Breaking News
-
രണ്ടു വർഷമായി പീഡനം, ഒമ്പതാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽ, പീഡനം ഹോം നേഴ്സായ അമ്മ ജോലിക്കു പോകുമ്പോൾ, യുവതിയും മകളും പ്രതിക്കൊപ്പം താമസം തുടങ്ങിയത് രണ്ടാം ഭർത്താവ് ഉപേക്ഷിച്ചതോടെ
കൊല്ലം: കടയ്ക്കലിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തിൽ കണ്ണൂർ സ്വദേശിയായ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നതും പോലീസ് നടപടിയെടുക്കുന്നതും. കഴിഞ്ഞ രണ്ടുവർഷമായി പീഡനത്തിന് ഇരയായിരുന്നെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. ഹോം നേഴ്സായ അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ പ്രതി സ്ഥിരമായി ഉപദ്രവിച്ചിരുന്നെന്നാണ് കുട്ടിയുടെ മൊഴി. കണ്ണൂർ സ്വദേശിയായ പ്രതിയെ വാഗമണ്ണിലെ ഒരു ഹോട്ടലിൽ നിന്നാണ് പോലീസ് പിടികൂടിയത്. കുട്ടിയുടെ അച്ഛൻ ഉപേക്ഷിച്ചുപോയതിന് ശേഷമാണ് ഇയാൾ അമ്മയോടൊപ്പം താമസം തുടങ്ങിയത്. യുവതിയുടെ ആദ്യ ഭർത്താവ് മരിച്ചതോടെ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. ആ ബന്ധത്തിലുണ്ടായ കുട്ടിയേയാണ് ആൺസുഹൃത്ത് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. പ്രതിയെ കടയ്ക്കൽ പോലീസിന് കൈമാറി.
Read More » -
വടകരയിൽ ഷാഫി ജയിച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ട്!! പോലീസിന്റെ പ്രതികരണം സ്വഭാവികം മാത്രം, പേരാമ്പ്രയിൽ ഷാഫി ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നു, മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പോലീസിനെ ആക്രമിച്ചു, കലാപത്തിനു ശ്രമം- ഷാഫിക്കെതിരെ ആരോപണവുമായി എസ്കെ സജീഷ്
വടകര: പേരാമ്പ്ര സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ്. ഷാഫി പേരാമ്പ്രയിൽ കലാപത്തിന് ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് എസ് കെ സജീഷ് ഉന്നയിച്ചത്. മറുഭാഗത്ത് ആളില്ലെന്ന് കണ്ടതോടെ പോലീസിനെ ആക്രമിച്ചെന്നും ജീവഹാനി അടക്കം ലക്ഷ്യം വച്ചെന്നും എസ് കെ സജീഷ് ആരോപിച്ചു. അതുപോലെ അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയിൽ ജയിച്ചത്. തന്റെ മേന്മ കൊണ്ടാണ് ജയം എന്ന ഷാഫിയുടെ അവകാശവാദം യുഡിഎഫ് പരിശോധിക്കണമെന്നും നേതാവ് പറഞ്ഞു. ‘ജീവഹാനി അടക്കം ലക്ഷ്യം വെച്ചു. ആളുകളെ പുറത്ത് നിന്നും എത്തിച്ചു. ഷാഫി വന്നില്ലെങ്കിൽ ഒരു പ്രശ്‌നവും ഉണ്ടാവില്ലായിരുന്നു. ഞാനെന്ന ഭാവമുള്ള രാഷ്ട്രീയ പ്രവർത്തകൻ സമൂഹത്തിന് നല്ലതല്ല. അന്നത്തെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് ഷാഫി വടകരയിൽ ജയിച്ചത്. തന്റെ മേന്മ കൊണ്ടാണ് ജയം എന്ന ഷാഫിയുടെ അവകാശവാദം യുഡിഎഫ് പരിശോധിക്കണം’, എസ് കെ സജീഷ് പറഞ്ഞു. അതുപോലെ പേരാമ്പ്രയിൽ യുഡിഎഫ് അടപടലം വീണെന്നും…
Read More » -
ഇന്ത്യയ്ക്കിട്ട് എട്ടിന്റെ പണി, ചൈനയ്ക്കിട്ടുള്ള പതിനാറിന്റെ പണിക്കുള്ള സഹായം തേടി യുഎസ്!! അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യത്തെ ചെറുക്കാൻ ഇന്ത്യയുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി,
വാഷിങ്ടൺ: തീരുവ യുദ്ധത്തിൽ ഏറ്റവും കൂടുതൽ പണി കൊടുത്ത ഇന്ത്യയിൽ നിന്നു തന്നെ സഹായം തേടി അമേരിക്ക. ആഗോള അപൂർവ ധാതുക്കളുടെ വിതരണത്തിലെ ചൈനീസ് ആധിപത്യം തകർക്കാൻ ഇന്ത്യയുടേയും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്. അപൂർവ ധാതുക്കളുടെ കാര്യത്തിൽ ചൈനയുടെ നിയന്ത്രണത്തിൽ നിന്ന് അമേരിക്ക എങ്ങനെ സ്വയം രക്ഷിക്കുമെന്ന ഫോക്സ് ന്യൂസിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതിനായി ഇന്ത്യയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചൈനയും ലോകവും തമ്മിലുള്ള പോരാട്ടമാണ്. അവർ ലോകത്തിൻ്റെ മുഴുവൻ വിതരണ ശൃംഖലയ്ക്കും വ്യാവസായിക അടിത്തറയ്ക്കും നേരെ തോക്ക് ചൂണ്ടിയിരിക്കുകയാണ്. അത് അനുവദിക്കില്ല. സ്കോട്ട് ബെസ്സെന്റ് വ്യക്തമാക്കി. ചൈന പ്രകോപനപരമായ നീക്കങ്ങൾ നടത്തുകയും യുദ്ധത്തിന് പണം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അമേരിക്കയ്ക്ക് മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണ്. അമേരിക്ക ലോകത്ത് സമാധാനത്തിനായി പ്രയത്നിക്കുമ്പോൾ…
Read More » -
കുട്ടിയെ പുറത്താക്കിയിട്ടില്ല, ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്!! വിദ്യാഭ്യാമന്ത്രി നിലപാട് തിരുത്തണം, ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ നടപടി, കോടതിയാൽ പോകും- ഹിജാബ് വിവാദത്തിൽ സ്‌കൂൾ അധികൃതർ
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദം പറഞ്ഞുഒ ത്തുതീർപ്പാക്കിയ കാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രി നിലപാട് തിരുത്തണമെന്നും സ്‌കൂൾ അധികൃതർ. ഡിഡിഇ ഓഫീസിൽനിന്നുള്ള റിപ്പോർട്ട് സത്യ വിരുദ്ധമാണെന്ന് പ്രിൻസിപ്പൽ പറയുന്നു. തെളിവോടുകൂടി ഇക്കാര്യത്തിൽ സർക്കാരിന് മറുപടി നൽകിയിട്ടുണ്ട്. കുട്ടിയെ പുറത്താക്കിയിട്ടില്ല. ഇപ്പോഴും കുട്ടി ഈ സ്‌കൂളിലെ വിദ്യാർത്ഥിയാണ്. നിരവധി മുസ്‌ലിം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. അവരെല്ലാം സ്കൂളിൻറേതായ സമാനനിർദേശങ്ങളാണ് പാലിക്കുന്നത്. കുട്ടിയുടെ പിതാവിനെ ഉടൻ കാണും. ഇവിടെ കുട്ടികളെല്ലാം തുല്യരാണെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു. അതേസമയം സ്‌കൂൾ മാനേജ്‌മെന്റും വിദ്യാർത്ഥിയുടെ രക്ഷിതാക്കളും തമ്മിൽ ഒത്തുതീർപ്പിലെത്തിയ വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രി നടപടി എടുത്തിരിക്കുന്നതെന്ന് സ്‌കൂൾ അഭിഭാഷക പറഞ്ഞു. ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള വിഷയം എങ്ങനെ മനോഹരമായി സമാവായത്തിലെത്തിക്കാമോ അത്തരത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ് ഇതിനെ കൈകാര്യം ചെയ്തത്. കുഞ്ഞിനെ സ്‌കൂളിൽ നിന്ന് മാറ്റാൻ താല്പര്യമില്ലെന്നും തുടർപഠനം ഇവിടെതന്നെ മതിയെന്നും രക്ഷിതാവ് പറഞ്ഞിരുന്നു. തന്റെ മകളുടെ പേരു പറഞ്ഞ് വർഗീയ…
Read More » -
തമിഴകത്തെ പുത്തൻ സെൻസേഷൻ പ്രദീപ് രംഗനാഥൻ നാളെ കൊച്ചിയിൽ; ‘ഡ്യൂഡ്’ ദീപാവലി റിലീസായി 17ന് തിയേറ്ററുകളിൽ
കൊച്ചി: ലവ് ടുഡേ, ഡ്രാഗൺ സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ പ്രദീപ് രംഗനാഥൻ കൊച്ചിയിലെത്തുന്നു. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഡ്യൂഡ്’ സിനിമയുടെ വിവിധ പ്രൊമോഷൻ പരിപാടികൾക്കായാണ് താരം നാളെ കൊച്ചിയിൽ എത്തുന്നത്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് ആണ്. പ്രദീപിൻറെ മുൻ സൂപ്പർ ഹിറ്റ് സിനിമകളായ ‘ലവ് ടുഡേ’, ‘ഡ്രാഗൺ’ തുടങ്ങിയവയും കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്സ് തന്നെയായിരുന്നു. ദീപാവലി റിലീസായി ഒക്ടോബർ 17നാണ് ‘ഡ്യൂഡ്’ വേൾഡ് വൈഡ് റിലീസിനെത്തുന്നത്. യുവാക്കൾക്കിടയിൽ വലിയ രീതിയിൽ ഫാൻ ഫോളോയിങ് ഉള്ള താരമാണ് പ്രദീപ് രംഗനാഥനെന്നും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നതും സായ് അഭ്യങ്കറിൻറെ പാട്ടുകളുമൊക്കെ ഈ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാക്കിയിരിക്കുകയാണ് ‘ഡ്യൂഡ്’ എന്നും ഇ ഫോർ എൻറടെയ്ൻമെൻറ്സ് സാരഥി മുകേഷ് ആർ മെഹ്ത പറയുന്നു. മികച്ച ഉള്ളടക്കമുള്ള സിനിമകളൊരുക്കുന്ന മൈത്രി മൂവി മേക്കേഴ്സിലും വലിയ വിശ്വാസമാണെുള്ളതെന്നും…
Read More » -
തെറ്റുകൾക്കെതിരെ പോരാടാനുള്ള ജനാധിപത്യത്തിന്റെ ബദലാകുന്ന കോൺഗ്രസ്
കേന്ദ്രസർക്കാറിന്റെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചത് സിവിൽ സർവീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ അംഗത്വമെടുത്തു. കേവലം ഒരു മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോൺഗ്രസിൽ ചേർന്നു എന്നതിലുപരി ഈ വാർത്തയ്ക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. കോൺഗ്രസ് അതിന്റെ പ്രതാപകാലം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു എന്ന രീതിയിലാണ് കോൺഗ്രസിലേക്കുള്ള കണ്ണൻ ഗോപിനാഥന്റെ കടന്നുവരവിനെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ രാജ്യത്ത് ജനാധിപത്യ ആശയങ്ങൾക്കായി നിലകൊള്ളുന്ന മനുഷ്യർക്ക് ഒത്തുകൂടാനുള്ള വേദിയായി കോൺഗ്രസ് രൂപപ്പെടുന്നു എന്ന നിലയിലാണ് ഈ കടന്നുവരവിനെ നാം നോക്കി കാണേണ്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോൺഗ്രസ് തങ്ങളുടെ പ്രവർത്തന ശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ട്. കൃത്യമായി പറഞ്ഞാൽ കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി കാൽനടയായി നടന്ന ഭാരത് ജോഡോ മുതൽ ഇങ്ങോട്ട് കോൺഗ്രസ് പ്രവർത്തനത്തിന്റെ മട്ടും ഭാവവും അടിമുടി മാറ്റിയിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്നങ്ങൾക്ക് കാതോർക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വോട്ട് ചോരി ക്യാമ്പയിലും ശേഷം…
Read More » -
ഇന്ത്യന്‍ ഫുട്ബോളിന് കനത്ത തിരിച്ചടി; ഗോവയില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റു ; ഒരു ദശാബ്ദത്തിന് ശേഷം ബ്ലൂ ടൈഗേഴ്സിന് ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനായില്ല
ഗോവയില്‍ നടന്ന മത്സരത്തില്‍ സിംഗപ്പൂരിനോട് 2-1 ന് തോറ്റതോടെ ഇന്ത്യന്‍ ഫുട്ബോളിന് വീണ്ടും നാണക്കേട്. സൗദി അറേബ്യയില്‍ നടക്കുന്ന 2027-ലെ ഏഷ്യന്‍ കപ്പില്‍ ഇന്ത്യ കളിക്കാനില്ല. തോല്‍വി ഇന്ത്യയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും അടയാന്‍ കാരണമായി. യോഗ്യതാ റൗണ്ടില്‍ നാല് മത്സരങ്ങള്‍ കളിച്ചപ്പോള്‍ സുനില്‍ ഛേത്രി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ആകെ രണ്ട് പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഹോങ്കോങ്ങിനും സിംഗപ്പൂരിനും എട്ട് പോയിന്റ് വീതമുണ്ട്. ഇരു ടീമുകള്‍ക്കും ഒരു മത്സരം കൂടി അവശേഷിക്കുന്ന സാഹചര്യത്തില്‍ ടീമിന് ഒമ്പത് പോയിന്റാകും. ഇന്ത്യന്‍ ടീമിന് അവരെ മറികടക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരെ 0-0 സമനില നേടിയ ഇന്ത്യ, ഹോങ്കോങ്ങിനെതിരായ എവേ മത്സരത്തില്‍ 94-ാം മിനിറ്റിലെ ഗോളില്‍ 1-0 ന് തോറ്റു. കഴിഞ്ഞ ആഴ്ച കല്ലാങ്ങില്‍ സിംഗപ്പൂരിനെതിരെ ഭാഗ്യം കൊണ്ട് 1-1 സമനില നേടിയെങ്കിലും ഇന്നത്തെ ഹോം മത്സരത്തില്‍ അവര്‍ പരാജയം ഏറ്റുവാങ്ങി. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് ഈ കോണ്ടിനെന്റല്‍…
Read More » -
കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം നടത്തി കോണ്‍ഗ്രസ് ; പാലായില്‍ പ്രതിബന്ധമായി മാണി സി കാപ്പന്‍ ; എതിര്‍പ്പുമായി ജോസഫ് വിഭാഗവും
കോട്ടയം: വീണ്ടും മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തി ല്‍ കേരളാ കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ നീക്കം നടത്തി കോണ്‍ ഗ്രസ് നേതൃത്വം. മധ്യകേരളത്തില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കേരളാ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൂടി അനിവാര്യമാണെന്ന കണക്കുകൂട്ടലാണ് ഈ രാഷ്ട്രീയ നീക്കത്തിന് പിന്നില്‍. എന്നാല്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്‍ഡിഎഫിലുള്ള കേരളാ കോണ്‍ഗ്രസ് എമ്മിനെ ഇപ്പോള്‍ യുഡിഎഫില്‍ എത്തിക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ജോസ് കെ മാണിക്ക് പാല സീറ്റില്‍ ഉറപ്പു ലഭിച്ചാല്‍ മുന്നണി മാറ്റം സാധ്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ സിറ്റിംഗ് എംഎല്‍എയായ മാണി സി കാപ്പനെ തള്ളാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ചര്‍ച്ചയ്ക്ക് ഇതേവരെ വ്യക്തത വന്നിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മന്ത്രിയുമായിരുന്ന കെ എം മാണിക്കെതിരെ ബാര്‍ കോഴ വിവാദത്തില്‍ കേസെടുത്തതോടെയാണ് മുന്നണിയില്‍…
Read More » -
തുടര്‍ച്ചയായി പത്തു പരമ്പരകള്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചു ; ഇന്ത്യ നേടിയെടുത്തത് വമ്പന്‍ റെക്കോഡ് ; ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് മൂന്നാം സ്ഥാനത്ത്
വെസ്റ്റിന്‍ഡീസിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തിയതിലൂടെ ഇന്ത്യ 143 വര്‍ഷത്തെ ചരിത്രത്തില്‍ വലിയൊരു റെക്കോഡാണ് ഇട്ടത്. തുടര്‍ച്ചയായി 10 മത്സരങ്ങള്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനോട് തോല്‍വിയറിയാതെ പരമ്പര പൂര്‍ത്തിയാക്കി. ഒരു ടീമിനെതിരെ തുടര്‍ച്ചയായി 10 ടെസ്റ്റ് പരമ്പരകള്‍ ഒരു ടെസ്റ്റ് മത്സരം പോലും തോല്‍ക്കാതെ വിജയിക്കുന്ന ആദ്യ ടീമായിട്ടാണ് ഇന്ത്യ മാറിയത്. ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായി 10 പരമ്പരകള്‍ നേടിയിട്ടുണ്ടെങ്കിലും രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടിരുന്നു. മറുവശത്ത്, 2002 മുതല്‍ ഈ ജൈത്രയാത്രയില്‍ വിന്‍ഡീസിനോട് ഇന്ത്യ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല. അവര്‍ 17 ടെസ്റ്റുകള്‍ വിജയിക്കുകയും 10 എണ്ണം സമനിലയില്‍ ആക്കുകയും ചെയ്തു. ഒരു ടീമിനെതിരെ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ തോല്‍വി അറിയാത്ത യാത്രയാണിത്. ഈ വിജയത്തോടെ നിലവിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യ നാലാമത്തെ വിജയമാണ് കുറിച്ചത്. ഇതോടെ ലോക ടെന്നീസ് ചാംപ്യന്‍ഷിപ്പില്‍ അവര്‍ മൂന്നാം സ്ഥാനത്തെത്തി. ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…
Read More » -
സഹജീവിസ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്നു ; ബാലഗോകുലത്തിന്റെ മറവില്‍ ആര്‍എസ്എസ് ശാഖകളില്‍ നടക്കുന്നത് ബാലപീഡനമാണെന്ന് ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: ബാലഗോകുലത്തിന്റെ മറവില്‍ ആര്‍എസ്എസ് ശാഖയില്‍ നടന്ന ബാലപീഡനമാണ് നടക്കുന്നതെന്നും സഹജീവി സ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കുന്നെന്നും ആക്ഷേപം. കോട്ടയം പാമ്പാടിയില്‍ ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ജാഗ്രതാ സദസുമായി എത്തുകയാണ് ഡിവൈഎഫ്ഐ. കോട്ടയം സ്വദേശിയായ യുവാവിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 17 ന് ബ്ലോക്ക് കേന്ദ്രങ്ങളില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിക്കാനൊ രുങ്ങുകയാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. യുവാവിനെ കൊന്നതാണെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ” ആര്‍എസ്എസ് ശാഖയില്‍ വച്ച് കുട്ടിക്കാലം മുതലേ നേരിടേണ്ടി വന്ന ലൈംഗീക പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് മരണത്തിന് മുന്‍പ് യുവാവ് ഇന്‍സ്റ്റഗ്രാം വഴി പങ്കുവെച്ചത്. അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ പോലും ആര്‍എസ്എസ് ആണെങ്കില്‍ ആ ബന്ധം ഉപേക്ഷിക്കണം എന്ന് പറയണമെങ്കില്‍ ആ യുവാവ് എത്ര മാത്രം പീഡിപ്പിക്കപ്പെട്ടു എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല. സഹജീവി സ്‌നേഹം പഠിക്കേണ്ട ബാല്യങ്ങളെ അപരവിദ്വേഷം പഠിപ്പിക്കുന്ന ഇടമാക്കി, മനുഷ്യത്വം ഇല്ലാത്തവരാക്കി മാറ്റുന്ന ഇത്തരം ശാഖകളിലേക്ക്…
Read More »