
തിരുവനന്തപുരം : ഓണത്തിന് ഇനി ഒരു മാസം മാത്രം ബാക്കി നിൽക്കെ ട്രെയിനുകളിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥ.അതിനാൽത്തന്നെ ഇത്തവണ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെ ഓണം മിക്കവാറും അതാത് സ്ഥലങ്ങളിൽ തന്നെ ആഘോഷിക്കാനായിരിക്കും വിധി.സെപ്റ്റംബർ എട്ടിനാണ് ഇത്തവണത്തെ തിരുവോണം.
മലയാളികൾ തിങ്ങിപ്പാർക്കുന്ന ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ സെപ്റ്റംബർ മാസത്തിലെ ബുക്കിംഗ് ഏതാണ്ട് ഇപ്പോൾത്തന്നെ അവസാനിച്ചിരിക്കുകയാണ്.ഇനി നാട്ടിൽ ഓണം ആഘോഷിക്കണമെങ്കിൽ ഇവർക്ക് അമിത ചാർജ് നൽകി ഫ്ലൈറ്റിനെയോ ബസിനെയോ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.
കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളായി കോവിഡ് മഹാമാരി കാരണം ഇവരിൽ പലർക്കും നാട്ടിൽ ഓണം ആഘോഷിക്കാൻ അവസരം ലഭിച്ചിരുന്നില്ല.റെയിൽവെ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചാൽ അതുമാത്രമായിരിക്കും ഇനി ഇവർക്ക് പ്രതീക്ഷ വയ്ക്കാനുള്ളത്.
ഗൾഫ് മലയാളികളുടെ കാര്യവും വ്യത്യസ്തമല്ല.ഓണാവധി മുന്നിൽ കണ്ട് കുത്തനെയാണ് വിമാനക്കമ്പനികൾ നിരക്ക് ഉയർത്തിയിരിക്കുന്നത്.ഓഗസ്റ്റ് 20 മുതലാണ് ടിക്കറ്റ് വർധന.
ബഹ്റൈനിൽ നിന്നും കണ്ണൂരേക്ക് യാത്ര ചെയ്യണമെങ്കിൽ 32,000 രൂപ മുടക്കണം.ഇപ്പോൾ 18,000 രൂപയാണ്.അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 29,200 രൂപ വേണ്ടിവരുമ്ബോള്‍ ഇപ്പോളത്- 8,400 രൂപയാണ്.അതേപോലെ കോഴിക്കോട്- റിയാദ് 30,400 രൂപ മുടക്കേണ്ടിവരും. ഇപ്പോഴത് 14,500 രൂപയാണ്.കോഴിക്കോട്- ജിദ്ദ: 29,000 രൂപയാണ്.ഇപ്പോഴത് 17,000 രൂപയാണ്.
കൊച്ചി- ദോഹയ്ക്ക് 44,600 രൂപയാകും.അതേസമയം ഇപ്പോൾ ദോഹയില്‍ നിന്നും കൊച്ചിയിലേക്കു വരാന്‍ 15,200 രൂപ മതി. കൊച്ചി-അബുദാബി: 39,000 രൂപയാകുമ്ബോള്‍ ഇപ്പോൾ അബുദാബി- കൊച്ചി: 9,700 രൂപയ്ക്കു യാത്ര ചെയ്യാം. തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് 19,000 രൂപയാണ് റേറ്റ്. ഇപ്പോൾ മസ്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് 8,800 രൂപ മാത്രം മതി. പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന തിരുവനന്തപുരം- ഷാര്‍ജ റൂട്ടില്‍ 35,000 രൂപ മുടക്കണം ഓണക്കാലത്തെ യാത്രയ്ക്ക്.അതേസമയം ഇപ്പോൾ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരാന്‍ 12,700 രൂപ മതിയാകും.






