തൃശ്ശൂര്‍: ഡി.സി.സി. ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബി.ജെ.പി. പതാകയുടെ നിറമായി! അബദ്ധം പറ്റിയത് മനസിലാക്കിയതിനെ തുടര്‍ന്ന് പെയിന്റ് മാറ്റി അടിക്കാന്‍ നേതാക്കള്‍ നിര്‍ദ്ദേശിച്ചു.
തൃശൂര്‍ ഡി.സി.സി. ഓഫീസ് പെയിന്റ് ചെയ്തപ്പോഴാണ് വന്‍ അമളി പിണഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡി.സി.സി. ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന് സ്മൃതി മന്ദിരം ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് ആയിക്കോട്ടെയെന്ന് നേതാക്കള്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി മുതല്‍ പെയിന്റ് അടി തുടങ്ങി. പക്ഷെ, പെയിന്റ് അടിച്ച് കഴിഞ്ഞപ്പോഴാണ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധം വ്യക്തമായത്.
ഓഫീസിന് പച്ചയും കാവിയും മാത്രമായി നിറം. അബദ്ധം പറ്റിയത് മനസിലായപ്പോള്‍ നേതാക്കള്‍ പിന്നെ ഒന്നും നോക്കിയില്ല, കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷം ഇറക്കിച്ചു. അടിയന്തിരമായി കെട്ടിയത്തിന്റെ പെയിന്റ് മാറ്റി അടിക്കാന്‍ നിര്‍ദ്ദേശിച്ചു.