NEWS

കള്ളപ്പണം വെളുപ്പിക്കൽ; ഐ.എ.എസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

റായ്പൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി ഐ.എ.എസ് ഉദ്യോഗസ്ഥനെയും മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

ചണ്ഡീഗഡ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്ണോയിയെയും മറ്റ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. ഈയാഴ്ച ആദ്യം ഛത്തീസ്ഗഡിലെ വിവിധ നഗരങ്ങളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്.

ഇന്ദ്രമണി ഗ്രൂപ്പിലെ വ്യവസായി സുനില്‍ അഗര്‍വാള്‍, ഒളിവില്‍ കഴിയുന്ന വ്യവസായി സൂര്യകാന്ത് തിവാരിയുടെ അമ്മാവന്‍ ലക്ഷ്മികാന്ത് തിവാരി എന്നിവരെയാണ് സമീര്‍ വിഷ്ണോയിക്കൊപ്പം റായ്പൂരില്‍ നിന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്.

Signature-ad

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.നാലു കോടി രൂപയും ആഭരണങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

2009 ബാച്ചിലെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഓഫീസറായ സമീര്‍ വിഷ്ണോയ് ഇപ്പോള്‍ ഛത്തീസ്ഗഡ് ഇന്‍ഫോടെക് പ്രൊമോഷന്‍ സൊസൈറ്റിയുടെ സി.ഇ.ഒ ആണ്.

 

 

സംസ്ഥാനത്തെ കല്‍ക്കരി, ഖനന ട്രാന്‍സ്പോര്‍ട്ടര്‍മാരില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്വകാര്യ വ്യവസായികളും കൈക്കൂലി ഈടാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയാണ് അറസ്റ്റിലേക്ക് നയിച്ചത്.

Back to top button
error: