Breaking News

  • ”നിയമസഭയിലെ കൈയാങ്കളി തുടങ്ങിവെച്ചത് യു.ഡി.എഫ്, വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു, ശിവന്‍കുട്ടിയെ തല്ലിവീഴ്ത്തി ബോധം കെടുത്തി”

    തിരുവനന്തപുരം: നിയമസഭ കൈയാങ്കളിയെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനറും കേസിലെ പ്രതിയുമായ ഇ.പി ജയരാജന്‍. കൈയാങ്കളി തുടങ്ങിവെച്ചത് യു.ഡി.എഫുകാരാണെന്നും എല്‍.ഡി.എഫുകാര്‍ അത് പ്രതിരോധിക്കുകയാണ് ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. വി. ശിവന്‍കുട്ടിയെ യു.ഡി.എഫുകാര്‍ തല്ലിവീഴ്ത്തി ബോധം കെടുത്തി, വനിതാ പ്രവര്‍ത്തകരെ കടന്നുപിടിച്ചു. രാഷ്ട്രീയ പകപോക്കിലിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സംഭവം കേസാക്കിയതെന്നും ജയരാജന്‍ ആരോപിച്ചു. നിയമസഭാ കൈയാങ്കളിക്കേസ് ഇന്നലെ കോടതി പരിഗണിപ്പോള്‍ ഇ.പി ജയരാജന്‍ ഒഴികെ കേസിലെ പ്രതികളായ മന്ത്രി വി. ശിവന്‍കുട്ടിയും മറ്റ് സി.പി.എം. നേതാക്കളും ഹാജരായിരുന്നു. കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിച്ചു. എന്നാല്‍, പ്രതികള്‍ കുറ്റം നിഷേധിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കും. വിചാരണ തീയതി അന്ന് തീരുമാനിക്കും അസുഖംമൂലമാണ് ഇ.പി ജയരാജന്‍ ഹാജരാകാത്തതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. അടുത്ത തവണ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേസ് പിന്‍വലിക്കണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയ പശ്ചാത്തലത്തിലാണ് ഹാജരാകണമെന്ന കര്‍ശന നിര്‍ദേശം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍…

    Read More »
  • മുഖ്യമന്ത്രിയുടെ അടുത്തെത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

    ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപത്തേക്ക് എത്തിയ തെരുവ് നായയെ ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍. പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹി എ.കെ.ജി ഭവനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതിനിടെ സംസ്ഥാനത്ത് തെരുവ് നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തിലാണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവെപ്പിന് ശേഷം നായകളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവെപ്പ്. തെരുവ് നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം.  

    Read More »
  • അടിവാരത്ത് വീടിന് നേര്‍ക്ക് രാത്രി വെടിവയ്പ്

    കോഴിക്കോട്: അടിവാരം പൊട്ടിക്കയ്യില്‍ വീടിന് നേരെ വെടിവെപ്പ്. പുത്തന്‍പുരയില്‍ മണിയുടെ വീടിനു നേരെയാണ് വെടിവെപ്പുണ്ടായത്. വീടിന്റെ ചുവരിലും തൂണിലുമാണ് വെടിയുണ്ട പതിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് സംഭവം കണ്ടത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി. തൊട്ടടുത്ത പറമ്പില്‍ നിന്നും നാടന്‍ തോക്കിന്റെ തിരയുടെ ഭാഗങ്ങളും കണ്ടെടുത്തു. വേട്ടയ്ക്ക് പോയവരുടെ തോക്കില്‍ നിന്നാകാം വെടിയുതിര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വനത്തിന് സമീപമുള്ള ഈ പ്രദേശത്ത് കാട്ടുപന്നി ശല്യമുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

    Read More »
  • യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് നേരേ വധശ്രമം? അപകടത്തില്‍ പരിക്കേറ്റു

    കീവ്: യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച തലസ്ഥാന നഗരമായ കീവില്‍ കൂടി സഞ്ചരിക്കവെയായിരുന്നു സംഭവം. അപകടത്തില്‍ സെലന്‍സ്‌കിയ്ക്ക് നിസാര പരുക്കേറ്റ. തലസ്ഥാനമായ കീവില്‍ എസ്‌കോര്‍ട്ട് വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിച്ച സെലന്‍സ്‌കിയുടെ വാഹനവ്യൂഹത്തിന് നേരെ മറ്റൊരു വാഹനം ഇടിച്ചു കയറുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ കൂടെ ഉണ്ടായിരുന്ന ആംബുലന്‍സിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ പരിശോധിച്ചുവെങ്കിലും കാര്യമായ പരിക്കുകളൊന്നും തന്നെ ഇല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നടന്നത് വധശ്രമമാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. യുക്രൈനില്‍ നിലവില്‍ റഷ്യന്‍ സൈന്യം പല മേഖലകളില്‍ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് കാണുന്നത്. പിടിച്ചടക്കിയ പല പ്രദേശങ്ങളും യുക്രൈന്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്തു. പലയിടത്തു നിന്നും റഷ്യന്‍ സൈന്യം പിന്മാറുകയും ചെയ്തു. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹാര്‍കിവ് മേഖലയിലെ രണ്ടു പ്രദേശങ്ങളില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ ഹാര്‍കിവിന് തെക്കുഭാഗത്ത് യുക്രൈന്‍ റഷ്യന്‍ സൈന്യത്തിനുനേരെ ശക്തമായ…

    Read More »
  • സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ 23 ന് അടച്ചിട്ട് പണിമുടക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പമ്പുകളില്‍ മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കണമെന്നും, പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍സ് ഈ മാസം 23 ന് സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടു പണിമുടക്കും. പ്രീമിയം പെട്രോള്‍ അടിച്ചേല്‍പിക്കരുതെന്ന് ഡീലര്‍മാര്‍ പറയുന്നു. എല്ലാ ഇന്ധനകമ്പനികളിലെയും റീട്ടെയ്ലര്‍മാര്‍ക്ക് ഇന്ധനം ഉറപ്പാക്കാന്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് കഴിയുന്നില്ല. കൂടാതെ പ്രീമിയം പെട്രോള്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ല. ഇതുസംബന്ധിച്ച് ഒട്ടേറെ നിവേദനങ്ങള്‍ കമ്പനി മുമ്പാകെ സമര്‍പ്പിച്ചെങ്കിലും അതിനൊന്നും മതിയായ നടപടികള്‍ ഉണ്ടായില്ല. ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് പരിഹാരം കാണാത്ത സാഹചര്യത്തില്‍ പണിമുടക്കല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ഡീലര്‍മാര്‍ പറയുന്നു.    

    Read More »
  • ഗുജറാത്ത് തീരത്ത് 200 കോടിയുടെ പാക് ലഹരി പിടിച്ചു

    അഹമ്മദാബാദ്: 200 കോടിയുടെ ലഹരി വസ്തുക്കളുമായി പാക് ബോട്ട് ഗുജറാത്ത് തീരത്തിന് സമീപം പിടിയില്‍. തീരത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെ 40 കിലോ ലഹരി വസ്തുക്കളുമായാണ് ബോട്ട് എത്തിയത്. തീര സംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ബോട്ട് പിടികൂടിയത്. ബോട്ടും ബോട്ടില്‍ ഉള്ള പാക് പൗരന്മാരെയും അല്‍പ സമയത്തിനകം തീരത്തേക്ക് എത്തിക്കും. 6 പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നതെന്ന് തീര സംരക്ഷണ സേന വ്യക്തമാക്കി. കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തേക്ക് എത്തിച്ച് ശേഷം ഇവരെ ചോദ്യം ചെയ്യും.  

    Read More »
  • ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

    പനജി: ഗോവയില്‍ പ്രതിപക്ഷ നേതാവടക്കം എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബി.ജെ.പിയില്‍ ചേരുന്നത്. ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എം.എല്‍.എമാരാണ് ഉള്ളത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം എം.എല്‍.എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.    

    Read More »
  • രാഹുലിന്റെ യു.പി. പര്യടനം അഞ്ചു ദിവസമാക്കി

    ന്യൂഡല്‍ഹി: വലിയ വിമര്‍ശനം ഉന്നയിക്കുകയും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ചു ദിവസമായി നീട്ടി. കേരളത്തില്‍ 18 ദിവസം ചെലവഴിക്കുന്ന യാത്ര ബിജെപി ഭരിക്കുന്ന യുപിയില്‍ രണ്ടു ദിവസം മാത്രമേയുള്ളൂവെന്ന വിമര്‍ശനമാണ് സിപിഎം ഉന്നയിച്ചത്. യുപിയില്‍ യാത്ര അഞ്ചു ദിവസമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചു. എന്നാല്‍, സിപിഎം വിമര്‍ശനം ഉന്നയിക്കുന്നതിനു മുമ്പു തന്നെ യാത്ര പുനക്രമീച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുപിയില്‍ ആദ്യം തന്നെ അഞ്ചു ദിവസമാണ് പര്യടനം തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. ആര്‍എസ്എസിനെയും ബിജെപിയെയും നേരിടുന്നതിനുള്ള അസാധാരണമായ മാര്‍ഗം എന്ന തലക്കെട്ടോടെ, യാത്രയെ വിമര്‍ശിച്ച് സിപിഎം ട്വീറ്റ് ചെയ്തിരുന്നു.  

    Read More »
  • കാന്‍സര്‍, പ്രമേഹ മരുന്നുകള്‍ക്കു വില കുറയും

    ന്യൂഡല്‍ഹി: കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള ഏതാനും മരുന്നുകള്‍ ഉള്‍പ്പെടുത്തി ദേശീയ അവശ്യമരുന്നു പട്ടിക കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. ഇതോടെ നിരവധി പേര്‍ ആശ്രയിക്കുന്ന ഈ മരുന്നുകള്‍ക്കു വില കുറയും. പ്രമേഹത്തിനുള്ള ഇന്‍സുലിന്‍ ഗ്ലാര്‍ജിന്‍, ആന്റി ട്യൂബര്‍ക്കുലോസിസ് മരുന്നായ ഡെലാമാനിഡ് തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. അവശ്യമരുന്നു പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെ വില ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുടെ നിയന്ത്രണത്തിനു വിധേയമായിരിക്കും. കാന്‍സറിനുള്ള നാലു മരുന്നുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നേരത്തെ നിലവിലുണ്ടായിരുന്ന 43 മരുന്നുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി, 47 എണ്ണം പുതുതായി ഉള്‍പ്പെടുത്തി. മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിച്ചാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ പരമാവധി പത്തു ശതമാനം വില കമ്പനികള്‍ക്കു വര്‍ധിപ്പിക്കാം. നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ പതിനെട്ടു ശതമാനത്തോളം മരുന്നുകളാണ് അവശ്യ മരുന്നു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാധാരണ ഗതിയില്‍ മൂന്നു വര്‍ഷം കൂടുമ്പോഴാണ് ദേശീയ അവശ്യമരുന്നു പട്ടിക പുതുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇതു നീണ്ടുപോവുകയായിരുന്നു.

    Read More »
  • മുളക്കുളത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു

    കോട്ടയം: മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളൂര്‍ പോലീസ് കേസെടുത്തത്. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃഗസ്നേഹികളുടെ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. ഐപിസി 429 അനുസരിച്ചാണ് കേസെടുത്തിട്ടുള്ളത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടര്‍നടപടികള്‍. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ ശവശരീരങ്ങള്‍ പുറത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ഡോക്ടര്‍മാരാണ് പോസ്റ്റ് മോര്‍ട്ടം ചെയ്യുക. ഇന്നലെ 12 നായകളെയാണ് മുളക്കുളത്ത് വിവിധ സ്ഥലങ്ങളിലായി ചത്ത നിലയില്‍ കണ്ടെത്തിയത്. നായകളെ വിഷം കൊടുത്ത് കൊന്നതാണെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവത്തില്‍ ഒരു നടപടിക്കും ഇല്ലെന്ന് മുളക്കുളം പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.      

    Read More »
Back to top button
error: