഹോര്‍മുസ് കടടുടുക്ക് സുരക്ഷിതമായി കടക്കാന്‍ ഈ കപ്പലിന് ഏകദേശം മൂന്നാഴ്ചയോളം എടുത്തു. കാത്തിരിക്കുന്ന സമയത്ത് ഓരോ ദിവസവും മിസൈലുകളും ഡ്രോണുകളും തലയ്ക്ക് മുകളിലൂടെ പറക്കുന്നത് കപ്പലിലെ 27 ഇന്ത്യന്‍ ജീവനക്കാര്‍ കണ്ടിരുന്നതായി പൈന്‍ ഗ്യാസ് ചീഫ് ഓഫീസര്‍ സോഹന്‍ ലാല്‍ പറഞ്ഞു. റോയിട്ടേഴ്‌സ് കണ്ട ഒരു വീഡിയോയില്‍, കപ്പലിന് മുകളിലൂടെ രാത്രികാല ആകാശത്ത് കുറഞ്ഞത് അഞ്ച് പ്രൊജക്‌റ്റൈലുകള്‍ എങ്കിലും കുതിച്ചുപായുന്നത് കാണാം. മാര്‍ച്ച് 11-ഓടെ യാത്ര ആരംഭിക്കാന്‍ തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍…
Read More » -
‘സിനിമ നല്കിയ സമ്പാദ്യവും ആഢംബരജീവിതവും ഉപേക്ഷിച്ചു; ഇനിയുള്ള കാലം ജനസേവനത്തിനായി; ഈ തിരഞ്ഞെടുപ്പിൽ ‘വിസിൽ’ വിപ്ലവം സൃഷ്ടിക്കും‘: വിജയ്
ചെന്നൈ: സിനിമയിലൂടെ നേടിയ സമ്പാദ്യവും ആഡംബരജീവിതവും താൻ ഉപേക്ഷിച്ചെന്നും ഇനിയങ്ങോട്ടുള്ള ജീവിതം ജനസേവനത്തിനായാണെന്നും നടനും ടിവികെ നേതാവുമായ വിജയ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പെരമ്പൂരിൽ നടത്തിയ പ്രചാരണയോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിലും ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലും നിന്നാണ് വിജയ് ജനവിധി തേടുന്നത്. ജനങ്ങളെ വഞ്ചിക്കില്ലെന്നും ഒരിക്കലും നുണ പറയില്ലെന്നും ഉറപ്പുനൽകിയ വിജയ്, നിലവിലെ ഭരണകക്ഷിയായ ഡിഎംകെക്കെതിരെ കടുത്ത ഭാഷയിൽ വിമർശിച്ചു . ഡിഎംകെയെ “തിന്മയുടെ ശക്തി” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രി സ്റ്റാലിനാണെന്നും ആരോപിച്ചു. തന്റെ പാർട്ടി ചിഹ്നമായ ‘വിസിൽ’ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിപ്ലവം സൃഷ്ടിക്കുമെന്നും വോട്ടർമാർ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർത്ഥിച്ചു. “ജനവിരുദ്ധ സർക്കാർ നടത്തുന്ന സ്റ്റാലിനെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ ജനങ്ങളെ സ്നേഹിക്കുന്ന വിജയിയെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ദയവായി വിസിൽ ചിഹ്നത്തിൽ വോട്ട് ചെയ്യുക. ഇതൊരു വിസിൽ വിപ്ലവ തിരഞ്ഞെടുപ്പായിരിക്കണം.…
Read More » -
കോഴിക്കോട് ട്രെയിനിന് കല്ലേറ്; വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്; താടിയെല്ല് പൊട്ടി, രണ്ട് പല്ലുകളും നഷ്ടപ്പെട്ടു
കോഴിക്കോട്: ട്രെയിനിന് നേരേയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരപരിക്ക്. കോഴിക്കോട് പുറമേരി സ്വദേശിനിയായ ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. കല്ലേറിൽ പെൺകുട്ടിയുടെ താടിയെല്ല് പൊട്ടി. രണ്ട് പല്ലുകളും നഷ്ടമായി. ഐശ്വര്യ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് നേരേയുണ്ടായ കല്ലേറിലാണ് ഐശ്വര്യയ്ക്ക് പരിക്കേറ്റത്. കടലുണ്ടിക്കും ഫറോക്കിനും ഇടയിൽവെച്ചായിരുന്നു സംഭവം. എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് തൊട്ടുമുൻപ് കടന്നുപോയ വന്ദേഭാരത് എക്‌സ്പ്രസിന് നേരേയും ഇതേസ്ഥലത്തുവെച്ച് കല്ലേറുണ്ടായെന്നും വിവരമുണ്ട്. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ആർപിഎഫും റെയിൽവേ പോലീസും അന്വേഷണം നടത്തിവരികയാണ്. ആലുവ യുസി കോളേജിൽ ബിരുദവിദ്യാർഥിനിയായ ഐശ്വര്യ, പഠനാവധിയായതിനാൽ നാട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെയാണ് കല്ലേറിൽ പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.
Read More » -
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പേസ് പാർട്ടിയിൽ ചേർന്നത്. പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. അടുത്തിടെ ,കൊൽക്കത്തയിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 2021 ൽ പെയ്‌സ് തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തിരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തിരുന്നു.
Read More » -
‘ഇറാനെതിരെയുള്ള സൈനീക നീക്കം എന്ന് അവസാനിക്കുമെന്ന് പറയാനാകില്ല; കാരണം, സമയപരിധി നിശ്ചയിച്ചിട്ടില്ല; തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു‘: നെതന്യാഹു
ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധം ലക്ഷ്യങ്ങളിൽ പകുതിയേക്കാൾ മുന്നേറിയിട്ടുണ്ടെങ്കിലും അത് അവസാനിപ്പിക്കേണ്ട സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . “തീർച്ചയായും യുദ്ധം പകുതി പിന്നിട്ടു. എന്നാൽ സമയപരിധിയെക്കുറിച്ച് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ഇത്രനാളിനുള്ളിൽ തീർക്കണം എന്നതിലുപരി ദൗത്യം എന്ന നിലയിലാണ് യുദ്ധം പകുതി പിന്നിട്ടത്,” അദ്ദേഹം പറഞ്ഞു. യുദ്ധത്തിൽ “ആയിരക്കണക്കിന് ഇറാൻ സൈനികരെ നിർവീര്യമാക്കാൻ കഴിഞ്ഞു” എന്നതടക്കമുള്ള നേട്ടങ്ങൾ കൈവരിച്ചുവെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. ഇറാന്റെ ആയുധ ശേഖരം പൂർണ്ണമായും ഇല്ലാതാക്കുന്നതിനടുത്ത് ഇസ്രയേലും അമേരിക്കയും എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഭരണകൂടത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ച നെതന്യാഹു, “ഈ ഭരണകൂടം അകത്തുനിന്ന് തകരുമെന്ന് ഞാൻ കരുതുന്നു. എന്നാൽ അത് ഞങ്ങളുടെ നേരിട്ടുള്ള ലക്ഷ്യമല്ല. നിലവിൽ ഞങ്ങൾ ചെയ്യുന്നത് അവരുടെ സൈനിക ശേഷി, മിസൈൽ ശേഷി, ആണവ ശേഷി എന്നിവ നശിപ്പിക്കുകയും അവരെ അകത്തുനിന്ന് ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ്,” എന്നും വ്യക്തമാക്കി. ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നീക്കങ്ങൾ നടത്തുന്നതായുള്ള…
Read More »
