NEWS

ഗൾഫുകാരുടെ ഭാര്യമാരെ മാത്രം മതി; പിന്നെ പണവും സ്വർണവും

തിരുവനന്തപുരം : കഴിഞ്ഞ ദിവസം വീട്ടമ്മയുടെ പരാതിയിൽ പോലീസ് അറസ്റ്റ്‌ ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ വലയിൽ കുടുങ്ങിയത് നിരവധി ഗൾഫുകാരുടെ ഭാര്യമാർ എന്ന് റിപ്പോർട്ട്.
ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെയാണ്(35) സംഭവത്തിൽ പോലീസ് അറസ്റ്റ്‌ ചെയ്തത്.കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും, വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇയാളുടെ പ്രധാന ഇരകൾ.
സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ യാത്രക്കാരികളുമായി സൗഹൃദം സ്ഥാപിച്ച്‌ പീഡിപ്പിക്കുകയും, തുടര്‍ന്ന് പണവും, സ്വര്‍ണ്ണവും തട്ടിയെടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പൊലീസ് പറയുന്നു.

ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും, സ്വര്‍ണ്ണവും ഉള്‍പ്പെടെ തട്ടിയെടുത്ത പരാതിയിലാണ് ഇയാളെ ഇപ്പോൾ പോലീസ് അറസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Back to top button
error: