Breaking News

  • ഇന്നത്തെ കോവിഡ് നില: സംസ്ഥാനത്ത് 5023 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

    കേരളത്തില്‍ 5023 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍ 188, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,35,857 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,929 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2928 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 443 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 47,354 കൊവിഡ് കേസുകളില്‍, 6.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 121 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,591 ആയി.    

    Read More »
  • “ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ…?” നടിഅമേയ മാത്യു ആഞ്ഞടിക്കുന്നു

    ‘കരിക്കി’ൻ്റെ വെബ് സീരീസിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അമേയ മാത്യൂ. പിന്നീട് ‘ഒരു പഴയ ബോംബ് കഥ’, ‘ആട് 2’ എന്നീ സിനിമകളിലൂടെ ചലച്ചിത്രരംഗത്തെത്തി. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ഏത് വേദിയിലും വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത അമേയ സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ആ ചിത്രങ്ങള്‍ക്കു നല്‍കുന്ന അടിക്കുറിപ്പിന്റെ പേരിലും ശ്രദ്ധ നേടാറുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾക്ക് നടി നല്‍കിയ അടിക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൻ ചര്‍ച്ചയായി മാറിയിരിക്കുന്നു ഇപ്പോള്‍. ഈ ഘട്ടത്തിൽ മലയാളിയുടെ കപട സദാചാര ചിന്തയെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്തുന്നത് നന്നായിരിക്കും. അന്യന്റെ ജീവിതത്തിലേക്കുള്ള ഒളിഞ്ഞു നോട്ടത്തിന്റെ പേരാണോ സദാചാരം എന്നത്…? അതിഭീകരമായ സാമൂഹിക ജീര്‍ണ്ണതയിലേക്കാണ് കേരളത്തിലെ ‘സദാചാരപോലീസ്’ വഴി തുറന്നുകൊണ്ടിരിക്കുന്നത്. അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന സമൂഹത്തിൽ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കപെടുന്നു എന്നത് വൻ ദുരാവസ്ഥയാണ്. എന്തൊക്കെയാണ് ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങൾ എന്ന ബോധമില്ലായ്മ തന്നെയാണ്, സദാചാര അക്രമങ്ങളുടെ ഇരകകള്‍പോലും ഇതിനെതിരെ മൗനം…

    Read More »
  • കെ.പി.എ.സി. ലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍

    മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ: മുഖ്യമന്ത്രി തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയായിരുന്നു കെ.പി.എ.സി. ലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം. സാമൂഹിക പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കഥാപാത്രങ്ങളോട് നീതി പുലര്‍ത്തിയ അഭിനേത്രി: പ്രതിപക്ഷ നേതാവ് കൊച്ചി: കഥാപാത്രങ്ങളോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ അഭിനേത്രിയായിരുന്നു കെ.പി.എ.സി ലളിതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്‍ അനുസ്മരിച്ചു. അസാധാരണ അഭിനയ പാടവം കൊണ്ട് ഓരോ കഥാപാത്രത്തെയും അവര്‍ അനുപമമാക്കി. സ്വാഭാവിക അഭിനയത്തിന്റെ പാഠശാല. നാടകവേദി…

    Read More »
  • പൊന്നരിവാളമ്പിളിയില്‍ കണ്ണെറിഞ്ഞോളേ… വിട…

    മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടി കെ.പി.എ.സി. ലളിതയ്ക്ക് സ്‌കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു താല്‍പ്പര്യം. ‘പൊന്നരിവാളമ്പിളിയില്‍ കണ്ണെറിയുന്നോളെ…’ എന്ന വിപ്ലവഗാനത്തിന് ചുവടുവച്ചായിരുന്നു തുടക്കം. കായംകുളം രാമപുരത്തെ സ്‌കൂളിലാണ് ആദ്യമായി അവര്‍ നൃത്തവേദിയില്‍ കയറിയത്. പത്താംവയസ്സില്‍ നൃത്തപഠനത്തില്‍നിന്ന് ചങ്ങനാശ്ശേരി ഗീഥയുടെ ‘ബലി’യെന്ന നാടകത്തിലൂടെ കെ.പി.എ.സി.യിലെത്തി. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാവുന്നത്. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളില്‍ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്. സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു ലളിത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും പ്രേം നസീറുനുമൊപ്പമെല്ലാം ഒട്ടനവധി ചിത്രങ്ങള്‍ ചെയ്തു. സഹനായിക വേഷങ്ങളിലായിരുന്നു കെ.പി.എ.സി ലളിത ഏറെയും പ്രത്യക്ഷപ്പെട്ടത്. സുകുമാരിയെപ്പോലെ തന്നെ ഹാസ്യവേഷങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാനുള്ള കഴിവാണ് ലളിതയെ ജനപ്രിയനടിയാക്കിയത്. അഭിനയത്തികവിന്റെ അംഗീകാരങ്ങളായി മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം രണ്ടുതവണ കരസ്ഥമാക്കി.…

    Read More »
  • കെ. പി. എ. സി ലളിത അന്തരിച്ചു.

    മലയാളത്തിന്റെ സ്വന്തം നടി കെ. പി. എ. സി ലളിത വിടവാങ്ങി. കിഡ്നി സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു, ഒരാഴ്ചയായി സംസാര ശേഷി നിലച്ചിരുന്നു. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പില്‍ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.1978-ല്‍ ചലച്ചിത്ര സംവിധായകന്‍ ഭരതന്റെ ഭാര്യയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ ചലച്ചിത്ര നടനാണ്.   ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. പിതാവ് കടയ്ക്കത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാതാവ് ഭാര്‍ഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍…

    Read More »
  • ഇന്ന് 5691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

    കേരളത്തില്‍ 5691 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,465 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,42,228 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3237 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 491 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 53,597 കൊവിഡ് കേസുകളില്‍, 6.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 81 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 39 മരണങ്ങളും റിപ്പോര്‍ട്ട്…

    Read More »
  • കഥയുടെ ക്ലൈമാക്സ് നാളെ രാവിലെ 7 മണിക്ക്

    കഴിഞ്ഞ 10 ദിവസമായി എല്ലാവരും ഉദ്വേഗപൂർവ്വം കാത്തിരുന്ന ഒരനശ്വര പ്രണയത്തിൻ്റെ ക്ലൈമാക്സ് നാളെ… കഥ ആരംഭിക്കുന്നത് ഒരു പ്രണയ ലേഖനത്തിൽ നിന്നാണ്. വിവാദ നായിക സ്വപ്നാ സുരേഷിന് തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീണ്‍ ഇറവങ്കര എഴുതിയ പ്രണയലേഖനത്തിൽ നിന്ന്… സ്വപ്നയെ പൊതുസമൂഹം ക്രൂശിക്കുകയും മാധ്യമങ്ങൾ പിച്ചിച്ചീന്തുകയും നിയമപാലകർ പിന്നെയും കുടുക്കിലാക്കാൻ ഒരുങ്ങുകയും ചെയുന്ന ഒരു ദുർഘട കാലത്താണ് പ്രവീണ്‍ ഇറവങ്കര സ്വപ്നാ സുരേഷിന് ആ പ്രണയലേഖനമെഴുതിയത്. കഴിഞ്ഞ വാലൻ്റൈന്‍സ് ഡേയില്‍ ‘ന്യൂസ് ദെന്‍’ പുറത്തുവിട്ട ആ പ്രണയലേഖനം വായിക്കാത്ത മലയാളികള്‍ ചുരുക്കം. പ്രവീണിന്റെ പ്രണയലേഖനം നവ മാധ്യമങ്ങൾക്കു നൽകിയ ഉണർവ്വ് ചില്ലറയല്ല…. പക്ഷേ അത് അവിടെ അവസാനിച്ചില്ല. സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരക്ക് പ്രണയാര്‍ദ്രമായ ഭാഷയില്‍ മറുപടിയും നല്‍കി. ഇനിയെന്ത്‌ എന്നു കാത്തിരിക്കുകയായിരുന്നു എല്ലാവരും.. വിശുദ്ധവും പവിത്രവുമായ പ്രണയം അനുവാചകർക്ക് ആവേശവും ആനന്ദവും പകരും. പ്രാണൻ കൊടുത്തും ചോര ചീന്തിയും പ്രണയസാഫല്യം നേടിയ ഇണകൾ ഏതു കാലത്തും ഓർമിക്കപ്പെടും. അത്ര വലിയ ത്യാഗഭരിതമല്ലെങ്കിലും…

    Read More »
  • സി. പി. ഐ പ്രവര്‍ത്തകനെ കൊന്ന കേസിൽ മുഖ്യമന്ത്രി അപലപിച്ചു.

    തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിൽ  അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിദാസിന്റെ കൊലപാതകത്തെ അപലപിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു : “തലശ്ശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണം മുന്നോട്ടു പോവുകയാണ്. മത്സ്യത്തൊഴിലാളിയായ ഹരിദാസ് പുലർച്ചെ ജോലി കഴിഞ്ഞ്” തിരിച്ചെത്തിയപ്പോഴാണ് കൊലചെയ്യപ്പെട്ടത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അത് തകർക്കാൻ നടത്തിയ ആസൂത്രിത സംഭവമാണിത് എന്നാണ് വ്യക്തമാകുന്നത്. നാട്ടിൽ കലാപമുണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ നാടൊന്നാകെ ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഹരിദാസിന്റെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.”

    Read More »
  • ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും, ലൈസന്‍സ് നിര്‍ബന്ധം

    കഴിഞ്ഞ ദിവസം ഉണ്ടായ പൊള്ളലാഘാതത്തെ തുടർന്ന് കോഴിക്കോട് ബീച്ചിലെ കടകള്‍ അടപ്പിച്ചിരുന്നു. ഇന്ന് വൈകുന്നേരം മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. കച്ചവടക്കാർക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് ഉറപ്പാക്കുമെന്ന് മേയർ പറഞ്ഞു. വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്നും അധികൃതർ നിർദേശം നൽകി. കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ ഉപ്പിലിട്ടതു വിൽക്കുന്നത് നിരോധിച്ച കാര്യത്തിൽ കച്ചവടക്കാരുമായി കോർപ്പറേഷൻ മേയർ നടത്തിയ ചർച്ചയെ തുടർന്നാണ് നീക്കം.   കാസർഗോഡ് നിന്ന് വിനോദ സഞ്ചാരത്തിന് ബീച്ചിൽ എത്തിയ കുട്ടികൾ വെള്ളമാണെന്നു കരുതി രാസദ്രാവകം കഴിച്ചു പൊള്ളലേറ്റിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ബീച്ചിലെ കടകളിൽ നിന്ന് ഉപ്പിലിട്ടത് കഴിച്ചുണ്ടായ ശാരീരിക അസ്വസ്ഥതകളുമായി  പേർ കോർപറേഷൻ ആരോഗ്യ വിഭാഗത്തെ സമീപിച്ചു.  തുടർന്നാണ് അടിയന്തിര നടപടിയെന്ന നിലയിൽ ഉപ്പിലിട്ടത് വിൽക്കുന്നത് നിരോധിച്ചത്. ലൈസൻസുള്ള കടകൾക്ക് മാത്രമാണ് ഇനി കച്ചവടം ചെയ്യാൻ അനുമതി കൊടുക്കു എന്ന് മേയർ അറിയിച്ചിരുന്നു. തുടർന്ന് കച്ചവടക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കടകൾ തുറക്കാൻ…

    Read More »
  • നഴ്സുമാർക്ക് വിദേശ ജോലി ഉറപ്പ്, വനിതാ വികസന കോർപ്പറേഷൻ്റെ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയിൽ ചേരൂ

    ആതുര സേവന രംഗത്ത് വിദേശ രാജ്യങ്ങളിലുള്ള അനന്ത സാധ്യതകൾ കേരളത്തിലെ നഴ്സുമാർക്ക് ലഭ്യമാക്കുന്നതിനും ജോലി ഉറപ്പാക്കുന്നതിനുമായി സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പ്രത്യേക നൈപുണ്യ പരിശീലന പദ്ധതിയൊരുക്കുന്നു. അഡ്വാൻസ്ഡ് സ്‌കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം ഫോർ നഴ്സസ് (എ.എസ്.ഇ.പി- എൻ) എന്നു പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ വൈദ്യ ശുശ്രൂഷാ മേഖലയിലും ഭാഷ, കംപ്യൂട്ടർ പരിജ്ഞാനം, പെരുമാറ്റം തുടങ്ങിയ വിവിധ മേഖലകളിലും പരിശീലനം നൽകി വിദേശ തൊഴിൽ സാധ്യത ഉറപ്പാക്കുന്നു. വനിതാ വികസന കോർപ്പറേഷനും സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റും (സി.എം.ഡി) തൊഴിൽ വകുപ്പിനു കീഴിലുള്ള ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രോഗ്രാം കൺസൾട്ടന്റ്സ് ലിമിറ്റഡും (ഒഡെപെകും) സംയുക്തമായാണു പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. ആറു മാസത്തെ ജനറൽ നഴ്സിങ് കോഴ്സ് ഉൾപ്പെടുന്ന പദ്ധതിയിൽ ഇംഗ്ലിഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് വർധിപ്പിക്കുന്നതിനായി ഐ.ഇ.എൽ.ടി.എസ് / ഒ.ഇ.ടി പരീക്ഷകൾ പാസാക്കുന്നതിനുള്ള പാഠഭാഗങ്ങൾ, അടിസ്ഥാന നഴ്സിങ് സ്‌കില്ലിനു പുറമേ എമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ, ഇൻഫെക്ഷൻ കൺട്രോൾ ആൻഡ്…

    Read More »
Back to top button
error: