ഇടുക്കി: യോഗത്തിലെ അസാന്നിധ്യം ചോദ്യം ചെയ്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരേ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ അസഭ്യവര്‍ഷം. മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ച കുമാരമംഗലം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റിനെ ഫോണില്‍ വിളിച്ച് ഡിസിസി പ്രസിഡന്റ് സി.പി മാത്യുവാണ് അസഭ്യം പറഞ്ഞ് ഭീഷണി മുഴക്കിയത്.
മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് സെബാസ്റ്റ്യന്‍ ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതാണ് സിപി മാത്യുവിനെ പ്രകോപിച്ചത്. യോഗത്തിന് പിന്നാലെ ഫോണില്‍ വിളിച്ച് വളരെ മോശം ഭാഷ ഉപയോഗിച്ച് സെബാസ്റ്റിനെ അസഭ്യം പറയുകയായിരുന്നു.
ചില …… കളുടെ തോന്നലുകണ്ടാല് ഈ …….കളുടെ ചിലവിലാണ് താന്‍ കഴിയുന്നതെന്നു തോന്നുമെന്നും അതു …..മടക്കി വീട്ടില്‍ വച്ചാല്‍ മതിയെന്നും സി.പി.മാത്യു സംഭാഷണത്തില്‍ പറയുന്നു. തുടര്‍ന്നങ്ങോട്ട് വീട്ടിലുള്ള സ്ത്രീകളെ ചേര്‍ത്ത് കേട്ടാലറയ്ക്കുന്ന പരാമര്‍ശങ്ങളാണ് ഡിസിസി പ്രസിഡന്റ് നടത്തുന്നത്. താന്‍ ഒരു ….. ചെയ്യാനില്ലെന്നും സി.പി.മാത്യു ഭീഷണിപ്പെടുത്തുന്നുണ്ട്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഒരുതരത്തിലും ഉപയോഗിക്കാന്‍ പാടില്ലാത്തത്ര മോശം വാക്കുകളാണ് കോണ്‍ഗ്രസിന്റെ ജില്ലാ അധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
വിഷയത്തില്‍ സെബാസ്റ്റ്യന്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, നിയമനടപടികളുമായി മുന്നോട്ട് പോകാനില്ലെന്നാണ് സെബാസ്റ്റ്യന്റെ നിലപാട്. സംഭവത്തില്‍ സിപി മാത്യു ഇതുവരെ പ്രതികരിച്ചിട്ടില്ല.