കൊല്ലം: മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ചു കടന്ന് 14 വയസുകാരനെ തട്ടിക്കൊണ്ട് പോയ തമിഴ്നാട് സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.രണ്ടു വാഹനങ്ങളിലായി മൊത്തം ആറ് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
കൊട്ടിയം കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന് ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് രണ്ടു കാറുകളിലെത്തിയ തമിഴ്നാട് സ്വദേശികള്‍ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയല്‍വാസിയെയും സംഘം അടിച്ചു വീഴ്ത്തി.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയില്‍ സംഘത്തെ തടഞ്ഞ് അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.
സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.ബാക്കിയുള്ളവർ ഓടി രക്ഷപ്പെട്ടു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റര്‍ മുന്‍പാണ് സംഘത്തെ പോലീസ് തടഞ്ഞത്.