Breaking News
-
‘ഇറാന്‍ ആരു ഭരിക്കണമെന്ന് അമേരിക്ക തീരുമാനിക്കും, വെനസ്വേലയില്‍ കണ്ടതല്ലേ?’; മോജ്തബയുടെ നേതൃത്വം തള്ളി ട്രംപ്; ആക്രമണത്തിന് കുര്‍ദ് സേനയ്ക്ക് ആഹ്വാനം; ‘ജനങ്ങള്‍ക്കും രാജ്യത്തിനും ഗുണമുള്ള ആള്‍ വരും, അല്ലെങ്കില്‍ ഇടപെടും; ഇന്ധനവില കൂടിയാലും കുഴപ്പമില്ല’
ന്യൂയോര്‍ക്ക്: ഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുമ്പോള്‍ അമേരിക്കയ്ക്കു പങ്കുണ്ടാകുമെന്നും ഇറാഖ് ആസ്ഥാനമായുള്ള ഇറാനിയന്‍ കുര്‍ദ് സേന അതിര്‍ത്തികടന്ന് ആക്രമണം നടത്തിയാല്‍ ‘അത്ഭുതകരമായിരിക്കു’മെന്നും വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനടുത്തുള്ള പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് തുറന്നുതന്നെയിരിക്കുമെന്ന ആത്മവിശ്വാസവും ട്രംപ് പ്രകടിപ്പിച്ചു. യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകന്‍ പിതാവിന്റെ പിന്‍ഗാമിയാകാന്‍ സാധ്യതയില്ലെന്ന് കരുതുന്നെന്നും ട്രംപ് റോയിട്ടേഴ്‌സിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘ഇറാനോടൊപ്പം ചേര്‍ന്ന് ആ വ്യക്തിയെ നമ്മള്‍ തിരഞ്ഞെടുക്കേണ്ടി വരും. ആ വ്യക്തിയെ നമ്മള്‍ തന്നെ തിരഞ്ഞെടുക്കണം,’ ട്രംപ് പറഞ്ഞു. ശനിയാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ച് ആറ് ദിവസത്തിന് ശേഷം, ഇറാനിയന്‍ കുര്‍ദിഷ് സേനയോട് ആക്രമണത്തില്‍ പങ്കെടുക്കാന്‍ ട്രംപ് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തില്‍ ആറ് യു.എസ് സൈനികര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം നാശനഷ്ടങ്ങളും അസ്ഥിരതയുമുണ്ടായി. കുര്‍ദ് സേനയുടെ ഇടപെടലിനു പൂര്‍ണ പിന്തുണ നല്‍കുന്നെന്നും ട്രംപ്…
Read More » -
എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണക്കപ്പലുകള്‍ക്ക് സമുദ്ര സുരക്ഷാ പരിരക്ഷ (marine cover) ഉറപ്പാക്കാന്‍ അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ. ഗള്‍ഫ് പ്രതിസന്ധി മൂലം എണ്ണ വിതരണത്തിലുണ്ടായേക്കാവുന്ന പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളുടെ ഭാഗമായാണു ചര്‍ച്ചകള്‍. ഇതുവരെയുള്ള സാഹചര്യങ്ങളില്‍ ആശങ്കയില്ലെന്നും, എണ്ണ, എല്‍പിജി (LPG), എല്‍എന്‍ജി (LNG) എന്നിവ ഉറപ്പാക്കാന്‍ പ്രമുഖ ഉത്പാദകരുമായും വ്യാപാരികളുമായും പെട്രോളിയം മന്ത്രാലയം ചര്‍ച്ച നടത്തുകയാണെന്നും പേര് വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച അറിയിച്ചു. ഗള്‍ഫ് മേഖലയിലെ സമുദ്ര വ്യാപാരത്തിന് രാഷ്ട്രീയ റിസ്‌ക് ഇന്‍ഷുറന്‍സും സാമ്പത്തിക ഗ്യാരണ്ടിയും നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനോട് ഉത്തരവിട്ടിട്ടുണ്ട്. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകള്‍ക്ക് യുഎസ് നാവികസേന അകമ്പടി സേവിച്ചു തുടങ്ങിയേക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, തങ്ങളുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനത്തിനും എല്‍പിജി ഇറക്കുമതിയുടെ 85-90 ശതമാനത്തിനും…
Read More » -
മാനസപുത്രന്റെ നിയമനത്തിൽ പിണറായി സർക്കാരിന് തിരിച്ചടി, എംആർ അജിത് കുമാറിന്റെ എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും!! എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തിക, അവിടെ ഐഎഎസ് ഉദ്യോഗസ്ഥർ മാത്രം മതി- സിഎടി
കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഇടപെടൽ സർക്കാരിന് കനത്ത തിരിച്ചടിയാവുന്നു. ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. കൂടാതെ ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എംആർ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐഎഎസ് കേഡർ തസ്തികയാണെന്നും അവിടെ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ് കേഡർ തസ്തികകളാണെന്നും സി എ ടി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാന…
Read More » -
ശ്യാമളയെ ഞാൻ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ പാർട്ടി പദവികൾ വഹിച്ചിട്ടുണ്ട്, അതിന് ശേഷമാണ് ഞാനുമായുള്ള വിവാഹം, ഭാര്യാപദം ഇപ്പോൾ എങ്ങനെ പൊട്ടി മുളച്ചു? എംവി ഗോവിന്ദൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പി കെ ശ്യാമളയെ നിർത്തുന്നതിന് എതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം ഉയരുന്ന വിമർശനത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ രംഗത്ത്. ഭാര്യാപദം ഇപ്പോൾ എങ്ങനെയാണ് പൊട്ടി മുളച്ചതെന്ന് സംസ്ഥാന സെക്രട്ടറി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചോദിച്ചു. താൻ ശ്യാമളയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ അവർ പാർട്ടി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ നേതാവായിരുന്ന ശ്യാമള പല പദവികളും വഹിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് താനുമായുള്ള വിവാഹം. ഇപ്പോൾ സ്ഥാനാർത്ഥിയാകുമ്പോൾ മാത്രം ഭാര്യാപദം ഉയർന്നുവരുന്നത് എങ്ങനെയാണെന്നും ഗോവിന്ദൻ ചോദിച്ചു. മട്ടന്നൂരിൽ നിന്നും കെകെ ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതിൽ യോഗത്തിൽ ആരും ഒന്നും അഭിപ്രായപ്പെട്ടില്ല. അതേസമയം തന്നെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ എതിർത്തിട്ടുമില്ല. സമൂഹമാധ്യമങ്ങളിലെ പ്രചരണം ചില നേതാക്കൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതേസമ.ം ശ്യാമളയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ വീണ്ടും ചിന്തിക്കേണ്ട കാര്യമില്ലെന്നതാണ് സിപിഐഎമ്മിന്റെ തീരുമാനം. ഇതിനിടെ ജി സുധാകരനെ അനുനയിപ്പിച്ച് കൂടെ നിർത്തണമെന്ന് യോഗത്തിൽ ചിലർ ആവശ്യപ്പെട്ടു. സുധാകരനുമായി സംസാരിച്ച്…
Read More » -
യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് കെ. മുരളീധരൻ
തിരുവനന്തപുരം: മുൻ യുഡിഎഫ് സർക്കാരിനെ വിമർശിച്ചുക്കൊണ്ടുള്ള പിആർഡി പരസ്യത്തിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വരുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ പിആർഡി ഉദ്യോഗസ്ഥർ മര്യാദയ്ക്ക് പെൻഷൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. ജി. സുധാകരനുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹത്തിന്‍റെ നിലപാട് ആദ്യം വ്യക്തമാക്കട്ടെയെന്നും മെമ്പർഷിപ്പ് പുതുക്കുന്നില്ല എന്ന് മാത്രമേ ഇപ്പോൾ പറഞ്ഞിട്ടുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടി പഴയപോലെയുള്ള കേഡർ പാർട്ടി അല്ലെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി പൊങ്കാലയ്ക്ക് ശേഷം അതിവേഗത്തിൽ നടക്കാറുള്ള ക്ലീനിങ് ഇത്തവണ യഥാസമയം ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരപ്രദേശങ്ങളിൽ 30 മണിക്കൂറോളം വൈകിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ ഈ കാലതാമസം വലിയ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.
Read More » -
ജസ്‌ലിയയുടെ മരണം, പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച പിതാവ് അറസ്റ്റിൽ!! മുൻകൂർ ജാമ്യത്തിന് ശ്രമവുമായി ഡോ. സിറിയക്ക്, എതിർത്ത് റിപ്പോർട്ട് നൽകും- പ്രത്യേക അന്വേഷണസംഘം
അങ്കമാലി: അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോർജ് മുൻകൂർ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. പ്രതിക്കായി പോലീസ് വ്യാപക തിരച്ചിൽ നടത്തുന്നതിനിടെയാണ് പുതിയ നീക്കം. മുൻകൂർ ജാമ്യത്തെ എതിർത്ത് റിപ്പോർട്ട് നൽകുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം ഒളിവിൽ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബികോ വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാർട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാർ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ…
Read More » -
‘പൊങ്കാലയ്ക്ക് ശേഷം പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നു, സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും‘ – മന്ത്രി വി ശിവൻകുട്ടി; ‘സിപിഎം രാഷ്ട്രീയം കളിക്കുന്നു‘- മേയർ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ശുചീകരണവുമായി ബന്ധപ്പെട്ട് സിപിഎം-ബിജെപി വാക്കുതർക്കം രൂക്ഷമാവുകയാണ്. പൊങ്കാലയ്ക്ക് ശേഷം പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണെന്നും എന്താണ് സംഭവിച്ചെന്നതിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി. ചിലയാളുകൾ ഫോണിൽ വിളിച്ച് പരാതി പറഞ്ഞു, മാധ്യമങ്ങളിൽ വാർത്ത കണ്ടു. സർക്കാരിന് എല്ലാ ജോലിയും ചെയ്യാൻ ഉത്തരവാദിത്വം ഉണ്ട്. അക്കാര്യത്തിൽ തർക്കത്തിന് വരേണ്ട. ഏതെല്ലാം കാര്യങ്ങളിൽ ഇടപെടണമെന്ന് സർക്കാരിന് ബോധ്യം ഉണ്ട്. സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ ബോധപൂർവം ശ്രമം നടന്നിട്ടുണ്ടോ എന്ന് അറിയണമെന്നും മന്ത്രി പറഞ്ഞു. പൊങ്കാല കഴിഞ്ഞിട്ടും . അതിനിടെ, മന്ത്രി വി ശിവൻകുട്ടി നടത്തിയ പ്രതികരണത്തിന് മറുപടിയുമായി മേയർ വിവി രാജേഷ് രംഗത്തെത്തി. കാര്യങ്ങൾ ഭംഗിയായി നടന്നുവെന്ന് മന്ത്രി തന്നെ പറഞ്ഞതാണെന്നും സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്നും മേയർ പറഞ്ഞു. 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും. കോർപ്പറേഷൻ ഭംഗിയായി കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വിവി രാജേഷ് പ്രതികരിച്ചു. നഗരത്തിലെ മാലിന്യ…
Read More » -
ചികിത്സാപ്പിഴവ്, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറിനുള്ളിൽ വച്ച് തുന്നിക്കെട്ടി
തിരുവനന്തപുരം:സ്വകാര്യ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയതായാണ് പരാതി. കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ആരോപണം. മേനംകുളം സ്വദേശിനി ഷീബ പ്രമോദിൻ്റെ ശരീരത്തിലാണ് തുണി തുന്നിക്കെട്ടിയത്. അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടിയത്. 2025 ഡിസംബർ 3നാണ് കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിയിൽ ഷീബ പ്രമോദിന് അപ്പൻഡിസൈറ്റിസ് ശസ്ത്രക്രിയ നടന്നത്. ഡിസംബർ 12ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിൻ്റെ ഭാഗം ഉണങ്ങാതെ പഴുത്തു. വേദന കൂടിയതോടെ മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടി. പരിശോധനയിൽ മുറിവിൻ്റെ ഒരു വശത്തുകൂടി നൂല് പുറത്തേക്കുവന്നു. ഇതോടെയാണ് വയറിനുളളിൽ പഞ്ഞിയും തുണിയും ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് സിഎസ്ഐ മിഷൻ ആശുപത്രിയിൽ തന്നെ ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുക്കുകയായിരുന്നു. മൂന്ന് മാസത്തോളം കഠിനമായ വേദന സഹിക്കുകയായിരുന്നുവെന്ന് ഷീബ പറയുന്നു. ആശുപത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Read More » -
ധൈര്യം, ഇന്ധനം, മാറ്റം… ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, രാവിലെ 11.01ന്
ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും കാത്തിരിപ്പിനും ആരാധകരുടെ വർദ്ധിച്ചുവരുന്ന ആവേശത്തിനും ശേഷം, രൺവീർ സിങ്ങിന്റെ ധുരന്ധർ പ്രതികാരത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ 2026 മാർച്ച് ഏഴിന് 11.01 AM ന് പുറത്തു വിടും. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും തന്റെ ഇരട്ട അവതാരങ്ങളിൽ എത്തുന്ന ചിത്രം, ചരിത്രത്തിൽ അജ്ഞാതരായ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന വമ്പൻ സംഘർഷങ്ങളുടെ കഥയാണ് പറയുന്നത്. ആദിത്യ ധർ ഒരുക്കിയ ചിത്രത്തിന്റെ ആദ്യ ഭാഗം ഇന്ത്യയിലും അന്താരാഷ്ട്രതലത്തിലും, പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ റെക്കോർഡ് ബോക്സ് ഓഫീസ് പ്രകടനമാണ് നടത്തിയത്. സിനിമാ വ്യവസായവും എക്സിബിറ്റർമാരും, രണ്ടാം ഭാഗമായ ധുരന്ധർ പ്രതികാരത്തിൽ വമ്പൻ പ്രതീക്ഷയാണ് പുലർത്തുന്നത്. ചിത്രത്തിന്റെ മഹാവിജയത്തിൽ സിനിമാ വ്യവസായം ഒന്നടങ്കം പന്തയം വെക്കുന്നതോടെ, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഒരിക്കൽ കൂടി വാനോളം ഉയരുകയാണ്. ബി…
Read More » -
‘ഇസ്രയേലിനും മറ്റ് ശത്രുക്കൾക്കും അനുകൂല നിലപാടെടുത്ത് സംസാരിക്കുന്നവർ ഒന്ന് ഓർത്തോ, നിങ്ങളുടെ തല നെതന്യാഹുവിന്റേതിന് തുല്യം; കണ്ടാലുടൻ തീർത്തുകളയും – ഇറാൻ ജനതയ്ക്ക് ഐ ആർ ജി സി കമാൻഡറിന്റെ താക്കീത്
ടെഹ്റാൻ: രൂക്ഷമായി തുടരുന്ന ഇറാൻ- യുഎസ്- ഇസ്രയേൽ സംഘർഷത്തിനിടെ, സ്വന്തം ജനതയ്ക്ക് നേരെ ഭീഷണി ഉയർത്തി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) കമാൻഡർ സലാർ അബ്നൂഷ്. ഇറാൻ ഭരണകൂടത്തെ എതിർക്കുന്നവർക്കെതിരെയും ശത്രുരാജ്യങ്ങളെ പിന്തുണയ്ക്കുന്നവർക്കെതിരെയും അതിശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഐ ആർ ജി സി കമാൻഡറും എംപിയുമായ സലാർ അബ്നൂഷ് നല്കിയ താക്കീത്. ഇറാൻ ദേശീയ ടെലിവിഷനിലൂടെയായിരുന്നു ഈ സൂചന നല്കിയത്. ഇസ്രയേലിനെയോ മറ്റ് ശത്രുക്കളെയോ അനുകൂലിച്ച് സംസാരിക്കുന്നവർ ഇസ്രയേലിന്‍റെ പക്ഷത്താണെന്നും അവരുടെ തല നെതന്യാഹുവിന്‍റേതിന് തുല്യമാണെന്നും ഐ ആർ ജി സി കമാൻഡർ പറഞ്ഞു. അങ്ങനെയുള്ളവരെ കണ്ടാലുടൻ വെടിവെക്കാൻ ഉത്തരവ് നൽകിയിട്ടുണ്ടെന്നും ഐ ആർ ജി സി കമാൻഡർ മുന്നറിയിപ്പ് നൽകി. “നിങ്ങളുടെ മക്കളെ നിയന്ത്രിക്കുക! അവർ നിങ്ങൾ പറയുന്നത് കേൾക്കുന്നില്ലെങ്കിൽ പിന്നീട് ഞങ്ങളെ കുറ്റപ്പെടുത്തരുത്” എന്നാണ് ഐ ആർ ജി സി കമാൻഡർ രക്ഷിതാക്കളോട് പറഞ്ഞത്. അതേസമയം പോരാട്ടം ഒരാഴ്ച പിന്നിടുമ്പോഴും ഉടനെയൊന്നും അവസാനിക്കുന്നില്ലെന്ന…
Read More »