നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്ബറുകള്‍ നിലവില്‍ ഉണ്ടെന്ന് അറിയാമോ? ഇല്ലെങ്കിൽ പരിശോധിച്ച് ആവശ്യമില്ലാത്തവ/നിങ്ങൾ അറിയാതെ മറ്റൊരാൾ ഉപയോഗിക്കുന്നത് റദ്ദാക്കുക.
ഒരു പൗരന് 9 മൊബൈല്‍ നമ്ബറുകള്‍ വരെ മാത്രമേ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ.ഇതിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങൾക്കെതിരെ ഏതു നിമിഷവും നിയമനടപടികൾ പ്രതീക്ഷിക്കാം.
ടെലികമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച പുതിയ പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മൊബൈൽ നമ്പരുകൾ കണ്ടെത്താം.ടഫ്കോപ് എന്നാണ് പോര്‍ട്ടലിന്റെ പേര്. ഈ പോര്‍ട്ടല്‍ ഉപയോഗിച്ച് നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ പരിശോധിക്കാനുള്ള വഴി അറിഞ്ഞിരിക്കൂ.
ഘട്ടം 1: ടഫ്കോപ്ന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക – tafcop.dgtelecom.gov.in.
ഘട്ടം 2: ഒട്ടിപി ലഭിക്കുന്നതിന് നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്ബര്‍ നല്‍കുക.
ഘട്ടം 3: പോര്‍ട്ടലിലേക്ക് സൈന്‍ ഇന്‍ ചെയ്യുന്നതിന് ഒട്ടിപി നല്കി മൂല്യനിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാക്കുക.
ഘട്ടം 4: സൈന്‍-ഇന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക.
ഘട്ടം 5: നിങ്ങളുടെ നിര്‍ദ്ദിഷ്ട ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിരിക്കുന്ന എല്ലാ വ്യത്യസ്ത മൊബൈല്‍ നമ്ബറുകളും കാണാന്‍ കഴിയുന്ന പേജ് തുറക്കുക
ഘട്ടം 6: ഓപ്ഷനിൽ പോയി ആവശ്യമില്ലാത്തവ റദ്ദാക്കുക