Breaking News
-
കരൂര്‍ ദുരന്തത്തില്‍ നിന്നും ശക്തമായി തിരിച്ചുവരാന്‍ വിജയ് ; മരണമടഞ്ഞവരുടെ കുടുംബത്തിന് എല്ലാമാസവും 5000 രുപ, കുട്ടികളുടെ പഠനച്ചെലവും ഏറ്റെടുക്കും ; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ വന്‍ തിരിച്ചടിയേറ്റ തമിഴ്‌സൂപ്പര്‍താരം വിജയ് യും അദ്ദേഹത്തി ന്റെ രാഷ്ട്രീയപാര്‍ട്ടി ടിവികെയും ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനം നടത്തിയാണ് തിരിച്ചുവരുന്നത്. ദുരന്തത്തിന് ഇരയായ കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇവയ്ക്ക് പുറമേ മരിച്ചവരുടെ കുടുംബത്തിന് മാസംതോറും 5000 രുപ ധനസഹായവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 17 ന് വിജയ് കരൂര്‍ ദുരന്തത്തിനിരയായവരുടെ കുടുംബത്തെ കാണാനായി എത്തുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം സഹായധനമായി നല്‍കും. കുട്ടികള്‍ക്ക് താല്പര്യമുള്ളിടത്തോളം എത്രവേണമെങ്കിലും പഠിക്കാം അതിനായുള്ള എല്ലാ വിദ്യാഭ്യാസ ചെലവുകളും പൂര്‍ണമായും വഹിക്കും, കുടുംബങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഏറ്റെടുക്കുമെന്നും ടി വി കെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 27 ശനിയാഴ്ച കരൂര്‍ വേലുചാമിപുരത്ത് ടിവികെ സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു അപകടം കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രീംകോടതി…
Read More » -
തലൈവന്‍ രജനികാന്ത് ഹിമാലയന്‍ തീര്‍ത്ഥാടനത്തില്‍ ; ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹയില്‍ ധ്യാനത്തില്‍ തമിഴ് സൂപ്പര്‍താരം ; ആരാധകര്‍ക്കൊപ്പം സെല്‍ഫിക്കായി സമയം കണ്ടെത്തുന്നു
ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ചലച്ചിത്ര താരങ്ങളില്‍ ഒരാളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ സിനിമ റിലീസിന്റെയോ പ്രഖ്യാപന ത്തിന്റെയോ പേരിലല്ല, മറിച്ച് അദ്ദേഹത്തിന്റെ അഗാധമായ ആത്മീയ യാത്രയുടെ പേരി ലാണ്. സൂപ്പര്‍സ്റ്റാര്‍ഡവും ലാളിത്യവും വിശ്വാസവും സമന്വയിപ്പിക്കുന്നതില്‍ ശ്രദ്ധേയനായ രജനികാന്ത് നിലവില്‍ ഹിമാലയന്‍ തീര്‍ത്ഥാടനത്തിലാണ്. കുറച്ച് നാള്‍ മുമ്പ് ഋഷികേശിലും ബദരീനാഥ് ധാമിലും അദ്ദേഹത്തെ കണ്ടിരുന്നു. ഇത്തവണ, അദ്ദേഹം ലോകമെമ്പാടുമുള്ള ആത്മീയ അന്വേഷകര്‍ക്ക് പുണ്യസ്ഥലമായ ഉത്തരാഖണ്ഡിലെ മഹാഅവതാര്‍ ബാബാജി ഗുഹകള്‍ സന്ദര്‍ശിച്ചു. രജനികാന്ത് ഗുഹ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങ ളില്‍ നിറഞ്ഞു, നിശബ്ദമായ ആത്മപരിശോധനയുടെയും പ്രാര്‍ത്ഥനയുടെയും നിമിഷങ്ങളാ ണ് ഇവ പകര്‍ത്തിയത്. കറുത്ത ജമ്പറും വെള്ള പാന്റ്സും നൈക്കി തൊപ്പിയും ധരിച്ച്, ഒരു ഊന്നുവടിയുമായി, ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ കുക്കുഛിന യ്ക്ക് സമീപ മുള്ള മഹാഅവതാര്‍ ബാബാജി ഗുഹയ്ക്ക് പുറത്ത് രജനികാന്ത് ധ്യാനത്തിലിരി ക്കുന്നതിന്റേ താണ് ദൃശ്യങ്ങള്‍. ഈ സ്ഥലത്ത്, രജനികാന്ത് ശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകളും ധ്യാനവുമായി…
Read More » -
പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമല്ല: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആറു വിക്കറ്റ് നേട്ടം നടത്തുന്നത് ഏറ്റവും പ്രായം കൂടിയ താരം ; തകര്‍ത്തത് ആര്‍ അശ്വിന്റെ റെക്കോര്‍ഡ്
പ്രായം നോമാന്‍ അലിക്ക് ഒരു തടസ്സമേയല്ല. അദ്ദേഹത്തിന് 39 വയസ്സിന് മുകളിലായിട്ടും പാകിസ്ഥാന്റെ സ്പിന്‍ ആക്രമണത്തിന് അദ്ദേഹം ഇപ്പോഴും നേതൃത്വം നല്‍കുന്നു, മാത്രമല്ല ശ്രദ്ധേയമായ പ്രകടനം നടത്തി ലോകറെക്കോഡുമിട്ടു. ഗദ്ദാഫി സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ നോമാന്‍ 112 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ പാകിസ്ഥാന്റെ 378 റണ്‍സിനെതിരെ പ്രോട്ടീസിനെ 269 റണ്‍സിന് പുറത്താക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇത് ടെസ്റ്റ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്, കൂടാതെ കഴിഞ്ഞ അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും അദ്ദേഹം 5-ല്‍ അധികം വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടം നടത്തിയ നോമാന്‍ അലി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരിന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നേട്ടമുണ്ടാക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായിട്ടാണ് മാറിയത്. ഈ ഇടംകൈയ്യന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ റെക്കോര്‍ഡ് തകര്‍ത്തു. അശ്വിന്‍ 2024-ല്‍ ബംഗ്ലാദേശിനെതിരെ 38 വയസ്സും 2 ദിവസവും…
Read More » -
അനൂപ് ആന്റണിവഴി അബിന്‍ വര്‍ക്കിയെ വലവീശി ബിജെപി ; വന്നാല്‍ ഉയര്‍ന്ന പദവികള്‍ കാത്തിരിക്കുന്നു ; കഴിവ് ഉള്ളവര്‍ക്ക് കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആകാം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ തനിക്ക് അതൃപ്തിയില്ലെന്നും സംസ്ഥാനത്ത് തന്നെ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നും വ്യക്തമാക്കിയ അബിന്‍വര്‍ക്കിക്ക് വലയെറിഞ്ഞ് ബിജെപി. അബിന്‍വര്‍ക്കിയെ പോലെയുള്ളവര്‍ ബിജെപിയില്‍ വന്നാല്‍ വലിയ പദവികളാണ് കാത്തിരിക്കുന്നതെന്നും കഴിവുള്ളവര്‍ക്ക് ബിജെപിയില്‍ സ്ഥാനമുണ്ടെന്നും അനൂപ് ആന്റണി. അബിന്‍ വര്‍ക്കിയെ കോണ്‍ഗ്രസ് പരിഗണിക്കണമായിരുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു. അബിന്‍ വര്‍ക്കി കഴിവുള്ള നേതാവാണ്. കഴിവ് ഉള്ളവര്‍ക്ക് ബിജെപിയില്‍ കേന്ദ്ര മന്ത്രിയോ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ഒക്കെ ആകാനാകും. കോണ്‍ഗ്രസില്‍ നിന്നും ഏത് കഴിവുള്ളവര്‍ വന്നാലും ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുമെന്നും അനൂപ് ആന്റണി പറഞ്ഞു. കഴിവ് മാത്രമാണ് ബിജെപിക്ക് മാനദണ്ഡം. കഴിവുള്ള ചെറുപ്പക്കാരെ അംഗീകരിക്കുന്ന പ്രസ്ഥാനമാണ് ബിജെപി. ഏത് വിഭാഗമോ സമുദായമോ ആയാലും കഴിവുണ്ടെങ്കില്‍ ദേശീയ സെക്രട്ടറിയോ കേന്ദ്രമന്ത്രിയോ വരെയും ആയേക്കാം. അബിന്‍ വര്‍ക്കിക്ക് ബിജെപിയിലേക്ക് വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വാഗതം ചെയ്യും. എല്ലാ സമുദായത്തിലുള്ളവര്‍ക്കും ബിജെപിയില്‍ പരിഗണനയുണ്ടാകും. താനും അനില്‍ ആന്റണിയും എല്ലാം അതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ…
Read More » -
ഗാസയില്‍ ഒന്നും അവസാനിച്ചിട്ടില്ല ; ട്രംപ് പോയതിന് തൊട്ടുപിന്നാലെ സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍; ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്, ഇന്ന് മാത്രം ഒമ്പത് മരണം
ഗാസ: അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഗാസാമുനമ്പില്‍ സമാധാനകരാര്‍ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഗാസ സിറ്റിയിലെ ഷുജയ്യ പ്രദേശത്താണ് ആക്രമണമുണ്ടായത്. ഇന്നു മാത്രം ഗാസയില്‍ ഒമ്പത് പേര്‍ മരണമടഞ്ഞതായും അനേകര്‍ക്ക് പരിക്കേറ്റതായിട്ടുമാണ് വിവരം. ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വടക്കന്‍ ഗാസയിലേക്ക് മടങ്ങിയെത്തി സ്വന്തം വീടുകള്‍ തേടി അലയുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായ തെന്നാണ് വിവരം. എന്നാല്‍ പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ചിരുന്ന ഇസ്രയേലി സൈനികരെ സമീപിച്ച ഫലസ്തീനികളെയാണ് സൈന്യം വധിച്ചതെന്നാണ് മറ്റു റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഗാസ സിറ്റിയിലെ അഞ്ച് പേരുള്‍പ്പടെ ഇന്ന് ഇതുവരെമാത്രം ഒമ്പത് പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഖാന്‍ യൂനിസില്‍ ഡ്രോണ്‍ ആക്രമണ ത്തില്‍ ആളുകള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. സമാധാനം ട്രംപ് ഉറപ്പു നല്‍കി മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ സമാധാനം പുലര്‍ന്നുവെന്നും യുദ്ധം അവസാനിച്ചുവെന്നും ട്രംപ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍…
Read More » -
പാലക്കാട്ട് രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ് ; ഒരാള്‍ മറ്റൊരാളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: പാലക്കാട് കല്ലടിക്കോടില്‍ രണ്ട് യുവാക്കള്‍ വെടിയേറ്റ് മരിച്ചതില്‍ ദുരൂഹത തെരഞ്ഞ് പോലീസ്. ഒരാള്‍ മറ്റൊരാളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി യതാകാമെന്നാണ് സംശയം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് പാലക്കാട് കല്ലടിക്കോടി ല്‍ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നേക്കര്‍ മരുതംകാട് സ്വദേശി ബിനു (45)വിനെയും കല്ലടിക്കോട് സ്വദേശി നിതിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിനെ വീടിനുള്ളിലും ബിനുവിനെ വീടിനു സമീപത്തെ റോഡിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിനുവിന്റെ മൃതദേഹത്തിന് അരികില്‍ നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിരുന്നു. ഇരുവരും പരിചയക്കാരും കൂലിപ്പണിക്കാരു മാണെന്നാണ് വിവരം. പ്രദേശവാസികളാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച നിലയില്‍ നാട്ടു കാര്‍ കണ്ടെത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നു. യുവാ ക്കള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കം ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. നിതിനെ വെടിവെച്ചതിനുശേഷം ബിനു ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍…
Read More » -
സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി ; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍കുമാറിനും പണികിട്ടി
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദ്വാര പാലക ശില്പങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് എന്ന് അറിയാമായിരുന്നി ട്ടും വെറും ചെമ്പ് തകിടുകള്‍ എന്നെഴുതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു വിടാന്‍ വേണ്ടി തെറ്റായി തയ്യാറാക്കിയ മഹ്സറില്‍ സാക്ഷിയായി ഒപ്പുവെച്ചെന്നാണ് കണ്ടെത്തല്‍. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ദേവസ്വം ആസ്ഥാനത്തെത്തി. ഔദ്യോ ഗിക അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. വിജിലന്‍സിന്റെ കണ്ടെത്തലില്‍ എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയില്‍ ഉള്ളത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനില്‍ കുമാറും നിലവില്‍ സര്‍വീസിലുള്ളവരാണ്. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോര്‍ഡ് നടപടി എടുക്കുകയും സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി കോടതിയുടെ ഉത്തരവ് അനുസരിച്ച് സ്വീകരിക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.…
Read More » -
ഒറ്റ ദിവസ പരിപാടിക്ക് ചെലവായത് എട്ടുകോടി രൂപയോ? ; ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട് ; അയ്യപ്പസംഗത്തിന്റെ കണക്ക് പുറത്തുവിടണം
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ ഒരു ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായത് കമ്മീഷന്‍ കൂടി ഉള്‍പ്പെട്ട തുകയാണോയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്ര ഭീമമായ തുക ഒറ്റദിവസം കൊണ്ട് ചെലവഴിക്കാന്‍ ഇത് വെള്ളരിക്കാ പട്ടണമാണോയെന്നും പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കിയ സ്പോണ്‍സര്‍മാര്‍ ആരാണെന്നും ചെന്നിത്തല ചോദിച്ചു. തിന്റെ ലോജിക് പിടികിട്ടുന്നില്ലെന്നും ചെലവായ തുകയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദമെന്നും എന്നാല്‍ കാര്യമായി ആരും എത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ നാലു കോടിയോളം രൂപ ബില്‍ ഇനത്തില്‍ മാറിയിട്ടുണ്ട്. അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാര്‍ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഇതുവരെ സ്പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടിയെന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ് പോയിരിക്കുന്നത്. ഏതൊക്കെ ഇനത്തിലാണ് പണം ചെലവാക്കിയതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. നാലായിരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം പോലും വെട്ടി…
Read More » -
ലഹരി വാങ്ങുന്നത് അമ്മയും മകനും ഒരുമിച്ച്; കഞ്ചാവ് വലിക്കാന്‍ പ്രത്യേകയിടം,അഭിഭാഷകയും മകനും എംഡിഎംഎയുമായി പിടിയിൽ
അമ്പലപ്പുഴ(ആലപ്പുഴ):വില്‍പ്പനക്കയ്ക്കായി കൊണ്ടുപോയ എംഡിഎംഎയുമായി അഭിഭാഷകയും മകനും അറസ്റ്റിലായി. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ അഡ്വ. സത്യമോള്‍ (46), മകന്‍ സൗരവ്ജിത്ത് (18) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലിചെയ്തു വരുകയായിരുന്നു സത്യമോള്‍. മൂന്നുഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് ആദ്യം കിട്ടിയത്. തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഉപകരണം, പ്ലാസ്റ്റിക് കൂടുകള്‍ എന്നിവയും കണ്ടെത്തി. എഡിജിപിയുടെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി പോലീസ് സംഘം തിങ്കളാഴ്ച രാവിലെ പുന്നപ്ര പറവൂരില്‍ ദേശീയപാതയില്‍ വാഹനപരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് കാറില്‍ സഞ്ചരിച്ചിരുന്ന പ്രതികള്‍ പിടിയിലായത്. മാസത്തില്‍ പലപ്രാവശ്യം എറണാകുളത്തുപോയി ലഹരിവസ്തുക്കള്‍ വാങ്ങി നാട്ടിലെത്തിച്ച് അമിതലാഭത്തില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍. ലഭിക്കുന്ന പണമുപയോഗിച്ച് ആഡംബരജീവിതം നയിക്കുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. ഗ്രാമിന് 1,000 രൂപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 4,000…
Read More » -
സത്യം തിരിച്ചറിഞ്ഞ് ലോകാരോഗ്യസംഘടന;രണ്ട് മരുന്നുകൾ കൂടി അപകടം,22 കുഞ്ഞുങ്ങളുടെ ജീവനെടുത്ത കൊലയാളിക്ക് സമ്പൂർണ വിലക്ക്
മധ്യപ്രദേശിൽ വ്യാജ ചുമമരുന്നു കഴിച്ച് 22 കുട്ടികൾ മരിച്ചതിനു പിന്നാലെ, അത്തരം രണ്ടു മരുന്നുകൾ കൂടി അപകടകരമെന്നു തിരിച്ചറിഞ്ഞെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മറ്റേതെങ്കിലും രാജ്യങ്ങളിൽ ഈ മരുന്നുകൾ ഉപയോഗത്തിലുണ്ടെങ്കിൽ അറിയിക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിർദേശം നൽകിയിട്ടുണ്ട്. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ്, റെഡ്നെക്സ് ഫാർമസ്യൂട്ടിക്കൽസിന്റെ റെസ്പിഫ്രഷ് ടിആർ, ഷേപ്പ് ഫാർമയുടെ റീലൈഫ് എന്നിവയുടെ ചില ബാച്ചുകളാണ് ഈ പട്ടികയിലുള്ളത്. കുട്ടികളുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം മൂലം ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ഉൽപാദന ലൈസൻസ് അടുത്തിടെ റദ്ദാക്കിയിരുന്നു. കോൾഡ്രിഫ്, സിറപ്പിൽ രാസവസ്തുവായ ഡൈഎഥിലീൻ ഗ്ലൈക്കോൾ (ഡിഇജി) ഉപയോഗിച്ചതായി ലാബ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. ഈ മൂന്നു മരുന്നുകളും ഗുരുതരവും ജീവന് ഭീഷണിയുമായ രോഗങ്ങൾക്കു കാരണമാകുമെന്നും അതിനാൽ അപകടകാരികളാണെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് ഡബ്ല്യുഎച്ച്ഒ നേരത്തേ ഇന്ത്യൻ അധികൃതരോട് അന്വേഷിച്ചിരുന്നു. കോൾഡ്രിഫ് സിറപ്പിൽ, വിഷാംശമുള്ള ഡൈഎഥിലീൻ ഗ്ലൈക്കോൾ അനുവദനീയമായതിന്റെ ഏകദേശം 500 മടങ്ങ് അളവിൽ അടങ്ങിയിരുന്നെന്നും മധ്യപ്രദേശിൽ…
Read More »