Breaking NewsMovie

പ്രിയപ്പെട്ടവരെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് മക്കൾ കുടിയേറുമ്പോൾ പ്രായമായ മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ പറയുന്ന ‘കരുതൽ’ സിനിമയുടെ ഒഫീഷ്യൽ ടീസർ പുറത്ത്, ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ

ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്. പ്രിയപ്പെട്ടവരെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമ്പോൾ പ്രായമായ മാതാപിതാക്കളുടെ ഒറ്റപ്പെടലുകളുടെ കഥ പ്രമേയമാക്കിയ അവതരിപ്പിക്കുന്ന സിനിമയാണ് കരുതൽ. ചിത്രം വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പ്രശസ്ത സിനിമാതാരവും സംവിധായകനും നിർമ്മാതാവുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ഡൽഹി മലയാളിയായ ഐശ്വര്യ നന്ദൻ ആണ് നായിക. സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത, സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി, വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

Signature-ad

പ്രശസ്ത ഛായാഗ്രാഹകനായ സാബു ജെയിംസാണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇന്ത്യ അയർലൻഡ് അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ കോട്ടയം കിടങ്ങൂർ ലിറ്റിൽ ലൂർദ് മിഷൻ ഹോസ്പിറ്റലിൻ്റെ നഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന റോബോട്ടിക് ഓപ്പറേഷൻ ടെക്നോളജിയുടെ ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് “കരുതൽ” സിനിമയുടെ പോസ്റ്റർ പ്രകാശനം നടന്നത്.

Back to top button
error: