Breaking News

  • വന്യം തീവ്രം… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും; കാടകം കുലുക്കുന്ന കൊടുങ്കാറ്റാകാൻ ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

    കൊച്ചി: ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയ്ക്ക് സംഗീതമൊരുക്കാൻ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ. ‘മാർക്കോ’യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സുമായുള്ള ഈ സഹകരണം. പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ കാട്ടാളനിലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചന നൽകിക്കൊണ്ട് ഒരു വീഡിയോയിലൂടെ കാട്ടാളൻറെ സംഗീത സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്. ”വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും. കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം, സംഗീതം മാത്രമല്ല, ഒരു ശക്തി, ഒരു കൊടുങ്കാറ്റ്. ഇതിഹാസങ്ങൾ പിറവിയെടുത്ത…

    Read More »
  • ഹോർമൂസിൽ മുഴങ്ങുന്നത് ജീവനും ഭക്ഷണത്തിനുമായുള്ള നിലവിളികൾ!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു… അടിയന്തര സഹായമഭ്യർഥിച്ച് രാത്രിയിലും നാവികർ ഭീതിയോടെ വിളിക്കുന്നു- ഐടിഎഫ് നെറ്റ്‌വർക്ക് കോർഡിനേറ്റർ

    ടെഹ്റാൻ: മധ്യപൂർവ്വേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ഹോർമുസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള സംഘർഷം ഓരോദിവസവും അതീവ ഗുരുതരമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇറാൻ്റെ ഭീഷണിയും കടലിടുക്കിലെ ഉപരോധവും കാരണം ഏകദേശം 2,000 കപ്പലുകളിലായി 20,0000 നാവികർ കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണം, കുടിവെള്ളം, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ തീർന്നുവരുന്ന സാഹചര്യത്തിൽ നാവികർ ജീവൻ രക്ഷിക്കാനായി അടിയന്തര സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആഗോള വ്യാപാരത്തിനും ഊർജസുരക്ഷയ്ക്കും നിർണ്ണായകമായ ഈ കടൽപാതയിൽ പ്രതിസന്ധി വഷളാകുന്നതോടെ, മനുഷ്യാവകാശ പ്രശ്നമായും ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ഇൻ്റർനാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (ഐടിഎഫ്) സീഫാറർ സപ്പോർട്ട് ടീമിന് ലഭിക്കുന്ന സന്ദേശങ്ങൾ പ്രകാരം, കപ്പലുകളിൽ കുടുങ്ങിയ ജീവനക്കാർക്ക് അടിയന്തരമായി ഭക്ഷണം, കുടിവെള്ളം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എത്തിക്കുക നിരന്തരം അഭ്യർത്ഥനകൾ എത്തുകയാണ്. അറബ് ലോകത്തെയും ഇറാനെയും സംബന്ധിച്ച ഐടിഎഫ് നെറ്റ്‌വർക്ക് കോർഡിനേറ്ററായ മുഹമ്മദ് അർരാച്ചേദി പറഞ്ഞത്, സ്ഥിതി അതീവ ആശങ്കാജനകമാണെന്നും രാത്രിയിലും നാവികർ ഭീതിയോടെ വിളിക്കുന്നുണ്ടെന്നും ആണ്. ചിലർ ബോംബാക്രമണ ഭീഷണിക്കിടയിൽ…

    Read More »
  • നാറ്റോ വെറുമൊരു കടലാസ് പുലി, ഈ സഖ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ…

    ലണ്ടൻ: നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) യിൽനിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികൾ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തെ ഒരു ‘കടലാസ് പുലി’ (paper tiger) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ കരാറിൽനിന്ന് അമേരിക്കയെ നീക്കം ചെയ്യുന്നത് ഇപ്പോൾ ‘പുനർവിചിന്തനത്തിന് അപ്പുറമാണെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടതായും പത്രം റിപ്പോർട്ട് ചെയ്തു. ‘അതേ, അത് പുനർവിചിന്തനത്തിന് അപ്പുറമാണ് എന്നാണ് എന്റെ അഭിപ്രായം.’ അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന ചോദ്യത്തിന്, ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പുടിനും അതറിയാം.’ എന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം പശ്ചിമേഷ്യയിൽ ഇസ്രയേലുമായി…

    Read More »
  • ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

    തിരുവനന്തപുരം: ‘നീ പോ മോനേ വിജയാ’ – മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗുമായി തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്തിന്റെ മാസ് ഡയലോഗ്. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായി വിജയനും നരേന്ദ്ര മോദിയും സഹോദരന്മാരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. പിണറായിക്കു വോട്ട് ചെയ്യുന്നത് ഡല്‍ഹിയിലിരിക്കുന്ന മോദിക്കു വോട്ടു ചെയ്യുന്നതിനു തുല്യമാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജയിക്കുന്നത് അവര്‍ ആഗ്രഹിക്കന്നില്ലെന്നും പരസ്പരം വോട്ട് കൈമാറാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. നേമം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ നടന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പങ്കെടുത്തു.

    Read More »
  • മുജ്തബ ഖമനേയി എവിടെ? ഉത്തരവുമായി ഇറാനിലെ റഷ്യൻ അംബാസിഡർ

    ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്ത് ഒരു മാസമായിട്ടും അദ്ദേഹം പൊതുവേദികളിലെത്തിയിട്ടില്ല. ഔദ്യോഗിക പ്രസ്താവനകൾ സർക്കാർ ടെലിവിഷനിലൂടെ പുറത്തുവിടുകയാണ് ചെയ്യുന്നത്. ഇതോടെ, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഉഹാപോഹങ്ങൾ പ്രചരിച്ചു. യുഎസ്–ഇസ്രയേൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റെന്നായിരുന്നു ഒരു പ്രചാരണം. റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും പ്രചാരണമുണ്ടായി. എന്നാൽ, ഈ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് ഇറാനിലെ റഷ്യൻ അംബാസഡർ അലക്സി ദെദോവ്. മുജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്ന് റഷ്യൻ അംബാസഡർ വ്യക്തമാക്കി. ചില കാരണങ്ങളാൽ പൊതുവേദികൾ ഒഴിവാക്കുകയാണെന്നും അദ്ദേഹം റഷ്യൻ മാധ്യമത്തോട് പ്രതികരിച്ചു. ഫെബ്രുവരി 28ന് നടന്ന യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ പിതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പിൻഗാമിയായി മുജ്തബ ഖമനയി അധികാരമേറ്റത്. മുജ്തബയ്ക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടെന്നു അമേരിക്ക അവകാശപ്പെട്ടിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദേശപ്രകാരം മുജ്തബയെ ചികിത്സയ്ക്കായി റഷ്യയിലേക്ക് കൊണ്ടുപോയതായി ഒരു മാധ്യമ റിപ്പോർട്ടും പുറത്തുവന്നിരുന്നു. റഷ്യയും ഇറാനും തമ്മിൽ അടുത്ത നയതന്ത്ര ബന്ധമാണുള്ളത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തന്ത്രപരമായ പങ്കാളിത്ത കരാറിൽ…

    Read More »
  • ‘സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള ലൈം​ഗീകാതിക്രമ കേസ്: സംഭവത്തിനു ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ടവരുണ്ട്; അതിജീവിത കടന്നുപോയത് കടുത്ത മാനസീക സമ്മർദ്ദത്തിലൂടെ‘: കമ്മീഷണർ

    കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും, അദ്ദേഹം ഒളിവിൽ പോകാൻ ശ്രമിച്ചതായുള്ള സൂചനകളുണ്ടെന്നും കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഷൂട്ടിങ് ലൊക്കേഷനിൽ കാരവാനിൽ വച്ചാണ് നടിക്കെതിരെ അതിക്രമം നടന്നതെന്നും, സംഭവം കഴിഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ട ദൃക്സാക്ഷികൾ ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നടിയുടെ പീഡനപരാതിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ നിന്ന് തൊടുപുഴയിലേക്ക് പോകുന്നതിനിടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കേസ് അന്വേഷിക്കുന്നത് കൊച്ചി ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിലുള്ള നാലംഗ പ്രത്യേക അന്വേഷണ സംഘമാണ്. അതിക്രമത്തിന് ശേഷം അതിജീവിത ഗുരുതരമായ മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നും, കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സ തേടേണ്ടിവന്നതായും പൊലീസ് വ്യക്തമാക്കി. തുടർന്ന് കുടുംബത്തോടൊപ്പം അവർ പൊലീസിൽ പരാതി നൽകി. വിശദമായ മൊഴി എടുത്തപ്പോൾ അതിക്രമം നടന്നതായി മനസ്സിലായതിനെ തുടർന്ന് വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തിൽ പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതായും കമ്മിഷണർ…

    Read More »
  • ബാഗ്ദാദിൽ യുഎസ് മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള ‘കതൈബ് ഹിസ്ബുള്ള’യെന്ന് അമേരിക്ക

    ബാഗ്ദാദ്: അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽവെച്ച് തട്ടിക്കൊണ്ടുപോയി. ഇറാൻ പിന്തുണയുള്ള മിലിഷ്യ ഗ്രൂപ്പായ ‘കതൈബ് ഹിസ്ബുള്ള’യുമായി ബന്ധമുള്ളവരാണ് ഇതിന് പിന്നിലെന്ന് ഇറാഖി, യുഎസ് ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച വൈകീട്ട് നഗരമധ്യത്തിലെ ഒരു ഹോട്ടലിന് സമീപത്തുനിന്ന് ഇവരെ തട്ടിക്കൊണ്ടുപോയെന്നാണ് റിപ്പോർട്ടുകൾ. ഇറാഖ് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടയിൽ തട്ടിക്കൊണ്ടുപോയവർ സഞ്ചരിച്ച കാർ മറിയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇയാൾക്ക് കതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനും ഷെല്ലിയെ മോചിപ്പിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. ഷെല്ലിക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്ന് യു.എസ്. നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. തലേദിവസവും യു.എസ്. ഉദ്യോഗസ്ഥർ ഷെല്ലിയെ ബന്ധപ്പെട്ടിരുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങളുടെ പട്ടികയിൽ ഷെല്ലിയുടെ പേരുണ്ടെന്നും വനിതാ മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകാനോ വധിക്കാനോ ഇവർക്ക് പദ്ധതിയുണ്ടെന്നും സുരക്ഷാ ഏജൻസികൾക്ക് വിവരം നൽകി. എന്നാൽ തനിക്കെതിരെയുള്ള മുന്നറിയിപ്പുകൾ വ്യാജമാണെന്നാണ് ഷെല്ലി വിശ്വസിച്ചിരുന്നത്. റോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്ലി…

    Read More »
  • ഇറാനിൽ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിൽ കലഹം: ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായി റിപ്പോർട്ട്

    ടെഹ്റാൻ: ഇറാന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായി റിപ്പോർട്ട്. ഇറാനിയൻ ഭരണകൂടവും ഇറാനിയൻ സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പ്രസിഡൻ്റിനെ പൂർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ ഭരണകൂടം കാര്യനിർവ്വഹണത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു. യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിർബന്ധം പിടിച്ചതായി റിപ്പോർട്ടിലുണ്ട്. ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിൽ, രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നതനേതാവിന്റെ അംഗീകാരം നേടിയതിന്…

    Read More »
  • ‘വെറും ഒരു റൊട്ടിക്ക് വേണ്ടി സ്ത്രീകൾക്ക് മുജാഹിദ്ദീനുകളുടെ ലൈംഗിക വൈകൃതങ്ങൾക്ക് വഴങ്ങേണ്ടി വരുന്നു‘- കാശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലെ ദുരവസ്ഥ വെളിപ്പെടുത്തി പാക് മതപണ്ഡിതൻ

    ഇസ്ലാമാബാദ്: കശ്മീരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ക്രൂര സ്വഭാവം തുറന്നുകാട്ടി പാകിസ്താനിലെ ഒരു പ്രമുഖ മതപണ്ഡിതൻ രംഗത്തെത്തി. മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയായ മുഫ്തി സമീദ് ഖാൻ ആണ് ഈ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം പാക് അധീന കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകളും പെൺകുട്ടികളും തീവ്രവാദികളുടെ ക്രമബദ്ധമായ ചൂഷണത്തിനിരയാകുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാനായി അവർ അത്യന്തം ദുര്‍ബലമായ സാഹചര്യങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു. വെറും ഒരു റൊട്ടിക്കായി പോലും സ്ത്രീകൾക്ക് ചൂഷണത്തിന് വഴങ്ങേണ്ടിവരുന്ന അവസ്ഥയാണുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപ്പോരാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ചില സംഘം, പ്രത്യേകിച്ച് മുജാഹിദ്ദീൻ എന്നു വിശേഷിപ്പിക്കപ്പെടുന്നവർ, ഏറ്റവും ദുർബലരായ സ്ത്രീകളെയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് കലാപത്തിന്റെ ഏറ്റവും ഇരുണ്ട വശമാണെന്നും…

    Read More »
  • സുരേഷ് ഗോപിക്ക് തിരിച്ചടി!! തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചു, മതവികാരം ഇളക്കിവിട്ട് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു!! തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജി നിലനിൽക്കും, വിചാരണ നേരിടണം- ഹൈക്കോടതി

    കൊച്ചി: തൃശൂരിലെ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതിയിൽ തിരിച്ചടി. സുരേഷ് ഗോപിക്കെതിരായ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ ഉപഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. എഐവൈെഫ് തൃശൂർ ജില്ലാ പ്രസിഡൻ്റ് ആണ് ഹർജിക്കാരൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇത് തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്നും ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ ഈ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിചാരണയുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്.

    Read More »
Back to top button
error: