Breaking News
-
ഇതാ ചാവക്കാട്കാരി ഭാഗ്യശാലി, അബുദാബി ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനം 45 കോടി ചാവക്കാട് കടപ്പുറം സ്വദേശിനി ലീന ജലാലിന്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44.75 കോടി രൂപ (2.2 കോടി ദിർഹം) തൃശ്ശൂർ ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനി ലീന ജലാലിന്. ലീനയും സഹപ്രവർത്തകരായ ഒമ്പത് പേരും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. നാലുവർഷമായി അബുദാബിയിലെ ഷൊയിഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽ.സി, എച്ച്.ആർ ഉദ്യോഗസ്ഥയാണ്. ഒരുവർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ടെങ്കിലും സ്വന്തം പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നതെന്ന് ലീന പറഞ്ഞു. “ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. തുക എന്ത് ചെയ്യണം എന്ന് തീരുമാനിച്ചിട്ടില്ല. സമ്മാനം അടിച്ചു എന്നറിയിച്ചു കൊണ്ടുള്ള വിളി വന്നപ്പോൾ വ്യാജ കോൾ ആണെന്നാണ് കരുതിയത്. വിശ്വസിക്കാൻ ഏറെ സമയമെടുത്തു. എന്തായാലും ജോലിയിൽ തുടരും. വീട്ടുകാരുമായി ആലോചിച്ച് മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കും… ” ലീന പറഞ്ഞു. പത്ത് ലക്ഷം ദിർഹത്തിനുള്ള സമ്മാനം സുറൈഫ് സുറു, 5ലക്ഷംദിർഹത്തിന് സിൽജോൺ യോഹന്നാൻ, രണ്ടരലക്ഷം ദിർഹത്തിന് അൻസാർ സുക്കറിയാ മൻസിൽ, ഒരുലക്ഷം ദിർഹത്തിന് ദിവ്യ ഏബ്രഹാം എന്നിവരും വിജയം…
Read More » -
പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ മോഷണം നടത്തിയ പൊലീസുകാരനെ ആദ്യം പിരിച്ചുവിട്ടു, പിന്നെ തിരിച്ചെടുത്തു
തളിപ്പറമ്പ്: പൊലീസ് സേനയ്ക്ക് തന്നെ അപമാനമായിരുന്നു കടന്നപ്പള്ളി സ്വദേശി ശ്രീകാന്തിൻ്റെ പ്രവർത്തി. പൊലീസുകാരനായ ഇയാൾ മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എ.ടി.എം കാര്‍ഡ് സൂത്രത്തിൽ അടിച്ചെടുത്തു. പിന്നെ ആ എ.ടി.എം കാർഡ് ഉപയോഗിച്ച് അരലക്ഷത്തോളം രൂപ അക്കൗണ്ടിൽ നിന്നും മോഷ്ടിച്ചു. പരാതിയായി, അന്വേഷണമായി. ഒടുവിൽ ഈ പൊലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ ഇതിനേക്കാൾ മുന്തിയ വീരപ്പന്മാരല്ലേ പൊലീസ് സേനയിൽ നിറയെ എന്ന തിരിച്ചറിവോടെ, പണം കവർന്ന കേസിൽ പിരിച്ചുവിട്ട പൊലീസുകാരനെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു. മോഷണക്കേസിലെ പ്രതിയുടെ ബന്ധുവിന്റെ എടിഎം കാര്‍ഡാണ് പൊലീസുകാരനായ ശ്രീകാന്ത് സൂത്രത്തിൽ കൈക്കലാക്കി പണം കവര്‍ന്നത്. തുടർന്ന് പരാതിക്കാരി തന്നെ കേസ് പിൻ പിൻവലിച്ചെങ്കിലും പൊലീസ് മേധാവികൾക്ക് വീര്യം അടങ്ങിയില്ല. അവർ ശ്രീകാന്തിൻ്റെ പണി തെറിപ്പിച്ചു. ക്ലൈമാക്സിൽ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി കണ്ണൂര്‍ ഡി.ഐ.ജി പുതിയ ഉത്തരവിറക്കി. ശ്രീകാന്തിന്റെ അപേക്ഷ പരിഗണിച്ച് രേഖകള്‍ പരിശോധിച്ചെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. “ശ്രീകാന്തിന്റെ ഭാഗത്തുനിന്നു വീഴ്ച…
Read More » -
നാളെ അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം തീവണ്ടിഗതാഗതം തടസപ്പെടും
താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ 5 ശനിയാഴ്ച അര്‍ധരാത്രിമുതല്‍ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. എല്‍.ടി.ടി.-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയില്‍പ്പെടും. നേത്രാവതി എക്‌സ്പ്രസ് പനവേല്‍വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. എന്നിവിടങ്ങളില്‍നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും റദ്ദാക്കിയവയില്‍പ്പെടും. ദിവ-രത്‌നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ്-സി.എസ്.ടി. എക്‌സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍നിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. സ്റ്റേഷനുകളില്‍നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ…
Read More » -
സ്ത്രീധനം നൽകിയില്ലെന്നും കുട്ടികള്‍ ഇല്ലെന്നും പറഞ്ഞ് പീഡനം. യുവതി തൂങ്ങിമരിച്ചു, ഭര്‍ത്താവ് അറസ്റ്റിൽ
കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് ഗുരുപ്രീതിയില്‍ സുബിന്‍(30) ആണ് അറസ്റ്റിലായത്. ഭാര്യ തൊടിയൂര്‍പുലിയൂര്‍ വഞ്ചി ആതിരാലയത്തില്‍ ആതിര(26) ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണയ്ക്കും പീഡനത്തിനുമാണ് അറസ്റ്റ്. കഞ്ചാവും മറ്റു ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷം സുബിന്‍ ആതിരയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കാതെ സ്വന്തം വീട്ടിലേക്കുപോയ ആതിരയെ വീണ്ടും സ്‌നേഹം നടിച്ച് കൂട്ടിക്കൊണ്ടുവന്ന് ഉപദ്രവം തുടര്‍ന്നു. അഞ്ചുവര്‍ഷംമുമ്പ് ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചതായിരുന്നു. കുട്ടികള്‍ ഇല്ലെന്നും സ്ത്രീധനം തന്നില്ലെന്നും പറഞ്ഞ് ആതിരയെ സുബിൻ നിരന്തരം പീഡിപ്പിച്ചിരുന്നു. ആതിര കടുത്ത മാനസിക പിരിമുറുക്കത്തിലായിരുന്നു. 30ന് ഞായറാഴ്ച വൈകിട്ടാണ് ആതിരയെ കിടപ്പുമുറിയില്‍ഫാനില്‍കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. തലേദിവസം രാത്രിമുതല്‍ ഇരുവരും വഴക്കിട്ടിരുന്നുവെന്നും സുബിന്‍ ആതിരയെ മര്‍ദ്ദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. മരണദിവസം ഉച്ചക്കും സുബിന്‍ ഭാര്യയെമര്‍ദ്ദിച്ചു. ഇയാളുടെ പീഡനം വ്യക്തമായതിനാലാണ് അറസറ്റ്. എ.സി.പി ഷൈനു തോമസ്,എസ്.എച്ച്.ഒ ജി ഗോപകുമാര്‍,എസ്.ഐമാരായ ജയശങ്കര്‍അലോഷ്യസ്,…
Read More » -
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി.ബുധനാഴ്ച്ചത്തേക്കാണ് മാറ്റിയത്.അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന്‍റെ ആവശ്യ പ്രകാരം ജസ്റ്റിസ് പി. ഗോപിനാഥാണ് ഹരജി മാറ്റിവെച്ചത്.
Read More » -
പദ്മ പുരസ്കാരം നിരസിച്ച് ബുദ്ധദേവ് ഭട്ടാചാര്യ
ദില്ലി: പദ്മ പുരസ്കാരം നിരസിച്ച് പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ.ഇന്നാണ് കേന്ദ്രസര്‍ക്കാര്‍ പദ്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തടക്കം നാല് പേര്‍ക്കായിരുന്നു ഈ വര്‍ഷത്തെ പദ്മവിഭൂഷണ്‍ പുരസ്കാരം.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിര്‍ന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേര്‍ക്കായിരുന്നു പദ്മഭൂഷണ്‍. .പദ്മഭൂഷണ്‍ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യയുടെ പ്രസ്താവന സീതാറാം യെച്ചൂരി ട്വിറ്ററില്‍ പങ്കുവച്ചു.
Read More » -
കാത്തിരിക്കൂ, ഉടൻ എത്തും ലഹരിയുടെ രസക്കൂട്ടുകളുമായി കണ്ണൂർ കശുമാങ്ങ’ഫെനി’
സംസ്ഥാനത്ത് ആദ്യമായി കശുമാങ്ങ നീരിൽനിന്ന് ഫെനി എന്ന മദ്യം ഉൽപാദിപ്പിക്കുന്നതിന് സർക്കാറിന്റെ അംഗീകാരം. ഇതിനായി എക്സൈസ് വകുപ്പിന്റെ അന്തിമാനുമതി ഉടൻ ലഭിക്കും. കണ്ണൂർ ജില്ലയിലെ പയ്യാവൂർ സഹകരണ ബാങ്ക് സമർപ്പിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്. കശുമാങ്ങ സംസ്കരിച്ച് ഫെനിയും മറ്റ് ഉൽപന്നങ്ങളും നിർമിക്കുക എന്നത് കശുവണ്ടി കർഷകർ വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. ഫെനിക്ക് പുറമെ സ്ക്വാഷ്, ജാം, അച്ചാർ തുടങ്ങി വിവിധ ഉൽപന്നങ്ങൾ കശുമാങ്ങ കൊണ്ട് നിർമിച്ച് വിൽപന നടത്താനാവുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കശുമാങ്ങയ്ക്കുള്ള ഗുണങ്ങളും വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഉപയോഗശൂന്യമായ കശുമാങ്ങ വലിച്ചെറിയുകയാണ് പതിവ്. ഫെനി ഉൽപാദനം തുടങ്ങുന്നതോടെ കശുവണ്ടിപ്പരിപ്പിനു കിട്ടുന്ന വില തന്നെ മാങ്ങക്കും ലഭിക്കും. ഉൽപാദിപ്പിക്കുന്ന ഫെനി ബിവറേജസ് കോർപറേഷന് വിൽക്കും. രണ്ട് പതിറ്റാണ്ടിന് മുമ്പുതന്നെ ഈ പദ്ധതിയുമായി കർഷകസംഘടനകൾ സർക്കാരിനെ സമീപിച്ചിരുന്നതാണ്. പക്ഷേ അന്ന് അംഗീകാരം ലഭിച്ചിരുന്നില്ല. 2016ൽ ഇതു സംബന്ധിച്ച് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാറിന് വിശദ റിപ്പോർട്ട് സമർപ്പിച്ചു. പദ്ധതിയിലൂടെ ഒരു സീസണിൽ…
Read More » -
നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം:ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ ആനപ്പടി സെന്ററില്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കറിന് പിറകില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു.കണ്ണൂര്‍ കണ്ടന്‍കുളങ്ങര കുഞ്ഞിമംഗലം സ്വദേശി ആദിത്യ ജയചന്ദ്രനാണ് മരണപ്പെട്ടത്.പുലർച്ചെ 4.50 നായിരുന്നു സംഭവം.നാലു വയസ്സുകാരൻ ഉൾപ്പടെ മറ്റ് രണ്ടു പേർകൂടി കാറിൽ ഉണ്ടായിരുന്നെങ്കിലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും അഗ്നി രക്ഷ സേനാംഗങ്ങള്‍ വെട്ടിപ്പൊളിച്ചാണ് യാത്രികരെ പുറത്തെടുത്തത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനിടയാക്കിയതെന്ന് കരുതുന്നു.
Read More » -
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍
ഹേമാംബിക നഗര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സൈനികന്‍ അറസ്റ്റില്‍. കൂത്തനൂര്‍ മൂപ്പുഴ പ്രസൂജിനെയാണ് (26) ഹേമാംബിക നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
‘ആദ്യം ജോജു മാപ്പ്പറയൂ, പിന്നെ ഞങ്ങൾ ആലോചിക്കാം,’ നടൻ ജോജു ജോർജും കോൺഗ്രസും തമ്മിലുള്ള പോര് കടുക്കുന്നു
“ജോജു പറഞ്ഞതെല്ലാം പച്ചക്കളവും അഭാസവുമാണ്. മഹിള കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു… “ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് “കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണം. അതിനു ശേഷം മതി അനുരഞ്ജന ചർച്ചകൾ…” ജോജു ജോർജ് കൊച്ചി: കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജോജു ജോര്‍ജുമായി ഒത്തുതീര്‍പ്പില്ലെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്. ആദ്യം ജോജു ജോര്‍ജ് പരാതി പിന്‍വലിക്കണമെന്നും ജോജു നേരിട്ടെത്തി ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പറയണമെന്നും മുഹമ്മദ് ഷിയാസ് നിലപാട് കടുപ്പിച്ചു. ജോജുവിന്റെ സുഹൃത്തുക്കളാണ് സമവായ നിര്‍ദേശം മുന്നോട്ട് വച്ചത്. ജോജു നേരിട്ട് വന്നിട്ടില്ല ഇതു വരെ. ജോജു ആദ്യം ഖേദം പ്രകടിപ്പിക്കട്ടെ, അതിനു ശേഷം പ്രസ്താവന പിന്‍വലിക്കുന്ന കാര്യം കോണ്‍ഗ്രസ് ആലോചിക്കാമെന്നും ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. നേതാക്കള്‍ക്ക് എതിരായ കേസുകളില്‍ തുടര്‍നടപടികള്‍ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ചു തീരുമാനിക്കും. കോണ്‍ഗ്രസ് നിറവേറ്റിയത് പ്രതിപക്ഷ ധര്‍മമാണ്. ജനങ്ങളെ വെല്ലുവിളിക്കുന്നവരെ മഹത്വവല്‍ക്കരിക്കരുത്. ജോജു…
Read More »