Breaking News
-
മുൻ ഡിജിപിയുടെ ഒരു പാർട്ടി, ഒരു ഇലക്ഷൻ തത്വം വെറും തള്ള്?… വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയായി ആർ ശ്രീലേഖ, നാളെ ചുവരെഴുത്ത്, പ്രചാരണത്തിനും തുടക്കം
തിരുവനന്തപുരം: ഒരുമാസം മുൻപ്, കൃത്യമായി പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായെത്തിയ വീഡിയോയിൽ ആർ ശ്രീലേഖ പറഞ്ഞതിങ്ങനെ- വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ല. ബിജെപിയുടെ നയമാണ് ഒരു പാർട്ടി, ഒരു ഇലക്ഷൻ എന്നത്. താനും ആ തത്വത്തിലാണ് വിശ്വസിക്കുന്നത്. അതിനാൽ വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനം. താൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പാർട്ടിയുടെ അറിവോടെയാണ്… എന്നാൽ ഒരു മാസങ്ങൾക്കിപ്പുറം വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ. ശ്രീലേഖ മത്സരിക്കുന്നു. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നാളെ മുതൽ തുടക്കമാവുകയും ചെയ്യും. അതേപോലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. ശാസ്തമംഗലം കൗൺസിലർ കൂടിയായ ആർ. ശ്രീലേഖ നാളെ രാവിലെ 10.30-ന് നർമ്മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ടാണ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുക. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ…
Read More » -
തവനൂരിൽ പി.ടി അജയ്മോഹൻ യുഡിഎഫ് സ്ഥാനാർത്ഥി ആയേക്കും
കെ ടി ജലീലിന്റെ സിറ്റിംഗ് സീറ്റായ തവനൂർ ഇത്തവണ യുഡിഎഫിന് വേണ്ടി തിരിച്ചുപിടിക്കാൻ കോൺഗ്രസ് കളത്തിൽ ഇറക്കുന്നത് മലപ്പുറം ജില്ല യുഡിഎഫ് ചെയർമാൻ പിടി അജയ് മോഹൻ ആയിരിക്കുമെന്ന് ഏകദേശം ഉറപ്പായി. മണ്ഡലത്തിൽ ഉടനീളമുള്ള ബന്ധവും രാഷ്ട്രീയ പ്രവർത്തനത്തിന്റെ പാരമ്പര്യവും അനുകൂലമായി മാറുമ്പോൾ കെടി ജലീലിനെ മലർത്തിയടിക്കാം എന്നാണ് യുഡിഎഫും കോൺഗ്രസും കരുതുന്നത്. യുഡിഎഫ് ചെയർമാൻ എന്ന നിലയിലും കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിലും നടത്തുന്ന പ്രവർത്തനങ്ങൾ വോട്ടാക്കി മാറ്റിയാൽ അനായാസം തവനൂർ പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. മാത്രമല്ല മുൻ മന്ത്രി കൂടിയായ നിലവിലെ എംഎൽഎ കെടി ജലീലിനെതിരെ മണ്ഡലത്തിൽ ശക്തമായ ജനവികാരം നിലനിൽക്കുന്നുണ്ട്. ഇത് വോട്ടാക്കി മാറ്റാൻ മണ്ഡലത്തിൽ മികച്ച സ്വാധീനമുള്ള സ്ഥാനാർത്ഥി വേണമെന്നാണ് നേതാക്കളുടെയും പ്രവർത്തകരുടെയും നിലപാട്. മണ്ഡലത്തിന് സുപരിചിതനായ പി. ടി അജയ് മോഹൻ മത്സരിക്കാൻ എത്തുന്ന വാർത്ത അറിഞ്ഞതോടെ ആവേശത്തിലാണ് പ്രവർത്തകർ. മണ്ഡലത്തിലെ വികസന മുരടിപ്പും സുജനപക്ഷപാതവും ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമ്പോൾ…
Read More » -
ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത
ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച ഊർജ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് ലോക രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. വരും ആഴ്ചകളിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം തടസപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ഗൾഫ് രാജ്യങ്ങളും സമാനമായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാകുമെന്നും കഅബി കൂട്ടിച്ചേർത്തു. നിലവിൽ റാസ് ലഫാൻ പ്ലാന്റിലെ നാശനഷ്ടങ്ങൾ ഇപ്പോൾ വിലയിരുത്തി വരികയാണ്. അറ്റകുറ്റപ്പണികൾക്കായി എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. യുദ്ധം അവസാനിച്ചാലും തകരാറിലായ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും കയറ്റുമതി സാധാരണ നിലയിലാക്കാനും സമയമെടുക്കും. നിലവിൽ ഖത്തറിന്റെ പക്കലുള്ള 128…
Read More » -
അമീർ ഇക്കയുടെ സെമി പ്രവചനവും അടപടലം പൊളിഞ്ഞു, എന്നാലും ന്യായീകരണ ജ്യോത്സൻ രംഗത്തെത്തി!! ഞാൻ നടത്തിയത് മികച്ച പ്രവചനം, പക്ഷെ മൈതാനത്ത് ക്യാച്ച് നഷ്ടപ്പെടുത്തുന്നത് എന്റെ കയ്യിലുള്ള കാര്യമല്ല, ഫോമിലുള്ള ഒരു ബാറ്ററുടെ ക്യാച്ച് നഷ്ടപ്പെടുത്തിയാൽ ഇങ്ങനെ സംഭവിക്കും… ട്രോളിക്കൊന്നിട്ടും നെഞ്ചുറപ്പോടെ പാക് മുൻ താരം
ലാഹോർ: ടി20 ലോകകപ്പിൽ ഇന്ത്യ സൂപ്പർ എട്ടിൽ കിടക്കില്ലെന്നായിരുന്നു ആദ്യ പ്രവചനം, പിന്നാലെയത് സെമിയായി. ആ പ്രവചനവും പാളിയതോടെ വൻ ട്രോളുകളാണ് മുൻ പാക് താരം മുഹമ്മദ് ആമിറിന് നേരിടേണ്ടിവന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനവും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോൽവിയും കണ്ടാണ് ആമിർ ഇന്ത്യ സെമി ടിക്കറ്റെടുക്കില്ലെന്ന് ഉറപ്പിച്ചതെന്ന് ആരാധകർ പറയുന്നു. എന്നാൽ മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്സിന്റെ ബലത്തിൽ വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തി. പക്ഷെ അതുകൊണ്ടൊന്നും ആമിർ പ്രവചനം നിർത്താൻ തയ്യാറായിരുന്നില്ല. സെമിയിൽ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ജയിക്കില്ലെന്ന് പ്രവചിച്ചു. അതും അടപടലം അതും പാളി. ഇപ്പോഴിതാ പ്രവചനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആമിർ. ഇന്ത്യയുടെ വിജയത്തിന് ശേഷവും ആമിർ തന്റെ നിലപാടിൽ ഉറച്ചുനിന്നു. താൻ നടത്തിയത് മികച്ച പ്രവചനമാണെന്നും എന്നാൽ ക്യാച്ചുകൾ കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ക്രിക്കറ്റിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ മത്സരത്തിൽ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചു. അവരുടെ കളിയെ അംഗീകരിക്കുന്നു. ഞാൻ മികച്ച പ്രവചനമാണ് നടത്തിയത്.…
Read More » -
16 കാരനെ പിന്നിൽ നിന്ന് ഇരുമ്പ് കമ്പിക്ക് അടിച്ചുവീഴ്ത്തി, പിന്നാലെ കയ്യിൽ കരുതിയ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി, ശബ്ദം കേട്ട് സമീപത്തുള്ളവർ ചെയ്യുമ്പോൾ കാണുന്നത് കുട്ടിയുടെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന 46 കാരനെ… ഭാര്യയെ കൊന്ന കേസിൽ ജയിൽ മോചിതനായത് ജനുവരിയിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് പോലീസ് പിടിയിലായത്. ഭരത് വിശ്വകർമ്മയെന്ന 16 വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഗുഡ്ഡ ശ്രമിച്ചതായി ഗ്രാമവാസികൾ പറയുന്നു. സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ഉടനെ ഭരതിനെ കയ്യിൽ കരുതിയെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ട് വന്ന പ്രദേശവാസികൾ കാണുന്നത് ഭരതിൻ്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡയെയാണ്. പിന്നാലെ ഗ്രാമവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഗുഡ്ഡ പട്ടേൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽമോചിതനായത്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
Read More » -
അന്ധതയെ തോല്പിച്ച് അജയ് രാജ് കയറിയത് ഐഎഎസിന്റെ വിജയപടവുകൾ ; ഈ കോഴിക്കോട്ടുകാരൻ നേടിയത് 109ാം സിവിൽ സർവ്വീസ് റാങ്ക്
കോഴിക്കോട്: കേരളക്കരയ്ക്ക് അഭിമാന നിമിഷം. സിവിൽ സർവ്വീസ് തിളക്കവുമായി മലയാളിയായ അജയ് ആർ രാജ്. കാഴ്ച പരിമിതിയെയും വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ കോഴിക്കോടുകാരൻ സിവിൽ സർവ്വീസ് സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. തൊട്ടിൽപ്പാലം സ്വദേശിയായ അജയ് രാജ് കഠിനമായ അഞ്ചാമത്തെ ശ്രമത്തിലാണ് ഇക്കുറി 109ാം റാങ്ക് കരസ്ഥമാക്കിയത്. കോളേജിൽ പഠിക്കുമ്പോഴാണ് അജയ്‌യുടെ ഉള്ളിൽ സിവിൽ സർവ്വീസ് എന്ന ആഗ്രഹം മുളപൊട്ടിയത്. പിന്നീട് ആ സ്വപ്നം എങ്ങനെയും കൈപിടിയിലാക്കാൻ ആവേശമായി. ദില്ലി സെന്റ് സ്റ്റീഫൻസ് കോളേജിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ഇംഗ്ലീഷായിരുന്നു വിഷയം. തിരുവനന്തപുരത്തെ ലീഡ് ഐഎഎസ് എന്ന അക്കാദമിയിലാണ് അജയ് യു പി എസ് സി കോച്ചിങ് നടത്തിയത്. അഞ്ചാമത്തെ ശ്രമത്തിലാണ് അജയ് സിവിൽ സർവ്വീസ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ രണ്ട് ശ്രമങ്ങൾക്ക് കാര്യമായ പ്രാധാന്യം നൽകിയിരുന്നില്ലെന്നും പിന്നീട് നടത്തിയ മൂന്ന് ശ്രമങ്ങളിലാണ് ഫോക്കസ് നൽകിയതെന്നും കൂടുതൽ പ്രധാന്യം നൽകിയതെന്നും അജയ് പറഞ്ഞു. കോച്ചിങ് അക്കാദമി ഒരുക്കിയ പഠാനാന്തരീക്ഷം ഈ വിജയത്തിന് വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.…
Read More » -
ആക്രമണത്തിന് പിന്നാലെ ദുബായില്‍ നിന്ന് ഇന്ത്യന്‍ സമ്പന്നര്‍ ആസ്തികള്‍ ഒഴിവാക്കുന്നു; പണമൊഴുകുന്നത് സിംഗപ്പൂര്‍, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക്; യുഎഇയുടെ ‘സുരക്ഷാ’ സല്‍പ്പേര് ചോദ്യമുനയില്‍; ഇറാന്റെ മിസൈലില്‍ ഉലഞ്ഞ് ആഗോള സാമ്പദ് രംഗവും
സിംഗപ്പൂര്‍/ദുബായ്: കഴിഞ്ഞ ആഴ്ച ദുബായില്‍ നടന്ന ആദ്യ ഇറാനിയന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഇന്ത്യക്കാരായ സമ്പന്നര്‍ ബാങ്ക് അക്കൗണ്ടുകള്‍ മറ്റിടങ്ങളിലേക്കു നീക്കാന്‍ ശ്രമം തുടങ്ങിയെന്നു റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ രണ്ട് ഇന്ത്യന്‍ സംരംഭകര്‍ ഒരുലക്ഷം ഡോളര്‍വീതം സിംഗപ്പൂരിലേക്കു മാറ്റാനാണു ശ്രമിച്ചത്. ഇറാനിയന്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ സാങ്കേതിക തകരാറുകള്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പിന്നീട് മറ്റൊരു എമിറേറ്റ്‌സ് അധിഷ്ഠിത ബാങ്ക് വഴി തുക തന്റെ സിംഗപ്പൂര്‍ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിഞ്ഞതായി അവരില്‍ ഒരാള്‍ പറഞ്ഞു. ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ യുദ്ധം ഗള്‍ഫിന്റെ സുരക്ഷിത താവളം (safe-haven) എന്ന പ്രതിച്ഛായയെ മങ്ങിക്കുകയും നിക്ഷേപകരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ദുബായിലെ ആസ്തികള്‍ സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ പ്രാദേശിക സാമ്പത്തിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനായി മറ്റ് നിരവധി സമ്പന്നരായ ഏഷ്യക്കാര്‍ അന്വേഷണങ്ങള്‍ നടത്തുകയോ സമാനമായ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നുണ്ടെന്ന് വ്യവസായ ഉപദേഷ്ടാക്കളും അഭിഭാഷകരും പറഞ്ഞു. സമ്പന്നര്‍ സാധാരണയായി വിവിധ മേഖലകളിലും ആസ്തി വിഭാഗങ്ങളിലും തങ്ങളുടെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കാറുണ്ടെങ്കിലും, നികുതി, നിയന്ത്രണം, സ്വകാര്യത, പ്രവര്‍ത്തനപരമായ…
Read More » -
ഇറാന്റെ നാഥനെ തന്നെ ഇല്ലാതാക്കിയ ഓപ്പറേഷൻ എപിക് ഫ്യൂറി!! ഖമനേയി ഉൾപെടയുള്ള 40 പ്രമുഖരെ തീർത്ത ഇസ്രയേലിന്റെ കയ്യിലെ വജ്രായുധം ബ്ലൂ സ്പാരോ… 1.9 ടൺ ഭാരം, 6.5 മീറ്റർ നീളം, ശത്രുവിന്റെ റഡാറുകൾക്ക് പിടികൊടുക്കാതെ മിന്നൽ വേഗത്തിൽ ലക്ഷ്യം കണ്ട് തിരിച്ചെത്തുന്ന ഈ ഭീമൻ മുൻപ് ഉപയോഗിച്ചിരുന്നത് മുമ്പ് ശത്രു മിസൈലുകളെ നേരിടാൻ
ടെഹ്റാൻ: ഒരാഴ്ചയ്ക്കടുത്തായി തുടരുന്ന ഇറാൻ, ഇസ്രയേൽ, യുഎസ് യുദ്ധത്തിലേക്ക് പശ്ചിമേഷ്യയെ ഒന്നാകെ വലിച്ചിഴച്ചുകൊണ്ടുപോയത് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വധമാണ്. ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന് പേരിട്ട സൈനിക നടപടിയിലൂടെയാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതും ഖമനേയി ഉൾപ്പെടെ 40 പ്രമുഖ നേതാക്കളെ തീർത്തതും. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള പാസ്ചർ സ്ട്രീറ്റിലെ ഖമനേയിയുടെ ഓഫീസുൾപ്പെടുന്ന കോംപൗണ്ടിൽ വെച്ചാണ് ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ഇറാന്റെ നാഥനെത്തന്നെ ഇല്ലാതാക്കാൻ ഉപയോഗിച്ച ആയുധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇസ്രയേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ വിക്ഷേപിച്ച ബ്ലൂ സ്പാരോ എന്ന മിസൈലാണ് ഖമനേയിയുടെ ജീവനെടുത്തത്. ആരാണ് ബ്ലൂ സ്പാരോ? 1.9 ടൺ ഭാരവും 6.5 മീറ്റർ നീളവുമുള്ള ബ്ലൂ സ്പാരോ എന്ന മിസൈൽ സാധാരണ ആയുധങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ‘ക്വാസി-ബാലിസ്റ്റിക്’ (quasi-ballistic) പാതയാണ് പിന്തുടരുന്നത്. യുദ്ധവിമാനത്തിൽ നിന്ന് വിക്ഷേപണത്തിന് ശേഷം അതിവേഗം ഉയർന്ന് ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുകടക്കുന്ന…
Read More » -
ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ല; ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ? – തൊണ്ടിമുതൽ കേസിൽ കോടതി
കൊച്ചി : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീലിന്റെ വാദത്തിനിടെ ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ലെന്നും തൊണ്ടി മുതൽ കോടതിയിൽ നിന്നും വാങ്ങിയെന്നും തിരിച്ചുകൊടുത്തുവെന്നുമുള്ളത് കൊണ്ട് ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ എന്നും കോടതി. ഇതിനെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ ഉള്ളൂ എന്നും കോടതി ചോദിച്ചു. കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ സീനിയർ അഭിഭാഷകനെയും പ്രതിയാക്കണമായിരുന്നുവെന്നും കോടതി. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ആന്റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി. അതേ സമയം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ശക്തമായ നിലപാടെടുത്തു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് സർക്കാർ ബോധിപ്പിച്ചു. 1990 ൽ ആന്റണി രാജു ജൂനിയർ അഡ്വക്കേറ്റായി ജോലി ചെയ്യുന്ന കാലത്ത് ലഹരിമരുന്ന് കേസിലെ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കോടതിയിൽ തിരികെ നൽകിയെന്നതാണ് കേസ്.…
Read More » -
‘ഇറാന്‍ ആരു ഭരിക്കണമെന്ന് അമേരിക്ക തീരുമാനിക്കും, വെനസ്വേലയില്‍ കണ്ടതല്ലേ?’; മോജ്തബയുടെ നേതൃത്വം തള്ളി ട്രംപ്; ആക്രമണത്തിന് കുര്‍ദ് സേനയ്ക്ക് ആഹ്വാനം; ‘ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണമുള്ള ആള്‍ വരും, അല്ലെങ്കില്‍ ഇടപെടും; ഇന്ധനവില കൂടിയാലും കുഴപ്പമില്ല’
ന്യൂയോര്‍ക്ക്: ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ അമേരിക്കയ്ക്കു പങ്കുണ്ടാകുമെന്നും ഇറാഖ് ആസ്ഥാനമായുള്ള ഇറാനിയന്‍ കുര്‍ദ് സേന അതിര്‍ത്തികടന്ന് ആക്രമണം നടത്തിയാല്‍ ‘അത്ഭുതകരമായിരിക്കു’മെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനടുത്തുള്ള പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ പിതാവിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയില്ലെന്ന് കരുതുന്നെന്നും ട്രംപ് റോയിട്ടേഴ്‌സിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ഇറാനോടൊപ്പം ചേര്‍ന്ന് ആ വ്യക്തിയെ നമ്മള്‍ തിരഞ്ഞെടുക്കേണ്ടി വരും. ആ വ്യക്തിയെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം,’ ട്രംപ് പറഞ്ഞു. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം, ഇറാനിയന്‍ കുര്‍ദിഷ് സേനയോട് ആക്രമണത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ ആറ് യു.എസ് സൈനികര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം നാശനഷ്ടങ്ങളും അസ്ഥിരതയുമുണ്ടായി. കുര്‍ദ് സേനയുടെ ഇടപെടലിനു പൂര്‍ണ പിന്തുണ നല്‍കുന്നെന്നും ട്രംപ്…
Read More »