Breaking News
-
ആസാദ് കശ്മീര്‍: ജലീലിനെതിരേ കേസ് എടുക്കാന്‍ ഡല്‍ഹി കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി. ജലീല്‍ എം.എല്‍.എയ്ക്കെതിരേ കേസ് എടുക്കാന്‍ ഉത്തരവ്. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം എഫ്.ഐ.ആര്‍. ഇടാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജലീലിന്റെ പരാമര്‍ശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകനായ ജി.എസ്. മണിയാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് കേസ് എടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. രാജ്യദ്രോഹനിയമം ഉള്‍പ്പെടെ ചുമത്തി ജലീലിനെതിരേ കേസ് എടുക്കണമെന്നായിരുന്നു മണി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഏതൊക്കെ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ല. ഉചിതമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്നാണ് ഡല്‍ഹി തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ ഫെയ്സ്ബുക്കില്‍ ഇട്ട കുറിപ്പിലാണ് പരാതിക്ക് ആധാരമായ പരാമര്‍ശം കെ.ടി. ജലീല്‍ നടത്തിയത്.
Read More » -
ഗ്യാന്‍വാപി കേസ്: ഹിന്ദു വിശ്വാസികളുടെ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി
ലഖ്നൗ: കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതി. 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഹര്‍ജി വരില്ലെന്ന് ജില്ലാ ജഡ്ജി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേസിലെ എതിര്‍കക്ഷികളായ മസ്ജിദ് കമ്മിറ്റിയുടെ വാദം വാരാണസി കോടതി തള്ളി. അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ജില്ലാ ജഡ്ജി എ.കെ.വിശ്വേശയാണ് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. കേസിന്റെ അടുത്തവാദം ഈ മാസം 22ന് നടക്കും. കേസില്‍ ഇരുഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം കഴിഞ്ഞ മാസം 24-നാണ് വിധി പറയാനായി മാറ്റിവെച്ചത്. വാരാണാസി ജില്ലാ കോടതിയിലേക്ക് കേസ് സുപ്രീംകോടതിയാണ് മാറ്റിയത്. ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വീഡിയോ സര്‍വേ നടത്താന്‍ ഏപ്രില്‍ മാസം വാരാണസി കോടതി ഉത്തരവിട്ടിരുന്നു. പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള…
Read More » -
ജോലി വെടിപ്പായില്ല; എസ്.ഐയെയും കൂട്ടരെയും ലോക്കപ്പിലടച്ച് എസ്.പി.
പട്‌ന: ജോലി തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി പോലീസ് ഉന്നതന്‍ കീഴുദ്യോഗസ്ഥരെ ലോക്കപ്പില്‍ അടച്ചതായി ആരോപണം. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ നിഷേധിച്ചുവെങ്കിലും സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ എട്ടിനായിരുന്നു സംഭവം. എസ്.പി. ഗൗരവ് മംഗ്ലയാണ്, സബ് ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള കീഴുദ്യോഗസ്്ഥരെ പിടിച്ച് അകത്തിട്ടത്. നവാഡ നഗര്‍ സ്‌റ്റേഷനിലെ എസ്.ഐമാരായ ശത്രുഘ്‌നന്‍ പാസ്വാന്‍, രാംരേഖ സിങ്, എ.എസ്.ഐ. സന്തോഷ് പാസ്വാന്‍, സഞ്ജയ് സിങ്, രാമേശ്വര്‍ തുടങ്ങിയവര്‍ക്കാണ് സ്വന്തം ലോക്കപ്പില്‍ കിടിക്കാന്‍ സൗഭാഗ്യമുണ്ടായത്. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം, അര്‍ദ്ധരാത്രിയോടെ ഇവരെ പുറത്തുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിഹാര്‍ പോലീസ് അസോസിയേഷന്‍ രംഗത്തെത്തി. എന്നാല്‍, അത്തരത്തില്‍ ഒരു സംഭവും നടന്നിട്ടില്ലെന്ന് എസ്.പി. മംഗ്ല പറയുന്നു. സ്റ്റേഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ സിങ്ങും ഇത് ശരിവെക്കുന്നു. അതേസമയം, ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇവര്‍ വെട്ടിലായിരിക്കുകയാണ്. സംഭവദിവസം രാത്രി ഒമ്പത് മണിയോടു…
Read More » -
ന്യൂനമര്‍ദം അതിതീവ്രമായി; ഇന്നും നാളെയും വ്യാപകമഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്നും നാളെയും വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ -മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ‘ശക്തി കൂടിയ ന്യൂന മര്‍ദ്ദം’ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തീവ്രന്യൂനമര്‍ദ്ദമായാണ് തെക്കന്‍ ഒഡീഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇതിന്റെ ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 3 – 4 ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. ഇതിന്റെ സ്വാധീനഫലമായി ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് ഈ…
Read More » -
തൃശൂരില്‍ പുലികളി നാളത്തന്നെ
തൃശൂര്‍: നാളത്തെ പുലികളിക്ക് മാറ്റമില്ല. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെത്തുടര്‍ന്ന് രാജ്യത്ത് നാളെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുലിക്കളി അനിശ്ചിതത്വത്തിലായത്. കലക്ടര്‍ പുലിക്കളി സംഘങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും മാറ്റമില്ലെന്നും അറിയിച്ചിട്ടുണ്ട്. പുലിക്കളി മാറ്റിവെച്ചാല്‍ തങ്ങള്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് പുലിക്കളി സംഘങ്ങള്‍ വ്യക്തമാക്കി. അഞ്ചു സംഘങ്ങളാണ് പുലിക്കളിക്കായി സജ്ജമാകുന്നത്.
Read More » -
കേരളം കാത്തിരുന്ന രഹസ്യത്തിന്റെ ചുരുളഴിയുന്നു! എ.കെ.ജി. സെന്റര്‍ ആക്രമണക്കേസ് പ്രതിയെ കണ്ടെത്തി
തിരുവനന്തപുരം: കേരളം മുഴുവന്‍ കണ്ണുംകാതും കൂര്‍പ്പിച്ച്് കാത്തിരുന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് സംഭവത്തിന്റെ സൂത്രധാരനെന്ന് അന്വേഷണ സംഘം പറയുന്നു. മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്ന പ്രതിഷേധത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നാണ് വിവരം. പ്രതി എന്ന് സംശയിക്കുന്നയാള്‍ നിരീക്ഷണത്തിലാണ്. ഇനി കണ്ടെത്തേണ്ടത് ബോംബ് നിര്‍മിച്ച സ്ഥലം മാത്രമാണെന്നാണ് വിവരം. പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ കൂടാതെ ഇയാള്‍ക്ക് സഹായങ്ങള്‍ ചെയ്ത് നല്‍കിയവരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതി വിദേശത്ത് കടന്നതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം പ്രതിയുടെയും സഹായികളുടെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്ന ഘട്ടത്തിലാണ് ക്രൈംബ്രാഞ്ചുള്ളത്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും ശക്തിയുള്ള പ്രസ്ഥാനത്തിന്റെ ആസ്ഥാനത്തിനു നേരേ നടന്ന ആക്രമണത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത് അന്വേഷണ സംഘത്തിനു വലിയ നാണക്കേടായിരുന്നു.
Read More » -
പള്ളിയോടം മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ടുപേര്‍ക്കായി തിരച്ചില്‍
ചെങ്ങന്നൂര്‍: അച്ചന്‍കോവിലാറ്റില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥി ആദിത്യന്റെ (18) മൃതദേഹമാണ് കണ്ടെടുത്തത്. പള്ളിയോടം മറിഞ്ഞതിന്റെ 50 മീറ്റര്‍ മാറിയാണ് ആദിത്യന്റെ മൃതദേഹം സ്‌കൂബ സംഘവും നാട്ടുകാരും ചേര്‍ന്ന് കണ്ടെടുത്തത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. രാജേഷ്, വിജീഷ് എന്നിവരാണ് കാണാതായ മറ്റു രണ്ടുപേരെന്ന് മാവേലിക്കര എം.എല്‍.എ അരുണ്‍കുമാര്‍ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നാട്ടുകാരുടെ കണ്‍മുമ്പില്‍വെച്ചാണ് അപകടമുണ്ടാകുന്നത്. ഒരാളെക്കൂടി കാണാതായതായി സംശയമുണ്ടെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ പറഞ്ഞു. തിരച്ചിലിന് നേവിയുടെ സഹായം തേടിയതായും അദ്ദേഹം അറിയിച്ചു. ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിവരികയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്ന് സജി ചെറിയാന്‍ എം.എല്‍.എ പറഞ്ഞു. ആറന്മുള്ള ഉത്രട്ടാതി വള്ളം കളിക്കായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. പമ്പയാറ്റില്‍ വലംവെച്ച…
Read More » -
പമ്പയാറ്റില്‍ ആറന്മുള പള്ളിയോടം മറിഞ്ഞ് മൂന്നുപേരെ കാണാതായി
ചെങ്ങന്നൂര്‍: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് മൂന്നുപേരെ കാണാതായി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ് (18) അടക്കം മൂന്നുപേരെയാണ് കാണാതായത്. മറ്റു രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല. ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മറിഞ്ഞത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കാണാതായവര്‍ക്കു വേണ്ടി പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്. നദിയിലെ നീരൊഴുക്ക് ശക്തമാണെന്നും, അത് തിരച്ചിലിന് തടസമാകുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. ആറന്മുള്ള ഉത്രട്ടാതി വള്ളം കളിക്കായി നീറ്റിലിറക്കിയ പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ളത്തില്‍ അമ്പതോളം പേരുണ്ടായിരുന്നു.
Read More » -
കോഴിക്കോട് വളയത്ത് ബോംബേറ്; ആളപായമില്ല
കോഴിക്കോട്: വളയം ഒ.പി മുക്കില്‍ ബോംബേറ്. ആളൊഴിഞ്ഞ വഴിയില്‍ സ്റ്റീല്‍ ബോംബാണ് എറിഞ്ഞത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് സംഭവം. ബോംബ് വീണ സ്ഥലത്ത് ചെറിയൊരു കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വലിയ തീവ്രതയുള്ള സ്ഫോടക വസ്തുവല്ല ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി്. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പും ഇതിന് സമീപത്തായി സ്ഫോടനം നടന്നിരുന്നു. കഴിഞ്ഞ ദിവസത്തെ സ്ഫോടനത്തിന് ഇതുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്ന് പോലീസ് പറയുന്നു.
Read More » -
ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു
അങ്കമാലി: ഓട്ടോറിക്ഷയും മിനി ടാങ്കര്‍ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു സ്ത്രീകള്‍ മരിച്ചു. ഇന്ന് രാവിലെ ആറേകാലിനായിരുന്നു അപകടമുണ്ടായത്. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. അങ്കമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്.
Read More »