HealthLIFE

വെറും വയറ്റിൽ ചായയ്ക്കും കാപ്പിയ്ക്കും മുമ്പ് വെള്ളം കുടിക്കണോ?

രു ചൂടൻ ചായയിലോ കാപ്പിയിലോ ദിവസം തുടങ്ങിയാൽ ഊർജ്ജസ്വലരായിരിക്കും എന്ന് പലരും ചിന്തിക്കുന്നു. ഉറക്കമുണർന്നാൽ ഉടൻ തന്നെ ബെഡ് കോഫി കിട്ടണമെന്ന് പോലും നിർബന്ധമുള്ളവരുണ്ട്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ, ഈ ശീലം നിങ്ങളുടെ ശരീരത്തിന് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യും. അതായത്, ചായ ആത്യന്തികമായി സുഖപ്രദമായ ഒരു പാനീയമായിരിക്കാം. എന്നാൽ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കുടിക്കുന്നത് നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുന്നതിലേക്ക് നയിക്കും.

അതുല്ലെങ്കിൽ ആമാശയത്തിൽ ഇത് ആസിഡുകൾ ഉണ്ടാക്കുകയും നിങ്ങളുടെ ദഹന പ്രക്രിയയെ നശിപ്പിക്കുകയും ചെയ്യും. രാവിലെ ചായ ശീലമാക്കിയിട്ടുള്ളവരുടെ കുടലിൽ ബാക്ടീരിയ രൂപപ്പെടുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുകയും ദഹനത്തിനും നെഞ്ചെരിച്ചിലും കാരണമാവുകയും ചെയ്യും. അതുപോലെ കോഫിയിലുള്ള കഫീൻ എന്ന പദാർഥത്തിന് ഡൈയൂററ്റിക് സ്വഭാവമുള്ളതിനാൽ നിർജ്ജലീകരണത്തിന് കാരണമാകുമെന്നും പറയുന്നു. എന്നാൽ രാവിലെ ബ്രൂ കോഫിയോ മറ്റോ കുടിയ്ക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വലിയ സഹായമാകുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Signature-ad

ചായയുടെയും കാപ്പിയുടെയും PH മൂല്യങ്ങൾ യഥാക്രമം 4 ഉം 5 ഉം ആണ്. അതിനാൽ അവ അസിഡിറ്റിക്ക് കാരണമാകും. എന്നാൽ ഈ പാനീയങ്ങൾ കുടിക്കുന്നതിന് മുമ്പ് തിളപ്പിച്ചാറ്റിയ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ആസിഡ് ഉൽപ്പാദനം നിയന്ത്രിക്കാൻ സഹായിക്കും. അല്ലാത്തപക്ഷം അത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കോ അൾസറിനോ വഴിവയ്ക്കും. രാത്രി സമയങ്ങളിൽ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നതിനാൽ രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

അതിരാവിലെ കുടിക്കുന്ന വെള്ളം ശരീരത്തിലെ ജലാംശം വർധിപ്പിക്കുന്നതിലൂടെ നെഞ്ചെരിച്ചിൽ, അസിഡിറ്റി, തലവേദന എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കുടൽ വൃത്തിയാക്കുന്നതിലൂടെയും മലവിസർജ്ജനത്തെ സഹായിക്കുന്നതിലൂടെയും മലബന്ധം പോലുള്ള പ്രശ്നമുള്ളവർക്കും വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് സഹായകമാകും. രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ മുഖക്കുരു, തൊണ്ടവേദന, ആർത്തവ സമയത്തുണ്ടാകുന്ന വേദന തുടങ്ങിയ അസ്വസ്ഥതകളെ മറികടക്കാനാകും.
ദഹന പ്രശ്‌നങ്ങൾ, രക്തത്തിൽ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ എന്നിവയ്ക്കും വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് പ്രശ്നമാകും. ചിലപ്പോൾ മാനസികാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിനും ഇത് കാരണമാകും.

Back to top button
error: