Breaking News
-
ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറി ; ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍
ഇന്‍ഡോര്‍: ദീപാവലിയുടെ ഭാഗമായുളള ഇന്‍ഡോറിലെ ഹിംഗോട്ട് യുദ്ധത്തില്‍ 35 പേര്‍ക്ക് പൊള്ളല്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ധീരതയുടെയും പാരമ്പര്യത്തിന്റെയും ആഘോഷം അരാജകത്വത്തിലേക്കും തീക്കളിയിലേക്കും മാറിയത്. പരിക്കേറ്റവരെ സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതായി പറയപ്പെടുന്ന തുറ, കലാംഗി ടീമുകള്‍ തമ്മിലുള്ള കടുത്ത മത്സരം കാണാന്‍ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടി, ഈ ആചാരം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. കാതടപ്പിക്കുന്ന ഡ്രമ്മുകളുടെയും ചുഴലിക്കാറ്റിന്റെയും ശബ്ദങ്ങള്‍ക്കിടയില്‍, യോദ്ധാക്കള്‍ വെടിമരുന്ന് നിറച്ച ഉണങ്ങിയതും പൊള്ളയായതുമായ പഴങ്ങള്‍ – കത്തുന്ന ഹിംഗോട്ടുകള്‍ – വയലിലുടനീളം എറിഞ്ഞു, ഉത്സവ അന്തരീക്ഷത്തെ ഒരു ഉജ്ജ്വലമായ പോരാട്ടത്തിന്റെ വേദിയാക്കി മാറ്റി. ഗൗതംപുരയിലെ തുറ ടീമും റൂഞ്ചിയിലെ കലാംഗി ടീമും തമ്മില്‍ നടന്ന ഹിംഗോട്ടുകളുടെ പോരാട്ടം, ദേവനാരായണ ക്ഷേത്രത്തിന് സമീപം ഇരുപക്ഷവും ഏകദേശം 200 അടി അകലത്തില്‍ സ്ഥാനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ആരംഭിച്ചത്. പരമ്പരാഗത വസ്ത്രം ധരിച്ച്, കൈകളില്‍ പരിചകളും തോളില്‍ ഹിംഗോട്ടുകള്‍ തൂക്കിയിട്ടും, യോദ്ധാക്കള്‍ മുളങ്കമ്പുകള്‍ കത്തിച്ച് എതിരാളികള്‍ക്ക് നേരെ ജ്വലിക്കുന്ന…
Read More » -
പിണറായിക്ക് അയച്ചതെന്ന് പറഞ്ഞ് അസഭ്യ കവിത പ്രചരിപ്പിക്കുന്നു; തനിക്കെതിരെ ഗുരുതര സൈബര്‍ ആക്രമണം ; വീണ്ടും ശക്തമായ പ്രതിഷേധവുമായി ജി സുധാകരന്‍ രംഗത്ത്
ആലപ്പുഴ: പാര്‍ട്ടിയില്‍ നിന്നും സൈബര്‍ ആക്രമണം നടക്കുന്നതായി വീണ്ടും ആരോപണവു മായി സിപിഐഎം നേതാവ് ജി.സുധാകരന്‍. ഗുരുതര സൈബര്‍ കുറ്റമെന്നും, സൈബര്‍ പൊലീസ് ശ്രദ്ധിക്കണമെന്നും ജി സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയ്ക്ക് താന്‍ അയച്ച കവിത എന്ന പേരില്‍ ഒന്ന് പ്രചരിക്കുന്നു. തന്റെ പേരില്‍ ക്രിമിനല്‍ സ്വഭാവമുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. തന്നെ മനപ്പൂര്‍വ്വം അപമാനി ക്കുകയാണ്. ‘എന്റെ പടത്തോടുകൂടി ക്രിമിനല്‍ സ്വഭാവമുള്ള പല പോസ്റ്റുകളും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ സര്‍ക്കുലേറ്റ് ചെയ്യുന്നു. ഇത് മനപ്പൂര്‍വ്വം എന്നെ അപമാനിക്കാന്‍ വേണ്ടിയാണ്’ എന്നും സുധാകരന്‍ പറഞ്ഞു. കോഴിക്കോടുള്ള ഒരു സുഹൃത്താണ് അവരുടെ ഗ്രൂപ്പില്‍ കവിത വന്നതായി തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധാകരന്‍ വ്യക്തമാക്കി. ജി.സുധാകരന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം…. ‘സ. പിണറായി വിജയന് ജി സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്നു പറഞ്ഞ് ഇപ്പോള്‍ ഒരു അസഭ്യ കവിത താഴെയുള്ള എന്റെ പടത്തോടുകൂടി കോഴിക്കോട്ടുള്ള ഒരു സുഹൃത്ത് ശ്രീ ബാബു ചെറിയാന്‍ അവരുടെ ഗ്രൂപ്പില്‍ വന്നതായി…
Read More » -
ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ല ; വെറുതേ കുപ്പായവുമിട്ട് നടക്കാമെന്നേയുള്ളൂ ; കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകാന്‍ പോകുന്നില്ലെന്നും ഇ പി ജയരാജന്‍
തിരുവനന്തപുരം: മുഖ്യമന്ത്രികുപ്പായമിട്ട് വെറുതേ നടക്കാമെന്നും ഇനി കേരളചരിത്രത്തില്‍ പോലും കോണ്‍ഗ്രസിന് ഇനിയൊരു മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കോണ്‍ഗ്രസിന് ഇനി സ്ഥാനമില്ലെന്നും കേരളം പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണെന്നും പറഞ്ഞു. ആര് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചാലും ആരും അതാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. ഇന്ന് രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇടതുപക്ഷ ഐക്യം പ്രസക്തമാണെന്നും പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സുശക്തമായാണ് നിലകൊള്ളുന്നത്. സാഹചര്യങ്ങള്‍ മുതലെടുത്ത് മുന്നണിയെ ദുര്‍്ബലപ്പെടുത്താന്‍ നോക്കിയാലും സാധിക്കില്ല. പാര്‍ട്ടിക്കകത്ത് കുഴപ്പം ഉണ്ടാക്കാമെന്ന്് ഇടതുപക്ഷ വിരോധികള്‍ കരുതുന്നുണ്ടെങ്കില്‍ അത് കേരളത്തില്‍ നടപ്പിലാകാന്‍ പോകുന്നില്ലെന്നും പറഞ്ഞു. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടക പാര്‍ട്ടികള്‍ക്കോ മറ്റുള്ളവര്‍ക്കോ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍, ആ അഭിപ്രായങ്ങള്‍ പറയുകയും ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യും. കേന്ദ്ര ആവിഷ്‌കൃത പദ്ധതികള്‍ പൊതുവായി ചര്‍ച്ച ചെയ്ത് കേരളത്തിന്റെ പൊതു താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റാണ്…
Read More » -
ഏഷ്യാ കപ്പ് വിജയം: ഒടുവില്‍ രക്ഷയില്ലാതെ മൊഹ്സിന്‍ നഖ്വി ഒടുവില്‍ ടീം ഇന്ത്യയെ അഭിനന്ദിച്ചു; വിവാദത്തില്‍ ബിസിസിഐയുടെ പരാതിക്ക് മൊഹ്സിന്‍ നഖ്വിയുടെ മറുപടി നല്‍കി
ഏഷ്യാ കപ്പ് 2025 ഫൈനലിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ നിന്ന് ട്രോഫി നീക്കം ചെയ്യാന്‍ തീരുമാനിച്ചതിന് ശേഷം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവിയും പാകിസ്ഥാന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്സിന്‍ നഖ്വിയ്ക്ക് മേല്‍ സമ്മര്‍ദ്ദമേറുന്നു. ഇന്ത്യന്‍ ടീമിന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പലതവണ അഭ്യര്‍ത്ഥിച്ചിട്ടും ട്രോഫി കൈമാറാന്‍ വിസമ്മതിക്കുന്ന നഖ്‌വി ഒടുവില്‍ ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി എത്തുകയും ബിസിസിഐ യുടെ കത്തിന് മറുപടി നല്‍കുകയും ചെയ്തു. അതേസമയം ഏഷ്യാകപ്പ് ഇപ്പോഴും ദുബായിലെ നഖ്‌വിയുടെ ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ട്രോഫി ഇന്ത്യന്‍ ടീമിന് നേരിട്ട് മാത്രമേ കൈമാറുകയുള്ളൂ എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിസിസിഐ വിസമ്മതിക്കുന്നു. എന്നാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ കൂടിയായ നഖ്വി, ബിസിസിഐയുടെ ഔദ്യോഗിക പരാതി കത്തിന് മറുപടി നല്‍കി. തന്റെ ഔദ്യോഗിക മറുപടിയില്‍, സെപ്റ്റംബര്‍ 30-ന് നടന്ന വാര്‍ഷിക പൊതുയോഗത്തിന് തൊട്ടുമുമ്പ് ബിസിസിഐ തനിക്കെഴുതിയ കത്ത് ലഭിച്ച കാര്യം നഖ്വി അംഗീകരിച്ചു. ഏഷ്യാ…
Read More » -
സര്‍ഫാസ് ഖാന്റെ മതമാണോ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെ അര്‍ഹമായ സ്ഥാനത്ത് നിന്നും തഴയാന്‍ കാരണം ; കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ഷാമാ മുഹമ്മദ് വീണ്ടും വിവാദമുണ്ടാക്കുന്നു
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്ക എ ടീമിനെതിരേയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ നിന്നും മധ്യനിര ബാറ്ററായ സര്‍ഫറാസ് ഖാനെ ഒഴിവാക്കിയതിന് പിന്നില്‍ മതപരമായ വിവേചനമാണെന്ന കോണ്‍ഗ്രസ് നേതാവ് ഷാമ മുഹമ്മദിന്റെ ആരോപണം വലിയ വിവാദമായി മാറുന്നു. ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖനായ ഖാനെ, ഈ മാസം അവസാനം ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിയില്‍ ദക്ഷിണാഫ്രിക്ക ‘എ’ ടീമിനെതിരെ കളിക്കാനിരിക്കുന്ന സ്‌ക്വാഡില്‍ നിന്നാണ് ഒടുവിലായി ഒഴിവാക്കിയത്. പന്തിന്റെ തിരിച്ചുവരവാണ് ഖാനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദേശീയ ടീമില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഈ ഒഴിവാക്കല്‍ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. 28 വയസ്സുള്ള ഈ ക്രിക്കറ്റ് താരം കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ഹോം പരമ്പരയിലാണ് അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരായ മത്സരങ്ങളില്‍ പരിക്ക് കാരണം അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നില്ല. ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ‘കുടുംബപ്പേര്’ കാരണമാണെന്ന് ഷമ ആരോപിച്ചു. ഇത് അദ്ദേഹത്തിന്റെ മതത്തെ സൂചിപ്പിക്കുന്നു. ”സര്‍ഫറാസ് ഖാനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കുടുംബപ്പേര്…
Read More » -
”ഞാന്‍ ഇപ്പോള്‍ തൂങ്ങിമരിച്ച് ജീവിതം അവസാനിപ്പിക്കുകയാണ്” 22 വയസ്സുകാരന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു ; കാരണം യുവതിയുടെ മാതാപിതാക്കളെന്ന് പോസ്റ്റ്
റായ്്പൂര്‍: ചത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ 22 വയസ്സുള്ള ഒരു യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ‘കുറ്റസമ്മതം’ പോസ്റ്റ് ചെയ്ത് ആത്മഹത്യ ചെയ്തു. തന്റെ ഈ കടുംകൈക്ക് കാരണം ഭാര്യയുടെ മാതാപിതാക്കളാണെന്ന് യുവാവ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ആരോപിക്കുന്നു. കരെലിബാഡി പോലീസ് ഔട്ട്പോസ്റ്റിന്റെ പരിധിയിലുള്ള ഹാര്‍ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹിതേഷ് യാദവ്, ലക്ഷ്മി യാദവ് ദമ്പതികളാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ദമ്പതികള്‍ മുറിയിലേക്ക് പോയത്. പിറ്റേന്ന് രാവിലെ വാതിലില്‍ പലതവണ മുട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ഹിതേഷിന്റെ മൂത്ത സഹോദരനായ ഗിതേശ്വര്‍ യാദവ് വെന്റിലേഷനിലൂടെ മുറിയിലേക്ക് നോക്കിയപ്പോള്‍ ലക്ഷ്മി നിലത്ത് അനക്കമില്ലാതെ കിടക്കുന്നതും ഹിതേഷ് സീലിംഗില്‍ തൂങ്ങിനില്‍ക്കുന്നതും കണ്ടു. വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞത്, ലക്ഷ്മിയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്നും…
Read More » -
സമോസയുടെ പേരില്‍ കുട്ടികള്‍ തമ്മില്‍തര്‍ക്കം, പരിഹരിക്കാന്‍ ചെന്ന 65-കാരനെ വാളുകൊണ്ട് വെട്ടിക്കൊന്നു ; യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു
പാറ്റ്‌ന: സമോസയുടെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് 65 വയസ്സുള്ള ഒരു കര്‍ഷകനെ യുവതി വെട്ടിക്കൊന്നു. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ കൗലോദിഹാരി ഗ്രാമവാസിയായ ചന്ദ്രമ യാദവ് ഞായറാഴ്ചയാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവ് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. കൗലോദിഹാരി ഗ്രാമത്തിലെ ഒരു കുട്ടി സമോസ വാങ്ങാന്‍ പോയപ്പോള്‍, മറ്റ് ചില കുട്ടികള്‍ ഭക്ഷണ സാധനം തട്ടിപ്പറിക്കുകയും അവനെ ആക്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്്. ഇത് കുട്ടികളുടെ കളിയായി കണ്ട ചന്ദ്രമ യാദവ് അവരുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനായി സമോസ കടയിലേക്ക് പോയി. അവിടെവെച്ച് അദ്ദേഹം മറ്റ് ഗ്രാമവാസികളോടും സംസാരിക്കാന്‍ തുടങ്ങി, എന്നാല്‍ ഇതിനിടെ വാക്ക് തര്‍ക്കമുണ്ടായി. വാക്ക് തര്‍ക്കം മൂര്‍ച്ഛിച്ചതോടെ, ഒരു യുവതി വാളെടുത്ത് യാദവിന്റെ തലയ്ക്ക് വെട്ടുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പട്‌നയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യാദവിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൊലപാതകത്തിന് പിന്നാലെ പോലീസ് ഉടന്‍ നടപടി…
Read More » -
പ്രഭാസ്- ഹനു രാഘവപുടി പാൻ ഇന്ത്യൻ ചിത്രം ടൈറ്റിൽ പോസ്റ്റർ റിലീസ് നാളെ
കൊച്ചി: തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നാളെ പുറത്തുവിടും. രാവിലെ 11.07 നാണ് പോസ്റ്റർ പുറത്തു വിടുക. ‘സീതാ രാമം’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ താരനിരയിൽ ബോളിവുഡ് ഇതിഹാസം അനുപം ഖേറും ഉണ്ടാകുമെന്നുള്ള അപ്‌ഡേറ്റ് നേരത്തെ പുറത്തു വന്നിരുന്നു. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര…
Read More » -
ആ നോട്ടത്തിലുണ്ട് എല്ലാം! ജോജു ജോർജ്ജിൻ്റെ ജന്മദിനത്തിൽ ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളൻ’റെ സ്പെഷൽ പോസ്റ്റർ പുറത്ത്
കൊച്ചി: സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ ‘വലതുവശത്തെ കള്ളൻറെ’ ജോജു ജോർജ്ജ് ജന്മദിന സ്പെഷൽ പോസ്റ്റർ പുറത്ത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോർജജാണ് പോസ്റ്ററിലുള്ളത്. ജോജുവിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിൻറേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റിൽ പോസ്റ്ററും ബിജു മേനോൻ്റെ ജന്മദിനത്തിൽ പുറത്തിറക്കിയ സ്പെഷൽ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന…
Read More » -
മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്, അതിനാൽ കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ല, എംവി ഗോവിന്ദൻ ചോദിച്ചത് കേട്ടില്ലേ, എന്തിനാണ് സിപിഐ ഇങ്ങനെ നാണം കെട്ട് എൽഡിഎഫിൽ നിൽക്കുന്നത്, ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം- പ്രതിപക്ഷ നേതാവ്
പാലക്കാട്: പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, പക്ഷെ ബിജെപിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പാണ് പി എം ശ്രീ പദ്ധതി നടപ്പാക്കിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അതേസമയം സിപിഐയെ പരിഹസിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ നാണം കെട്ട് എന്തിനാണ് ഇങ്ങനെ എൽഡിഎഫിൽ നിൽക്കുന്നതെന്നും ചോദിച്ചു. ആരാണ് സിപിഐയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ചോദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ആ ചോദ്യം. എന്നാൽ താൻ സിപിഐയെ മുന്നണിയിലേക്ക് ക്ഷണിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു. എൻഡിഎയിൽ നിന്നും എൽഡിഎഫിൽ നിന്നും നിരവധിപേർ യുഡിഎഫിലേക്ക് വരാനായി കാത്തു നിൽക്കുന്നുണ്ട്. എന്നാൽ നിലവിൽ ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഇതിനിടെ സ്വർണ്ണ കവർച്ചയിൽ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന…
Read More »