Breaking News

  • പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ ഇരുപത്തിനാല് നാടകങ്ങള്‍; ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ തൃശൂരില്‍ നാടകപ്പൂരം; പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും

      തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിക്കും തിരക്കും ആരവങ്ങളുമൊഴിഞ്ഞാല്‍ തൃശൂരില്‍ പിന്നെ ലോകനാടകപ്പൂരം. ഇന്റര്‍നാഷണല്‍ തീയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള ഇറ്റ്‌ഫോക്ക് ജനുവരി 25 ന് തുടങ്ങി ഫെബ്രുവരി ഒന്നിനാണ് അവസാനിക്കുക. പതിനാറാമത് അന്താരാഷ്ട്രനാടകോത്സവത്തില്‍ പത്ത് വിദേശനാടകങ്ങളും പതിനാല് ഇന്ത്യന്‍ നാടകങ്ങളും അവതരിപ്പിക്കും.പലസ്തീന്‍, അര്‍മേനിയ, നോര്‍വെ, ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ജപ്പാന്‍, ഡെന്മാര്‍ക്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഇത്തവണ ഇറ്റ്‌ഫോക്കില്‍ എത്തുന്നത്. രാജസ്ഥാന്‍, ആസാം, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളോടൊപ്പം അഞ്ചു മലയാള നാടകങ്ങളും ഈ മേളയുടെ ഭാഗമാകുന്നുണ്ട്. അന്തര്‍ദേശീയ വിഭാഗത്തില്‍- ഹാംലറ്റ് ടോയ്‌ലറ്റ് (കൈമാകു പേനന്റ് റേസ് തിയേറ്റര്‍ കമ്പനി, ജപ്പാന്‍), വൗ (ഡെബ്രിസ് തിയേറ്റര്‍ കമ്പനി, നോര്‍വേ), ഡംബിളിങ് (ഹാമസ്‌ഗെയിന്‍ സ്റ്റേറ്റ് തിയേറ്റര്‍, അര്‍മേനിയ), ദി ലാസ്റ്റ് പ്ലെ ഇന്‍ ഗാസ (ഇനാറ്റ് വെസ്നേം , പലസ്തീന്‍), ഫ്രാങ്കസ്റ്റീന്‍ പ്രോജക്ട് (ലൂസിയാനോ മന്‍സൗര്‍ കമ്പനി, അര്‍ജന്റീന), എ സ്‌ക്രീം ഇന്‍ ദി…

    Read More »
  • ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത് ; കുഞ്ഞിനെ ഇല്ലാതാക്കണമെന്നും ഗര്‍ഭനിരോധന ഗുളിക കഴിക്കരുതെന്നും നിരന്തരം പറയുന്നു ; തന്നെ കൊല്ലക്കൊല ചെയ്യരുതെന്ന് യുവതിയുടെ ശബ്ദം,

    തിരുവനന്തപുരം: ലൈംഗികാപവാദത്തില്‍ രാഹുല്‍മാങ്കൂട്ടത്തിന്റെ ശബ്ദരേഖ പുറത്ത്. കുഞ്ഞുവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നതും തന്നെ കൊല്ലാക്കൊല ചെയ്യരുതെന്ന് പെണ്‍കുട്ടി പറയുന്നതും ശബ്ദരേഖയിലുണ്ട്്. ശബ്ദരേഖയില്‍ യുവതിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. കുഞ്ഞിന് വേണം എന്ന് പറഞ്ഞുകൊണ്ടിരുന്നത് നിങ്ങളാണെന്നും അവസാന നിമിഷം എന്തിനാണ് ഇങ്ങനെ മാറുന്നതെന്നും രാഹുലിനോട് യുവതി ചോദിക്കുന്നുണ്ട്. ഗര്‍ഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയില്‍ യുവതിയുമായി രാഹുല്‍ സംസാരിക്കുന്നത്. ഗര്‍ഭനിരോധന ഗുളിക കഴിക്കരുത് വാട്‌സ്ആപ്പ് ചാറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗര്‍ഭിണിയാകാന്‍ റെഡി ആകൂവെന്നും രാഹുല്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്‌സ് ആപ്പ് ചാറ്റില്‍ രാഹുല്‍ പറയുന്നുണ്ട്. ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുല്‍ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛര്‍ദി ഉള്‍പ്പടെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താന്‍ ആദ്യം ആശുപത്രിയില്‍ പോകാനും രാഹുല്‍ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്. തന്റെ പ്ലാനിങ് അല്ലായിരുന്നല്ലോ നിങ്ങളുടെ പ്ലാനിങ് ആയിരുന്നല്ലോ…

    Read More »
  • എം.കെ.വര്‍ഗീസിന്റെ കളികള്‍ തൃശൂര്‍ക്കാര്‍ കാണാനിരിക്കുന്നതേയുള്ളു; ഇനിയും ഒരുപാട് അങ്കം വെട്ടലുകള്‍ക്ക് ബാല്യമുണ്ടെന്ന് സൂചന നല്‍കി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്; ഇനി കൗണ്‍സിലര്‍ ആയിട്ടല്ലഎം.കെ.വര്‍ഗീസ് എംഎല്‍എ ആയിട്ടാകും വരവ്; ആര്‍ക്കൊപ്പം നില്‍ക്കും എന്നതിലേ ഉള്ളൂ കണ്‍ഫ്യൂഷന്‍

    തൃശൂർ : എൽഡിഎഫ് കാൽക്കൽ വച്ചുകൊടുത്ത തൃശൂർ കോർപ്പറേഷൻ മേയർ പദവി പറഞ്ഞതിലും രണ്ടര കൊല്ലം കൂടി കൂടുതൽ ഭരിച്ച ശേഷമാണ് മേയർ എം കെ വർഗീസ് മേയർ  കസേരയിൽ   നിന്നും മാറുന്നത്.  ഒരാൾ ഒപ്പം ഉണ്ടെങ്കിൽ മാത്രം കോർപ്പറേഷൻ ഭരിക്കാമെന്ന അവസ്ഥയിൽ എൽഡിഎഫും യുഡിഎഫും മുഖാമുഖം വന്നപ്പോൾ സ്വതന്ത്രനായി നിന്ന് മത്സരിച്ച, അല്ലെങ്കിൽ കോൺഗ്രസ് വിമതനായി നിന്നും മത്സരിച്ച എം കെ വർഗീസിനെ എൽഡിഎഫ് കൂടെ നിർത്തുകയായിരുന്നു.  പിന്നീട് കണ്ടത് എം കെ വർഗീസ് എൽഡിഎഫിനെ കൂടെ നിർത്തുന്നതാണ്.  ഒരിക്കലും വിട്ടു പോകാനോ എതിർക്കാനോ കഴിയാത്ത വിധം എൽഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിന് എംകെ വർഗീസിനോട് ബാധ്യതപ്പെട്ടു പോകേണ്ടി വന്നു.  അങ്ങനെ എന്തായാലും എം കെ വർഗീസ് അഞ്ചുകൊല്ലം തികച്ച ഭരിച്ചു മേയർ പദവിയിൽ.  ഈ കോർപ്പറേഷൻ കൗൺസിലിന്റെ കാലാവധി കഴിയുമ്പോൾ തികഞ്ഞ സന്തോഷത്തോടെയാണ് പടിയിറങ്ങുന്നതെന്ന് എം കെ വർഗീസ് പറയുന്നു.  ഇനി വീണ്ടും ഒരു അങ്കത്തിന് ഇറങ്ങും എന്ന സൂചനയും…

    Read More »
  • എസ്. ഐ. ആര്‍ സൂയിസൈഡ് ഇന്റന്‍സീവ് റീസണ്‍ ആയി മാറുന്നു; ജീവനൊടുക്കാനും ജീവനെടുക്കാനും ഒരുങ്ങി ബി എല്‍. ഒമാര്‍; അസ്വസ്ഥതയിലും ആശങ്കയിലും കുടുംബങ്ങള്‍

    തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന എസ് ഐ ആർ ബി.എൽ ഓ മാരുടെ ജീവനെടുക്കുന്ന സൂയിസൈഡ് ഇന്റൻസീവ് റീസൺ ആയി മാറുന്നു.  അമിത ജോലിഭാരം, വോട്ടർമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും ഭീഷണിപ്പെടുത്തലും സമ്മർദ്ദങ്ങളും, പറഞ്ഞ സമയത്ത് ചുമതലകൾ പൂർത്തിയാക്കാൻ പറ്റാത്തതിലുള്ള ആശങ്ക എന്നിവയെല്ലാം ബിഎൽഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.  ബി എല്‍ ഒ ആത്മഹത്യ ചെയ്ത സംഭവത്തിന് സാക്ഷ്യം വഹിച്ച കേരളം ഇനിയും അത്തരം ജീവനൊടുക്കലുകൾക്ക് സാക്ഷിയാകേണ്ടി വരുമോ എന്ന ആശങ്ക പരക്കുകയാണ്.  ഈ നിലയ്ക്ക് പോയാൽ ഞാൻ ചാവുകയോ അല്ലെങ്കിൽ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുമെന്ന ഒരു ബിഎൽ ഒ യുടെ ഗത്യന്തരമില്ലാത്ത തുറന്നു പറച്ചിൽ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.  ടെൻഷൻ അത്രയും താങ്ങാനാകാത്ത ഒരു സാഹചര്യത്തിലാണ് അദ്ദേഹത്തിന് ഇത്തരത്തിൽ പറയേണ്ടി വന്നത്.  ഈ കണക്കിന് പോയാൽ തനിക്ക് ആത്മഹത്യ ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ വേണ്ടി വരുമെന്ന് പരസ്യമായി പറഞ്ഞത്  ബിഎല്‍ഒ ആയ കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ്…

    Read More »
  • ധര്‍മേന്ദ്ര നിറഞ്ഞാടിയത് മുന്നൂറോളം സിനിമകളില്‍; ഇന്ത്യന്‍ സിനിമയിലെ ഹി-മാന്‍; ഹിറ്റുകളുടെ തോഴന്‍

    മുംബൈ : ധര്‍മേന്ദ്ര – ആ പേര് വെളളിത്തിരയില്‍ തെളിയുമ്പോള്‍ ഇന്ത്യന്‍ ബിഗ് സ്‌ക്രീനിനു മുന്നിലെ ആരാധകര്‍ ആര്‍പ്പുവിളിച്ച് പൂക്കളും വര്‍ണക്കടലാസുകളും സ്‌ക്രീനിലേക്ക് വീശിയെറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അമിതാഭ് ബച്ചനെ പോലുള്ള പുലികള്‍ ബോളിവുഡ് വാഴുമ്പോഴാണ് ധര്‍മേന്ദ്ര ഈ ആരാധകവൃന്ദത്തെ കയ്യിലെടുത്തിരുന്നത്. അഴകും അഭിനയമികവും ഒന്നിച്ച ധര്‍മേന്ദ്ര ആറു പതിറ്റാണ്ടിനിടെ അഭിനയിച്ച് ആടിത്തിമര്‍ത്തത് മുന്നൂറോളം സിനിമകളിലാണ്. അവയില്‍ ഹിറ്റല്ലാത്തവ വളരെ കുറവ്. ഹിറ്റുകളുടെ തോഴനായിരുന്നു ധര്‍മേന്ദ്ര. അതുകൊണ്ടുതന്നെയാകണം ഇന്ത്യന്‍ സിനിമയില്‍ ഹി-മാന്‍ എന്നാണ് ധര്‍മേന്ദ്ര അറിയപ്പെട്ടത്. ഹിറ്റ് മാന്‍ എന്ന് അദ്ദേഹത്തെ ഇന്ത്യന്‍ സിനിമ വിശേഷിപ്പിച്ചു. ആക്ഷനായാലും പ്രണയമായാലും സെന്റിമെന്റ്‌സ് ആയാലും ധര്‍മേന്ദ്രയ്ക്ക് അത് പ്രേക്ഷകരെ അനുഭവിപ്പിക്കു വിധം അവതരിപ്പിക്കാനായി. നാടകീയ അഭിനയത്തിനു പകരം റിയലിസ്റ്റിക് രീതിയിലുള്ള അഭിനയത്തികവോടെ അദ്ദേഹം പ്രേക്ഷകരുടെ പ്രിയങ്കരനായി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തില്‍ 1935 ഡിസംബര്‍ 8നാണ് ധര്‍മേന്ദ്രയുടെ ജനനം. വരാനിരിക്കുന്ന ഡിസംബര്‍ എട്ടിന് 90-ാം പിറന്നാളായിരുന്നു ധര്‍മേന്ദ്രയുടെ. ലുധിയാനയിലെ ഗവണ്‍മെന്റ് സീനിയര്‍…

    Read More »
  • ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്ര അന്തരിച്ചു; അന്ത്യം മുംബൈയിലെ വസതിയില്‍; ഓര്‍മയാകുന്നത് ഇന്ത്യന്‍ ബിഗ് സ്‌ക്രീനിലെ മികച്ച നടന്‍മാരിലൊരാള്‍

      മുംബൈ: ഇന്ത്യന്‍ ബിഗ് സ്‌ക്രീനിന്റെ രോമാഞ്ചമായിരുന്ന ബോളളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു. ഡിസംബര്‍ എട്ടിന് 90-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയായിരുന്നു അന്ത്യം. മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു ധര്‍മേന്ദ്ര അന്തരിച്ചത്. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ധര്‍മേന്ദ്രയെ അസുഖം ഭേദപ്പെട്ടതിനെ തുടര്‍ന്ന് വീട്ടിലേക്ക് മാറ്റിയിരുന്നു. 90-ാം പിറന്നാള്‍ ആഘോഷമാക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു അന്ത്യം. ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായിരുന്നു ധര്‍മേന്ദ്ര. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ ധര്‍മേന്ദ്രയുടേതായി ബോളിവുഡില്‍ നിറഞ്ഞോടിയിട്ടുണ്ട്. 1960ല്‍ ‘ദില്‍ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ഷോലെ, ധരംവീര്‍, ചുപ്‌കേ ചുപ്‌കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. നടി ഹേമമാലിനിയാണ് ധര്‍മേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗര്‍ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോള്‍, ബോബി ഡിയോള്‍, ഇഷ ഡിയോള്‍ എന്നിവരുള്‍പ്പെടെ ആറു മക്കളുണ്ട്.

    Read More »
  • സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു; മരണനിരക്ക് ഉയരാന്‍ സാധ്യത; അപകടം തെങ്കാശിയില്‍; മുപ്പതോളം പേര്‍ക്ക് പരിക്ക്

    തെങ്കാശി : സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരണനിരക്ക് ഉയരാന്‍ സാധ്യത. തമിഴ്‌നാട്ടിലെ തെങ്കാശിയിലായിരുന്നു അപകടം. ബസുകള്‍ നേര്‍ക്കുനേര്‍ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരില്‍ അഞ്ച് പേരും സ്ത്രീകളാണ്. ഇന്നു രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മധുരയില്‍ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്.കൂട്ടിയിടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു. മധുരയില്‍ നിന്ന് വന്ന ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവറുടെ ഭാഗത്ത് നിന്നുമുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയനുസരിച്ച് പോലീസ് പറയുന്നത്. അമിതവേഗത്തിലെത്തിയ ബസ് മറുവശത്ത് നിന്നുമെത്തിയ ബസില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 28 യാത്രക്കാരും സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ്…

    Read More »
  • തെരഞ്ഞെടുപ്പുകാലം ഗതികേടുകാലം: ഇടഞ്ഞു നില്‍ക്കുന്ന സ്വന്തം പാര്‍ട്ടിക്കാരെ കൂടെനിര്‍ത്താന്‍ ബിജെപി നെട്ടോട്ടത്തില്‍; വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന് പറഞ്ഞ കുമാറിനെ തേടി രാജീവ് ചന്ദ്രശേഖര്‍

    തിരുവനന്തപുരം: ഇടഞ്ഞു നില്‍ക്കുന്ന ബിജെപിക്കാരെ കൂടെ നിര്‍ത്താന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ കളത്തിലിറങ്ങി. ബിജെപിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന ബിജെപിക്കാരായവരെ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്ത് ഈ തെരഞ്ഞെടുപ്പില്‍ ഒപ്പം നിര്‍ത്തുക എന്ന ദൗത്യമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുത്തിരിക്കുന്നത്. പാര്‍ട്ടിയുമായി അകന്നു നില്‍ക്കുന്നവര്‍ ഏതെങ്കിലും തരത്തിലുള്ള ആരോപണങ്ങളോ വിവാദങ്ങളോ ഉന്നയിക്കുകയാണെങ്കില്‍ അത് ഒഴിവാക്കാന്‍ ഈ കോംപ്രമൈസ് ഗുണം ചെയ്യുന്നതാണ് സംസ്ഥാന അധ്യക്ഷന്റെ വിലയിരുത്തല്‍. ബിജെപി നേതൃത്വവുമായി അകന്നു നില്‍ക്കുന്ന എംഎസ് കുമാറിനെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സന്ദര്‍ശിച്ചതിന്റെ പ്രാധാന്യവും ഇവിടെയാണ്. ഇന്ന് രാവിലെയാണ് കുമാറിന്റെ വീട്ടില്‍ രാജീവ് ചന്ദ്രശേഖര്‍ എത്തിയത്. എം.എസ്. കുമാറും ബിജെപിയുമായുള്ള അകല്‍ച്ചയുടെ ആഴം കുറയ്ക്കാനാണ് രാജീവ് എത്തിയത് എന്നാണ് സൂചന. എന്നാല്‍ ഇത് തിരഞ്ഞെടുപ്പ് വേളയിലെ സ്ഥിരം സന്ദര്‍ശനം ആണെന്നും എല്ലാ വീടുകളും കയറിയിറങ്ങുന്നതിന്റെ ഭാഗമായാണ് കുമാറിന്റെ വീട്ടില്‍ എത്തിയതെന്നും ആണ് രാജീവ് ചന്ദ്രശേഖരം അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും പറയുന്നത്.…

    Read More »
  • എട്ടാമനായി ഇറങ്ങി തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യ എ ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ച് മലയാളി താരം; 68 റണ്‍സിന് അഞ്ചു വിക്കറ്റ് വീണപ്പോള്‍ ഉയര്‍ത്തെഴുന്നേറ്റ് വിജയത്തിലേക്കു പറന്നു; പിറന്നത് 12 ഫോറും ആറു സിക്‌സറും

    ബെംഗളൂരു: എട്ടാമനായി ബാറ്റിങ്ങിന് ഇറങ്ങി തകര്‍പ്പന്‍ സെഞ്ചുറിയുമായി മലയാളി താരം. മുഹമ്മദ് ഇനാന്‍ വാലറ്റത്ത് ആളിക്കത്തിയപ്പോള്‍ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ എ ടീമിന് അവിശ്വസനീയ ജയം. ഇന്ത്യ ബി ടീമിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എ 18 ഓവറില്‍ 5ന് 68 എന്ന നിലയില്‍ തകര്‍ന്നിടത്തുനിന്നാണ് വിജയത്തിലേക്ക് പറന്നുയര്‍ന്നത്. ഇന്ത്യ എ ആറുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് സ്പിന്‍ ബോളിങ് ഓള്‍റൗണ്ടറായ ഇനാന്‍ ക്രീസിലെത്തുന്നത്. 74 പന്തില്‍ 12 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 105 റണ്‍സ് നേടിയ ഇനാന്‍ ടീമിനെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. എ ടീം 269 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ബി ടീം 243 റണ്‍സിന് ഓള്‍ഔട്ടായി. എ ടീമിന് 26 റണ്‍സ് വിജയം. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ് മാച്ചും തൃശൂര്‍ പുന്നയൂര്‍ക്കുളം പരൂര്‍ സ്വദേശിയായ മുഹമ്മദ് ഇനാനാണ്. സ്‌കോര്‍: ഇന്ത്യ എ 50 ഓവറില്‍ 7ന് 269.…

    Read More »
  • നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ചു; മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും പോലീസ് കസ്റ്റഡിയില്‍; സംഭവം പുലര്‍ച്ചെ നാലിന്; സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കത്തിയെടുത്തു കുത്തി

    കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നഗരസഭയിലെ മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തും പൊലീസ് കസ്റ്റഡിയില്‍. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശ് (23) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. അനില്‍കുമാറിന്റെ വീടിനു മുന്നില്‍ വച്ചാണ് ആദര്‍ശ് മരിച്ചത്. അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിനു കാരണം. ആദര്‍ശും സുഹൃത്തുക്കളും അര്‍ധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘര്‍ഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദര്‍ശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദര്‍ശിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇത്തവണ യുഡിഎഫ് വിമതനായി കോട്ടയം നഗരസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ് അനില്‍കുമാര്‍.അതേസമയം, മകനാണ് ആദര്‍ശിനെ കുത്തിയതെന്നും അനില്‍കുമാര്‍ പിടിച്ചുമാറ്റാനാണ് ശ്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: