Breaking News

  • ചലച്ചിത്രനടി മറീന മൈക്കിൾ കുരിശിങ്കൽ ഗാർഹിക പീഡനം ആരോപിച്ച് സംവിധായകനായ ഭർത്താവിനെതിരെ കോടതിയിൽ, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    കൊച്ചി: ഗാര്‍ഹിക പീഡനമാരോപിച്ച നടിയുടെ പരാതിയില്‍ ഭര്‍ത്താവായ സംവിധായകനെ അറസ്‌റ്റ്‌ ചെയ്യുന്നതില്‍ ഹൈക്കോടതി വിലക്ക്‌. ഈ മാസം 28 വരെ അറസ്‌റ്റു പാടില്ലെന്നാണു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്‌റ്റിസ്‌ പി. ഗോപിനാഥിന്റെ ഉത്തരവ്‌. നടി മറീന മൈക്കല്‍ കുരിശിങ്കലിനെ മൂന്നാം എതിര്‍കക്ഷിയാക്കിയാണു സംവിധായകന്‍ എസ്‌.എസ്‌. ജിഷ്‌ണു (ജിഷ്‌ണു ശ്രീകണ്‌ഠന്‍) കോടതിയെ സമീപിച്ചത്‌. വ്യത്യസ്‌ത സമുദായക്കാരായ ജിഷ്‌ണുവും മറീനയും സ്‌പെഷല്‍ മാരേജ്‌ ആക്‌ട്‌പ്രകാരം വിവാഹം ചെയ്‌തവരാണ്‌. നടിയെ താനാണു സിനിമാരംഗത്തു പ്രോത്സാഹനം നല്‍കിയതെന്നും തിരക്കുള്ള താരമായതോടെ തന്നോട് അകലാന്‍ ലക്ഷ്യമിട്ടു നടി പ്രശ്‌നമുണ്ടാക്കുകയാണ്‌ എന്നുമാണ്‌ ജിഷ്‌ണുവിന്റെ പരാതി. മലയാളത്തിനു പുറമേ തമിഴ്‌, കന്നട സിനിമകളില്‍ മെറീന സജീവമാണ്‌. അമര്‍ അക്‌ബര്‍ അന്തോണി, ഹാപ്പി വെഡിങ്‌സ്‌, ചങ്ക്‌സ്‌, കുംബാരീസ്‌, വികൃതി തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ മറീന അഭിനയിച്ചിട്ടുണ്ട്‌. സണ്ണി വെയിന്‍ നായകനായ പിടികിട്ടാപ്പുള്ളിയാണു ജിഷ്‌ണു ശ്രീകണ്‌ഠന്‍ സംവിധാനം ചെയ്‌ത ആദ്യ ചിത്രം. ജിഷ്‌ണുവിനോട്‌ ഇന്ന്‌ എറണാകുളം നോര്‍ത്ത്‌ സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

    Read More »
  • വീടിന്റെ ആഢംബര നികുതി നിർണ്ണയിക്കാൻ വന്നഡെപ്യൂട്ടി തഹസിൽദാറെയും സംഘത്തെയും പുലഭ്യം പറയുകയും തടഞ്ഞു വയ്ക്കുകയും ചെയ്തു, വീട്ടുടമ അറസ്റ്റിൽ

    തൃശൂർ: വീടിന്റെ ആഢംബര നികുതി നിർണ്ണയിക്കാനാണ് ഡെപ്യൂട്ടി തഹസീൽദാറും, വില്ലേജ് ഓഫീസറും അടങ്ങിയ സംഘം അടാട്ട് എത്തിയത്. പക്ഷേ രോഷാകുലനായ വീട്ടുടമ ഇവരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും, ഉദ്യോഗസ്ഥർ വന്ന വാഹനത്തെ തടഞ്ഞിടുകയും ചെയ്തു. സംഭവത്തിൽ വീട്ടുടമസ്ഥനും ‘സാൻറോയൽ’ ബിൽഡേഴ്സ് ഉടമയും തിരുവനന്തപുരം പേരൂർക്കട സ്വദേശിയും ഇപ്പോൾ അടാട്ട് കൊല്ലാറ റോഡിൽ താമസിക്കുന്ന രോഹിണി ഭവനിൽ നാരായണദാസ് മകൻ സഞ്ജുദാസിനെ(39) പേരാമംഗലം എസ്.ഐ. അനുദാസ്.കെ അറസ്റ്റ് ചെയ്തു. തൃശ്ശൂർ തഹസിൽദാറുടെ നിർദ്ദേശപ്രകാരമാണ് ഒരു ഡെപ്യൂട്ടി തഹസിൽദാറും അടാട്ട് വില്ലേജ് ഓഫീസറും, മറ്റ് ഉദ്യോഗസ്ഥരും കൂടി സഞ്ജു ദാസിന്റെ വീട്ടിൽ ആഢംബര നികുതി നിർണ്ണയത്തിനു മുന്നോടിയായുള്ള വിസ്തീർണ്ണത്തിന്റെ കൃത്യത പരിശോധിക്കാനുള്ള അളവെടുപ്പിനായി എത്തിയത്. അളവെടുപ്പ് നടക്കുന്നതിനിടെ വീട്ടുടമ ആക്രോശിച്ചുക്കൊണ്ട് ഉദ്യോഗസ്ഥർക്കെതിരെ വരികയും അളവെടുപ്പ് തടസ്സപ്പെടുത്തുകയും ചെയ്തു. അപ്പോൾ തന്നെ ഉദ്യോഗസ്ഥർ അവർ വന്ന കാറിൽ അവിടെ നിന്നും തിരിച്ചു പോകാൻ തുനിഞ്ഞപ്പോൾ പ്രതി തന്റെ KL 01 CJ…

    Read More »
  • സോണിയ ഗാന്ധി വീട്ടുവാടകയും, എ.ഐ.സി.സി ഓഫീസ് വാടകയും അടക്കുന്നില്ലെന്ന് വിവരാവകാശ രേഖ

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് വാടക കുടിശിക. 2020 സെപ്റ്റംബറിന് ശേഷം വാടക നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ. പത്ത് വര്‍ഷമായി എ.ഐ.സി.സി ആസ്ഥാനത്തിന്‍റെ വാടകയും കുടിശികയാണ്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോണിയ ഗാന്ധിയുടെ വസതിയുടെ വാടക കുടിശിക ഉടൻ തന്നെ അടയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സോണിയ ഗാന്ധിയുടെ വസതിക്ക് വാടക കുടിശികയെന്ന് കേള്‍ക്കുമ്പോള്‍ ഭീമമായ തുകയാണന്ന് തെറ്റിദ്ധരിക്കരുത്. വെറും നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശിക. എന്നാല്‍ 17മാസമായി പത്ത് ജന്‍പഥിലെ ഔദ്യോഗിക വസതിയുടെ വാടക അടച്ചിട്ടില്ല. സുജിത് പട്ടേല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന് ഹൗസിംഗ് ആന്‍റ് അര്‍ബന്‍ ഡവലപെന്‍റ് മന്ത്രാലയം നല്‍കിയ വിവരാവകാശ രേഖയുടെ വിവരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്ത് വിട്ടത്. അതേസമയം എസ്.പി.ജിയായിരുന്നു സോണിയ ഗാന്ധിയുടെ വസതിയുടെ വാടക നല്‍കിയിരുന്നതെന്നും സുരക്ഷ പിന്‍വലിച്ച ശേഷം കുടിശികയായ വിവരം അറിഞ്ഞില്ലെന്നുമാണ് കോണ്‍‍ഗ്രസ് നൽകുന്ന വിശദീകരണം. അഴിമതി നടത്താന്‍ അവസരം കിട്ടാത്തതിനാല്‍ സോണിയയുടെ കൈയില്‍…

    Read More »
  • ഒരുതുള്ളി ദാഹജലം പോലും ലഭിക്കാതെ 45 മണിക്കൂര്‍, ഒടുവിൽ മരണത്തിൻ്റെ മുനമ്പിൽ നിന്നും ബാബുവിനെ മുകളിലെത്തിച്ച് കരസേനാ സംഘം

    പാലക്കാട്: മലമ്പുഴയിലെ ചേറാട് മലയിടുക്കിൽ 45 മണിക്കൂറോളമായി കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി കുന്നിനു മുകളിലെത്തിച്ച് കരസേനാ സംഘം. ഇന്നലെ രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ സംഘം മലമുകളില്‍ തമ്പടിച്ചു. ബാബു ഇരിക്കുന്ന സ്ഥലത്തേക്ക് വടം കെട്ടി ഇറങ്ങാനുള്ള ദൗത്യം ആരംഭിച്ചത് രാവിലെയാണ്. കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള, മലകയറ്റത്തില്‍ വിദഗ്ദരായ 20 പേരടങ്ങിയ എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജും ടീമിലുണ്ട്. 45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെൽറ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുക. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും. ബാബുവിന് കുറച്ച് മുമ്പാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. സൈന്യമാണ് വെള്ളവും ഭക്ഷണവും നല്‍കിയത്. സിവില്‍ ഡിഫന്‍സിലെ കണ്ണന്‍ എന്ന ജീവനക്കാരനാണ് ഇക്കാര്യം…

    Read More »
  • നീതി തേടി 4 വർഷം…! അട്ടപ്പാടിയിൽ മധുവിന് നേരെയുണ്ടായത് ക്രൂരമായ ആൾക്കൂട്ട ആക്രമണം, സി.ഐ.ടി.യു നേതാവ് ഷംഷുദ്ദീന്റെ അടിയിൽ വാരിയെല്ല് തകർന്നു

    അട്ടപ്പായിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ ആദിവാസി യുവാവായ മധു കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മധുവിനേറ്റത് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദനമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. വടികൊണ്ടുള്ള അടിയിൽ മധുവിന്‍റെ ഇടതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവര്‍ മധുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. സി.ഐ.ടി.യു നേതാവായ ഷംഷുദ്ദീന്‍റെ വടികൊണ്ടുള്ള അടിയിലാണ് മധുവിന്‍റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്‍റെ നെഞ്ചില്‍ അഞ്ഞു ചവിട്ടിയതായും കുറ്റപത്രം പറയുന്നു. ചവിട്ടേറ്റ് വീണ മധുവിന്‍റെ തല ക്ഷേത്ര ഭണ്ഡാരത്തിലിടിച്ചു പരിക്കേറ്റു. പൊലീസ് ജീപ്പിൽ വെച്ചും മധുവിന് മർദ്ദനമേറ്റുവെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. 2018 ഫെബ്രുവരി 22നാണ് ആൾക്കൂട്ട മർദ്ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് അട്ടപ്പാടിയിലെ മധുവിന്‍റെ കൊലപാതകം. മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് പട്ടാപ്പകൽ മധുവിനെ ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തത്. പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ…

    Read More »
  • ഓണ്‍ലൈന്‍ ഗെയിമിൽ കുരുങ്ങി ജീവിതം ഹോമിച്ച കുട്ടികൾ, മാതാപിതാക്കള്‍ അപകടം തിരിച്ചറിയുക

     വർത്തമാന കാലത്ത് നമ്മുടെ കുഞ്ഞുങ്ങളെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും ഗുരുതരവിപത്താണ് ഓണ്‍ലൈന്‍ ഗെയിമുകൾ…! കളിയിൽ ദയനീയമായി പരാജയപ്പെട്ട് പണം നഷ്ടപ്പെട്ടവരും കടുത്ത മാനസീക സംഘർഷത്തിൽ പതിച്ചവരും ജീവിതം തന്നെ ഹോമിച്ചവരും ധാരാളമാണ്. വീട്ടിൽ രക്ഷിതാക്കൾ സ്വരുക്കൂട്ടി വച്ച എത്രയോ ലക്ഷങ്ങളാണ് ഓൺലൈൻ ഗെയിമിനടിപ്പെട്ട കൗമാരക്കാരിലൂടെ ചോർന്നുപോകുന്നത്. അറിയാതെ വലയിൽ കുടുങ്ങിപ്പോയ കുട്ടികളെ അതിൽ നിന്നു മോചിപ്പിക്കാൻ പലപ്പോഴും കഴിയാറില്ല. ഇവർക്കു വേണ്ടത് ശകാരമോ, കുറ്റപ്പെടുത്തലോ അല്ല. രക്ഷിതാക്കളുടെ പിന്തുണയാണ്, ചേർത്തുപിടിക്കലാണ്. അറിയാതെ അടിമപ്പെട്ടുപോയൊരു ശീലക്കേടാണ് എന്ന തിരിച്ചറിവോടെ അവരെ കര കയറ്റാൻ ഒപ്പം നിൽക്കേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. ഓൺലൈൻ ഗെയിമുകൾ കുട്ടികൾക്ക് അഡിക്ഷനായി മാറിയത് കോവിഡ് കാലത്താണ്. ഗെയിമുകളുടെ മായാലോകത്തിലകപ്പെട്ട ധാരാളം കൗമാരക്കാർക്കാർക്ക് പലപ്പോഴും ജീവൻ ഹോമിക്കേണ്ട സാഹചര്യങ്ങളാണ് സംജാതമാകുന്നത്. മൊബൈലിലെ കളികൾ ടെലിവിഷൻ പ്രചാരമേറിയതിനു പിന്നാലെയാണ് വീഡിയോ ഗെയിമുകളും വ്യാപകമായത്. പിന്നീട് കമ്പ്യൂട്ടർ ഗെയിമുകളും പ്ലേ സ്റ്റേഷനുകളുമൊക്കെയെത്തി. ഡിജിറ്റൽ ഗെയിമുകളിൽ ഇന്നേറെ പ്രചാരം സ്മാർട്ട് ഫോണുകൾ ഉപയോഗിച്ചുള്ള ഗെയിമുകളാണ്. മൊബൈൽ ഗെയിമുകൾ…

    Read More »
  • ദിലീപിനു മുൻകൂർ ജാമ്യം, പ്രോസിക്യൂഷനു തിരിച്ചടി

    കൊച്ചി: കാത്തിരിപ്പിൻ്റെയും ആകാംക്ഷയുടെയും നിമിഷങ്ങൾ അവസാനിച്ചു. നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർക്ക് മുൻകൂർ ജാമ്യം. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവറും ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവർക്കാണ് മുൻകൂർ ജാമ്യം അനുവദിച്ച് ജസ്റ്റിസ് പി.ഗോപിനാഥ് വിധി പ്രസ്താവിച്ചത്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയെ തുടർന്നു ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാസം പത്തിനാണു ദിലീപ് അടക്കമുള്ളവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റ് തടഞ്ഞ കോടതി ദിലീപിനോടും സംഘത്തോടും ചോദ്യം ചെയ്യാനാനായി മൂന്നു ദിവസം ഹാജരാകാൻ നിർദേശം നൽകിയിരുന്നു. കൂടാതെ ചോദ്യംചെയ്യലിൽ ലഭിച്ച വിവരങ്ങളും രേഖകളും മുദ്രവച്ച കവറിൽ കോടതിയിൽ നൽകാനും പ്രോസിക്യൂഷനു നിർദേശം നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്.പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയെന്നും അതിനു താൻ…

    Read More »
  • യൗവനകാലത്ത് ലതയെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു, ലതാ മങ്കേഷ്ക്കറുടെ ജീവിതത്തിലെ ഞട്ടിക്കുന്ന ഒരേട്

      മുംബൈ: ഇതിഹാസ ​ഗായിക ലത മങ്കേഷ്കറുടെ ഭൗതികശരീരം മുംബൈ ശിവാജി പാർക്കിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെ എരിഞ്ഞടങ്ങി. ഏഴ് പതിറ്റാണ്ടുകള്‍ നിറഞ്ഞുനിന്ന സംഗീത സപര്യകൊണ്ട് ലോകത്തിന്‍റെ മുഴുവന്‍മനം കവര്‍ന്ന ഈ അനശ്വര പ്രതിഭയെ യൗവനത്തില്‍ തന്നെ സംഗീത ലോകത്തിന് നഷ്ടമാവേണ്ടതായിരുന്നു. പിതാവ് ദീനനാഥ് മങ്കേഷ്‌കറിന്റെ മരണശേഷം കുടുംബത്തെ പോറ്റാന്‍ ലത രാപ്പകലില്ലാതെ അധ്വാനിച്ചു. കുട്ടിക്കാലം ആസ്വദിക്കാനുള്ള അവസരമൊന്നും ലഭിച്ചില്ല. ഗുലാം ഹൈദറിന്റെ ശ്രദ്ധയില്‍പ്പെടുന്നതിന് മുമ്പ് ലത ജീവിതപ്രതിസന്ധികളോട് പടപൊരുതുകയായിരുന്നു. ലതയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു വാർത്തയാണ് ഇത്. ലതയുടെ മുപ്പത്തിമൂന്നാം വയസിൽ സ്വന്തം പാചകക്കാരന്‍ അവരെ സ്ലോ പോയിസണ്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒരു ദിവസം ശരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ലതയെ വിദഗ്ദ പരിശോധിക്കു വിധേയമാക്കി. അപ്പോഴാണ് ശരീരത്തില്‍ സ്ലോ പോയിസണ്‍ കയറിയതായി കണ്ടെത്തിയത്. മൂന്ന് ദിവസം മരണത്തോട് മല്ലിട്ട് ലത ആശുപത്രയില്‍ കഴിഞ്ഞു. ജീവന്‍ രക്ഷിപെട്ടെങ്കിലും പഴയ ഒരു സ്ഥിതിയിലേക്ക് എത്താന്‍ മാസങ്ങളെടുത്തു. മൂന്ന് മാസത്തോളം കട്ടിലില്‍…

    Read More »
  • ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് ന്യൂസ്ദെനിൽ

    വാർത്തകളിലെ താരം ഇപ്പാൾ ദിലീപാണ്, കഥയിലെ വില്ലനും. നായകൻ ‘സംവിധായകൻ’ ബാലചന്ദ്രകുമാർ തന്നെ. ഉപനായകന്മാർ എ.ഡി.ജി.പി തുടങ്ങി ഡിവൈ.എസ്.പി ബൈജു പൗലോസ് വരെ ഏറെപ്പേരുണ്ട്. ദിലീപിൻ്റെ ശത്രുസംഹാര ദൗത്യത്തിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടിയവർ…! ഒരു കാലത്ത് ദിലീപായിരുന്നു നായകൻ, സിനിമയ്ക്കകത്തും പുറത്തും. സ്നേഹസമ്പന്നൻ, കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞവൻ, സഹജീവികളെ ഏതു പ്രതിസന്ധിയിലും ചേർത്തു പിടിക്കുന്ന വിശാലഹൃദയൻ… എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. നായകൻ വില്ലനായി, വില്ലൻ നായകനുമായി ദിലീപ് ചെയ്യാത്ത ഹീനകൃത്യങ്ങളില്ല, ദാവൂദ് ഇബ്രാഹിമൊക്കെ വെറും ചീള്… തന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്ന സലീഷിനെയാണ് ഒടുവിൽ ദിലീപ് ‘തട്ടി’യത്. ഇനി എത്ര കൊലപാതകങ്ങളും മാനഭംഗങ്ങളും പുറത്ത് വരാനിരിക്കുന്നു. ദിലീപ് കേസിൻ്റെ അറിയാക്കഥകൾ അനാവരണം ചെയ്യുന്നു. ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് മറക്കാതെ വായിക്കുക ‘നല്ലനടപ്പ്’ ഞായറാഴ്…

    Read More »
  • ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു, അപകടം രാത്രി10 ന് ചങ്ങനാശേരിയിൽ

    ചങ്ങനാശേരി: ഇന്നലെ (വെളളി) രാത്രി 10 മണിത്ത് എം.സി റോഡിൽ എസ്.ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അജ്മൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു.

    Read More »
Back to top button
error: