‘രാഹുലിനെ വീഴ്ത്തിയതുകൊണ്ട് കാര്യമില്ല, ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണം’ ; മുന്‍കൂര്‍ ജാമ്യം കോടതി നിരസിച്ചതിന് പിന്നാലെ പ്രതികരണവുമായി സരിന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂട്ടിയത് കൊണ്ടുമാത്രം കാര്യമില്ലെന്നും ആ പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ മൂന്നുപേരും വീഴണമെന്നും പാലക്കാട് രാഹുലിനെതിരേ മത്സരിച്ച ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി സരിന്‍. പാര്‍ട്ടിക്കുളളിലെ തെറ്റുകളെ തിരിച്ചറിഞ്ഞ് പുഴുക്കുത്തുകളെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരുമെന്നും പറഞ്ഞു.
വെറുതെയല്ല താന്‍ ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും പൊളിറ്റിക്കല്‍ ക്രൈം സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചതെന്നും അവര്‍ നടത്തിയ ഹവാല, റിവേഴ്സ് ഹവാല ഇടപാടുകളെല്ലാം ചര്‍ച്ചയിലേക്ക് വരുമെന്നും സരിന്‍ വ്യക്തമാക്കി. കെ സി വേണുഗോപാലിനെ പോലും അശക്തനാക്കിക്കൊണ്ട് കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി വരാന്‍ പോകുന്ന ഭരണമാറ്റത്തിന്റെ പേരില്‍ തൂക്കിവിറ്റവരാണ് അവര്‍. ഈ പൊളിക്കിറ്റല്‍ ക്രൈം സിന്‍ഡിക്കേറ്റിലെ ബാക്കി രണ്ടുപേര്‍ രണ്ട് ചേരികളിലായി തിരിഞ്ഞുകൊണ്ട് ചെയ്തുകൊണ്ടിരിക്കുന്ന സകല ഇടപാടുകള്‍ക്കും ഇടപെടലുകള്‍ക്കും ക്ലാരിറ്റി വരും. അത്തരം പരാതികളൊക്കെ ആഭ്യന്തരമന്ത്രി പിണറായി വിജയന്റെ കയ്യിലുണ്ട്. പരാതികള്‍ മാത്രമല്ല തെളിവുകളുമുണ്ടെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
‘ഇയാളെ മാത്രം പൂട്ടിയത് കൊണ്ട് കാര്യമില്ല. ഈ ക്രൈം സിന്‍ഡിക്കേറ്റ് ഓപ്പറേറ്റ് ചെയ്യുന്ന തിന് പല രീതികളുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എങ്ങനെ യായിരുന്നു ഇവര്‍ മാത്രം പങ്കുകൊണ്ടിരുന്നത്? അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനെ ഇവര്‍ എങ്ങനെയാണ് നോക്കുകുത്തിയായി മാറ്റിയത്? രാഹുല്‍ മാങ്കൂട്ട ത്തിലിന് എതിരായ കോടതി വിധി കോണ്‍ഗ്രസിലെ സ്ത്രീകള്‍ക്ക് കൂടി വേണ്ടിയുളള താണെന്ന് പി സരിന്‍. രാഹുലിന് മുന്‍കൂര്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞപ്പോള്‍ കേരളത്തിലെ സ്ത്രീകള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുകയായിരുന്നു വെന്നും പറഞ്ഞു.






