കൊല്ലൂർ :മൂകാംബികയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മലയാളി യുവതിയെ സൗപര്‍ണികയില്‍ ഒഴുക്കില്‍പ്പെട്ടു കാണാതെയായി.
തിരുവനന്തപുരം പേയാട് സ്വദേശിനി ശാന്തി ശേഖറാണ് ( സന്ധ്യ ) സൗപര്‍ണികയില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടത്.
കുളിക്കാന്‍ ഇറങ്ങിയ മകന് ആദിത്യന് മുങ്ങിനിവരുന്നതിനിടെ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. മകനെ രക്ഷിക്കാനായി അച്ഛന് മുരുകനും അമ്മ സന്ധ്യയും പുഴയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവ് മുരുകന്, മകന് ആദിത്യന് എന്നിവര്‍ രക്ഷപ്പെട്ടു.