തിരുവനന്തപുരം: കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കാനായി പോയ ബസ്, പിടിച്ചുവെച്ച ഗ്രാമവാസികളിൽ നിന്ന് മോചിപ്പിച്ച് പൊലീസ്. ഝാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ പോയ ബസും ജീവനക്കാരെയുമാണ് ഗ്രാമവാസികൾ തടഞ്ഞുവെച്ചത്.
കേരളത്തിലേക്ക് പോകാൻ പതിനഞ്ചു പേർ കാത്തു നിൽക്കുന്നു എന്നറിയച്ചാണ് ഗ്രാമവാസികൾ ബസ് ഗ്രാമത്തിലെത്തിച്ചത്.ഗ്രാമത്തിലെത്തിയപ്പോൾ ബസും ജീവനക്കാരെയും ബന്ധികളാക്കി. ആറു മാസം മുമ്പ് ഗ്രാമത്തിൽ നിന്നും കൊണ്ടു പോയ തൊഴിലാളികളിൽ ചിലർക്ക് ശമ്പളം കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ ജീവനക്കാരെയും ബസും പിടിച്ചുവെച്ചത്.
ഇടുക്കി കട്ടപ്പന സ്വദേശി സാബുവിൻറെ ഉടമസ്ഥതയിലുള്ള ബസാണ് പിടിച്ചുവെച്ചത്. ഇടുക്കി കൊച്ചറി സ്വദേശി അനീഷ്, മേരികുളം സ്വദേശി ഷാജി എന്നിവരാണ് ബസിലെ തൊഴിലാളികൾ. ഇവരും ബന്ദികളാക്കപ്പെട്ടു. ബസും തങ്ങളും ബന്ദികളാക്കപ്പെട്ടെന്ന് ഇവർ കേരളത്തിലേക്ക് അറിയിച്ചു. സംഭവം ബസുടമ കേരള പൊലീസിനെ അറിയിച്ചു. കേരള പൊലീസ് അറിയിച്ചത് അനുസരിച്ച് ഝാർഖണ്ഡ് പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. ഝാർഘണ്ട് പോലീസാണ് ജീവനക്കാരെ രക്ഷപെടുത്തി. പിന്നീട് ഗ്രാമവാസികളിൽ നിന്ന് ബസും മോചിപ്പിച്ചു.